Newsthen Special
-
മുനമ്പത്തുള്ളവര്‍ പോളിംഗ് ബൂത്തിലേക്കില്ല ; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ മുനമ്പം സമരസമിതി ; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ആലോചന ; കൂടെ നിര്‍ത്താന്‍ യുഡിഎഫ് നീക്കം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരിക്കാനോ സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനോ ഉള്ള നീക്കവുമായി മുനമ്പം സമരസമിതി. വേണ്ടിവന്നാല്‍ മത്സരരംഗത്തിറങ്ങുമെന്ന വ്യക്തമായ സൂചന മുനമ്പം സമരസമിതി നല്‍കിയതോടെ ഇവരെ കൂടെ നിര്‍ത്താന്‍ യുഡിഎഫ് കളത്തിലിറങ്ങി. തെരഞ്ഞെടുപ്പിന് മുമ്പ് പരിഹാരമായില്ലെങ്കില്‍ മൂന്ന് മുന്നണിക്കും വോട്ടില്ലെന്ന് മുനമ്പം സമരസമിതി പറഞ്ഞു. വേണ്ടി വന്നാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും ഇടവക വികാരി ആന്റണി സേവ്യര്‍ കളത്തില്‍ പറയുന്നു. ഒരു വര്‍ഷത്തിലധികമായി നിരാഹാര സമരം കിടന്നിട്ടും പരിഹരിക്കാന്‍ കഴിയാത്ത വിഷയം ഈ തെരഞ്ഞെടുപ്പിലെങ്കിലും പരിഹരിക്കപ്പെടണമെന്ന ഉറച്ച നിലപാടിലാണ് മുനമ്പം സമരസമിതി. 400 ദിവസമായി നിരാഹാരസമരം ഇരുന്നിട്ടും പരിഹാരമായില്ല. ആര്‍ക്കുവേണ്ടി, എന്തിന് വേണ്ടി വോട്ട് ചെയ്യണമെന്ന ചോദ്യചിഹ്നം എല്ലാവരുടെയും മനസിലുണ്ട്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷിച്ചത് നിരാഹാരത്തിലാണ്. ഈ ക്രിസ്മസിന് മുമ്പ് തന്നെ പരിഹാരമുണ്ടാകുമെന്ന് പ്രതീഷിക്കുന്നു. ഹൈക്കോടതി വിധി വന്നിട്ടും പിന്തുണക്കുകയല്ലാതെ മൂന്ന് മുന്നണികളും പ്രശ്ന പരിഹാരത്തിനുള്ള തീരുമാനം എടുത്തില്ല. ഞങ്ങളുടെ കൂടെയാരാണുള്ളത്? തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ സാധിക്കും. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ…
Read More » -
കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമം ; കൊല്ലാന്‍ ശ്രമിച്ചത് പോക്കറ്റടി എതിര്‍ത്തപ്പോള്‍ ; പൊള്ളലേറ്റയാള്‍ ഗുരുതരാവസ്ഥയില്‍ ; അക്രമി അറസ്റ്റില്‍
കൊച്ചി: തെരുവോരത്ത് കിടന്നുറങ്ങിയിരുന്നയാളെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. കിടന്നുറങ്ങിയിരുന്നയാളുടെ പോക്കറ്റടിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതാണ് കൊലപാതകശ്രമത്തിന് കാരണം. കടവന്ത്രയില്‍ തെരുവില്‍ കിടന്നുറങ്ങിയ പിറവം സ്വദേശി ജോസഫിനെയാണ് കൊച്ചി സ്വദേശി ആന്റപ്പന് പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ജോസഫിന്റെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ജോസഫ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇരുവരും തെരുവില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ ജോസഫിന്റെ പോക്കറ്റില്‍ നിന്ന് പണം കവരാന്‍ ആന്റപ്പന് ശ്രമിച്ചപ്പോള്‍ ജോസഫ് ഇത് ചെറുത്ത് ചോദ്യം ചെയ്ത് തര്‍ക്കമുണ്ടായതോടെയാണ് സംഭവം. തുടര്‍ന്ന് പെട്രോളുമായി വന്ന് ആന്റപ്പന് ജോസഫിനെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ജോസഫിനെ തീ കൊളുത്തിയ ശേഷം രക്ഷപ്പെട്ട ആന്റപ്പനെ പോലീസ് പിടികൂടി അറസ്റ്റു ചെയ്തു.
Read More » -
ടി.പി.കേസ് ഒരു കൊലപാതകക്കേസാണ്; എങ്ങനെ പെട്ടന്ന് ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി ; വിചാരണക്കോടതിയുടെ രേഖകള്‍ കാണാതെ ജാമ്യം നല്‍കില്ലെന്നും കോടതി; ഇടക്കാല ജാമ്യാപേക്ഷയും തള്ളി
ന്യൂഡല്‍ഹി: ടി.പി.ചന്ദ്രശേഖരന് കേസ് ഒരു കൊലപാതകക്കേസാണെന്നും അതുകൊണ്ടുതന്നെ അങ്ങനെ പെട്ടന്ന് എങ്ങനെ ജാമ്യം നല്‍കുമെന്നും സുപ്രീംകോടതി. വിചാരണക്കോടതിയുടെ രേഖകള്‍ കാണാതെ ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികളിലൊരാള്‍ സമര്‍പിച്ച ഇടക്കാല ജാമ്യാപേക്ഷയും കോടതി തള്ളി. രേഖകള്‍ വരുന്നത് വരെ ഇടക്കാല ജാമ്യം നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. സാക്ഷി മൊഴികള്‍ അടക്കം കാണാതെ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ടി.പി.ചന്ദ്രശേഖരന് കൊലക്കേസിലെ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. ഈ അപേക്ഷ പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ടി.പി.കേസ് കൊലക്കേസാണെന്നും പെട്ടന്ന് ജാമ്യം കൊടുക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയത്. സംസ്ഥാനം മറുപടി സമര്‍പ്പിക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് കെകെ രമയുടെ അഭിഭാഷകന് സുപ്രീംകോടതിയില്‍ വാദിച്ചു. പ്രതികള്‍ക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നും സത്യവാങ്മൂലത്തില്‍ കെകെ രമ പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നല്‍കും. ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തതാണ് രമ സുപ്രീം…
Read More » -
അതി ദാരുണം ; കരള്‍പിളരും കാഴ്ചകള്‍ ; സൗദി അപകടത്തില്‍ മരിച്ച 42 പേരെയും തിരിച്ചറിയാനാവാത്ത അവസ്ഥ ; ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കണ്ട്രോള് റൂം തുറന്നു
സൗദി: ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍ പെട്ട് മരിച്ച 42 പേരെയും തിരിച്ചറിയാനാവാത്ത അവസ്ഥ. എല്ലാ മൃതദേഹങ്ങളും കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ബസിലുണ്ടായിരുന്ന 43 പേരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും തല്‍ക്ഷണം മരിച്ചു. ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് കണ്ട്രോള് തുറന്നിട്ടുണ്ട്. 24 മണിക്കൂറും കണ്ട്രോള് റൂം പ്രവര്‍ത്തിക്കുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അപകടവിവരമറിഞ്ഞ് മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ സ്ഥലത്തെത്തി. 25 കാരനായ അബ്ദുല്‍ ഷുഹൈബ് മുഹമ്മദ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മക്കയില്‍ നിന്നും ഉംറ നിര്‍വഹിച്ച ശേഷം പുറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ 20 സ്ത്രീകളും 11 പേര് പത്ത് വയസിന് താഴെയുള്ള കുട്ടികളുമാണ്. ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങളെല്ലാം മദീന കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. സംഭവം നടന്ന ഉടന്‍ സ്ഥലത്ത് കുതിച്ചെത്തിയ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഒരാളെ…
Read More » -
