Newsthen Special
-
ഇറാന്റെ പരമോന്നത നേതാവായി ഖമേനിയുടെ മകന്‍; മൊജ്തബ ഖമേനിയെ തെരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്; നേരത്തേ പ്രഖ്യാപിച്ചത് മൂന്ന് പുരോഹിതരുടെ പേരുകള്‍; ഇറാന്‍ ഭരണം വീണ്ടും കുടുംബത്തിലേക്ക്
ടെഹ്‌റാന്‍: ഇറാന്റെ അടുത്ത പരമോന്നത നേതാവായി ആയത്തുല്ല അലി ഖമനയിയുടെ മകന്‍ മൊജ്തബ ഹൊസൈനി ഖമനയി തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ വിദഗ്ദ്ധ സമിതിയാണ് ഖമനയിയുടെ പിന്‍ഗാമിയായി മകനെ തിരഞ്ഞെടുത്തെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 28 നാണ് യുഎസ് ഇസ്രയേല്‍ സംയുക്താക്രണത്തില്‍ ആയത്തുള്ള ഖമനയി കൊല്ലപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം, അദ്ദേഹത്തിന്റെ മകളും മരുമകനും ചെറുമകളും മരിച്ചിരുന്നു. ആയത്തുല്ല അലി ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ എത്തുമെന്ന് തന്നെയായിരുന്നു ആദ്യം പുറത്തുവന്ന സൂചനകള്‍. ഖമനയിയുടെ മരണത്തിന് പിന്നാലെ അമേരിക്കയേയും ഇസ്രയേലിനേയും വെറുതേവിടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഖമനയിയുടെ വിശ്വസ്തനും രണ്ടാമത്തെ മകനുമായ മൊജ്തബയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ഭരണസമിതി നിലവില്‍വന്നിരുന്നു. എങ്കിലും കഴിഞ്ഞ വര്‍ഷം ഖമനയി പ്രഖ്യാപിച്ച മൂന്ന് മുതിര്‍ന്ന പുരോഹിതന്മാരുടെ പേരുകളില്‍ പിന്‍ഗാമിയായി മൊജ്തബയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ഇറാന്‍ ഇറാഖ് യുദ്ധകാലത്ത് സൈന്യത്തിലുണ്ടായിരുന്ന മൊജ്തബയ്ക്ക് ഇറാാനിലെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡുമായി അടുത്ത ബന്ധവുമുണ്ട്. 56-കാരന്‍ ഷിയാ പുരോഹിതന്‍ മൊജ്തബയുടെ കൈകളിലേക്ക് അധികാരം കൈമാറുന്നത്, ഷാ മുഹമ്മദ്…
Read More » -
ഇന്ത്യക്കു മിണ്ടാനൊക്കില്ലേ? നിശബ്ദത തന്ത്രപരമോ? പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് ഇടയിലും ഖമേനിയുടെയും കുടുംബത്തിന്റെയും മരണത്തത്തില്‍ ഒന്നും പറയാതെ മോദിയും കേന്ദ്ര സര്‍ക്കാരും; മൗനത്തിന് അഞ്ചു കാരണങ്ങള്‍
ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ഖമേനിയും അദ്ദേഹത്തിന്റെ കൈക്കുഞ്ഞായ കൊച്ചുമകള്‍ ഉള്‍പ്പെടെയുള്ള അഞ്ച് കുടുംബാംഗങ്ങളും ഉന്നത ഉപദേശകരും ഫെബ്രുവരി 28-ന് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി സംസാരിച്ചെങ്കിലും, ഔദ്യോഗിക കുറിപ്പുകളില്‍ അനുശോചനത്തെക്കുറിച്ചോ തെഹ്റാനിലെ യുഎസ്-ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചോ യാതൊരു പരാമര്‍ശവുമുണ്ടായിരുന്നില്ല. യുഎന്‍ കണക്കുകള്‍ പ്രകാരം തെക്കന്‍ ഇറാനിലെ മിനാബില്‍ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെ നടന്ന യുഎസ്-ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ 150 ഓളം പേര്‍ കൊല്ലപ്പെടുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച (2026 മാര്‍ച്ച് 1) നടന്ന ആക്രമണത്തില്‍ തെഹ്റാനിലെ ഗാന്ധി ആശുപത്രി ഉള്‍പ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് ഈ സംഭവത്തെ ‘അങ്ങേയറ്റം ആശങ്കാജനകം’ എന്ന് വിശേഷിപ്പിച്ചുവെങ്കിലും, ന്യൂഡല്‍ഹി ഇതിനോട് പ്രതികരിച്ചില്ല. ‘ഒരു പരിഷ്‌കൃത ലോകത്ത്…
Read More » -
ഖമേനിയിലേക്ക് എത്തിയ വഴി: ട്രാഫിക് ക്യാമറകള്‍ ഹാക്ക് ചെയ്തു; സുരക്ഷാ ഉദ്യോഗസ്ഥരുടെ കാറുകള്‍ ട്രാക്ക് ചെയ്തു; ടവര്‍ തകര്‍ത്ത് ഖമേനിയുടെ ബര്‍ണര്‍ ഫോണ്‍ ‘ബിസി’യാക്കി; ആക്രമണത്തിന് സ്പാരോ മിസൈലുകള്‍; ഓപ്പറേഷന്‍ വെറും 60 സെക്കന്‍ഡ്!
ടെല്‍അവീവ്: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധം ഇസ്രയേലിന്റെ പതിറ്റാണ്ടുകളുടെ രഹസ്യാന്വേഷണത്തിന്റെ വിജയം. ഇറാനിയന്‍ ഭരണകൂടത്തിന്റെ ‘തല’യറുക്കാന്‍ ആറുമാസമായി സിഐഎ അടക്കമുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ നിര്‍ണായക സാങ്കേതിക സംവിധാനങ്ങളും മനുഷ്യ ശക്തിയും ഉപയോഗിച്ചു നടത്തിയ ശക്തമായ ആക്രമണമായിരുന്നു ഇതെന്നാണ് ഇസ്രായേലിലെയും യുഎസിലെയും വിദഗ്ധര്‍, വിരമിച്ച ചാരന്മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പറയുന്നത്. വിദേശ രാജ്യങ്ങളില്‍ കൊലപാതകങ്ങള്‍ നടത്തുന്നതില്‍ ഇസ്രായേലിന് നീണ്ട ചരിത്രമുണ്ടെങ്കിലും രാഷ്ട്രത്തലവനെ വധിക്കുന്നത് ആദ്യം. ഇസ്രായേല്‍ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ തലവന്‍ ആമോസ് യാദ്ലിന്‍ പറഞ്ഞത്, ഈ ആക്രമണം ഒരു ‘തന്ത്രപരമായ അമ്പരപ്പ്’ (tactical surprise) ആയിരുന്നു എന്നാണ്. ജൂണിലെ 12 ദിവസത്തെ യുദ്ധത്തിന് തുടക്കമിട്ടതുപോലെ ഇസ്രായേല്‍ ഇരുട്ടില്‍ ആക്രമിക്കുമെന്നായിരുന്നു പൊതുവായ പ്രതീക്ഷ. എന്നാലിതു വ്യത്യസ്തമായി. ശനിയാഴ്ച രാവിലെ തെഹ്റാനിലെ കെട്ടിട സമുച്ചയത്തില്‍ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കുമെന്ന സിഐഎയുടെ വിവരമാണ് ഖമേനിയെ വധിക്കാനുള്ള സമയം നിശ്ചയിക്കാന്‍ കാരണമായത്. ഖമേനി ആ സ്ഥലത്തുണ്ടാകുമെന്നും…
Read More » -
പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ യോഗം ചേര്‍ന്ന കെട്ടിടവും തകര്‍ത്തു; ചര്‍ച്ച വൈകിയെന്നു ട്രംപ്; പ്രേതനഗരമായി ടെഹ്‌റാന്‍; വൈദ്യുതിയും വെള്ളവുമില്ല; 787 പേര്‍ കൊല്ലപ്പെട്ടെന്ന് കണക്ക്
ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗം നടന്ന കെട്ടിടവും ഇസ്രയേല്‍-അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ത്തെന്നു റിപ്പോര്‍ട്ട്. ഇറാനിയന്‍ മാധ്യമം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാന്‍ ചര്‍ച്ചയ്ക്കു തയാറായെങ്കിലും വൈകിപ്പോയെന്നായിരുന്നു ഇക്കാര്യത്തില്‍ ട്രംപിന്റെ പ്രതികരണമെന്നും വിവരം. ഉയര്‍ന്ന പുരോഹിതരടക്കം കൊല്ലപ്പെട്ടെന്നാണു വിവരം. ആക്രമണം ആരംഭിച്ചതിനു പിന്നാലെ ടെഹ്‌റാന്‍ പ്രേതനഗരമായി മാറിക്കഴിഞ്ഞെന്നു താമസക്കാര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ ചെക്ക്പോസ്റ്റുകളും റെവല്യൂഷണറി ഗാര്‍ഡ്സിന്റെ പട്രോളിംഗും ഒഴിച്ചാല്‍ നഗരത്തിലെ തെരുവുകളെല്ലാം ശൂന്യം. ശനിയാഴ്ച മുതല്‍ നടക്കുന്ന വ്യോമാക്രമണങ്ങളില്‍ നൂറുകണക്കിന് ഇറാനികള്‍ കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങള്‍ ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന് വഴിവെക്കുമെന്നാണ് അമേരിക്ക കരുതിയതെങ്കിലും അതിനുള്ള ലക്ഷണങ്ങളില്ലെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘എല്ലാ തെരുവുകളിലും ഇടവഴികളിലും ചെക്ക്പോസ്റ്റുകളുണ്ട്’- വടക്കന്‍ തെഹ്റാനിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന 27 വയസ്സുകാരി ഫരീബ ഗെരാമി പറഞ്ഞു. ബോംബാക്രമണം തുടങ്ങിയതുമുതല്‍ വൈദ്യുതിയും വെള്ളവും തടസപ്പെട്ടു. രാത്രിയില്‍ കവര്‍ച്ചക്കാര്‍ വീട് കൊള്ളയടിക്കുമോ എന്ന ഭയത്തിലാണ് അവരും സുഹൃത്തുക്കളും.…
Read More » -
ഇറാനിലെ ആക്രമണത്തിന്റെ കുന്തമുന; ലൂക്കാസ് അമേരിക്ക വാങ്ങിക്കൂട്ടിയത് റെക്കോഡ് വേഗത്തില്‍; സ്റ്റാര്‍ ലിങ്കുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തനം; 20 ദശലക്ഷത്തില്‍ നിന്ന് ചെലവ് 35,000 ഡോളറിലേക്ക് ഒറ്റയടിക്കു ചെലവു കുറഞ്ഞു
ന്യൂയോര്‍ക്ക്: ഇറാനിലെ പോരാട്ടത്തിന് ഉപയോഗിക്കാന്‍ കുറഞ്ഞ ചെലവിലുള്ള ചാവേര്‍ ഡ്രോണുകള്‍ അമേരിക്ക വാങ്ങിയത് മിന്നല്‍ വേഗത്തിലെന്നു റിപ്പോര്‍ട്ടുകള്‍. പെന്റഗണില്‍ ഡ്രോണിന്റെ പ്രദര്‍ശനത്തിനു പിന്നാലെയാണ് അരിസോണയിലെ സ്‌പെക്ട്രവര്‍ക്‌സ് (SpektreWorks) നിര്‍മ്മിച്ച ലോ-കോസ്റ്റ് അണ്‍ക്രീവ്ഡ് കോംബാറ്റ് അറ്റാക്ക് സിസ്റ്റം (LUCAS) ഡ്രോണ്‍ വാങ്ങാന്‍ തീരുമാനിച്ചത്. സൈന്യത്തിലേക്ക് പുതിയ ഉപകരണങ്ങള്‍ വിതരണം ചെയ്യാനായി രംഗത്തുള്ള പത്തിലധികം കമ്പനികളില്‍നിന്നാണ് 2025 ജൂലൈയില്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ തെരഞ്ഞെടുത്തത്. ആയുധിന യുദ്ധമുറകളില്‍ ഡ്രോണുകളുടെ സാന്നിധ്യം എന്നത്തേക്കാളും വര്‍ധിച്ചിട്ടുണ്ട്. റഷ്യ ഇറാനില്‍ നിര്‍മിക്കുന്ന ഷാഹെദ് (Shahed) ഡ്രോണ്‍ ഉള്‍പ്പെടെയുള്ളവ യുക്രൈന്‍ യുദ്ധത്തില്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഇവയ്ക്ക് ലൂക്കാസിനോട് (LUCAS) അടുത്ത സാമ്യമുണ്ട്. ആന്‍ഡുറില്‍ (Anduril), ഷീല്‍ഡ് എഐ (Shield AI), എയ്റോവൈറോണ്‍മെന്റ് (AeroVironment) തുടങ്ങിയ സിലിക്കണ്‍ വാലി പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പുകളുമായും പ്രധാന പ്രതിരോധ കമ്പനികളുമായും പെന്റഗണ്‍ കരാറുകള്‍ക്കായി സ്‌പെക്ട്രവര്‍ക്‌സ് മത്സരിക്കുന്ന ഈ മേഖല അമേരിക്കന്‍ പ്രതിരോധ വ്യവസായത്തിലെ ഏറ്റവും കടുത്ത മത്സരമുള്ള ഒന്നാണ്. ലൂക്കാസ് ഡ്രോണുകള്‍…
Read More » -
തുടരെത്തുടരെ ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയിട്ടും അറബ് രാജ്യങ്ങള്‍ പ്രതികരിക്കാത്തത് എന്ത്? സംയമനമോ അതോ മതമോ? ഇസ്രയേല്‍ പക്ഷത്താകുമെന്ന ഭയമോ? റുഹുള്ള ഖൊമേനി മുതല്‍ ഗാസവരെ; ജിസിസിയുടെ ധാര്‍മിക പ്രതിസന്ധി
കുവൈത്ത്: പശ്ചിമേഷ്യ എക്കാലത്തും അസ്ഥിരമായി നിലനിന്നപ്പോഴും മൂന്നു പതിറ്റാണ്ടായി ബഹ്റൈന്‍, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ സ്ഥിരതയുള്ള പ്രതിച്ഛായ കെട്ടിപ്പടുത്തിരുന്നു. എന്നാല്‍ ഇറാന്റെ മിസൈലുകളും ഡ്രോണുകളും ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങളില്‍ മാത്രമല്ല, ദുബായിലെയും അബുദാബിയിലെയും ആഡംബര ഹോട്ടലുകളിലും ജനവാസ മേഖലകളിലും പതിച്ചതോടെ മേഖലയെക്കുറിച്ചുള്ള ആ ധാരണ മാറി. വ്യവസായ കേന്ദ്രങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ഇറാന്‍ ആക്രമിച്ചിട്ടും, മിക്കവാറും എല്ലാ അറബ് രാഷ്ട്രങ്ങളും ഇതുവരെ സംയമനം പാലിക്കുകയും ഏറ്റുമുട്ടല്‍ ഒഴിവാക്കുകയുമാണ് ചെയ്തത്. സംയമനമോ മതമോ? ഖമേനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇസ്രായേലിനും മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ താവളങ്ങള്‍ക്കും അറബ് രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. ഖമേനി ഇറാന്റെ രാഷ്ട്രത്തലവന്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഷിയാ മുസ്ലീങ്ങളുടെ നേതാവ് കൂടിയായിരുന്നു. മുസ്ലീം ഉമ്മത്തിന്റെ (Muslim Ummah) ഭാഗമായ ഒരു രാജ്യത്തിനെതിരെ അവര്‍ തിരിച്ചടിച്ചാല്‍, അത് വലിയ ഇസ്ലാമിക സമൂഹത്തിനെതിരായ പ്രവര്‍ത്തനമായും ഇസ്രായേലിനൊപ്പം നില്‍ക്കുന്നതായും വിലയിരുത്താന്‍ ഇടയാക്കും. അതും…
Read More » -
ഖമേനി മുതല്‍ പെസഷ്‌കിയാന്‍ വരെയുള്ള അധികാര ശ്രേണി; തലകളെത്ര ഉരുണ്ടു? തലവന്‍മാര്‍ ബാക്കിയെത്ര? അമേരിക്കന്‍- ഇസ്രയേല്‍ ആക്രമണം എവിടൊക്കെ? യുദ്ധം ഒറ്റനോട്ടത്തില്‍
ടെഹ്‌റാന്‍: ആദ്യം ഇസ്രയേല്‍ ആക്രമണത്തിനു തുടക്കമിട്ടപ്പോഴും നിലവില്‍ ഇസ്രയേലും അമേരിക്കയും സംയുക്തമായി മിസൈല്‍ വര്‍ഷം നടത്തുമ്പോഴും ഇറാനില്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിട്ടത് വിവിധ മേഖലകളിലെ തലവന്‍മാരെയാണ്. സൈനിക മേധാവികള്‍ മുതല്‍ ശാസ്ത്രജ്ഞര്‍വരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടു. ഏറ്റവുമൊടുവില്‍ ഖമേനിയും അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത വിശ്വസ്തരുമാണ് കൊല്ലപ്പെട്ടത്. ഇറാന്‍ എത്തി നില്‍ക്കുന്ന നിര്‍ണായക അവസ്ഥ ഒറ്റനോട്ടത്തില്‍ അറിയാം. ഇറാന്റെ അധികാര ഘടനയ്ക്ക് നേരെയുള്ള ആക്രമണം: ഇറാന്റെ പരമാധികാരി ആയത്തുള്ള അലി ഖമേനി ശനിയാഴ്ച കൊല്ലപ്പെട്ടതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇറാനിയന്‍ ലക്ഷ്യങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ഏറ്റവും വലിയ ആക്രമണത്തിന് ശേഷമാണിത്. ഈ ആക്രമണങ്ങളില്‍ ഇറാന്റെ സൈനിക നേതൃത്വത്തിലെ പ്രധാനപ്പെട്ട പലരും കൊല്ലപ്പെട്ടതായി ഇസ്രായേലും വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇസ്രായേല്‍ നടത്തിവന്ന സൈനിക നീക്കങ്ങളില്‍ ഇറാന്റെ പല മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയും മിഡില്‍ ഈസ്റ്റിലുടനീളമുള്ള ടെഹ്റാന്റെ ശക്തരായ പ്രോക്‌സി ഗ്രൂപ്പുകള്‍ വളരെയധികം ദുര്‍ബലപ്പെടുകയും ചെയ്തിരുന്നു. താനും ജുഡീഷ്യറി തലവനും ശക്തമായ…
Read More » -
യുദ്ധത്തില്‍ ഇറാന്‍ ഒറ്റയാകുന്നത് എന്തുകൊണ്ട്? ആര്യന്‍മാരുടെ നാട് അല്ലെങ്കില്‍ പേര്‍ഷ്യ! ഹിന്ദിയും ഇംഗ്ലീഷും ഫ്രഞ്ചും കലര്‍ന്ന ഫാര്‍സി ഭാഷ; ഇസ്ലാം വരും മുമ്പേ സിന്ധുനദീ തടം വരെ വ്യാപിച്ച സാമ്രാജ്യം; ഇറാന്‍ ഒരിക്കലും അറബ് രാജ്യമല്ല
ടെഹ്‌റാന്‍: തലക്കെട്ടുകളില്‍ സൗദിക്കോ, യുഎഇയ്‌ക്കൊ ഒപ്പം ഇറാന്റെ പേരു പരാമര്‍ശിക്കുമ്പോള്‍ എല്ലാം അറബ് രാജ്യങ്ങളാണെന്നാണു കരുതുന്നത്. ഭൂമിശാസ്ത്രപരമായ സാമ്യവും ഇസ്ലാം മതവും ഇതു കാരണമാകുന്നു. അത്തരമൊരു ധാരണ സ്വാഭാവികമാണെങ്കിലും ഇറാന്‍ ഒരു അറബ് രാജ്യമല്ല! അത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍, ആധുനിക രാഷ്ട്രീയത്തിനും എണ്ണസമ്പത്തിനും സമീപകാലത്തെ യുദ്ധങ്ങള്‍ക്കും അപ്പുറം, കല്ലില്‍ കൊത്തിയ പുരാതന സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിലേക്കു പോകേണ്ടതുണ്ട്. അറബികളോ ഇറാനോ ഉണ്ടാകുന്നതിന് മുന്‍പ് മേഖലയില്‍ ഇസ്ലാം മതം വ്യാപിക്കുന്നതിന് എത്രയോ മുന്‍പ് പേര്‍ഷ്യ (Persia) നിലനിന്നു. ബിസിഇ ആറാം നൂറ്റാണ്ടില്‍ സൈറസ് ദി ഗ്രേറ്റ് (Cyrus the Great) സ്ഥാപിച്ച ശക്തമായ അക്കീമെനിഡ് സാമ്രാജ്യം (Achaemenid Empire) സിന്ധു നദീതടം മുതല്‍ മെഡിറ്ററേനിയന്‍വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങള്‍ ഭരിച്ചിരുന്നു. പേഴ്സെപോളിസ് (Persepolis) മരുഭൂമിയില്‍ നിന്ന് ഒരു ഔദ്യോഗിക തലസ്ഥാനമായി ഉയര്‍ന്നു വന്നു. ‘ഇറാന്‍’ എന്ന പേര് തന്നെ ‘ആര്യന്മാരുടെ നാട്’ എന്നര്‍ഥമുള്ള പുരാതന വാക്കില്‍ നിന്നാണ് വന്നത്. ഈ നാഗരികത പേര്‍ഷ്യന്‍ ആയിരുന്നു അറേബ്യന്‍…
Read More » -
യുദ്ധം മടുത്തെന്ന് ജനം; ഇസ്രയേലിന് എതിരായ ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ളയെ നിരോധിച്ച് ലെബനന്‍; ഖമേനി വളര്‍ത്തിയ ഭീകരര്‍ക്കെതിരേ അവസാന ആക്രമണം തുടങ്ങി ഇസ്രയേല്‍; ചരിത്രപരമായ നീക്കമെന്ന് വിദഗ്ധര്‍
ബെയ്‌റൂട്ട്: ഇറാന്റെ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടതിനു പിന്നാലെ ഇസ്രയേലിനു നേരെ വെടിയുതിര്‍ത്ത ഹിസ്ബുള്ളയ്‌ക്കെതിരേ ലെബനന്‍ സര്‍ക്കാര്‍ രംഗത്ത്. ഹിസ്ബുള്ളയ്ക്കു നിരോധനം ഏര്‍പ്പെടുത്തി പുറത്തുവന്ന ഉത്തരവിലാണ് വെടിയുതിര്‍ക്കാന്‍ പാടില്ലെന്ന നിര്‍ദേശമുള്ളത്. ലെബനീസ് സര്‍ക്കാരും ഹിസ്ബുള്ള തീവ്രവാദികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കാന്‍ ഇതിടയാക്കും. 2024-ലെ യുദ്ധത്തില്‍ ഇസ്രായേലില്‍നിന്ന് കനത്ത തിരിച്ചടി നേരിട്ട ഹിസ്ബുള്ളയുടെ സ്വാധീനം ലെബനനില്‍ കുറഞ്ഞുവരുന്നതിന്റെ സൂചനയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. 1975-90 കാലഘട്ടത്തിലെ ആഭ്യന്തര യുദ്ധത്തിന് ശേഷം രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടായെന്നും വിലയിരുത്തപ്പെടുന്നു. ഹിസ്ബുള്ളയുടെ ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ലെബനന്റെ മറ്റ് ഭാഗങ്ങളിലും ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ഇതില്‍ 31 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. צה״ל החל כעת בתקיפת מטרות נוספות של ארגון הטרור חיזבאללה בלבנון. בין המטרות שהותקפו, מחסני אמצעי לחימה ותשתיות נוספות של ארגון הטרור…
Read More »
