politics
-
ചിതയ്ക്ക് തീ കൊളുത്തി മകന്‍ അരുണ്‍ കുമാര്‍: ചെങ്കൊടി പുതച്ച് വിപ്ലവ സൂര്യന്‍ മാഞ്ഞു; സഖാവ് വി.എസ് ഇനി ജനഹൃദയങ്ങളില്‍ ജ്വലിക്കുന്ന ഓര്‍മ്മ
ആലപ്പുഴ: വിപ്ലവ തേജസ് സഖാവ് വി.എസ് അച്യുതാനന്ദന്‍ ഇനി ഓര്‍മ. പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ നിത്യനിദ്ര കൊള്ളുന്ന വലിയ ചുടുകാട്ടിലെ മണ്ണില്‍ വിഎസും അലിഞ്ഞുചേര്‍ന്നു. മകന്‍ അരുണ്‍ കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. വി.എസിനെ അവസാനമായി യാത്രയാക്കാന്‍ പതിനായിരങ്ങളാണ് ആലപ്പുഴയിലെത്തിയത്. വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും എത്തിയപ്പോള്‍ പതിനായിരങ്ങളാണ് കാണാനെത്തിയത്. പ്രിയ നേതാവിന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപ യാത്രയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ജനം ഒഴുകിയെത്തിയതോടെ ആലപ്പുഴ നിശ്ചലമായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപ യാത്ര ഇന്ന് രാവിലെ ഏഴോടെയാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. ജില്ലയിലെ ഓരോ കേന്ദ്രത്തിലും വലിയ ജനക്കൂട്ടമാണ് പ്രിയപ്പെട്ട വിഎസിനെ അവസാനമായി കാണാന്‍ കാത്തുനിന്നത്. രമേശ് ചെന്നിത്തലയും ജി.സുധാകരനും അടക്കമുള്ള തലമുതിര്‍ന്ന നേതാക്കള്‍ വിഎസിന് വേണ്ടി കാത്തുനിന്നു. ഉച്ചയ്ക്ക് 12: 15 ഓടെയാണ് ഭൗതിക ശരീരം…
Read More » -
കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി പ്രതിപക്ഷ നേതാക്കള്‍, തയ്യാറാകാതെ ധന്‍കര്‍; ഔദ്യോഗിക വസതി ഉടനൊഴിയും, രാജിവച്ച അന്ന് തന്നെ വസതിയൊഴിയാനുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവച്ച ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗികവസതി ഉടന്‍ ഒഴിയും. തിങ്കളാഴ്ചയാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചത്. അന്നേദിവസം രാത്രി തന്നെ വസതിയൊഴിയാനുള്ള കാര്യങ്ങള്‍ ചെയ്തുതുടങ്ങിയിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് പുതുതായി നിര്‍മിച്ച ഉപരാഷ്ട്രപതി ഭവനില്‍ അദ്ദേഹം താമസത്തിനെത്തിയത്. അപ്രതീക്ഷിത രാജിക്ക് പിന്നാലെ പല പ്രതിപക്ഷ കക്ഷി നേതാക്കളും ധന്‍കറുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആര്‍ക്കും കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം അനുമതി നല്‍കുന്നില്ലെന്നാണ് വിവരം. ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്ത്, എന്‍സിപി (എസ്പി) നേതാവ് ശരദ് പവാര്‍ തുടങ്ങിയവര്‍ ധന്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചൊവ്വാഴ്ച അനുമതി തേടിയിരുന്നുവെന്നാണ് സൂചന. എന്നാല്‍, കൂടിക്കാഴ്ചയ്ക്ക് ധന്‍കര്‍ തയ്യാറായില്ല. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ധന്‍കര്‍ രാജിസമര്‍പ്പിച്ചത്. ചൊവ്വാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന്റെ രാജി അംഗീകരിക്കുകയും ചെയ്തിരുന്നു. 2022 ഓഗസ്റ്റിലാണ് ധന്‍കര്‍ ഉപരാഷ്ട്രപതിസ്ഥാനത്തെത്തുന്നത്. 2027 വരെയായിരുന്നു ഉപരാഷ്ട്രപതിപദത്തില്‍ അദ്ദേഹത്തിന്റെ കാലാവധി. അദ്ദേഹത്തിന്റെ രാജി എന്തുകൊണ്ടാണെന്നും ആരാകും പിന്‍ഗാമിയെന്നുമുള്ള ചര്‍ച്ചകള്‍ ഇതിനോടകം…
Read More » -
‘കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ജാതി നിലനിര്‍ത്തുന്നു, അവര്‍ക്ക് ഭരിക്കാന്‍ അതാണ് എളുപ്പം’; കമ്യൂണിസ്റ്റ് മനോനിലയുള്ളവര്‍ക്ക് മാത്രമേ ജാതി വ്യവസ്ഥയെ തകര്‍ക്കാന്‍ സാധിക്കൂയെന്ന് നടന്‍ ഹക്കീം ഷാ
കമ്യൂണിസ്റ്റ് മനോനിലയുള്ളവര്‍ക്കുമാത്രമേ ജാതി വ്യവസ്ഥയെ തകര്‍ക്കാന്‍ സാധിക്കൂവെന്ന് നടന്‍ ഹക്കീം ഷാ. കോണ്‍ഗ്രസ് അടക്കമുള്ള മറ്റെല്ലാ പാര്‍ട്ടികളും പ്രത്യക്ഷമായോ പരോക്ഷമായോ ജാതി വ്യവസ്ഥ നിലനില്‍ക്കണം എന്ന താത്പര്യപ്പെടുന്നവരാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹക്കീം ഷാ. സെന്‍സര്‍ഷിപ്പ് സിനിമാ നിര്‍മാതാക്കളുടെ കലാപരമായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. മറുപടി പറയവെ താന്‍ അഭിനയിച്ച തമിഴ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച കട്ടുകളെക്കുറിച്ച് ഹക്കീം ഷാ വിശദീകരിച്ചു. ഇതിനിടെയാണ് ജാതിയും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട തന്റെ നിലപാട് ഹക്കീം വ്യക്തമാക്കിയത്. രണ്ടുവര്‍ഷം മുമ്പേ തമിഴില്‍ മാനുഷി എന്നൊരു പടംചെയ്തു. വെട്രിമാരന്‍ ആണ് അത് നിര്‍മിച്ചത്. ഗോപി നൈനാര്‍ ആയിരുന്നു സംവിധാനം. കമ്യൂണിസത്തോട് ബന്ധമുള്ള ശക്തമായ രാഷ്ട്രീയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ജാതി വേര്‍തിരിവിന്റെ ആവശ്യകതയാണ് എന്റെ കഥാപാത്രം പറയുന്നത്. ഭരിക്കുന്നവരെ പ്രതിനിധീകരിക്കുന്നതാണ് എന്റെ വേഷം. ഞാന്‍ പൊലീസ് ഓഫീസറാണ്, ചോദ്യംചെയ്യുന്ന മുറിയിലാണ്. ആന്‍ഡ്രിയയുടെ…
Read More » -
ആരാകും അടുത്ത ഉപരാഷ്ട്രപതി? നഡ്ഡയും രാജ്‌നാഥ് സിംഗും ആരിഫ് മുഹമ്മദ് ഖാനും വരെ പരിഗണനയില്‍; പ്രതിപക്ഷ പിന്തുണയില്ലാതെ വിജയിപ്പിക്കാം; തരൂരിന്റെ സാധ്യത തള്ളി
ജഗ്ദീപ് ധന്‍കറിന്‍റെ രാജിക്കുപിന്നാലെ അടുത്ത ഉപരാഷ്ട്രപതി ആരാവും എന്നതില്‍ ചര്‍ച്ച സജീവം.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുതല്‍ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന ജെ.പി നഡ്ഡയുടെ പേര് വരെ ഉയര്‍ന്നു കേള്‍ക്കുന്നു. ഭരണഘടനയനുസരിച്ച് ഉപരാഷ്ട്രപതി രാജിവച്ചാല്‍ 60 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ബി.ജെ.പി. ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയുടെപേരും പരിഗണനയില്‍ ഉണ്ട്. കഴിഞ്ഞതവണ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സാധ്യത കല്‍പിച്ചിരുന്ന ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പട്ടികയിലുള്ള മറ്റൊരാള്‍. കേരളത്തിലും ബിഹാറിലുമായി അഞ്ചു വര്‍ഷത്തിലധികമായി ഗവര്‍ണര്‍ പദവിയില്‍ തുടരുകയാണ് അദ്ദേഹം. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഇലക്ടറല്‍ കോളജില്‍ ഉള്ളത്. എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ഉള്ളതിനാല്‍ പ്രതിപക്ഷ പിന്തുണയില്ലാതെ തന്നെ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാം. ശശി തരൂര്‍ ഉപരാഷ്ട്രപതിയാകും എന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും തീര്‍ത്തും അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് തരൂരിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.
Read More » -
‘അഞ്ചു വിമാനങ്ങള്‍ വെടിവച്ചിട്ടു’; പാകിസ്താന്റെ ആരോപണം വീണ്ടും ആവര്‍ത്തിച്ച് യു.എസ്. പ്രസിഡന്റ് ട്രംപ്; യുദ്ധം നിര്‍ത്തിയത് വ്യാപാരം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍; പാര്‍ലമെന്റ് സമ്മേളനം കൂടുതല്‍ പ്രക്ഷുബ്ധമാകും
ന്യൂയോര്‍ക്ക്: ഇന്ത്യ- പാക് യുദ്ധത്തിനിടെ അഞ്ചു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണം വീണ്ടും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്താന്‍ യുദ്ധ സമയത്ത് നടത്തിയ ആരോപണം ട്രംപീ വീണ്ടും ആവര്‍ത്തിക്കുന്നതു പാര്‍ലമെന്റ് സമ്മേളിക്കുന്ന സമയത്താണെന്നതും ശ്രദ്ധേയമാണ്. തന്റെ ഇടപെടലിനെ തുടര്‍ന്നാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ഒരു പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിക്കുന്നതിനിടെ ട്രംപ് ആവര്‍ത്തിച്ചെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഏതു രാജ്യത്തിന്റെ യുദ്ധ വിമാനങ്ങളാണു നഷ്ടപ്പെട്ടതെന്നു ഇക്കുറിയും ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇരു രാജ്യത്തിന്റെയുംകൂടിയാണോ അതോ ഏതെങ്കിലും ഒരു രാജ്യത്തിന്റെയാണോ എന്നതില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. പാകിസ്താന്റെ ആരോപണം ട്രംപ് മുമ്പും ആവര്‍ത്തിച്ചിരുന്നു. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കുവേണ്ടി വൈറ്റ് ഹൗസില്‍ വിളിച്ച അത്താഴ വിരുന്നിലാണ് ട്രംപ് ആദ്യമായി ഇക്കാര്യം പറഞ്ഞത്. ‘ഇന്ത്യയും പാകിസ്താനും തമ്മില്‍ നമുക്കു ബന്ധമുണ്ട്. രണ്ടു രാജ്യത്തിന്റെയും നാലോ അഞ്ചോ യുദ്ധ വിമാനങ്ങള്‍ ആക്രമണത്തിനിടെ ആകാശത്തുവച്ചു തകര്‍ന്നിട്ടുണ്ട്. യുദ്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടും ആണവരാജ്യങ്ങളാണ്. അവരാണു പരസ്പരം പോരടിച്ചത്. ഞാന്‍ ഇടപെട്ടത് അതുകൊണ്ടാണെ’ന്നും…
Read More » -
ഇപ്പോഴും നുഴഞ്ഞു കയറാനാകാത്ത ഭീകരശൃംഖല; ദുര്‍ബലമായ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍; പഹല്‍ഗാം ആക്രമണത്തിനു ശേഷവും നിഴലായി തുടരുന്ന തീവ്രവാദ സാന്നിധ്യം; രാഷ്ട്രീയത്തിന്റെ മറവിലെ ആഹ്വാനങ്ങള്‍; ടിആര്‍എഫിനെ തീവ്രവാദ സംഘടനയാക്കുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല; ലഷ്‌കറെ- തോയ്ബ കളം മാറ്റിച്ചവിട്ടുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: സെപ്റ്റംബറിലെ തെളിഞ്ഞ പ്രഭാതത്തില്‍ കശ്മീരിലെ മാള്‍ട്ടല്‍ഹാമ എന്ന ചെറിയ ഗ്രാമത്തില്‍നിന്ന് ഡയല്‍ഗാമിലെ മെറ്റല്‍-ഷട്ടറിംഗ് യൂണിറ്റിലേക്കു ജോലിക്കുപോയിരുന്ന ഖുര്‍ഷിദ് അഹമ്മദ് ഗാനി എന്ന സൗമ്യനായ ചെറുപ്പക്കാരന്‍. ബൈക്കില്‍ വീട്ടില്‍നിന്നു പുറപ്പെടുകയും തിരിച്ചെത്തുകയും ചെയ്തിരുന്ന യുവാവിനെ കഴിഞ്ഞ മാര്‍ച്ചില്‍ പോഷാമ, കാഞ്ചിയുള്ളാര്‍, അഡിജെന്‍ എന്നിവിടങ്ങളിലും ഏപ്രിലില്‍ ഷോപ്പിയാനിലെ ദേവ്പോര-പദ്പവാന്‍ ഗ്രാമങ്ങളിലും ജൂലൈയില്‍ കുല്‍ഗാമിലെ കുന്ദ്-മാല്‍വാന്‍ വനത്തില്‍ രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ക്കുമൊപ്പം ‘കാട്ടിലെ ദുഷ്ടാത്മാവിനെപ്പോലെ’ കണ്ടെത്തിയെന്നു ചിലര്‍ പറഞ്ഞപ്പോഴും ആരും ഒന്നും സംശയിച്ചിരുന്നില്ല. പക്ഷേ, പഹല്‍ഗാമിലെ ബൈസരന്‍ മൈതാനത്ത് കുടുംബങ്ങള്‍ക്കൊപ്പം ഉല്ലാസത്തിലായിരുന്ന ആളുകള്‍ക്കുനേരെ ‘കലിമ’ ചൊല്ലിച്ചശേഷം വെടിയുതിര്‍ത്ത തീവ്രവാദികളുടെ നേതാവായിരുന്നു ഗാനിയെന്നു കണ്ടെത്തുമ്പോള്‍ ഞെട്ടാത്തവരില്ല. ഒരോ സമയത്തും പോലീസിന്റെയും സൈന്യത്തിന്റെയും പട്രോളിംഗില്‍നിന്ന് ഇയാള്‍ ഇത്രകാലം തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി. ഏറ്റവുമൊടുവില്‍ ഇന്ത്യയുടെ നിരന്തര ആവശ്യം പരിഗണിച്ചു ലഷ്‌കറെയുടെ ശാഖയായ ടിആര്‍എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല. ഗാനിയെപ്പോലെ ഇന്ത്യയുടെ കണ്ണുവെട്ടിച്ച് ചെറുപ്പക്കാര്‍ കശ്മീര്‍ താഴ്‌വരകളില്‍ മരണത്തിന്റെ വ്യാപാരികളായി തുടരുന്നു എന്നതിലെ അപകടം ചെറുതല്ല. ലഷ്‌കറെ…
Read More » -
പ്രതിപക്ഷത്തിന്റെ പ്രമേയം ധന്‍കര്‍ അംഗീകരിച്ചതിന് പിന്നാലെ, പരിധിവിട്ടെന്ന് ബിജെപി നേതൃത്വം; ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ അവിശ്വാസപ്രമേയ ഭീഷണിയോ?
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി പദത്തില്‍ നിന്നുള്ള ജഗ്ദീപ് ധന്‍കറുടെ രാജിക്ക് പിന്നില്‍ ബിജെപി നേതൃത്വത്തിന്റെ അവിശ്വാസപ്രമേയ ഭീഷണിയെന്ന് സൂചന. ജഗദീപ് ധന്‍കര്‍ പരിധി ലംഘിച്ചെന്നും അവിശ്വാസപ്രമേയം ഉടന്‍ വേണമെന്ന് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ തീരുമാനമായെന്നും ഇതോടെയാണ് ധന്‍കര്‍ രാത്രി തന്നെ രാജിവച്ചതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച രാത്രിയോടെ ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവച്ചത്. ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണക്കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിപക്ഷ എംപിമാര്‍ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധന്‍കറിന്റെ ആഹ്വാനം കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നും ഇതോടെയാണ് ധന്‍കര്‍ പരിധിവിട്ടതെന്ന അഭിപ്രായം നേതൃത്വത്തിന് ഉണ്ടായതെന്നുമാണ് എന്‍ഡിടിവി റിപ്പോര്‍ട്ട്. ആറ് മാസം മുന്‍പ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം തന്നെ അദേഹത്തിന് പിന്തുണയുമായി വന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് ധന്‍കര്‍ പരിധി ലംഘിച്ചു എന്ന് എംപിമാരെ ബിജെപി നേതൃത്വം അറിയിച്ചത്.…
Read More » -
ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി; വിവാദങ്ങള്‍ പുകയുന്നു; ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച്‌മെന്റില്‍ സര്‍ക്കാരുമായി ഭിന്നതയെന്ന് റിപ്പോര്‍ട്ട്; ഇന്നലെവരെ സഭ നിയന്ത്രിച്ച ധന്‍കറിന് എന്ത് ആരോഗ്യ പ്രശ്‌നമെന്ന് പ്രതിപക്ഷം; ആയുരാരോഗ്യം നേര്‍ന്ന് മോദി
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്‍റെ അപ്രതീക്ഷിത രാജിയില്‍ രാഷ്ട്രീയ വിവാദം പുകയുന്നു. സര്‍ക്കാരുമായുള്ള അകല്‍ച്ചയാണ് രാജിയിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച്മെന്‍റ് പ്രമേയം സംബന്ധിച്ച് ഭിന്നതയുണ്ടായെന്ന് റിപ്പോര്‍ട്ടുണ്ട്. ധന്‍കറിന് ആയുരാരോഗ്യം നേരുന്നു എന്നുമാത്രമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രാജി അംഗീകരിച്ചതായി രാജ്യസഭ നിയന്ത്രിച്ച ഘനശ്യാം തിവാരി അറിയിച്ചു ഇന്നലെ വൈകിട്ടുവരെ സഭ നിയന്ത്രിച്ച ജഗ്ദീപ് ധന്‍കറിന് മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവയ്ക്കാന്‍ മാത്രം എന്ത് ആരോഗ്യപ്രശ്നമാണ് ഉണ്ടായതെന്ന ചോദ്യമാണ് പ്രതിപക്ഷത്തിന്‍റെത്. സമ്മര്‍ദത്തെ തുടര്‍ന്നാണ് രാജിയെന്ന് ഗൗരവ് ഗൊഗോയും ജയ്റാം രമേശും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രതികരണവും അകല്‍ച്ച സൂചിപ്പിക്കുന്നതാണ്. വിവിധ പദവികളിലിരുന്ന് രാജ്യത്തെ സേവിക്കാന്‍ ജഗ്ദീപ് ധന്‍കറിന് സാധിച്ചെന്നും ആയുരാരോഗ്യം നേരുന്നു എന്നുമാണ് മോദി എക്സില്‍ കുറിച്ചത്. രാജ്യസഭയില്‍ നിരന്തരം ഭരണപക്ഷ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന് പ്രതിപക്ഷം തന്നെ ആരോപിച്ച ധന്‍കര്‍ എങ്ങനെ സര്‍ക്കാരിന് അനഭിമതനായി എന്ന മറുചോദ്യവും പ്രസക്തം. അലഹബാദ് ഹൈക്കോടതി ജഡ്ജി…
Read More » -
നൂറ്റാണ്ടിന്റെ സമരസഖാവിനു വിട നല്‍കി തലസ്ഥാനം; ജന്മനാട്ടിലേക്ക് ഒരിക്കല്‍കൂടി വി.എസ്.; അണമുറിയാതെ അഭിവാദ്യങ്ങള്‍
തിരുവനന്തപുരം: വിപ്ലവ സൂര്യന് വിട നല്‍കി തലസ്ഥാനം. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പാർട്ടി സെക്രട്ടറിയായും ആറു പതിറ്റാണ്ടിലേറെ വിഎസിന്‍റെ കര്‍മ മണ്ഡലമായിരുന്ന നാടാണ് ഇടനെഞ്ചുപൊട്ടി സഖാവിനെ യാത്രായാക്കിയത്. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വിഎസ് അച്യുതാനന്ദന്‍റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലസ്ഥാനത്തുനിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു. വിലാപയാത്ര ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലെത്തും. വിവിധ സ്ഥലങ്ങളില്‍ പൊതുദര്‍ശനം ഒരുക്കിയായിരിക്കും കെഎസ്ആര്‍ടിസി പ്രത്യേക ബസിലെ വിലാപയാത്ര. രാത്രി പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ആലപ്പുഴ ഡിസിയില്‍ പൊതുദര്‍ശനമുണ്ടാകും. 11 മണി മുതല്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. നാളെ നാലുമണിക്ക് വലിയചുടുകാട്ടിലായിരിക്കും സംസ്കാരം. സമരസഖാവിനെ ഒരു നോക്കുകാണാനും അന്ത്യമോപചാരം അര്‍പ്പിക്കാനും ജനപ്രവാഹം തുടരുകയാണ്. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീടായ വേലിക്കകത്ത് എത്തിച്ച മൃതദേഹത്തില്‍ ബന്ധുക്കളും നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ ഒന്‍പതുമണിയോടെ വിലാപയാത്രയായി മൃതദേഹം സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളിലെത്തിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ദര്‍ബാര്‍ ഹാളില്‍ വി.എസ്സിന് അന്തിമോപചാരം അര്‍പ്പിച്ചു. രാഷ്ട്രീയ, സാമൂഹിക രംഗത്തെ…
Read More »