സൗദിയില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസ് കത്തി വന്‍ ദുരന്തം; സൗദിയില്‍ ഇന്ത്യന്‍ ഉംറ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് 42 മരണം; മരിച്ചത് ഹൈദരാബാദ് സ്വദേശികള്‍ച അപകടം മക്കയില്‍ നിന്ന് മദീനയിലേക്ക് പോകുമ്പോള്‍
സൗദി: സൗദിയില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍ പെട്ട് വന്‍ ദുരന്തംം. 42 പേര് മരിച്ചു. ഇന്ത്യന്‍ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടാണ് 42 പേര് ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തില്‍പ്പെട്ട് പരിക്കേറ്റ ഒരാള്‍ ഗുരുതര നിലയില്‍ തുടരുകയാണ്. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. മക്കയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ഇവരുടെ ബസ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1.30 ന് (സൗദി സമയം ഇന്നലെ രാത്രി 11) ഒരു പെട്രോള്‍ ടാങ്കറുമായി കൂട്ടിയിടിച്ചു തീപിടിച്ചാണ് അപകടം. ബസില്‍ ഉണ്ടായിരുന്നത് 43 പേരായിരുന്നു. എല്ലാവരും ഹൈദരാബാദ് സ്വദേശികളാണ്. അതില്‍ 42 പേരും മരിച്ചു. മരിച്ചവരില്‍ 20 സ്ത്രീകളും 11 കുട്ടികളും ആണ്. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയില്‍ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ നിന്ന്…
Read More » -
കേരളത്തിനു പിന്നാലെ രാജസ്ഥാനിലും എസ്.ഐ.ആര് ആത്മഹത്യ ; രാജസ്ഥാനില്‍ ബി.എല്‍.ഒ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു ; എസ്.ഐ.ആര് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കടുത്ത സമ്മര്‍ദ്ദമെന്ന് കുറിപ്പ് ; ജീവനൊടുക്കിയത് പ്രൈമറി സ്കൂള്‍ അധ്യാപകന്
രാജസ്ഥാന്: കേരളത്തിനു പിന്നാലെ രാജസ്ഥാനിലും എസ്.ഐ.ആറിന്റെ പേരില്‍ ആത്മഹത്യ. രാജസ്ഥാനിലെ പ്രൈമറി സ്കൂള്‍ അധ്യാപകനാണ് എസ്.ഐ.ആര് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കടുത്ത സമ്മര്‍ദ്ദമെന്ന കുറിപ്പെഴുതി വെച്ചാണ് ബി.എല്‍.ഒ ആയ അധ്യാപകന് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചു. ജയ്പൂര്‍ നഹ്രി കാ ബാസിലെ ഗവണ്മെന്റ് പ്രൈമറി സ്കൂളിലെ അധ്യാപകന് കൂടിയായ മുകേഷ് ജംഗിദ് ആണ് ആത്മഹത്യ ചെയ്തത്. മുകേഷിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി. എസ്ഐആര്‍ ജോലികള്‍ കാരണം താന്‍ സമ്മര്‍ദ്ദത്തിലാണെന്നും സൂപ്പര്‍വൈസര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു.സസ്പെന്ഷന് ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. കേരളത്തില്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് ബിഎല്‍ഒ ആത്മഹത്യ ചെയ്ത വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടുനില്‍ക്കുന്നതിനിടെയാണ് സമാനമായ വിഷയം മറ്റൊരു മനുഷ്യജീവന് അപഹരിച്ചിരിക്കുന്നത്. ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കേരളത്തില്‍ സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ ജോലി ബഹിഷ്കരിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ…
Read More » -
ഇനി സൗദി കണ്ട് പനിക്കണ്ട! പ്രഫഷണലുകള്‍ക്കും നിര്‍മാണ- വ്യവസായ മേഖലകളിലെ സ്കില്‍ഡ് ജോലികള്‍ക്കും ശമ്പളം കുത്തനെ ഇടിയുന്നു; സൗദിയുടെ മള്‍ട്ടി ബില്യണ്‍ പദ്ധതിയായ ‘വിഷന്‍ 2030’ ഇഴയുന്നെന്നും റിപ്പോര്‍ട്ട്; ആളിടിക്കുന്നത് യുഎഇയിലേക്ക്
