politics

  • കല്ലിട്ടാല്‍ എല്ലാമാകില്ല; കപ്പലോടുന്ന പരുവത്തില്‍ എത്തിച്ചു; വിഴിഞ്ഞത്ത് ക്രെഡിറ്റില്‍ തര്‍ക്കം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി; ‘ബോട്ട് തള്ളിക്കൊണ്ടു വന്ന് നടത്തിയ ഉദ്ഘാടനമല്ല, പ്രതിപക്ഷ നേതാവിനെ വീണ്ടും സ്വാഗതം ചെയ്യുന്നു’

    വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റില്‍ തര്‍ക്കം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രെഡിറ്റ് നാടിന് ആകെയുള്ളതാണ്. ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്തു എന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്. കല്ലിട്ടാല്‍ എല്ലാമാകില്ലെന്നും പദ്ധതിയെ കപ്പലോടുന്ന പരുവത്തിലെത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോട്ട് തള്ളിക്കൊണ്ടുവന്നുള്ള ഉദ്ഘാടനമല്ലെന്ന് മുഖ്യമന്ത്രി യുഡിഎഫിനെ പരിഹസിച്ചു. പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്നത് കോണ്‍ഗ്രസിന്‍റെ ആഗ്രഹം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് പങ്കെടുക്കാതിരിക്കുമെന്ന് കരുതുന്നില്ലെന്നും വീണ്ടും സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി. എല്ലാവര്‍ക്കും ക്ഷണം ചെന്നത് അവസാനമാണ്. എല്ലാം തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണ്. സര്‍ക്കാര്‍ കൊടുത്ത ലിസ്റ്റില്‍ പ്രതിപക്ഷനേതാവിന്‍റെ പേരുണ്ടായിരുന്നു. എല്‍ഡിഎഫ് കണ്‍വീനറെയോ പാര്‍ട്ടി സെക്രട്ടറിമാരെയോ സര്‍ക്കാര്‍ ക്ഷണിച്ചിട്ടില്ല. ഞങ്ങളുടെ ലിസ്റ്റില്‍ ബിജെപി അധ്യക്ഷന്‍ ഇല്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം സന്ദര്‍ശനത്തില്‍ മകളും കുട്ടിയും കൂടെവന്നത് കുടുംബം ആയതിനാലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സന്ദര്‍ശനവേളയില്‍ ഔദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയെ സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയുടെ പ്രതീകമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പദ്ധതിയുടെ മൂന്നില്‍ രണ്ടുഭാഗം ചെലവും വഹിച്ചത് സംസ്ഥാനമാണ്.…

    Read More »
  • ശശി തരൂര്‍ സൂപ്പര്‍ ബിജെപി ചമയുന്നു; പഹല്‍ഗാമില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നു പറഞ്ഞതിനെതിരേ കോണ്‍ഗ്രസ് നേതാവ്; ‘തരൂര്‍ എന്നാണു ബിജെപിയുടെ വക്കീല്‍ ആയത്? സുരക്ഷാ വീഴ്ചയെന്നു ബിജെപി സമ്മതിച്ചിട്ടും തരൂരിനു മടി’

    ദില്ലി: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഉദിത് രാജ് രം​ഗത്ത്. തരൂർ കോൺഗ്രസിന് വേണ്ടിയാണോ സംസാരിക്കുന്നത് അതോ ഭരണകക്ഷിയായ ബിജെപിയുമായി സഖ്യത്തിലാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശശി തരൂർ കോൺഗ്രസ് പാർട്ടിയിലാണോ അതോ ബിജെപിയിലാണോ? അദ്ദേഹം ഒരു സൂപ്പർ ബിജെപിക്കാരനാകാൻ ശ്രമിക്കുകയാണെയെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു. തരൂർ എപ്പോഴാണ് ബിജെപിയുടെ വക്കീൽ ആയത്. 26/11 മുംബൈ ആക്രമണസമയത്ത്, ഗുജറാത്തിൽ നിന്ന് മുംബൈയിലെത്തിയ മോദി പറഞ്ഞത് കേന്ദ്ര സർക്കാരിന്റെ പരാജയമാണെന്നാണ്. അതിർത്തിയിലല്ല, കേന്ദ്രത്തിലാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്റലിജൻസ്, ബിഎസ്എഫ്, സിആർപിഎഫ് എന്നിവ കേന്ദ്രത്തോടൊപ്പമുള്ളപ്പോൾ തീവ്രവാദികൾ എങ്ങനെയാണ് പ്രവേശിപ്പിച്ചത്. ബിജെപി സർക്കാർ തന്നെ സുരക്ഷാ വീഴ്ച സമ്മതിച്ചെങ്കിൽ, സഹോദരൻ തരൂർ, നിങ്ങൾ എങ്ങനെയാണ് അവരുടെ അഭിഭാഷകനായതെന്നും  അദ്ദേഹം എഴുതി. പ്രധാനമന്ത്രി മോദി പഹൽഗാം സന്ദർശിക്കാതെ ബീഹാറിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തത് എന്തുകൊണ്ടാണെന്ന് തരൂർ ചോദിക്കണമെന്നും കോൺ​ഗ്രസ് നേതാവ് പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണം ഇന്റലിജൻസ് പരാജയത്തിന്റെ…

    Read More »
  • ആദ്യം ഡയലോഗ് മര്യാദയ്ക്ക് പറ … കഷ്ടപെട്ട് പഠിപ്പിച്ച പിആർ ഏജൻസി പൊട്ടികരഞ്ഞു കാണും, ഇനി രാജീവ്‌ ചന്ദ്രശേഖർ മുണ്ട് അഴിച്ച് തലയിൽ കെട്ടിയാലും കുഴപ്പമില്ലെന്ന് വി ഡി സതീശൻ

    തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ പഠിപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജീവ്‌ ചന്ദ്രശേഖർ മുണ്ട് അഴിച്ച് തലയിൽ കെട്ടിയാലും കുഴപ്പമില്ല. ഡയലോഗ് പറഞ്ഞു കൊടുത്ത പിആർ ഏജൻസി പൊട്ടികരഞ്ഞു കാണും. കഷ്ടപെട്ട് ഡയലോഗ് പഠിപ്പിച്ചിട്ട് അത് അവതരിപ്പിച്ചത് ദയനീയമായി.രാജീവ്‌ ചന്ദ്രശേഖർ എംപി ആയത് ബാക്ഡോറിലൂടെയാണ്. കൂടുതൽ പറയിപ്പിക്കേണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. കെഎം എബ്രഹാമിനെതിരായ സിബിഐ എഫ്ഐആർ കണ്ടെത്തലുകൾ ഗുരുതരം. കെഎം എബ്രഹാം തൽസ്ഥാനത്ത് തുടരുന്നത് സംസ്ഥാനത്തിന് അപമാനകരം. സ്വയം രാജി വെക്കണം. അല്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. രാജി ചോദിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണോ? ലാവ്‌ലിൻ കേസിലെ സാക്ഷി എന്ന ഭയമുണ്ടോ മുഖ്യമന്ത്രിക്കെന്നും സതീശൻ ചോദിച്ചു. പതിനായിരം സെക്കന്റ് കോൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയാണ് കെഎം എബ്രഹാം. ഗുരുതരമായ ഫോൺ ചോർത്തൽ നടന്നുവെന്നും അദ്ദേഹം വിമർശിച്ചു.

    Read More »
  • അടിസ്ഥാന രഹിതം; സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നത് വിലക്കിയെന്ന വാര്‍ത്ത തള്ളി പി.കെ. ശ്രീമതി; മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കണമെന്നും ആവശ്യം

    തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിണറായി വിജയന്‍ വിലക്കിയെന്ന വാര്‍ത്ത തള്ളി പി.കെ. ശ്രീമതി. തന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും പിന്‍വലിക്കണമെന്നും പി.കെ. ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു. പി.കെ. ശ്രീമതിയെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കിയെന്ന വാര്‍ത്തകള്‍ ഇന്ന് രാവിലെയാണ് പുറത്ത് വന്നത്. പ്രായപരിധിയില്‍ ഇളവ് ലഭിച്ച് കേന്ദ്ര കമ്മിറ്റി അംഗമായി തുടരുകയാണെങ്കിലും സംസ്ഥാനത്ത് ഇളവൊന്നും നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി ശ്രീമതിയെ വിലക്കിയത് എന്നാണ് വാര്‍ത്ത വന്നത്. ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും പറഞ്ഞതനുസരിച്ചാണ് എത്തിയതെന്ന് ശ്രീമതി പറഞ്ഞെങ്കിലും പിണറായി വഴങ്ങിയില്ലെന്നും പറയുന്നു. വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പി.കെ. ശ്രീമതിയുടെ പ്രതികരണം. കഴിഞ്ഞ വെളളിയാഴ്ച നടന്ന സെക്രട്ടേറിയേറ്റില്‍ ശ്രീമതി പങ്കെടുത്തില്ല. എന്നാല്‍ ഇന്നലെത്തെ സംസ്ഥാന സമിതിയില്‍ പങ്കെടുത്തു. ശ്രീമതിയെ വിലക്കിയത് സ്ഥീരീകരിക്കാന്‍ നേതാക്കളും തയാറായിട്ടില്ല. 75 വയസ് പിന്നിട്ട പി.കെ. ശ്രീമതി ജനാധിപത്യ മഹിളാ അസോസിയഷന്റെ അഖിലേന്ത്യാ പ്രസിഡന്റ്് എന്ന നിലയിലാണ്…

    Read More »
  • തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കും; മുഖ്യമന്ത്രിയുടെ അത്താഴ വിരുന്നില്‍നിന്ന് പിന്‍മാറി ഗവര്‍ണര്‍മാര്‍; ക്ഷണിച്ചത് ആഴ്ചകള്‍ക്കു മുമ്പ്; പങ്കെടുക്കില്ലെന്ന അറിയിച്ചത് ദിവസങ്ങള്‍ക്കു മുമ്പ്

      തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച അത്താഴ വിരുന്നില്‍നിന്ന് പിന്മാറി ഗവര്‍ണര്‍മാര്‍. കേരള ബംഗാള്‍ ഗോവ ഗവര്‍ണര്‍മാരെയാണ് ഞായറാഴ്ച ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി വിരുന്നിനു ക്ഷണിച്ചിരുന്നത്. ഡിന്നറില്‍ പങ്കെടുത്താല്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുമെന്ന് ഗവര്‍ണര്‍മാര്‍ വിലയിരുത്തി. ആഴ്ചകള്‍ക്ക് മുന്‍പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ഗവര്‍ണര്‍മാരെ വരുന്നിനായി ക്ഷണിച്ചത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സി.വി. ആനന്ദബോസ്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള എന്നിവരാണ് പിന്മാറിയത്. ഒരാഴ്ചയ്ക്ക് മുന്‍പാണ് ഗവര്‍ണര്‍മാര്‍ നോ പറഞ്ഞത്. ആദ്യം അസൗകര്യം അറിയിച്ചത് കേരള ഗവര്‍ണറാണ്. പിന്നാലെ മറ്റു രണ്ടു പേര്‍ കൂടി പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു. മുഖ്യമന്ത്രി മകളുടെ പേരില്‍ ഉള്‍പ്പടെ രാഷ്ട്രീയ വിവാദങ്ങളില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഇത്തരമൊരു വിരുന്നില്‍ പങ്കെടുക്കേണ്ടെന്നാണ് ഗവര്‍ണര്‍മാരുടെ തീരുമാനം എന്നാണ് വിവരം. നേരത്തെ ഡല്‍ഹി കേരള ഹൗസില്‍ നിര്‍മലാ സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ കേരള ഗവര്‍ണര്‍ പങ്കെടുത്തതില്‍ ഉള്‍പ്പടെ പ്രതിപക്ഷം ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തരത്തിലുള്ള…

    Read More »
  • നിങ്ങള്‍ക്കു പ്രത്യേകം ഇളവില്ല: പി.കെ. ശ്രീമതിയെ സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതു വിലക്കി പിണറായി വിജയന്‍; കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കു പങ്കെടുക്കാമെന്നിരിക്കേ അസാധാരണ നിലപാട്; മൗനം പാലിച്ച് എം.എ. ബേബി

    തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കേന്ദ്രകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റുമായ പി.കെ.ശ്രീമതിക്ക് വിലക്ക്. പി.കെ. ശ്രീമതി ഡല്‍ഹിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കേരളഘടകത്തില്‍ നിന്ന് നിര്‍ദേശം ഉയര്‍ന്നു. ശ്രീമതിക്ക് മാത്രമായി പ്രത്യേക ഇളവില്ലെന്ന് 19ന് നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയും പി.ബി അംഗവുമായ പിണറായി വിജയന്‍ തുറന്നടിച്ചു. ഇതോടെ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ നിന്ന് ശ്രീമതി വിട്ടുനില്‍ക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗങ്ങളില്‍ പങ്കെടുക്കാമെന്നിരിക്കെ അസാധാരണമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാല്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഇതേപ്പറ്റി പറഞ്ഞിരുന്നില്ലെന്ന് ശ്രീമതി യോഗത്തില്‍ പറഞ്ഞതായാണ് സൂചന. ശ്രീമതിക്ക് ഇളവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ കമ്മറ്റിയില്‍ ഉണ്ടായിരുന്ന ജനറല്‍ സെക്രട്ടറി എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മൗനം പാലിച്ചു. കൊല്ലം സമ്മേളനത്തില്‍ പ്രായപരിധിക്കനുസരിച്ച് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയ പി.കെ.ശ്രീമതി, കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇളവ് വാങ്ങി കേന്ദ്ര കമ്മിറ്റിയില്‍ തുടരുന്നത് പിണറായിയെ…

    Read More »
  • ‘ഈ മൊഴി ഞാന്‍ കൊടുത്തിട്ടില്ല, സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് പറഞ്ഞിട്ടുമില്ല’: സിഎംആര്‍എല്‍ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് വീണാ വിജയന്‍; കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെ

    തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റി എന്ന് എസ്എഫ്‌ഐഒയ്ക്ക് മൊഴി നല്‍കിയെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് ടി വീണ. ‘ഇത്തരം ചില വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു മൊഴിയും നല്‍കിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കുകയും അതവര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ എക്‌സാലോജിക് സൊല്യൂഷന്‍സോ സേവനങ്ങള്‍ നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നല്‍കിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു’- വീണ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് ഇതാദ്യമായാണു വീണയുടെ പ്രസ്താവന പുറത്തുവരുന്നത്. വീണയുടെ മൊഴി എന്ന പേരില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘അസത്യമായ വാര്‍ത്തയാണ് കൊടുത്തത്. അത്തരമൊരു മൊഴി നല്‍കിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ ഓഫീസില്‍നിന്ന് ഏഴുതി കൊടുക്കുന്നത് അതേ പോലെ…

    Read More »
  • വെള്ളം തടഞ്ഞാല്‍ സൈനികമായി തിരിച്ചടിക്കും; ഇന്ത്യക്കു ഭീഷണിയുമായി പാക് പ്രധാനമന്ത്രി; പ്രതിഷേധക്കാരുടെ കഴുത്തറക്കുമെന്ന് പാക് സൈനിക ഉദ്യോഗസ്ഥന്‍; ഹമാസ് ആക്രമണമെത്ത അനുസ്മരിപ്പിക്കുന്നു എന്ന് ഇസ്രയേല്‍ പൗരന്‍മാര്‍

