politics
-
ട്രംപും അസിം മുനീറും കൈകൊടുക്കുമ്പോള്‍ ഇന്ത്യക്ക് ആശങ്കപ്പെടാന്‍ എന്തുണ്ട്? അമേരിക്ക ലക്ഷ്യമിടുന്നത് ഇറാന്‍ യുദ്ധത്തിനായി സൈനിക താവളം; പകരം വന്‍ ഓഫറുകള്‍; പാകിസ്താന്‍ 5 അറബ് രാജ്യങ്ങളുടെ കവാടം; അഫ്ഗാന്‍ യുദ്ധത്തിനായും മണ്ണു വിട്ടുകൊടുത്തു; വരും ദിവസങ്ങളില്‍ നിര്‍ണായക നീക്കങ്ങളെന്ന് വിദഗ്ധര്‍
ന്യൂയോര്‍ക്ക്: ജി7 ഉച്ചകോടിയില്‍നിന്ന് അപ്രതീക്ഷിതമായി മടങ്ങിയ പാകിസ്താന്‍ സൈനിക ജനറല്‍ അസിം മുനീറുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച ഇറാനെതിരായ നീക്കത്തിന്റെ ഭാഗമെന്നു വിദഗ്ധര്‍. ബുധനാഴ്ച നടത്തിയ ഉച്ച വിരുന്നിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇറാനുമായി യുദ്ധത്തിലേക്കു കടക്കുകയാണെങ്കില്‍ പാകിസ്താന്‍ ഒപ്പമുണ്ടാകണമെന്ന നിര്‍ബന്ധമാണ് ട്രംപിനെന്നു അമേരിക്കയില്‍നിന്നുള്ള ഉന്നത നയതന്ത്ര വിദഗ്ധന്‍ പറഞ്ഞു. സൈനിക താവളങ്ങള്‍, ചരക്കു കൈമാറ്റത്തിന് പാകിസ്താന്‍ അതിര്‍ത്തി തുറക്കല്‍, കടല്‍ മാര്‍ഗമുള്ള തടസം നീക്കല്‍ എന്നിവയാണു ചര്‍ച്ചയായത്. വരും ദിവസങ്ങളില്‍ പാകിസ്താന്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ മേഖലയായിട്ടാണു കണക്കാക്കുന്നത്. ഒപ്പം ചൈനയുമായുള്ള കൂട്ടുകെട്ടിനു തടയിടുകയെന്ന ലക്ഷ്യവുമുണ്ട്. പാകിസ്താനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക പ്രവേശനം നേടിയെടുത്തതായാണ് സൂചന. അത്യാധുനിക സൈനിക സാങ്കേതികവിദ്യയ്ക്ക് പകരമായിട്ടായിരിക്കും യുഎസ് സൈന്യത്തിന് പാകിസ്താനില്‍ നേരിട്ട് പ്രവേശനം ലഭിക്കുക. ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്, അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും അത്യാധുനിക മിസൈലുകളും വാഗ്ദാനം ചെയ്താണ് ട്രംപ് ഈ നീക്കം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുമായും റഷ്യയുമായുമുള്ള ഇടപാടുകള്‍ പാകിസ്താന്‍…
Read More » -
ഭാരതാംബ വിവാദം കൊഴുക്കുന്നു; വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാരും ഗവര്‍ണറും; ചിത്രം വേദിയിലുണ്ടെങ്കില്‍ സര്‍ക്കാര്‍ ചടങ്ങുകള്‍ രാജ്ഭവനില്‍ നടത്തേണ്ടെന്ന തീരുമാനം പരിഗണനയില്‍
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തില്‍ വിട്ടു വീഴ്ചയ്ക്കില്ലാതെ ഗവര്‍ണറും സര്‍ക്കാരും. രാജ്ഭവനില്‍ നിന്ന് ചിത്രം മാറ്റില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതോടെ, സര്‍ക്കാരും നിലപാട് കടുപ്പിക്കാനാണ് ആലോചിക്കുന്നത്. സര്‍ക്കാര്‍ ചടങ്ങുകള്‍ രാജ്ഭവനില്‍ നടത്തേണ്ട എന്ന തീരുമാനം എടുക്കുന്നതും പരിഗണനയിലാണ്. ആര്‍എസ്എസിന്‍റെ ചിഹ്നം അവര്‍ കൊണ്ടുനടക്കട്ടെയെന്നും മറ്റുള്ളവരെ അംഗീകരിപ്പിക്കാന്‍ രാജ്ഭവന്‍ വേദിയാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞ് 24 മണിക്കൂര്‍ കഴിയും മുന്‍പാണ് രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബാ ചിത്രം വീണ്ടും വേദിയിലെത്തുന്നതും ചടങ്ങില്‍ അധ്യക്ഷനായ വിദ്യാഭ്യാസ മന്ത്രി അതൃപ്തി പ്രകടിപ്പിച്ച് വേദി വിടുന്നതും. മന്ത്രി രൂക്ഷമായ വാക്കുകളില്‍ ഗവര്‍ണറെ വിമര്‍ശിക്കുകയും ചെയ്തു. ചിത്രം രാജ്ഭവനില്‍തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയായിരുന്നു ഗവര്‍ണറുടെ മറുപടി. ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം രാജ്ഭവന്‍ വേദിയിലുണ്ടെങ്കില്‍ സര്‍ക്കാര്‍ ചടങ്ങുകള്‍ രാജ്ഭവനില്‍ നടത്തുന്നത് ഒഴിവാക്കുന്നത് പരിഗണനയിലാണ്. അതേസമയം, വലിയ പോരിന് പോകാനും സര്‍ക്കാരിന് താല്‍പര്യമില്ല. നിലമ്പൂര്‍ചൂട് അടങ്ങിയതിനാല്‍ സര്‍ക്കാര്‍ നിലപാട് എത്ര കടുപ്പിക്കും എന്നാണ് ഇനി കാണേണ്ടത്.
Read More » -
അമേരിക്കയുടെ ലക്ഷ്യം ഫര്‍ദോ ആണവ കേന്ദ്രം; കൂടുതല്‍ സന്നാഹങ്ങള്‍ എത്തിച്ചു; ‘ഇറാന്‍ 40 വര്‍ഷമായി എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നു, അമേരിക്കയെ ഭീഷണിപ്പെടുത്തുന്നു’; ആര്‍ക്കു മുന്നിലും കീഴടങ്ങില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ്
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം ആറാം ദിവസവും രൂക്ഷമായി തുടരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിച്ചപ്പോൾ, റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. ഇറാനെ ആക്രമിക്കുമോയെന്ന ചോദ്യത്തിന് സമ്മിശ്ര പ്രതികരണമാണ് ട്രംപ് നൽകിയത്. “ചിലപ്പോൾ ആക്രമിച്ചേക്കാം, ചിലപ്പോൾ ആക്രമിക്കില്ല,” എന്ന് അദ്ദേഹം പറഞ്ഞു. “ഇറാൻ 40 വർഷമായി എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നു, അമേരിക്കയെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നു,” എന്നും ട്രംപ് ആരോപിച്ചു. ആണവകരാറിൽ എത്തിയിരുന്നെങ്കിൽ ആക്രമണം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നിരുപാധികം കീഴടങ്ങണമെന്ന അന്ത്യശാസനം തള്ളിക്കൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി രംഗത്തെത്തി. ഇറാൻ ജനത ആർക്കുമുന്നിലും കീഴടങ്ങില്ലെന്ന് വ്യക്തമാക്കിയ ഖമനയി, ആക്രമിച്ചാൽ യു.എസിന് തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇസ്രയേലിനൊപ്പം സൈനിക നടപടികളിൽ പങ്കാളിയായാൽ അത് പരിഹരിക്കാനാകാത്ത നാശത്തിലേക്ക് നയിക്കുമെന്നും ഖമനയി പറഞ്ഞു. രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കുമെന്നും ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച ഇസ്രയേലിനോട് ക്ഷമിക്കില്ലെന്നും അദ്ദേഹം…
Read More » -
ആര്‍എസ്എസുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ല; എം.വി. ഗോവിന്ദനെ തിരുത്തി പിണറായി വിജയന്‍; തെരഞ്ഞെടുപ്പു കാലത്ത് സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി; വി.ഡി. സതീശനെയും സുധാകരനും ഒളിയമ്പ്
തിരുവനന്തപുരം: ആർ.എസ്.എസുമായി സി.പി.എമ്മിന് ഒരു ബന്ധവുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മുൻ പ്രസ്താവനയെ തിരുത്തിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി സി.പി.എം സഹകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശാല ഐക്യമുന്നണി കോൺഗ്രസിനെതിരെയായിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് ജനതാപാർട്ടിയോട് സി.പി.എം സഹകരിച്ചിട്ടുണ്ട്. എന്നാൽ, ജനസംഘം ജനതാപാർട്ടിയിൽ ലയിച്ചപ്പോൾ സി.പി.എം ജനതാപാർട്ടിയിൽ ലയിച്ചിട്ടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെയും മുഖ്യമന്ത്രി പരിഹസിച്ചു. “ചില ഫോട്ടോകൾ ചിലർ താണുവണങ്ങുന്നത് കണ്ടല്ലോ,” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്നത് മുൻ കെ.പി.സി.സി പ്രസിഡന്‍റല്ലേ?” എന്നും മുഖ്യമന്ത്രി ചോദിച്ചു. രാജ്ഭവനെ ആർ.എസ്.എസ് ശാഖയായി തരംതാഴ്ത്തരുതെന്ന് ഭാരതാംബ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞത് സർക്കാരിന്‍റെ നിലപാടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോരുത്തരുടെയും താൽപര്യമനുസരിച്ച് ചിത്രങ്ങൾ വെക്കരുതെന്നും ആർ.എസ്.എസ് ചിഹ്നങ്ങൾ ആർ.എസ്.എസുകാർ കൊണ്ടുനടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Read More » -
വിശ്വസ്തര്‍ ഒന്നൊന്നായി വീണു; അധികാരത്തിന്റെ അകളത്തളത്തില്‍ ഒറ്റപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ്; ഖൊമേനിയുടെ ആന്തരിക വൃത്തങ്ങളിലെ വിടവ് രൂക്ഷം; മകന്റെ തീരുമാനങ്ങള്‍ നിര്‍ണായകം; ഇസ്രയേല്‍ ആക്രമണത്തില്‍ ഉലഞ്ഞ് ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’; തീരുമാനങ്ങളില്‍ പിഴവുണ്ടാകാന്‍ കൂടുതല്‍ സാധ്യതയെന്നും മുന്നറിയിപ്പ്
ദുബായ്/ലണ്ടന്‍ (റോയിട്ടേഴ്സ്): വിശ്വസ്തരെ ഒന്നൊന്നായി ഇസ്രായേല്‍ ഇല്ലാതാക്കിയതിനു പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി ചരിത്രത്തില്‍ ഇന്നുവരെ അനുഭവിക്കാത്ത ഏകാന്തതയിലെന്നു വിശ്വസ്തരെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. വെള്ളയാഴ്ച ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനു പിന്നാലെ പ്രധാന സൈനിക, സുരക്ഷാ ഉപദേഷ്ടാക്കള്‍ കൊല്ലപ്പെട്ടു. എണ്‍പത്താറുകാരനായ ഖൊമേനിയുടെ ആന്തരിക വൃത്തങ്ങളിലുണ്ടാക്കിയ വിടവ് രൂക്ഷമാണെന്നും നയതന്ത്രപരമായി പിഴവുകള്‍ പറ്റാനുള്ള സാധ്യത കൂടുതലാണെന്നും ഖൊമേനിയുടെ തീരുമാനമെടുക്കല്‍ പ്രക്രിയകളെക്കുറിച്ചു വ്യക്തമായ ധാരണയുള്ള അഞ്ചുപേര്‍ വെളിപ്പെടുത്തിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലൊരാള്‍ ഖൊമേനിയുമായി പതിവു കൂടിക്കാഴ്ചകള്‍ നടത്തുന്നയാളാണെന്നും വാര്‍ത്താ ഏജന്‍സി അവകാശപ്പെടുന്നു. പ്രതിരോധം, ആഭ്യന്തര സ്ഥിരത എന്നീ വിഷയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ വലിയ പിഴവുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ സാഹചര്യം അങ്ങേയറ്റം അപകടകരമാണെന്നും വെളിപ്പെടുത്തലില്‍ പറയുന്നു. ഇറാന്റെ പരമോന്നത സൈന്യമായ റവല്യൂഷനറി ഗാര്‍ഡ്‌സിലെ ഖൊമേനിയുടെ വിശ്വസ്തരാണ് ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഇല്ലാതായത്. നയതന്ത്ര വിഷയങ്ങളില്‍ നിര്‍ണായക ഉപദേശങ്ങള്‍ നല്‍കിയിരുന്ന വിശ്വസ്തരും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു. ഗാര്‍ഡ്‌സിന്റെ പരമോന്നത…
Read More » -
7787 പുതിയ വോട്ടര്‍മാര്‍ ആര്‍ക്കു ചെയ്യും? ആദ്യം സ്വരാജിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ ഇന്റലിജന്‍സ് നിലപാടു മാറ്റി; ശക്തമായ മത- സാമുദായിക അടിയൊഴുക്കെന്നും പ്രവചനാതീതമെന്നും പുതിയ റിപ്പോര്‍ട്ട്; നിലമ്പൂരില്‍ മുള്‍മുനയില്‍ മുന്നണികള്‍
നിലമ്പൂര്‍: പോളിംഗ് ബൂത്തിലേക്കു നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ സ്ഥിതി പ്രവചനാതീതമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആദ്യം സ്വരാജിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ ഇന്റലിജന്‍സാണ് അവസാന ലാപ്പില്‍ ഒന്നും പറയാനാകില്ലെന്നു മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയത്. ആര്യാടന്‍ ഷൗക്കത്ത്, എം. സ്വരാജ് എന്നിവര്‍ക്കിടയിലാണു ശക്തമായ പോര്. എന്നാല്‍, പി.വി. അന്‍വറും ബിജെപി സ്ഥാനാര്‍ഥിയും പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും. വ്യക്തികേന്ദ്രീകൃതമായും മത-സാമുദായികമായും അടിയൊഴുക്കുണ്ടെന്നാണു വിലയിരുത്തല്‍. 2,32 ലക്ഷം വോട്ടര്‍മാരുള്ളതില്‍ 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍ സ്ജെന്‍ഡര്‍ വ്യക്തികളുമുണ്ട്. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. പുതിയ വോട്ടര്‍മാരും രാഷ്ട്രീയ സാഹചര്യവും ഏത് സ്ഥാനാര്‍ഥികള്‍ക്കൊപ്പമാകും നില്‍ക്കുകയെന്ന് തീര്‍ച്ചയില്ല. സമൂഹമാധ്യമങ്ങളില്‍ ഇടത്-വലത് സ്ഥാനാര്‍ഥികള്‍ക്കുമൊപ്പം അന്‍വറിനും ഏറെ ആരാധാകരുണ്ട്. ഇവരില്‍ ആരാണ് നിലമ്പൂരിന്റെ മനസിനെ സ്വീകാര്യമാകുക യെന്ന് വോട്ടെണ്ണലിലേ അറിയാനാകൂ. തെരഞ്ഞെടുപ്പുകളിലെല്ലാം സാധാരണയായി നടക്കുന്ന പ്രവര്‍ത്തനങ്ങളുണ്ട്. എന്നാല്‍ നിലമ്പൂര്‍ ഉപതെര ഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ യും ഇടതുമുന്നണിയുടെയും…
Read More » -
പ്രിയങ്ക ഗാന്ധിയുടെ പരിപാടിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് അവഗണന; കുഞ്ഞാലിക്കുട്ടിക്കും സാദിഖലി തങ്ങള്‍ക്കും ക്ഷണമില്ല; കരിപ്പൂരില്‍ സ്വീകരിക്കാന്‍ എത്താതെ പ്രതിഷേധിച്ച് നേതാക്കള്‍; കോണ്‍ഗ്രസും ലീഗുമായുള്ള ശീതയുദ്ധം മുറുകുന്നോ?
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്ലിം ലീഗ് നേതാക്കളെ അവഗണിച്ചെന്നു പരാതി. പ്രിയങ്കയുടെ പരിപാടിയുടെ വിവരങ്ങള്‍ ലീഗിനെ അറിയില്ലെന്നാണ് ആക്ഷേപം. പരിപാടിയിലേക്ക് മുതിര്‍ന്ന നേതാക്കളെ ആരെയും ക്ഷണിച്ചില്ലെന്നും മുസ്‌ലിം ലീഗ് ആരോപിക്കുന്നു. ലോക്സഭയിലേക്ക് വന്‍ വിജയം നേടിയ ശേഷം ആദ്യമായാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ സന്ദര്‍ശനത്തിനെത്തിയത്. ഇന്നും നാളെയും പ്രിയങ്ക വയനാട്ടില്‍ ഉണ്ടാകും. ഇതിനിടെയാണ് പ്രിയങ്കയുടെ പരിപാടിയില്‍ അവഗണിച്ചുവെന്ന് ആരോപിച്ച് മുസ്ലിം ലീഗ് നേതൃത്വം രംഗത്തെത്തിയത്. സാധാരണ പ്രിയങ്കയും രാഹുലും എത്തുമ്പോള്‍ ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍, കൊണ്ടോട്ടി എംഎല്‍എ എന്നിവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഇതാണ് വിമര്‍ശനത്തിനിടയാക്കിയത്. യുഡിഎഫ് വയനാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസലി തങ്ങളെ പോലും പ്രിയങ്കയുടെ സന്ദര്‍ശനം സംബന്ധിച്ച വിവരം അറിയിച്ചില്ലെന്നും ലീഗ് നേതൃത്വം ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രിയങ്കയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ലീഗ് പ്രതിനിധികള്‍ എത്തിയില്ല. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും…
Read More » -
മതസൗഹാര്‍ദത്തിന്റെ അജന്‍ഡ മുന്നോട്ടു വയ്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയെ എന്തിനു തള്ളിപ്പറയണം? അന്‍വര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവന്‍; ഫോണ്‍ റെക്കോഡ് ചെയ്യുന്നയാളെ എങ്ങനെ വിശ്വസിക്കുമെന്നും വി.ഡി. സതീശന്‍; അന്‍വറിനെ ക്ഷണിച്ച് മുസ്ലിം ലീഗിന്റെ പോഷക സംഘടന; മുഖ്യമന്ത്രിയെ പിന്തുണച്ച് സമസ്ത; രാഷ്ട്രീയം തിളച്ച് നിലമ്പൂര്‍
കൊച്ചി: മതസൗഹാര്‍ദത്തിന്റെ അജന്‍ഡ മുന്നോട്ടുവയ്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയെ എന്തിനു തള്ളിപ്പറയണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അവര്‍ കേരളത്തില്‍ യാതൊരു അക്രമവും നടത്തിയിട്ടില്ല. ന്യൂനപക്ഷ വിരുദ്ധത സൃഷ്ടിച്ച് ഭൂരിപക്ഷത്തിന്റെ വോട്ടു നേടാനുള്ള അവസാന കളിയാണ് സിപിഎമ്മിന്റേതെന്നും സിപിഎം പ്രവര്‍ത്തകര്‍ വീടുകളിലെത്തി വര്‍ഗീയത പറയുകയാണെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വി.ഡി. സതീശന്‍ പറഞ്ഞു. അന്‍വര്‍ പൂര്‍ണമായും വിശ്വസിക്കാന്‍ കൊള്ളാത്തവനാണ്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയതാണ് പ്രശ്‌നം. ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോഡ് ചെയ്യുന്നയാളെ എങ്ങനെ വിശ്വസിക്കും? പി.കെ. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും അടക്കമുള്ളവര്‍ പലവട്ടം വിളിച്ചതാണ്. രാജിവച്ചശേഷം മത്സരിക്കുന്നത് എന്തിനാണെന്ന് അന്‍വര്‍ ആദ്യം വിശദീകരിക്കണമെന്നും സതീശന്‍ പറഞ്ഞു. മുസ്ലിം ലീഗ് പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയിലേക്ക് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനും ക്ഷണം. കോഴിക്കോട് തിരുവമ്പാടിയില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിലാണ് പി.വി. അന്‍വര്‍ പങ്കെടുക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, കോണ്‍ഗ്രസ്…
