Breaking NewsKeralaLead Newspolitics

‘പാലായില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി നടന്നത് വികസനമുരടിപ്പ്’: താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് തന്നെ ജനവിധി തേടുമെന്ന സൂചന നല്‍കി ജോസ് കെ. മാണി

കോട്ടയം: വരുാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. പാലായില്‍ വികസനമുരടിപ്പാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഉള്ളതെന്നും അതില്‍ നിന്ന് മാറി വികസന വഴി തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ നടന്ന യുവജന റാലിയ്ക്ക് ശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. രണ്ടായിരത്തോളം യുവാക്കള്‍ പ്രകടനത്തില്‍ പങ്കെടുത്തു.

Signature-ad

നേരത്തെ കടുത്തുരുത്തി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും ജോസ് കെ മാണിയും പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. ജോസ് കെ മാണി പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങളും ഇതോടൊപ്പം ഉണ്ടായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ പരാജയപ്പെട്ടെങ്കിലും മോന്‍സ് ജോസഫിന്റെ ഭൂരിപക്ഷം 5000 ത്തിന് താഴേയ്ക്ക് എത്തിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന് സാധിച്ചിരുന്നു.

Back to top button
error: