politics
-
ബീഹാര്‍ പരാജയത്തിന് പിന്നാലെ ‘ഇന്ത്യ’ മുന്നണിയില്‍ വിള്ളലുകള്‍ കൂടുന്നു ; കോണ്‍ഗ്രസ് തന്നെ മുന്നണി വിടാന്‍ പ്ലാന്‍ ചെയ്യുന്നു ; പ്രധാന സഖ്യകക്ഷികളും പുറത്തുപോകാനുള്ള സാധ്യതകള്‍ തേടുന്നു
ന്യൂഡല്‍ഹി : ബീഹാറിലെ കനത്ത തോല്‍വിക്ക് ശേഷം ‘ഇന്ത്യ’ സഖ്യം നിലനില്‍പ്പ് പ്രതിസന്ധി നേരിടുന്നു. ഗുരുതരമായ ആഭ്യന്തര പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്. പല പ്രാദേശിക പാര്‍ട്ടികളും സഖ്യത്തിന്റെ തന്ത്രം, നേതൃത്വം, വിശ്വാസ്യത എന്നിവയെ പരസ്യമായി ചോദ്യം ചെയ്യുന്നു. നേരത്തേ കോണ്‍ഗ്രസ് തന്നെ സഖ്യം വിടാനൊരുങ്ങുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ചെറു കക്ഷികളും ഇപ്പോള്‍ സഖ്യത്തില്‍ അതൃപ്തരാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സഖ്യത്തിലെ ദേശീയപാര്‍ട്ടികള്‍ പ്രാദേശിക സഖ്യകക്ഷികളെ ‘ജൂനിയര്‍ പങ്കാളികളായി’ കണക്കാക്കുന്നുവെന്നാണ് ചെറിയ പാര്‍ട്ടികളുടെ ആരോപണം. ശിവസേന ബീഹാര്‍ വിധി പ്രതിപക്ഷത്തിന് ഒരു ഉണര്‍ത്തുവിളിയാണെന്ന് വിലയിരുത്തി. സംസ്ഥാന തലത്തിലുള്ള കോണ്‍ഗ്രസ് യൂണിറ്റുകളുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൂട്ടായ തന്ത്രത്തെ ദുര്‍ബലപ്പെടുത്തിയെന്ന് അവര്‍ വാദിക്കുന്നു. സമാജ്വാദി പാര്‍ട്ടി സഖ്യത്തിന് ഗൗരവമായ തിരുത്തലുകള്‍ ആവശ്യമാണെന്ന് തുറന്നുപറഞ്ഞു. ശക്തമായ പ്രാദേശിക സ്വാധീനമുള്ള പാര്‍ട്ടികള്‍ക്ക് ദേശീയ തന്ത്രത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു വികേന്ദ്രീകൃത നേതൃത്വ മാതൃക വേണമെന്നും അവര്‍ വാദിക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം സഖ്യത്തിന്റെ…
Read More » -
‘ബുദ്ധിജീവികള്‍ ഭീകരവാദികളാകുമ്പോള്‍ കളത്തിലിറങ്ങി കളിക്കുന്നവരേക്കാള്‍ അപകടകാരികള്‍; സിഎഎ പ്രക്ഷോഭത്തിന്റെ ലക്ഷ്യം ഭരണം അട്ടിമറിക്കല്‍’; ഉമര്‍ ഖാലിദിന്റെയും ഷാര്‍ജീലിന്റെയും ജാമ്യ ഹര്‍ജി എതിര്‍ത്ത് ഡല്‍ഹി പോലീസിന്റെ വാദങ്ങള്‍; ‘മുസ്ലിംകളെ ഒന്നാകെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം’
ന്യൂഡല്‍ഹി: ബുദ്ധി ജീവികള്‍ ഭീകരവാദികളാകുമ്പോള്‍ നിലത്തിറങ്ങി കളിക്കുന്നവരേക്കാള്‍ അപകടകാരികളാകുമെന്നും കലാപകാരികളുടെ ആത്യന്തിക ലക്ഷ്യം ഭരണം അട്ടിമറിക്കലായിരുന്നെന്നും ഡല്‍ഹി പോലീസ്. സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ടു ഉമര്‍ ഖാലിദ്, ഷാര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു സുപ്രീം കോടതിയിലാണ് ഡല്‍ഹി പോലീസ് ഇക്കാര്യം പറഞ്ഞത്. വിചാരണയിലെ കാലതാമസം പ്രതികള്‍ തന്നെ ഉണ്ടാക്കിയതാണ്, അതിന്റെ പ്രയോജനം അവര്‍ക്ക് നല്‍കാനാവില്ലെന്നും ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) എസ്.