Newsthen Special

  • ഐപിഎല്ലിന് ഇടയില്‍തന്നെ സഞ്ജു രാജസ്ഥാന്‍ വിടാന്‍ ഒരുങ്ങി; തന്നെ നേരില്‍ കണ്ടു സംസാരിച്ചെന്നു ടീം ഉടമ; ടൂര്‍ണമെന്റില്‍ ഉടനീളം സഞ്ജു വൈകാരികമായി തളര്‍ന്നു: വെളിപ്പെടുത്തല്‍

    ബംഗളുരു: രാജസ്ഥാന്‍ റോയല്‍സിനും സഞ്ജു സാംസണ് വ്യക്തിപരമായും കഴിഞ്ഞ ഐപിഎല്‍ സീസണ്‍ അത്ര നല്ല ഓര്‍മകളുടേതല്ല. എട്ടുപോയിന്‍റുകള്‍ മാത്രമാണ് കഴിഞ്ഞ സീസണില്‍ ടീമിന് നേടാന്‍ കഴിഞ്ഞത്. പോയിന്‍റ് പട്ടികയിലാവട്ടെ ഏറ്റവും അവസാന സ്ഥാനക്കാര്‍ക്ക് തൊട്ടുമുന്നില്‍ മാത്രവും. പരുക്ക് വലച്ചതിനെ തുടര്‍ന്ന് ഒന്‍പത് ഇന്നിങ്സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചറി മാത്രമാണ് സഞ്ജുവിന് നേടാന്‍ കഴിഞ്ഞതും.   രാജസ്ഥാന്‍റെ ടീം മീറ്റിങിലടക്കം അസ്വസ്ഥതകളും പ്രകടമായിരുന്നു.സഞ്ജുവിനോട് ആലോചിക്കാതെയാണ് പല തീരുമാനങ്ങളുമെടുത്തത് എന്നടക്കം റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ സീസണ്‍ പുരോഗമിക്കുന്നതിനിടെ തന്നെ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ സഞ്ജു ഒരുങ്ങിയെന്നും തന്നെ നേരില്‍ വന്ന് കണ്ട് സഞ്ജു തീരുമാനം അറിയിച്ചുവെന്നും രാജസ്ഥാന്‍ റോയല്‍സ് ഉടമ മനോജ് ബദലെ പറയുന്നു. സ്വാപ് ഡീലിലൂടെ സ‍ഞ്ജുവിനെ ചെന്നൈക്ക് കൈമാറിയതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.   ടൂര്‍ണമെന്‍റിലുടനീളം സഞ്ജു വൈകാരികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നും  കൊല്‍ക്കത്തയ്ക്കെതിരായ മല്‍സരം തോറ്റതിന് പിന്നാലെയാണ് ടീം വിടാനുള്ള താല്‍പര്യം അറിയിച്ചതെന്നും ബദലെ പറയുന്നു. ‘സഞ്ജു സത്യസന്ധനായ വ്യക്തിയാണ്. വൈകാരികമായി…

    Read More »
  • ആന്ദേ റസലിനെയും വെങ്കടേഷ് അയ്യരെയും ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ടീമുകള്‍ കൈവിട്ട താരങ്ങള്‍ ഇവയൊക്കെ; പതിരാനയും രചിന്‍ രവിചന്ദ്രയും വിദേശ താരങ്ങളും ലേലത്തിന്‌

    ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസലിനെയും റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയ ഓപ്പണര്‍ വെങ്കടേശ് അയ്യരെയും ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികള്‍ സമര്‍പ്പിച്ചു. അടുത്തമാസത്തെ താരലേലത്തില്‍ കൊല്‍ക്കത്തയുടെ കൈവശം 64 കോടി രൂപ അവശേഷിക്കുമ്പോള്‍ രണ്ടേമുക്കാല്‍ കോടി മാത്രമാണ് മുംബൈ ഇന്ത്യന്‍സിനുള്ളത്. 23 മുക്കാല്‍ കോടി രൂപയ്ക്ക് വാങ്ങിയ വെങ്കടേഷ് അയ്യരെ ഒരു സീസണിപ്പുറം കൈവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസണില്‍ വന്‍ പരാജയമായ വെങ്കടേഷിന് 11 മല്‍സരങ്ങളില്‍ നിന്ന് 142 റണ്‍സ് മാത്രമാണ് നേടാനായത്.  2014 മുതല്‍ കൊല്‍ക്കത്തയിലുള്ള 37കാരന്‍ റസലിനെയും നൈറ്റ് റൈഡേഴ്സ് കൈവിട്ടു. ക്വിന്റന്‍ ഡി കോക്കും മോയിന്‍ അലിയും കൊല്‍ക്കത്ത വിട്ടു. ഡിവന്‍ കോണ്‍വെ,രചിന്‍ രവീന്ദ്ര,  മതീഷ പതിരാന എന്നിവരെ ചെന്നൈ റിലീസ് ചെയ്തു. പഞ്ചാബ് കിങ്സ് കൈവിട്ട ഗ്ലെന്‍ മാക്സ്‍വെല്ലും ജോഷ് ഇംഗ്ലിസും താരലേലത്തിലുണ്ടാകും. രാജസ്ഥാന്‍ ലങ്കന്‍ സ്പിന്നര്‍മാരായ വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരെ ഒഴിവാക്കി. മലയാളി താരം വിഘ്നേഷ്…

