politics
-
റെയില്‍വേയെ പോലും ആര്‍എസ്എസ് വെറുതേ വിടുന്നില്ല, ഇത് ഭരണഘടനാലംഘനം ; രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ പോലും തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വന്ദേഭാരതില്‍ ഗണഗീതം പാടിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. റെയില്‍വേയെ പോലും സംഘപരിവാര്‍ വിടുന്നില്ലെന്നും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ പോലും തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും ഇത് ഭരണഘടനാലംഘനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേഭാരതിലെ ഗണഗീതം തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണെന്നും ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. അപരമത വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ദശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദക്ഷിണ റെയില്‍വേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായിവര്‍ത്തിച്ച റെയില്‍വേയാണ് ഇന്നിപ്പോള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ അജണ്ടയ്ക്കു കുടപിടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ…
Read More » -
മുഖ്യമന്ത്രി ഗള്‍ഫില്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി: മന്ത്രി സജി ചെറിയാനും ചീഫ് സെക്രട്ടറിയും ഒപ്പം : ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോള്‍ഫ് ക്ലബില്‍ മലയാളോത്സവത്തില്‍ പ്രവാസികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും: സൗദി പര്യടനത്തിന് കേന്ദ്രാനുമതി ലഭിച്ചില്ല
ദുബായ് : ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയിലെത്തി. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി എ.ജയതിലക് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനെ സന്ദര്‍ശിക്കും. ഇന്ന് പുലര്‍ച്ചെയാണ് പിണറായി വിജയന്‍ അബുദാബിയിലെത്തിയത്. ബതീന്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തല്‍, വ്യവസായ പ്രമുഖന്‍ എംഎ യൂസുഫലി, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോള്‍ഫ് ക്ലബില്‍ നടക്കുന്ന മലയാളോത്സവത്തില്‍ മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും. അബുദാബിയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചുപോകും. ദുബായിയില്‍ ഡിസംബര്‍ ഒന്നിനാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. അന്ന് വൈകിട്ട് ദുബായിയിലെ ഓര്‍മ കേരളോത്സവ വേദിയില്‍ പൗരാവലിയെ അഭിസംബോധന ചെയ്യും. യുഎഇ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം…
Read More » -
ഒറ്റവോട്ട് മാത്രമേ ചെയ്തിട്ടുള്ളെന്ന് 75 കാരി ചരണ്‍ജിത് കൗര്‍ ; 223 തവണ വോട്ട് ചെയ്‌തെന്ന ആരോപണത്തില്‍ പ്രതികരണം ; 10 വര്‍ഷമായി ഫോട്ടോകള്‍ ഇത്തരത്തിലാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്
ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടുമോഷണ ആരോപണത്തില്‍ പ്രതികരണവുമായി 75കാരി ചരണ്‍ജിത് കൗര്‍. തന്റെ വോട്ട് മാത്രമാണ് ചെയ്തതെന്നും ഒരു തവണയേ ചെയ്തുള്ളുവെന്നും പറഞ്ഞു. ചിത്രം 223 തവണ ഉപയോഗിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ഗാന്ധി ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയാണ് പ്രതികരണവുമാിയ കൗര്‍ എത്തിയതും. വോട്ടര്‍മാരുടെ ചിത്രത്തിന്റെ സ്ഥാനത്ത് 100 ലധികം തവണ ചരണ്‍ജിത് കൗറിന്റെ ചിത്രം വന്നതായി രാഹുല്‍ ആരോപിച്ചിരുന്നു. ഇവര്‍ എത്ര തവണ വോട്ട് ചെയ്‌തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് താന്‍ ഒരു തവണ മാത്രമാണ് വോട്ട് ചെയ്തതെന്ന് ചരണ്‍ജിത് വ്യക്തമാക്കിയത്. 10 വര്‍ഷമായി ഫോട്ടോകള്‍ ഇത്തരത്തിലാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളതെന്നും മാറ്റാന്‍ പലതവണ ശ്രമിച്ചിട്ടും മാറ്റം ഉണ്ടായില്ല എന്നും അവരുടെ കുടുംബം പറഞ്ഞു. കൗറിന്റെ ചിത്രം നല്‍കിയിരിക്കുന്നത് യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേരിന് നേര്‍ക്കാണെന്നും വോട്ടര്‍ ഐഡി കാണിച്ച് ഇവരില്‍ പലരും വോട്ട് ചെയ്‌തെന്നും രാഹുല്‍ ആരോപിച്ചിരുന്നു. വോട്ട് ക്രമക്കേടിനായി തന്റെ ചിത്രം…
Read More » -
ഇന്റര്‍നെറ്റില്‍ ഇന്ത്യാക്കാരുടെ വലിയ ശല്യം….ലാറിസ സാമൂഹ്യമാധ്യത്തിലെ എല്ലാ ചിത്രങ്ങളും നീക്കാനൊരുങ്ങുന്നു; വോട്ടുവിവാദത്തില്‍ ബ്രസീലിയന്‍ വനിത രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമോ?
ന്യൂഡല്‍ഹി : വോട്ടുചോരി ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിവിട്ട വിവാദത്തില്‍ ഇന്റര്‍നെറ്റിലെ തന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യാനൊരുങ്ങുന്ന ബ്രസീലിയന്‍ വനിത. രാഹുല്‍ നടത്തിയ പത്രസമ്മേളനത്തിനിടെ പ്രദര്‍ശിപ്പിച്ച ബ്രസീലിയന്‍ സ്ത്രീയുടെ ചിത്രം വൈറലായതിനെത്തുടര്‍ന്ന് ഉണ്ടായ കോലാഹലത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. യുവതിയുമായി ബന്ധപ്പെട്ട ബ്രസീലിയന്‍ പത്രപ്രവര്‍ത്തകന്‍ ലൂയിസ് ഫെര്‍ണാണ്ടോ നാസിമെന്റോയെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത് ടൈംസ് നൗ ആണ്. സ്ത്രീയുടെ യഥാര്‍ത്ഥ വ്യക്തിത്വത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബ്രസീലിയന്‍ പത്രപ്രവര്‍ത്തക പങ്കുവെച്ചു. ലാരിസ ആരാണെന്ന് ചോദിച്ചപ്പോള്‍, ലാരിസ ഒരു ഹെയര്‍ഡ്രെസ്സറാണ് എന്നായിരുന്നു ലൂയിസ് ഫെര്‍ണാണ്ടോയുടെ മറുപടി. അവള്‍ ബെലോ ഹൊറിസോണ്ടെയിലെ ഒരു ബ്യൂട്ടി സലൂണില്‍ ജോലി ചെയ്യുന്നു. മിനാസ് ഗെറൈസിന്റെ തലസ്ഥാനമാണിത്. ”ഇന്നലെ, ഞാന്‍ ചില റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തി. ഫേസ്ബുക്കില്‍ ഫോട്ടോയുടെ രചയിതാവിനെ വിശകലനം ചെയ്തുകൊണ്ട് ഞാന്‍ അവളെ ട്രാക്ക് ചെയ്തു. അതിനാല്‍ ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ അവരെ ബന്ധപ്പെട്ടു. സലൂണില്‍ അവരെ ബന്ധപ്പെട്ടാണ് ഞാന്‍ അവരെ സമീപിച്ചത്.” രാഹുല്‍ ഗാന്ധി…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പ്: പണി തുടങ്ങുംമുമ്പേ യുഡിഎഫില്‍ പൊട്ടിത്തെറി; തിരുവനന്തപുരത്ത് 32 വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കും; കോണ്‍ഗ്രസിന്റെ ഏകപക്ഷീയ നീക്കമെന്ന് മോന്‍സ് ജോസഫ്; തൃശൂരില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ ചേരുമെന്ന് ഭീഷണി; സ്ഥാനാര്‍ഥി മോഹികളുടെ തള്ളിക്കയറ്റത്തില്‍ ചര്‍ച്ച പൊളിഞ്ഞു
തിരുവനന്തപുരം/തൃശൂര്‍: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച പ്രചാരണം തുടങ്ങിയ തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫില്‍ കല്ലുകടിയായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. സീറ്റ് വിഭജനം ധാരണയാകാത്തതിനെത്തുടര്‍ന്ന് 32 വാര്‍ഡുകളില്‍ മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചു. യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് പാളിച്ചയുണ്ടായെന്നും സംസ്ഥാന നേതൃത്വത്തെ പരാതി അറിയിക്കുമെന്നും കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് പറഞ്ഞു. തലസ്ഥാന കോര്‍പ്പറേഷനിലെ 101 സീറ്റില്‍ 86 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അവശേഷിക്കുന്ന 15 എണ്ണം ഘടകക്ഷികള്‍ക്ക്. പൂന്തുറ ഉള്‍പ്പെടെ ഏഴ് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി കോണ്‍ഗ്രസ് മുന്നോട്ടുപോയതോടെയാണ് മത്സരരംഗത്തിറങ്ങാന്‍ യുഡിഎഫിലെ പ്രധാന ഘടകകക്ഷി തീരുമാനിച്ചത്. മേയര്‍ സ്ഥാനാര്‍ഥിയായ കെ.എസ്. ശബരിനാഥന്‍ മത്സരിക്കുന്ന കവടിയാര്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ഇത് കാര്യമാക്കാതെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുപോകുന്നതില്‍ കേരളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് അമര്‍ഷമുണ്ട്. ദിവസങ്ങളായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസിന്റെ പിന്നാലെ നടക്കുകയാണെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. പൂന്തുറയെ…
Read More » -
ഫിഫയുടെ പേരില്‍ ഇനി സമാധാന പുരസ്‌കാരവും നല്‍കും; പ്രഥമ പുരസ്‌കാര ജേതാവ് ട്രംപ് ആണെന്ന അഭ്യൂഹം ശക്തം : പുരസ്‌കാര സമര്‍പണം 2026 ലോകകപ്പ് ഡ്രോ ചടങ്ങില്‍: ട്രംപിന് സമാധാന നോബല്‍ പുരസ്‌കാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഫിഫയുടെ ഈ നീക്കമെന്ന് ആരോപണം: ഫുട്‌ബോളും സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഫിഫ പ്രസിഡന്റ്
മയാമി : അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പേരില്‍ ഇനി സമാധാന പുരസ്‌കാരം. ഡിസംബര്‍ അഞ്ചിന് അമേരിക്കയില്‍ വെച്ച് നടക്കുന്ന 2026 ലോകകപ്പ് ഡ്രോ ചടങ്ങില്‍ വെച്ച് പ്രഥമ ഫിഫ സമാധാന പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ അറിയിച്ചു. കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫുട്‌ബോള്‍ ഇതിഹാസ താരം ലയണല്‍ മെസ്സി എന്നിവരുടെ കൂടെ മയാമിയില്‍ ഒരു ചടങ്ങില്‍ പങ്കിട്ടപ്പോഴായിരിന്നു ജിയാനി ഇന്‍ഫന്റിനോ സമാധാന പുരസ്‌കാരത്തെക്കുറിച്ച് അറിയിച്ചത്. പ്രഥമ ഫിഫ സമാധാന പുരസ്‌കാരം ട്രംപിന് ലഭിക്കുമെന്നും സമാധാന നോബല്‍ പുരസ്‌കാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഫിഫയുടെ ഈ നീക്കമെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. സമാധാനത്തിനായുള്ള അസാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതാണ് ഈ പുരസ്‌കാരമെന്ന് ഭരണസമിതി വ്യക്തമാക്കി. അസ്വസ്ഥകളും മറ്റു പ്രശ്‌നങ്ങളും വര്‍ദ്ധിച്ചുവരുന്ന ലോകത്ത് സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് ജനങ്ങളെ സമാധാനത്തില്‍ ഒരുമിപ്പിച്ച് പ്രവര്‍ത്തിക്കുന്നവരുടെ കഠിനാധ്വാനം തിരിച്ചറിയേണ്ടതാണ്. ഫുട്‌ബോളും സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു. ഇന്‍ഫാന്റിനോ ഈ വര്‍ഷം സമ്മാനിക്കുന്ന…
Read More » -
മദ്യപിച്ചു ട്രെയിനില്‍ കയറാനെത്തിയാല്‍ പിടിവീഴും; ഓപ്പറേഷന്‍ രക്ഷിതയില്‍ കുടുങ്ങിയത് 72പേര്‍; യാത്രയും വിലക്കി
ട്രെയിനുകളിലെ അതിക്രമങ്ങള്‍ തടയാന്‍ പരിശോധന കര്‍ശനമാക്കുന്നു. മദ്യപാനികളെ പിടികൂടാനുളള ഓപ്പറേഷന്‍ രക്ഷിതയില്‍ തിരുവനന്തപുരത്ത് 72 പേര്‍ പിടിയില്‍. മദ്യപിച്ച് ലക്ക്കെട്ട സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് തളളിയിട്ട ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ടെണ്ണം വീശി ട്രെയിനില്‍ കയാറാനെത്തുന്നവര്‍ ജാഗ്രതൈ. ബ്രത്തലൈസറുമായി ആര്‍പിഎഫും റെയില്‍വേ പൊലീസും കാത്തു നില്‍പ്പുണ്ട്. മദ്യപിച്ച് ട്രെയിനില്‍ കയറാനെത്തുന്നവര്‍ക്ക് പിടിവീണു തുടങ്ങി. ഇന്നലെ ആരംഭിച്ച ഓപ്പറേഷന്‍ രക്ഷിതയില്‍ ഇതുവരെ കുടുങ്ങിയത് 72 പേര്‍. ഇവര്‍ക്കെതിരെ കേസെടുത്തു. യാത്ര വിലക്കിയ ശേഷം വിട്ടയച്ചു. കുടിക്കാന്‍ പാകത്തില്‍ മിക്സ് ചെയ്ത് കൊണ്ടുവന്നവര്‍ക്കും പിടിവീണു. മദ്യപിച്ചെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് റെയില്‍വേ അറിയിച്ചു. യാത്ര തുടരാനും അനുവദിക്കില്ല. കര്‍ശന പരിശോധന രണ്ടാഴ്ച തുടരും. സഹയാത്രികന്‍റെ ക്രൂരതയ്ക്കിരയായ ശ്രീക്കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വെന്‍റിലേറ്റര്‍ സപ്പോര്‍ട്ടില്‍ ചികില്‍സയിലാണ്. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറിലുണ്ടായ ചതവുകള്‍ സുഖപ്പെടാന്‍ സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍.