വി. രാജു ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിനു മുന്നില്‍ വാദിച്ചു. ‘അന്തിമ ലക്ഷ്യം ഭരണമാറ്റമായിരുന്നു. സിഎഎ പ്രക്ഷോഭം മറയാണ്; യഥാര്‍ത്ഥ ഉദ്ദേശ്യം ഭരണമാറ്റം, സാമ്പത്തിക നാശം, രാജ്യവ്യാപക കലാപം എന്നിവ സൃഷ്ടിക്കലാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി കലാപം ആസൂത്രിതമായി നടത്തി. അറസ്റ്റിലായ ബുദ്ധിജീവികള്‍ ഭൂമിയിലെ ഭീകരവാദികളെക്കാള്‍ അപകടകാരികളാണെ’ന്നും രാജു പറഞ്ഞു. ഷര്‍ജീല്‍ ഇമാമിന്റെ 2019-20 കാലഘട്ടത്തിലെ ചക്ഹന്ദ്, ജാമിയ, അലിഗഢ്, ആസന്‍സോള്‍ എന്നിവിടങ്ങളിലെ സിഎഎ…
Read More » -
പിണറായി സര്‍ക്കാര്‍ അറിയാതെ സംസ്ഥാനത്ത് ഒരു ഫയല്‍ നീക്കം പോലും നടക്കില്ല ; അറസ്റ്റ് നടന്നത് ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടേയും മാധ്യമങ്ങളുടേയും സമ്മര്‍ദം കൊണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അറിയാതെ സംസ്ഥാനത്ത് ഒരു ഫയല്‍ നീക്കം പോലും നടക്കില്ലെന്നും ഒരു ഈച്ചപോലും സര്‍ക്കാര്‍ അറിയാതെ അനങ്ങില്ലെന്ന് വരുമ്പോള്‍ നാലര കിലോ സ്വര്‍ണ മോഷണം സര്‍ക്കാര്‍ അറിഞ്ഞില്ലെന്നത് സാമാന്യ ബുദ്ധിക്ക് ദഹിക്കുന്നതല്ലെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലുള്ള രാഷ്ട്രീയ നേതൃത്വത്തെ കണ്ടെത്താന്‍ എസ്ഐടിക്ക് കഴിയുന്നില്ലെങ്കില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ എത്തിക്കണമെന്നും പറഞ്ഞു. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടേയും മാധ്യമങ്ങളുടേയും സമ്മര്‍ദം കൊണ്ടാണ് പ്രത്യേക അന്വേഷണം ഈ അറസ്റ്റ് വരെ എത്തിയത്. ഇതില്‍ നിന്ന് പിന്നോക്കം പോകരുതെന്നും എസ്ഐടി കൂടുതല്‍ മുന്നോട്ടുപോകണമെന്നും കൂട്ടിച്ചേര്‍ത്തു. ശബരിമല സ്വര്‍ണമോഷണത്തിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് തങ്ങളും ജനങ്ങളും വിശ്വസിക്കുന്നുണ്ടെന്നും പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാറാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ രാവിലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു…
Read More » -
ലോകത്തെ ഏറ്റവും വലിയ ലൈംഗിക പീഡനക്കേസിന്റെ രഹസ്യ വിവരങ്ങള്‍ പുറത്തേക്ക്; എപ്‌സ്‌റ്റൈന്‍ ഫയല്‍ ബില്ലില്‍ ട്രംപ് ഒപ്പിട്ടു; നടപടിക്കു പിന്നില്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദം; എപ്‌സ്‌റ്റൈന്റെ വീട്ടില്‍ ട്രംപ് ചെലവഴിച്ചെന്ന ആരോപണത്തിനും തീരുമാനമാകും
ന്യൂയോര്‍ക്ക്: അമേരിക്കയെയും ലോകത്തെ തന്നെയും നടുക്കിയ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട അതീവ രഹസ്യ ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എപ്സ്റ്റൈന്‍ ഫയലുകളെല്ലാം പരസ്യമാക്കാന്‍ ഭരണകൂടത്തോട് നിർദ്ദേശിക്കുന്ന ബില്ലിൽ ഒപ്പുവെച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അറിയിച്ചത്. ഇതോടെ കേസുമായി ബന്ധപ്പെട്ട ഫയലുകളും അന്വേഷണത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിധത്തിൽ ഒരുമാസത്തിനുള്ളില്‍ നീതിന്യായ വകുപ്പ് പുറത്തുവിടും. ‘ഡെമോക്രാറ്റുകള്‍ക്ക് എപ്സ്റ്റൈനുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള സത്യം ഉടൻ വെളിപ്പെടും, എപ്സ്റ്റൈന്‍ ഫയലുകൾ പുറത്തിറക്കാനുള്ള ബില്ലിൽ ഞാൻ ഒപ്പുവച്ചു’- എന്നായിരുന്നു ട്രംപിന്‍റെ കുറിപ്പ്. ‘നമ്മുടെ ഭരണ നേട്ടങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി, റിപ്പബ്ലിക്കൻ പാർട്ടിയേക്കാൾ, ഡെമോക്രാറ്റുകളെ ബാധിക്കുന്ന എപ്സ്റ്റൈന്‍ വിഷയം ഡെമോക്രാറ്റുകൾ ഉപയോഗിച്ചു’ എന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം നേരത്തെ എപ്സ്റ്റൈന്‍ ഫയലുകൾ പുറത്തുവിടുന്നതിനെ എതിർത്തിരുന്ന ട്രംപ്, ഡെമോക്രാറ്റുകളിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് ബില്ലിൽ ഒപ്പുവെച്ചത്. ട്രംപ് – എപ്സ്റ്റൈന്‍ ബന്ധം…
Read More » -
ശബരിമലയിലെ സ്വര്‍ണക്കെള്ള: രണ്ടു മുന്‍ ദേവസ്വം അദ്ധ്യക്ഷന്‍മാര്‍ അറസ്റ്റിലായി ; അന്വേഷണം കടകംപള്ളിയിലേക്ക് എത്തുമോയെന്നും ആശങ്ക ; സിപിഐഎം കടുത്ത പ്രതിരോധത്തില്‍
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമം നടത്തി ശബരിമല അയ്യപ്പ വിശ്വാസികളെ കൂടി കൂടെ നിര്‍ത്താന്‍ ശ്രമിച്ച സിപിഐം തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടു പ്പും മുന്നില്‍ നില്‍ക്കുമ്പോള്‍ പ്രതിരോധത്തില്‍. സ്വര്‍ണ്ണക്കൊള്ളയില്‍ പത്തനംതിട്ടയില്‍ പാര്‍ട്ടിയുടെ മുഖമെന്ന് കരുതാവുന്ന എ പത്മകുമാര്‍ അറസ്റ്റിലായതോടെ ഇനിയാര് എന്ന അങ്കലാപ്പിലായിരിക്കുകയാണ്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ആണെന്നതാണ് വലിയ തിരിച്ചടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്മാരായിരുന്ന എന്‍ വാസു, എ പത്മകുമാര്‍ എന്നിവര്‍ അറസ്റ്റിലായതാണ് സിപിഐഎമ്മിനും സംസ്ഥാന സര്‍ക്കാരിനും തലവേദനയായി മാറിയത്. എ പത്മകുമാര്‍ മുന്‍ എംഎല്‍എയും പത്തനംതിട്ടയിലെ സിപിഐഎമ്മിന്റെ പ്രമുഖ നേതാവുമാണ്. മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിന് പിന്നാലെ പത്മകുമാര്‍ കൂടി അറസ്റ്റ് ചെയ്യപ്പെട്ടതോടെ സിപിഐഎമ്മിന് മറുപടി പറയാന്‍ കണ്ടെത്തേണ്ട സാഹചര്യമാണ്. പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരിക്കെ എന്‍ വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു.സിപിഐഎം നേതാക്കളുടെ ഇഷ്ടക്കാരനെന്ന വാസു പിന്നീട് ദേവസ്വം അധ്യക്ഷനുമായി. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പ്പാളിയാക്കിയത് ഇവരുടെ ബുദ്ധിയാണെന്നാണ് അന്വേഷണസംഘം…
Read More » -
ശബരിമലയിലെ സ്വര്‍ണക്കൊള്ള: സിപിഎം ജില്ലാ കമ്മിറ്റി അംഗം എം. പത്മകുമാര്‍ അറസ്റ്റില്‍; സ്വര്‍ണം ചെമ്പാക്കിയതില്‍ പത്മകുമാറിനും അറിവ്
ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയിലെ സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന ചോദ്യചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണം ചെമ്പാക്കിയതില്‍ പത്മകുമാറിനും അറിവെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. സി.പി.എമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും അതിവിശ്വസ്തനായ എന്‍.വാസുവിന് പിന്നാലെ എ.പത്മകുമാറിന്റെ അറസ്റ്റോടെ സര്‍ക്കാരിലേയും ദേവസ്വം ബോര്‍ഡിലെയും കൂടുതല്‍ ഉന്നതരിലേക്ക് വലവിരിക്കുകയാണ് അന്വേഷണസംഘം. 42 വര്‍ഷമായി സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുന്‍ എം.എല്‍.എയുമാണ് പത്മകുമാര്‍. ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് തുടക്കമിട്ട കട്ടിളപ്പാളിയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ ദേവസ്വം കമ്മീഷണറായിരുന്ന മുന്‍പ് വാസുവിനെ അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണംപൊതിഞ്ഞ പാളികളെ ചെമ്പെന്ന് രേഖപ്പെടുത്താന്‍ ശുപാര്‍ശ ചെയ്തതും ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളി കൊണ്ടുപോകാന്‍ ഒത്താശ ചെയ്തെന്നും ഗൂഡാലോചനയില്‍ പങ്കാളിയായെന്നുമാണ് വാസുവിനെതിരായ കുറ്റങ്ങളായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നിരത്തുന്നത്. വാസു കഴിഞ്ഞതോടെ അടുത്തത് എ.പത്മകുമാറെന്ന് എസ്.ഐ.ടി ഉറപ്പിച്ചു. 2019 ഫെബ്രുവരി 26നാണ് സ്വര്‍ണത്തെ ചെമ്പാക്കി വാസു ഫയലെഴുതിയത്. തൊട്ടടുത്ത മാസം എ.പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് യോഗം ഈ ഫയലിന് അംഗീകാരം നല്‍കി. അങ്ങിനെയാണ്…
Read More » -
കശ്മീര്‍ ടൈംസിന്റെ ഓഫീസില്‍ റെയ്ഡ് ; റെയ്ഡ് നടത്തിയത് ജമ്മു കാശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗഗേറ്റീവ് ഏജന്‍സി; പരിശോധന രാജ്യവിരുുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതിയില്‍
ശ്രീനഗര്‍ : കശ്മീര്‍ ടൈംസിന്റെ ജമ്മുവിലെ ഓഫീസില്‍ ജമ്മു കാശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിയുടെ റെയ്ഡ്. ജമ്മു കശ്മീരില്‍ നിന്നുള്ള ഏറ്റവും പഴയ ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളില്‍ ഒന്നാണ് കശ്മീര്‍ ടൈംസ്. രാജ്യത്തിനെതിരെ അതൃപ്തി പരത്തുന്നെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നും ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പേരിലാണ് റെയ്ഡ്. വേദ് ഭസിന്‍ സ്ഥാപിച്ച കശ്മീര്‍ ടൈംസ് ഏറെക്കാലമായി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. ഇതിന് മുന്‍പും സ്ഥാപനത്തില്‍ പല വിധത്തിലുള്ള പരിശോധനകള്‍ നടന്നിരുന്നു. ഇതോടെയാണ് സ്ഥാപനം പത്രം നിര്‍ത്തിയത്. പിന്നീട് ഓണ്‍ലൈന്‍ എഡിഷനായി പ്രവര്‍ത്തനം തുടരുകയായിരുന്നു. വേദ് ഭസിന്‍ മരിച്ച ശേഷം മകള്‍ അനുരാധ ഭസിനും ഭര്‍ത്താവ് പ്രബോധ് ജംവാലുമാണ് സ്ഥാപനം മുന്നോട്ട് കൊണ്ടുപോയത്. എന്നാല്‍ പിന്നീട് ഇരുവരും അമേരിക്കയിക്ക് പോയി. എങ്കിലും വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം പ്രകാരം പ്രബോധാണ് സ്ഥാപനത്തിന്റെ എഡിറ്റര്‍. അനുരാധ മാനേജിങ് ഡയറക്ടറാണ്.
Read More »