    ഇസ്ലാമാബാദ്: ഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ ഭീഷണിയുമായി പാക് പ്രധാനമന്ത്രി. സിന്ധു നദീജലം തടഞ്ഞാല്‍ സൈനികമായി തിരിച്ചടിക്കുമെന്ന് ഷഹബാസ് ഷെരീഫ്. സിന്ധു നദീജലം പാക്കിസ്താന്റെ നിലനില്‍പ്പിന് അനിവാര്യമെന്നായിരുന്നു പ്രതികരണം.ഇന്ത്യ സിന്ധുനദീജല ഉടമ്പടി മരവിപ്പിച്ചതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഭീഷണിയുമായി എത്തിയിരുന്നു. സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചതിലുള്ള അങ്കലാപ്പാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. രാജ്യത്തിന്റെ നിലനില്‍പിന് സിന്ധുനദീജലം അനിവാര്യമാണ്. അത് തടഞ്ഞാല്‍ സൈനികമായി നേരിടാന്‍ മടിക്കില്ല എന്നാണ് പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍.   Army & Air Adviser Col. Taimur Rahat of Pakistan. He is behaving like rogue rowdy gesturing Pakistan muslim terrorists will behead Indians in UK. PM of UK @Keir_Starmer have already allowed Pak muslim grooming gang to molest & r@pe girls in UK under the supervision of Rahat. pic.twitter.com/dbf5UnjNK2…

    Read More »
  • നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും താത്കാലിക ആശ്വാസം; ഇരുവര്‍ക്കും കോടതി തത്കാലം നോട്ടീസ് അയയ്ക്കില്ല; കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ ഇഡിക്ക് നിര്‍ദേശം

    ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും താല്‍ക്കാലിക ആശ്വാസം. കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉടന്‍ ഹാജരാവണ്ട. ഇരുവര്‍ക്കും നോട്ടിസ് അയക്കാന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി വിസമ്മതിച്ചു. കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ ഇ.ഡിക്ക് നിര്‍ദേശം നല്‍കി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഡല്‍ഹി റൗസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്. 5000 കോടിയുടെ തട്ടിപ്പെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ (എ.ജെ.എല്‍) കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍, യങ് ഇന്ത്യന്‍ എന്ന കമ്പനി വഴി തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നതാണ് കേസിലെ പ്രധാന ആരോപണം.  

    Read More »
  • എന്‍സിപിയിലെ പൊട്ടിത്തെറി ജില്ലാ ഘടകങ്ങളിലേക്കും; മുന്‍ എംഎല്‍എ പി.ആര്‍. ഫ്രാന്‍സിസിന്റെ മകള്‍ മോളി ഫ്രാന്‍സിസ് തൃശൂരില്‍ ജില്ല പ്രസിഡന്റ് സ്ഥാനം രാജിവച്ചു; 30ന് കോണ്‍ഗ്രസില്‍ അംഗത്വമെടുക്കും

      തൃശൂര്‍: മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായിരുന്ന പി.ആര്‍. ഫ്രാന്‍സിന്റെ മകള്‍ മോളി ഫ്രാന്‍സിസ് എന്‍സിപിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍. ഏപ്രില്‍ 30ന് ഡിസിസി നേതൃത്വ യോഗത്തില്‍ പാര്‍ട്ടി അംഗത്വം നല്‍കും. കഴിഞ്ഞ കാലങ്ങളില്‍ പല അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ട് പോയവരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് പി.ആര്‍. ഫ്രാന്‍സിസിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ മകളെ തിരിച്ചെത്തിക്കുന്നതെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോഫസ് ടാജറ്റ് പറഞ്ഞു. ആരെയും ഒഴിവാക്കലല്ല, എല്ലാവരെയും ചേര്‍ത്തു നിര്‍ത്തലാണ് പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന ആശയം. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിന്റെയും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെയും ജനദ്രോഹ നടപടികളില്‍ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു. അതിന് പാര്‍ട്ടിയിലേക്ക് വിട്ടുപോയവരെ തിരികെ കൊണ്ടുവരുക എന്നുള്ളതാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു. രാജിവച്ച പി.സി. ചാക്കോയ്ക്കു പകരം പുതിയ എന്‍സിപി സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കുന്നതടക്കം പാര്‍ട്ടിയിലെ പ്രതിസന്ധിക്കിടെയാണു മോളിയുടെ രാജി.…

    Read More »
Back to top button
error: