politics
-
പരിശോധനകള്‍ വിവാദം ആക്കേണ്ടതില്ല; എന്റെ വാഹനവും പരിശോധിച്ചു; തെരഞ്ഞെടുപ്പ് കാലത്തുള്ള സ്വാഭാവിക നടപടി: സഹകരിക്കുകയാണു വേണ്ടത്: പെട്ടി പരിശോധനയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍
നിലമ്പൂര്‍: പരിശോധനകള്‍ വിവാദമാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്‍. നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ പെട്ടി പരിശോധന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക വാഹനത്തിലല്ല താന്‍ എത്തിയതെന്നും ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞു പരിശോധിച്ചെന്നും കുഴല്‍ നാടന്‍ പറഞ്ഞു. പരിശോധനകള്‍ തെരഞ്ഞെടുപ്പു കാലത്ത് സ്വാഭാവികമാണ്. അതിനോടു സഹകരിക്കണം. വിവാദമാക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും വാഹനം പരിശോധിച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പു കാലത്തെ പരിശോധനയില്‍നിന്ന് ആരെയും ഒഴിവാക്കാന്‍ കഴിയില്ലെന്നും തുടര്‍ന്നു പരിശോധനയുണ്ടാകുമെന്നു തെരഞ്ഞെടുപ്പു കമ്മീഷനും വ്യക്തമാക്കി. ശനിയാഴ്ച രാവിലെ എംപിമാരായ കെ. രാധാകൃഷ്ണന്റെയും അബ്ദുള്‍ വഹാബിന്റെയും ഒരു മജിസ്ട്രേറ്റിന്റെ വാഹനവും പരിശോധിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹന പരിശോധനയില്‍ പരാതി നല്‍കാനില്ലെന്നും ഷാഫി പറമ്പില്‍ എംപിയും രാഹും മാങ്കൂട്ടത്തിലും പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ സഞ്ചരിച്ച വാഹനം പോലീസ് പരിശോധിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരേ തട്ടിക്കയറിയ ഇരുവരും പിന്നീട് ഇക്കാര്യം നിഷേധിച്ചു. വാഹനത്തിലുള്ള പെട്ടി തുറക്കാതിരുന്നതിനാല്‍ സ്വാഭാവികമായി പ്രതികരിച്ചെന്നാണ് ഇരുവരും പറഞ്ഞത്.…
Read More » -
വാഹന പരിശോധനകള്‍ സുതാര്യം; എംപിയെന്നോ എംഎല്‍എ എന്നോ വ്യത്യാസമില്ല; ജനപ്രതിനിധികളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഹനപരിശോധന നടത്തുന്നത് സുതാര്യമായെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ. കടന്നുപോകുന്ന എല്ലാവാഹനങ്ങളും പരിശോധിക്കും. അതിൽ എംപിയെന്നോ എംഎൽഎയെന്നോ ഒന്നും വ്യത്യാസമില്ല. ജനപ്രതിനിധികളാണന്ന് തിരിച്ചറിഞ്ഞാൽ പരിശോധന ഒഴിവാക്കാനാകില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജില്ലാ അതിർത്തിയായ വടപുറത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജൂൺ ഒന്ന് മുതൽ ആരംഭിച്ച പരിശോധന വോട്ടെടുപ്പ് ദിവസംവരെ തുടരും. ശനി രാവിലെ എംപിമാരായ കെ രാധാകൃഷ്ണന്റെയും അബ്ദുൾ വഹാബിന്റെയും ഒരു മജിസ്ട്രേറ്റിന്റെയും വാഹനവും പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽമാത്രമേ സൂക്ഷ്മമായി പരിശോധിക്കൂ. സാധാരണഗതിയിൽ വാഹനം തുറന്ന് കൃത്യമായ പരിശോധന നടത്തും. ഏതെങ്കിലും വാഹനം പരിശോധിക്കാതെ പോയാൽ തങ്ങളാണ് ചോദ്യംചെയ്യപ്പെടുകയെന്നും ഉദ്യോസ്ഥർ വ്യക്തമാക്കി. നിലമ്പൂർ വടപുറത്ത് വെള്ളിയാഴ്ച രാത്രിയാണ് ഷാഫി പറമ്പിൽ എംപിയും രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിച്ചത്. പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ എംപിയും എംഎൽഎയും അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ…
Read More » -
പരിശോധനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശ പ്രകാരം; കെ. രാധാകൃഷ്ണന്റെയും അബ്ദുള്‍ വഹാബിന്റെയും മജിസ്‌ട്രേറ്റിന്റെയും വാഹനം പരിശോധിച്ചു; പരാതി നല്‍കുന്നില്ലേ എന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി ഷാഫി പറമ്പില്‍; പരിശോധനകളോട് സഹകരിക്കുകയാണു വേണ്ടതെന്ന് എം. സ്വരാജ്
നിലമ്പൂര്‍: തെരഞ്ഞെടുപ്പു കാലത്തെ പരിശോധനയില്‍നിന്ന് ആരെയും ഒഴിവാക്കാന്‍ കഴിയില്ലെന്നും തുടര്‍ന്നു പരിശോധനയുണ്ടാകുമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍. ശനിയാഴ്ച രാവിലെ എംപിമാരായ കെ. രാധാകൃഷ്ണന്റെയും അബ്ദുള്‍ വഹാബിന്റെയും ഒരു മജിസ്ട്രേറ്റിന്റെ വാഹനവും പരിശോധിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹന പരിശോധനയില്‍ പരാതി നല്‍കാനില്ലെന്നും ഷാഫി പറമ്പില്‍ എംപിയും രാഹും മാങ്കൂട്ടത്തിലും പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ സഞ്ചരിച്ച വാഹനം പോലീസ് പരിശോധിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരേ തട്ടിക്കയറിയ ഇരുവരും പിന്നീട് ഇക്കാര്യം നിഷേധിച്ചു. വാഹനത്തിലുള്ള പെട്ടി തുറക്കാതിരുന്നതിനാല്‍ സ്വാഭാവികമായി പ്രതികരിച്ചെന്നാണ് ഇരുവരും പറഞ്ഞത്. എംപിയുടെ മുഖത്തേക്ക് ടോര്‍ച്ച് അടിച്ച് പുറത്തേക്കിറങ്ങാന്‍ പറഞ്ഞു. വാഹനത്തിന്റെ ഡിക്കി തുറക്കാനും പെട്ടി പുറത്തുവെക്കാനും ആവശ്യപ്പെട്ടു. ആ പെട്ടി തുറക്കാതെ തങ്ങളെ അപമാനിക്കുകയായിരുന്നെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആരോപണം. എല്‍ഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിക്കുന്നില്ലെന്ന് ഷാഫി പറമ്പിലും ആരോപിച്ചു. അപമാനിക്കപ്പെട്ടെങ്കില്‍ എന്തുകൊണ്ട് പരാതി നല്‍കുന്നില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇരുവരും ഒഴിഞ്ഞുമാറി. പരാതി ജനങ്ങള്‍ കാണുന്നുണ്ടല്ലോ എന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. പെട്ടിയിലുള്ളത് കാണാനാകുമെന്ന് പരിശോധന…
Read More » -
വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെ ‘വധശ്രമം’: 3 വര്‍ഷമായിട്ടും കുറ്റപത്രമില്ല
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് 3 വര്‍ഷം തികഞ്ഞിട്ടും കുറ്റപത്രം നല്‍കാതെ പ്രത്യേക അന്വേഷണ സംഘം. ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദ്, ആര്‍.കെ.നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ക്കെതിരെ വധശ്രമത്തിനു കേസെടുക്കുകയും വ്യോമയാന നിയമത്തിലെ ഗുരുതര വകുപ്പുകള്‍ ചുമത്തുകയും ചെയ്തിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശരിവയ്ക്കുകയാണ് കുറ്റപത്രം വൈകിപ്പിക്കുന്ന പൊലീസ് നടപടി. കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കു പറന്ന ഇന്‍ഡിഗോ 6 ഇ 7407 വിമാനത്തില്‍ 2022 ജൂണ്‍ 13ന് ആണ് സംഭവം. വിമാനം ലാന്‍ഡ് ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ‘നിന്നെ ഞങ്ങള്‍ വച്ചേക്കില്ലെടാ’ എന്ന് ആക്രോശിച്ച് പാഞ്ഞടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്നും വിമാന സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയെന്നുമാണ് കേസ്. പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതിഷേധത്തെ വധശ്രമമായും വിമാന സുരക്ഷാ ഭീഷണിയായും കൈകാര്യം ചെയ്ത് കേസെടുത്തതില്‍ സംഭവിച്ച പാളിച്ചകളാണ് കുറ്റപത്രം നല്‍കാത്തതിനു പിന്നിലെന്നാണു…
Read More » -
തരൂരിനെ പ്രത്യേകം വിളിപ്പിച്ച് മോദി; അമേരിക്കയിലെ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ചര്‍ച്ച; പ്രതികരിക്കാതെ കോണ്‍ഗ്രസ്; തരൂരിനെ പ്രകോപിപ്പിക്കേണ്ടതില്ലെന്നും നിര്‍ദേശം
കോൺഗ്രസ് നേതാവ് ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചതായാണ് വിവരം. തരൂർ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടന്നത്. ജി ഏഴ് ഉച്ചകോടിക്കു പ്രധാനമന്ത്രി പോകുന്ന സാഹചര്യത്തിലായിരുന്നു പ്രത്യേക കൂടിക്കാഴ്ച. തരൂരിന് പദവി നൽകുന്നതൊന്നും ചർച്ചയായില്ലെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ പ്രതികരിക്കാനില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. അതേസമയം, ശശി തരൂരിനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകൾ വേണ്ടെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. തരൂരിനെതിരെ ശ്രദ്ധയോടെ നീങ്ങാനാണ് നീക്കം. തരൂരിനെ പിണക്കുന്നതിൽ പാർട്ടിക്കുള്ളിലും അതൃപ്തിയുള്ളത് പരിഗണിക്കും. വിദേശനയത്തിൽ തരൂരിൻറെ അഭിപ്രായത്തോടുള്ള വിയോജിപ്പ് തുടരാനും തരൂർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് നിരീക്ഷിക്കാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.
Read More » -
ചേലക്കരയില്‍ പ്രചാരണത്തിന് എത്തിയ ശശി തരൂരിന് നിലമ്പൂരില്‍ അപ്രഖ്യാപിത വിലക്ക്; തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചുമതലയില്ല; ബിജെപിയുമായി അടുക്കുന്നെന്ന ആരോപണം തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; പാര്‍ട്ടി പറഞ്ഞാല്‍ എത്തുമായിരുന്നെന്ന് തരൂരിന്റെ അടുപ്പക്കാര്‍; നേതൃത്വവുമായുള്ള ശീതസമരം പരസ്യമാകുന്നു
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണത്തിന് എഐസിസി പ്രവര്‍ത്തകസമിതിയംഗം കൂടിയായ ശശി തരൂര്‍ എത്തില്ല. പഹല്‍ഗാം ആക്രമണത്തിനും യുദ്ധത്തിനും പിന്നാലെ ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ നിലപാടു വ്യക്തമാക്കാനുള്ള സര്‍വകക്ഷി സംഘത്തിന്റെ നേതാവായതിനു ശേഷം ദേശീയ-സംസ്ഥാന നേതൃത്വവും തമ്മില്‍ ശീതസമരത്തിലാണ് തരൂര്‍. ബിജെപി ക്യാമ്പുമായി അടുക്കുന്നെന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പ്രചാരണവും ശക്തമാണ്. എഐസിസി, കെപിസിസി നേതാക്കളും തരൂരുമായി അകന്നുനില്‍ക്കുകയാണ്. തരൂരിനെ നിലമ്പൂരില്‍ കൊണ്ടുപോയാല്‍ തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പു നിര്‍ണായകമായതിനാല്‍ കാടടച്ചുള്ള പ്രചാരണമാണു മുന്നണികള്‍ നടത്തുന്നത്. മുമ്പ് ചേലക്കര അടക്കമുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ തരൂര്‍ ഗ്ലാമര്‍ പ്രചാരകനായി എത്തിയിരുന്നു. ചെറുപ്പക്കാരും പെണ്‍കുട്ടികളുമടക്കം വന്‍ ജനാവലിയാണു തരൂരിന്റെ പരിപാടികളില്‍ എത്തിയത്. തരൂരുമായി സംവദിക്കുന്ന പ്രത്യേകം കോണ്‍ക്ലേവ് പോലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍, നിര്‍ണായകമായിട്ടും തരൂരിനെ അടുപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്. കെപിസിസി തയ്യാറാക്കിയ പ്രചാരകരുടെ പട്ടികയില്‍ തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. തരൂര്‍ ആവശ്യപ്പെട്ടാല്‍ പേര് ചേര്‍ക്കുന്ന കാര്യം ആലോചിക്കുമെന്ന് നേതാക്കള്‍…
Read More » -
പൊതുതാത്പര്യ ഹര്‍ജി മോശക്കാരിയാക്കി ചിത്രീകരിക്കാന്‍; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍ പെടുത്താന്‍ ശ്രമിക്കുന്നെന്ന് വീണ; ഹര്‍ജി നല്‍കിയത് മാധ്യമ പ്രവര്‍ത്തകന്‍
തിരുവനന്തപുരം: പൊതുതാത്പര്യ ഹര്‍ജി തന്നെ ബോധപൂര്‍വം മോശക്കാരിയായി ചിത്രീകരിക്കാനെന്നും മാസപ്പടിക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിലനില്‍ക്കുന്നതല്ലെന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണാജോര്‍ജ്ജ്. മാസപ്പടിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളായതിനാലാണ് തന്നെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്നും സ്വയം ആരംഭിച്ച സംരംഭത്തിന്റെ ഭാഗമായിട്ടുള്ള ഇടപാടുകള്‍ ഒരു കമ്പനിയും ഒരു വ്യക്തിയും തമ്മില്‍ നടന്ന ഇടപാട് മാത്രമാണ് ഇതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. താന്‍ വിദ്യാസമ്പന്നയായ യുവതിയാണെന്നും കേസിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നും വീണ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു. എംആര്‍ അജയനെന്ന് മാധ്യമപ്രവര്‍ത്തകനാണ് മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്. ഈ ഹര്‍ജിയിലാണ് മുഖ്യമന്ത്രിയോടും മകള്‍ വീണയോടും ഹൈക്കോടതി മറുപടി തേടിയത്. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയിരുന്നു.
Read More » -
സെക്രട്ടറി പോര, പുതിയ ആള്‍ വരണം; നേതാക്കളുടെ ഫോണ്‍ സംഭാഷണം പുറത്ത്; സമ്മേളനങ്ങള്‍ക്കിടെ ഗ്രൂപ്പ് പോരില്‍ പുകഞ്ഞ് സിപിഐ