Read More » -
മലയോര മേഖലകളില്‍ ന്യൂനപക്ഷങ്ങളെ പിടിക്കാന്‍ ബിജെപി നീക്കം ; മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം, ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ മുന്‍ഗണന
കോഴിക്കോട്: കണ്ണൂരിലെയും കോഴിക്കോട്ടെയും മലയോര മേഖലകളിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പിടിക്കാന്‍ ബിജെപിയുടെ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ തപ്പാനാണ് നിര്‍ദേശം. പ്രാദേശിക മേഖലയിലെ സ്ഥിതി മനസ്സിലാക്കി മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് ആലോചന. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കാന്‍ ആവശ്യശപ്പട്ട് കീഴ്ഘടകങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരിക്കുകയാണ്. ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ഇറക്കിയ സര്‍ക്കുലറാണ് പുറത്തുവന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് സര്‍ക്കുലറിലെ നിര്‍ദേശം. സംസ്ഥാന ഘടകം നടത്തിയ സര്‍വ്വേയില്‍ ഓരോ പഞ്ചായത്തിലും ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നത് ഉചിതമായിരിക്കുമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. കണ്ണൂരിലെ മലയോര മേഖലയിലെ ഒമ്പത് പഞ്ചായത്തുകളാണ് പുറത്തുവന്ന സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നത്. പഞ്ചായത്ത്, അതില്‍ നല്‍കേണ്ട സീറ്റിന്റെ എണ്ണം എന്നിവയെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കാര്യമായ ഗ്രിപ്പ് ഉണ്ടാക്കാനാണ് ബിജെപിയുടെ പദ്ധതി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ക്രിസ്തീയ വിഭാഗത്തെ കയ്യിലെടുക്കാനാണ് ഉദ്ദേശം.
Read More » -
മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞില്ല ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതിയുടെ കാര്യത്തില്‍ തീരുമാനമായില്ല ; ശബരിമല കൊള്ളയില്‍ അന്വേഷണം തുടരുന്നു
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതിയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവന്‍. നിലവിലെ ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കേണ്ടെന്ന് ധാരണയായിട്ടുണ്ടെങ്കിലും കുവൈത്ത് പര്യടനത്തിലായ മുഖ്യമന്ത്രിയുമായി ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്താന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. സിപിഐഎമ്മിന്റെ ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ദേവസ്വം ബോര്‍ഡിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. അത്തരമൊരു ചര്‍ച്ച നടക്കുന്ന കാര്യം നേതൃത്വം സ്ഥിരീകരിക്കുകയും വിവിധ ജില്ലാ കമ്മറ്റി അംഗങ്ങളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ തേടുകയും ചെയ്തിരുന്നു. മുന്‍ എം പി എ.സമ്പത്ത് ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തേക്ക് സിപിഐഎം പരിഗണിക്കുന്നതെന്നായിരുന്നു വിവരം. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ഉണ്ടായില്ല. അതേസമയം ബോര്‍ഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം വിളപ്പില്‍ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ സാഹചര്യത്തിലാണ് നിലവിലെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടേണ്ടെന്ന് തീരുമാനം എടുത്തിരിക്കുന്നത്. ശബരിമല…
Read More »