Read More » -
ഖേദപ്രകടനം നടത്തിയിട്ടില്ലെന്ന് കമല; അറിയില്ലെന്ന് ബിനോയ് വിശ്വം; സിപിഐയിലെ ശബ്ദരേഖ വിവാദത്തിനു പിന്നാലെ ഒരേ വേദി പങ്കിട്ട് കമലയും ബിനോയ് വിശ്വവും കെ.എം ദിനകരനും
കൊച്ചി: വിവാദ ശബ്ദരേഖ ചോര്‍ന്നതിന് പിന്നാലെ വേദി പങ്കിട്ട് ബിനോയ് വിശ്വവും കെ.എം.ദിനകരനും കമല സദാനന്ദനും. എറണാകുളം മണ്ഡലത്തിന്‍റെ സമ്മേളനത്തിലാണ് മൂവരും ഒന്നിച്ച് പങ്കെടുത്തത്. 24ന് ചേരുന്ന പാര്‍ട്ടി എക്സിക്യുട്ടീവ് വിഷയം ചര്‍ച്ച ചെയ്യും. ബിനോയ് വിശ്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ഇരുവരുടെയും ശബ്ദരേഖ പുറത്തുവിട്ടത്. ഇരുവരും ഖേദപ്രകടനം നടത്തിയതായും ബിനോയ് വിശ്വം ഇതിനോട് പ്രതികരിച്ചില്ലെന്നും വാര്‍ത്തകള്‍പുറത്തുവന്നു. എന്നാല്‍ നേതാക്കളുടെ ഖേദപ്രകടനത്തെപ്പറ്റി അറിയില്ലെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തോട് ബിനോയ് വിശ്വത്തിന്‍റെ മറുപടി. താനറിയുന്ന നേതാക്കള്‍ അങ്ങനെ പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിവാദ ശബ്ദരേഖയില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നായിരുന്നു കമല സദാനന്ദന്‍റെ മറുപടി. ശബ്ദം ആരുടേതാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് എല്ലാം പാര്‍ട്ടി പറയുമെന്നായിരുന്നു അവരുടെ മറുപടി. അതേസമയം, ബിനോയ് വിശ്വത്തിനെതിരായ പരാമര്‍ശത്തില്‍ നേതാക്കള്‍ മാപ്പു പറയേണ്ട ആവശ്യമുണ്ടോയെന്ന് നോക്കണമെന്ന് സി.പി.ഐ ദേശീയ നിര്‍വാഹകസമതി അഗം കെ. പ്രകാശ്ബാബു. ഓഡിയോ ലീക്കായതില്‍ അതൃപ്തിയില്ല. ഇത്തരം കാര്യങ്ങള്‍ സംഘടനാപരമയി പരിശോധിക്കും. ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കമില്ലെന്നും പ്രകാശ് ബാബു…
Read More » -
പരിശോധിക്കുന്നതിൽ ഞങ്ങൾക്കെന്താണ് കുഴപ്പം, എന്തും പരിശോധിച്ചോട്ടെ, മറച്ചുവെക്കാനുള്ളവർക്കേ പരിശോധിക്കുന്നതിൽ അമർഷവും പ്രതിഷേധവും ഉണ്ടാകു!! ഞങ്ങൾ തുറന്ന പുസ്തകം- എംവി ഗോവിന്ദൻ
തിരുവനന്തപുരം: മറച്ചുവെക്കാനുള്ളവർക്കേ ആശങ്കയും അമർഷവും ഉണ്ടാകൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തങ്ങൾ തുറന്ന പുസ്തകം പോലെയാണെന്നും തങ്ങൾക്കൊന്നും മറച്ചുവെക്കാനില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാഹനം പരിശോധിച്ചതിൽ പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. പരിശോധിക്കുന്നതിൽ ഞങ്ങൾക്കെന്താണ് കുഴപ്പം. ഞങ്ങൾക്കൊന്നും മറച്ചുവെക്കാനില്ലല്ലോ. മറച്ചുവെക്കാനുള്ളവർക്ക് പരിശോധിക്കുന്നതിന്റെ ഭാഗമായി അമർഷവും പ്രതിഷേധവും രൂപപ്പെട്ടു വരാം. ഞങ്ങൾ തുറന്ന പുസ്തകം പോലെയാണ്. ഏതും പരിശോധിച്ചോട്ടെ – എം വി ഗോവിന്ദൻ പറഞ്ഞു അതുപോലെ ഇലക്ഷൻ കമ്മീഷന്റെ ഭാഗമായി നടക്കുന്ന പ്രക്രിയയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇടപെടുന്ന പ്രശ്‌നമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സ്വാഭാവികമായും അവർ പെട്ടി പരിശോധിക്കുന്നുണ്ട്, കാർ പരിശോധിക്കുന്നുണ്ട്, പരിശോധിക്കാതെ വിടുന്നുണ്ട്. ഇവിടെ മാത്രമല്ല, കേരളത്തിലുടനീളം മുൻപ് ഉണ്ടായിരുന്നതാണ്. അത്രയേയുള്ളു എന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഉദ്യോഗസ്ഥൻമാർ സ്വന്തം ജോലി ചെയ്യുമ്പോൾ അവരെ ഭീഷണിപ്പെടുത്തേണ്ട കാര്യമെന്താണെന്നും എം വി ഗോവിന്ദൻ ചോദിച്ചു.
Read More »