കൊച്ചി: സംഘടനാ സമ്മേളനങ്ങള്‍ പുരോഗമിക്കവേ, സിപിഐയിലെ ഗ്രൂപ്പ് പോരിന് ഇന്ധനം പകര്‍ന്ന് നേതാക്കളുടെ ഫോണ്‍ സംഭാഷണം പുറത്ത്. സംസ്ഥാന സെക്രട്ടറിയെക്കൊണ്ട് ഒന്നിനും ആവുന്നില്ലെന്നും പുതിയ സെക്രട്ടറി വരണമെന്നും സംസ്ഥാനതലത്തിലെ രണ്ടു നേതാക്കള്‍ തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗം കമല സദാനന്ദന്‍, എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.ദിനകരന്‍ എന്നിവര്‍ കാറില്‍ യാത്രചെയ്യുമ്പോള്‍ നടത്തുന്ന സംഭാഷണമാണു പുറത്തായത്. ഡ്രൈവറെ കൂടാതെ മറ്റൊരു പ്രാദേശിക നേതാവും കാറിലുണ്ടായിരുന്നു. കമലയുടെയും ദിനകരന്റെയും തട്ടകമായ പറവൂരില്‍ പാര്‍ട്ടിയിലെ വിഭാഗീയത സംബന്ധിച്ച ചര്‍ച്ചയിലാണു ബിനോയ് വിശ്വത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കടന്നുവന്നത്. പറവൂരിലെ കോട്ടുവള്ളി, പുത്തന്‍വേലിക്കര, ചേന്ദമംഗലം ലോക്കല്‍ സമ്മേളനങ്ങളിലെ വിഭാഗീയതയെത്തുടര്‍ന്നു ജില്ലാ കൗണ്‍സില്‍ അംഗം കെ. പി. വിശ്വനാഥന്‍, ജില്ലാ കൗണ്‍സില്‍ മുന്‍ അംഗം രമ ശിവാനന്ദന്‍ എന്നിവരെ പാര്‍ട്ടി അംഗത്വത്തിലേക്കു തരംതാഴ്ത്തിയിരുന്നു. ഇരുവരും കണ്‍ട്രോള്‍ കമ്മിഷനു പരാതി നല്‍കിയിരിക്കുകയാണ്. വിശ്വനാഥനെതിരെ നടപടിക്കു പാര്‍ട്ടി സെക്രട്ടറിയുടെ അനുവാദം വേണ്ടല്ലോ എന്നു കമല…
Read More » -
വര്‍ഗീയതയും മതരാഷ്ട്ര വാദവും ഉയര്‍ത്തുന്നവരുമായി ഒരു നീക്കുപോക്കും ഇല്ല; വര്‍ഗീയ വാദികളുടെ വോട്ടു വേണ്ടെന്ന നിലപാടില്‍ മാറ്റമില്ല; ബിസ്‌കറ്റിനു രുചിയുണ്ടെന്നു പറയുന്ന ആളല്ല ഞാന്‍; ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദം ഉപേക്ഷിച്ചോ എന്നു വ്യക്തമാക്കണം; എം. സ്വരാജ്
നിലമ്പൂർ: വർഗീയതയും മതരാഷ്ട്രവാദവും ഉയർത്തിപ്പിടിക്കുന്നവരുമായി ഒരു നീക്കുപോക്കോ ബന്ധമോ എൽഡിഎഫിന് സാധ്യമല്ലെന്ന് സ്ഥാനാർഥി എം സ്വരാജ്. എൽഡിഎഫിൽ ഒരു വർഗീയശക്തികളുമില്ല. ഇക്കാര്യത്തിൽ നിലപാട് സുവ്യക്തമാണെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ആരുടെയൊക്കെ വോട്ട് സ്വീകരിക്കും, ആരുടെയൊക്കെ സ്വീകരിക്കില്ല എന്നകാര്യത്തിൽ ഒരു അവ്യക്തതയുമില്ല. അത് പറയാൻ തെരഞ്ഞെടുപ്പോ സ്ഥാനാർഥിത്വമോ തടസ്സമല്ല. ആ ചോദ്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ബിസ്കറ്റിന് രുചിയുണ്ടെന്ന് മറുപടി പറഞ്ഞ ആളല്ല ഞാൻ. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചോ എന്നതാണ് ചോദ്യം. അവർ ജനാധിപത്യ- മതനിരപേക്ഷ നിലപാട് സ്വീകരിച്ച്, ബഹുസ്വര സമൂഹത്തെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങളുമായി അവരുടെ അടിസ്ഥാന പ്രമാണങ്ങളെ തള്ളിപ്പറഞ്ഞ് സമൂഹത്തെ ബോധ്യപ്പെടുത്തിയാൽ അതും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.- സ്വരാജ് പറഞ്ഞു. വർഷങ്ങളായി ശക്തമായ മതനിരപേക്ഷ നിലപാട് പറയുന്നവരാണ് പിഡിപിയെന്നും സ്വരാജ് പറഞ്ഞു. മതരാഷ്ട്രവാദവും വർഗീയതയും മുന്നോട്ടുവെക്കുന്നവരാണോ പിഡിപി എന്ന് വിമർശിക്കുന്നവർ മറുപടി പറയണം. സമീപകാലത്തുള്ള എല്ലാ തെരഞ്ഞെടുപ്പിലും അവരുടെ പിന്തുണ എൽഡിഎഫിനായിരുന്നു. അതിന് മുൻപ് യുഡിഎഫിനെ പിഡിപി പിന്തുണച്ചിട്ടുണ്ട്. മതനിരപേക്ഷ നിലപാടിൽനിന്ന് പിഡിപി ഇനി…
Read More »