അബുദാബി: ചെലവുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിര്‍മാണ- വ്യവസായ മേഖലകളിലെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സൗദി കമ്പനികള്‍. വിദേശ രാജ്യങ്ങളില്‍നിന്ന് പ്രതിഭകളെ ആകര്‍ഷിക്കാനായി വാഗ്ദാനം ചെയ്തിരുന്ന ഉയര്‍ന്ന ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനു പുറമേ, ആനുകൂല്യങ്ങളും കുറയ്ക്കുകയാണെന്നു നാല് റിക്രൂട്ടിംഗ് ഏജന്‍സികള്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, ഹൈഡ്രോ കാര്‍ബണ്‍ വരുമാനത്തെ ആശ്രയിക്കുന്നതില്‍നിന്നു മാറി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച്, ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഖനനം, ധനകാര്യ സേവനങ്ങള്‍ പോലുള്ള വ്യവസായങ്ങള്‍ വികസിപ്പിക്കാനുള്ള ലക്ഷ്യത്തോടെ തയാറാക്കിയ സാമ്പത്തിക പുനര്‍നിര്‍മാണ പദ്ധതിയായ ‘വിഷന്‍ 2030’ ന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായി നിരവധി ബില്യണ്‍ ഡോളറുകളുടെ നിക്ഷേപമാണ് രാജ്യം നടത്തയിരുന്നത്. പദ്ധതികള്‍ക്കായി ഉയര്‍ന്ന കഴിവുള്ള വിദേശ ജോലിക്കാരെ ആവശ്യമുണ്ടെങ്കിലും നിര്‍വഹണത്തില്‍ വലിയ കാലതാമസമുണ്ടാകുന്നു. വിദേശത്തുനിന്ന് നിയമിക്കപ്പെടുന്നവര്‍ ഇനി മുതല്‍ 40 ശതമാനത്തിലധികമോ നിലവിലെ ശമ്പളത്തിന്റെ ഇരട്ടിയോളം അധിക പ്രീമിയം പ്രതീക്ഷിക്കേണ്ടതില്ല. മുമ്പ് കമ്പനികള്‍ വന്‍ തുക കൊടുത്ത് ആളുകളെ എത്തിച്ചിരുന്നെങ്കില്‍ നിലവില്‍ പിന്തിരിഞ്ഞു നില്ക്കുന്നു. മേഖലയിലെ…
Read More » -
എഫ് 35 യുദ്ധവിമാനം കൈമാറുന്നതില്‍ ഉപാധിയുമായി ഇസ്രയേല്‍; നയതന്ത്രബന്ധം സ്ഥാപിക്കുന്നതില്‍ തീരുമാനമെടുക്കണം; ചൊവ്വാഴ്ച ട്രംപ്- മുഹമ്മദ് ബിന്‍ സല്മാന് കൂടിക്കാഴ്ച; അബ്രഹാം ഉടമ്പടിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ട്രംപ്
ദുബായ്: സൗദി അറേബ്യയ്ക്ക് എഫ് 35 യുദ്ധവിമാനം കൈമാറുന്നതിന് ഉപാധിയുമായി ഇസ്രയേല്‍. തങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ സൗദിയെ പ്രേരിപ്പിക്കണമെന്ന് ഇസ്രയേല്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച സൗദി കിരീടാവകാശിയും ട്രംപുമായി വൈറ്റ് ഹൗസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇസ്രയേല്‍ ബന്ധം ചര്‍ച്ചയാകും. സൗദി അറേബ്യയ്ക്ക് എഫ് 35 കൈമാറുന്നത് ഇസ്രയേലുമായുള്ള സൗദിയുടെ നയതന്ത്ര ബന്ധം തുടങ്ങുന്നതിന് വിധേയമായിരിക്കണമെന്നു ട്രംപിനെ ഇസ്രയേല്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. അബ്രഹാം ഉടമ്പടിയുടെ ഭാഗമായി പ്രാദേശിക സുരക്ഷാസഹകരണത്തിന്റെ ഭാഗമായി വേണം യുദ്ധവിമാനങ്ങളുടെ കൈമാറ്റമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. എഫ് 35 കൈമാറ്റം, യുഎസ് സൗദി സുരക്ഷാ കരാര്‍, ഇസ്രയേലുമായുള്ള നയതന്ത്രബന്ധം എന്നിവയായിരിക്കും ചൊവ്വാഴ്ച വൈറ്റ്ഹൗസില്‍ നടക്കുന്ന ട്രംപ്മുഹമ്മദ് ബിന്‍ സല്മാന് കൂടിക്കാഴ്ചയുടെ പ്രധാന വിഷയങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ യുഎഇക്കും ബഹ്റൈനും പിന്നാലെ സൗദി അറേബ്യയും അബ്രഹാം ഉടമ്പടിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഗാസ യുദ്ധം അവസാനിക്കുമ്പോള്‍ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി…
Read More » -
ചൂട് തട്ടിയാല്‍ ഉഗ്ര സ്ഫോടനം; ഫ്യൂസായി ഉപയോഗിച്ചത് ട്രയാസെറ്റോണ്‍ ട്രൈ പെറോക്സൈഡ്; ‘സാത്തന്റെ അമ്മ’യെന്ന് അന്വേഷണ സംഘം; ഭീകര സംഘടനയ്ക്കുള്ളില്‍ വ്യാപക ഉപയോഗം
ഡല്‍ഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിനായി ഡോക്ടര്‍ ഉമര്‍ നബി ഉപയോഗിച്ചത് ‘സാത്താന്റെ അമ്മ’ എന്ന് കുപ്രസിദ്ധിയാര്‍ജിച്ച ട്രയാസെറ്റോണ്‍ ട്രൈ പെറോക്സൈഡ് രാസവസ്തുവെന്ന് ഫൊറന്‍സിക് വിദഗ്ധരുടെ അനുമാനം. കേവലം ചൂട് തട്ടിയാല്‍ തന്നെ പൊട്ടിത്തെറിക്കുന്നതാണ് ഇതെന്നും അത്യുഗ്രശേഷിയാണ് ടിഎടിപിക്കുള്ളതെന്നും വിദഗ്ധര്‍ പറയുന്നു. ടിഎടിപിയും അമോണിയം നൈട്രേറ്റും ചേര്‍ത്താണോ സ്ഫോടനത്തിന് ഉപയോഗിച്ചതെന്നതില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്. അങ്ങേയറ്റം സെന്‍സിറ്റീവാണ് ടിഎടിപി എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉരസല്‍, നേരിയ സമ്മര്‍ദം, ചൂട് എന്നിങ്ങനെ നിലവിലെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന ഏത് മാറ്റവും ഇത് പൊട്ടിത്തെറിക്കുന്നതിന് കാരണമാകും. അമോണിയം നൈട്രേറ്റിന് ഡിറ്റണേറ്റര്‍ ആവശ്യമാണെങ്കില്‍ സ്ഫോടനം നടത്തുന്നതിനായി ടിഎടിപിക്ക് അതുപോലും വേണ്ടെന്ന് സാരം. ലോകത്തെങ്ങുമുള്ള അനധികൃത ബോംബ് നിര്‍മാണ പ്രക്രിയയില്‍ പ്രത്യേകിച്ചും ഭീകരസംഘങ്ങള്‍ക്കിടയില്‍ വ്യാപക പ്രചാരമാണ് ടിഎടിപിക്കുള്ളത്. അതുതന്നെയാണ് ‘സാത്താന്റെ അമ്മ’യെന്ന പേരും ഇതിന് ചാര്‍ത്തിക്കിട്ടാന്‍ കാരണവും. ബാഴ്സലോണ ആക്രമണം (2017), പാരിസ് ആക്രമണങ്ങള്‍ (2015), മാഞ്ചസ്റ്റര്‍ ബോംബാക്രമണം (2017), ബ്രസല്‍സ് ഭീകരാക്രമണം (2016) എന്നിവയ്ക്കായി ടിഎടിപിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു.…
Read More » -
ഡല്‍ഹി സ്ഫോടനം; ഡോ. ഉമര്‍ നബി ചാവേര്‍ തന്നെ; സ്ഥിരീകരിച്ച് എന്‍ഐഎ; കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍; ബോംബ് നിര്‍മാണത്തിന് ഉമര്‍ വീട്ടില്‍ ലബോറട്ടറി നിര്‍മിച്ചെന്നും കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ ഡോ. ഉമര്‍ നബി ചാവേറെന്ന് സ്ഥിരീകരിച്ച് എന്‍ഐഎ. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ജമ്മു കശ്മീര്‍ സ്വദേശി അമീര്‍ റഷീദ് അലിയാണ് ഡല്‍ഹിയില്‍ അറസ്റ്റിലായത് . ഇയാളുടെ പേരിലാണ് കാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ഫോടനം നടത്താനുള്ള IED നിര്‍മാണത്തിന് വൈറ്റ് കോളര്‍ ഭീകരസംഘം ഉപയോഗിച്ചത് അപകടകാരിയായ TATP എന്ന് സൂചനയുണ്ട്. ബോംബ് നിര്‍മാണത്തിനായി ഉമര്‍ നബി വീട്ടില്‍ ലാബ് നിര്‍മിച്ചതായും കണ്ടെത്തി. നിര്‍ദേശങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നാണ് ലഭിച്ചത്. സ്ഫോടനം നടന്ന ചെങ്കോട്ടയ്ക്കു സമീപത്തെ റോഡില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. അത്യന്തം അപകടകാരിയാണ് ‘സാത്താന്റെ അമ്മ’ എന്നറിയപ്പെടുന്ന ട്രയാസിടോണ്‍ ട്രൈപെറോക്സൈഡ് എന്ന ടി.എ.ടി.പി. താപനിലയിലെ നേരിയ വ്യതിയാനമോ പ്രകമ്പനമോ ഘര്‍ഷണമോ പൊട്ടിത്തെറിക്ക് ഇടയാക്കാം. 2015 ലെ പാരീസ് ഭീകരാക്രമണത്തിലും 2017 ലെ മാഞ്ചസ്റ്റര്‍ ആക്രമണത്തിലും ഇതേ വസ്തു ഉപയോഗിച്ചിരുന്നു. വിപണിയില്‍ സുലഭമായ ലഭിക്കുന്ന ഏസ്ടോണും ഹൈഡ്രജന്‍ പെറോക്സൈഡും ഉപയോഗിച്ചാണ് നിര്‍മാണം. സ്ഫോടനം നടത്തിയ ഭീകരന് ഉമര്‍ നബി…
Read More »