    Read More »
  • ‘എത്രകാലമായി മാധ്യമപ്രവര്‍ത്തനം തുടങ്ങിയിട്ട്’ എന്ന് മുഖ്യമന്ത്രി ചൂടായതിന്റെ കാരണം അറിയാമോ? അകത്തു കേട്ടതിന്റെ അരിശം പുറത്തു തീര്‍ത്തു; പിഎം ശ്രീ വിഷയത്തില്‍ സിപിഎം കേരള ഘടകത്തെ തള്ളി പോളിറ്റ് ബ്യൂറോയും

    തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സിപിഎം കേരള ഘടകത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ. കേന്ദ്ര നേതൃത്വവുമായി ആലോചിക്കാതെ കേരളം പിഎം ശ്രീ മരണാ പത്രത്തില്‍ ഒപ്പിട്ടത് തെറ്റായെന്ന് പി ബി അംഗങ്ങള്‍ പരസ്യമായി കുറ്റപ്പെടുത്തി. ദേശീയതലത്തില്‍ പാര്‍ട്ടി പ്രതിച്ഛായക്ക് മങ്ങലേറ്റതായും പോളിറ്റ് ബ്യൂറോയില്‍ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ പി എം ശ്രീ വിഷയം വിവാഹമാക്കിയത് സിപിഐയുടെ കടുപിടുത്തം ആണെന്ന വാദമാണ് കേരളത്തില്‍ നിന്നുള്ള സിപിഎം അംഗങ്ങള്‍ ഉന്നയിച്ചത്. പക്ഷേ പിബി അംഗങ്ങള്‍ ഇത് ചെവികൊണ്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളാണ് കേരളത്തിലെ പി എം ശ്രീ വിവാദം യോഗത്തില്‍ ഉന്നയിച്ചത് സിപിഎം ജനറല്‍ സെക്രട്ടറിയെപ്പോലും ഇരുട്ടില്‍ നിര്‍ത്തിയെന്നാണ് പി ബി അംഗങ്ങള്‍ ഉന്നയിച്ച വിമര്‍ശനം.കേന്ദ്ര നേതൃത്വത്തോട് കൂടിയാലോചിക്കാതെയാണ് പാര്‍ട്ടി നയത്തില്‍ നിന്ന് ഭിന്നമായ ഒരു തീരുമാനം സിപിഎം നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അംഗങ്ങള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പി എം ശ്രീ കരാറുമായി മുന്നോട്ടു…

    Read More »
  • കോവിഡിന് ശേഷം ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ ഭീതിയില്‍; എത്യോപ്യയില്‍ മാരകമായ വൈറസ് ബാധ പടരുന്നു; ലോകം ആശങ്കയില്‍; രോഗം മനുഷ്യരില്‍ സ്ഥിരീകരിച്ചു; 88 ശതമാനം മരണനിരക്ക്, എബോളയേക്കാള്‍ ഭീകരന്‍

    എത്യോപ്യ: കോവിഡിന് ശേഷം ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ ഭീതിയില്‍. എത്യോപ്യയില്‍ മാരകമായ വൈറസ് ബാധ പടരുന്നു. 88 ശതമാനം വരെ മരണ നിരക്കുള്ള മാര്‍ബര്‍ഗ് വൈറസ് രോഗമാണ് പടരുന്നത്. എത്യോപ്യയില്‍ തെക്കന്‍ മേഖലയിലാണ് മാരകമായ മാര്‍ബര്‍ഗ് വൈറസ് ബാധ പൊട്ടിപ്പുറത്ത്. രോഗം മനുഷ്യരില്‍ സ്ഥിരീകരിച്ചതായി ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിശദമാക്കുന്നത്. 88 ശതമാനം വരെ മരണ നിരക്കുള്ള രോഗത്തിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണ്. അതീവ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എബോളയ്ക്ക് സമാനമായ രീതിയില്‍ മാരകമായ പാത്തോജനാണ് മാര്‍ബര്‍ഗ് വൈറസിനുള്ളത്. രക്തസ്രാവം, പനി, ഛര്‍ദ്ദി, വയറിളക്കം അടക്കം രൂക്ഷമായ ലക്ഷണങ്ങളാണ് വൈറസ് ബാധയ്ക്കുള്ളത്. 21 ദിവസമാണ് വൈറസിന്റെ ഇന്‍കുബേഷന്‍ സമയം. ശരീര സ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത്. 25 ശതമാനം മുതല്‍ 80 ശതമാനം വരെയാണ് വൈറസ് ബാധ മൂലമുള്ള മരണനിരക്ക്. വെള്ളിയാഴ്ച ഒന്‍പത് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ്…

    Read More »
  • കള്ളവോട്ട് മാത്രമല്ല കള്ളനോട്ടും ഒഴുകും; കള്ളനോട്ട് നിര്‍മ്മാണത്തിലും വൈറ്റ് കോളര്‍ മോഡ്യൂള്‍; എഐ കള്ളനോട്ടുകള്‍ വ്യാപകമാകാന്‍ സാധ്യത; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുന്നു; ബിരുദ വിദ്യാര്‍ഥികളുടെ അറസ്റ്റില്‍ ചുരുളഴിയുന്നത് വന്‍ ശൃംഖല

    കോഴിക്കോട്: തെരഞ്ഞെടുപ്പ് ചൂടിലേക്ക് നാടും നഗരവും കടന്നതോടെ കള്ളവോട്ടിനൊപ്പം കള്ളനോട്ടും ഒഴുകിയെത്തും. കഴിഞ്ഞദിവസം കോഴിക്കോട് പിടിയിലായ ബിരുദ വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന കള്ളനോട്ട് സംഘം നല്‍കുന്ന സൂചന അതാണ്. എല്ലാ തെരഞ്ഞെടുപ്പ് കാലത്തെയും എന്നപോലെ ഇക്കുറിയും വ്യാപകമായി കള്ളനോട്ട് ഇലക്ഷന്‍ വിപണിയിലെത്താന്‍ സാധ്യത കൂടുതലാണ്. ഭീകര സംഘടനകളില്‍ എന്നപോലെ കള്ളനോട്ട് നിര്‍മ്മാണത്തിലും വൈറ്റ് കോളര്‍ മൊഡ്യൂള്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള പ്രൊഫഷനുലുകള്‍ വരെ കള്ളനോട്ട് നിര്‍മ്മാണ രംഗത്ത് സജീവമാകുന്നു എന്ന ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കോഴിക്കോട് പിടിയില്‍ വിദ്യാര്‍ത്ഥികളെ പോലെ പല പ്രൊഫഷണല്‍ വിദ്യാര്‍ഥികളും കള്ളനോട്ട് നിര്‍മ്മാണ മേഖലയില്‍ ഏറ്റവും പുതിയ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കള്ളനോട്ടുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് സൂചന. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ ഐ ) അനന്തമായ സാധ്യതകള്‍ പുതുതലമുറയിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ കള്ളനോട്ട് നിര്‍മ്മാണം പോലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നതായും പറയപ്പെടുന്നു. ഒരു പിഴവു പോലും പറ്റാതെ ഒറിജിനല്‍ നോട്ട് ആണെന്ന് തോന്നിക്കുന്ന തരത്തില്‍ കള്ളനോട്ടുകള്‍…

    Read More »
  • ഇലക്ട്രിക് പോസ്റ്റുകള്‍ ഇനി വെറും ‘തൂണുകളല്ല’, കല, എഞ്ചിനീയറിംഗ്, പരിസ്ഥിതി എന്നിവയുടെ സംയോജനം ; ഭീമന്‍ മൃഗ ശില്‍പങ്ങളുടെ ആകൃതിയിലുള്ള വൈദ്യുതി പോസ്റ്റുകള്‍, പ്രകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള മേക്ക് ഓവര്‍

    പ്രകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മൃഗ ശില്‍പങ്ങളുടെ ആകൃതിയിലുള്ള പടുകൂറ്റന്‍ പവര്‍ ലൈനുകള്‍ രൂപകല്‍പ്പന ചെയ്ത് ഓസ്ട്രിയ. പവര്‍ ലൈന്‍ ആശയം ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങളില്‍ ഒരു സവിശേഷവും ഭാവനാത്മകവുമായ സമീപനം സംസ്ഥാനങ്ങളിലുടനീളം സ്ഥാപിക്കാനാണ് നീക്കം. വിജയിച്ചാല്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ ഈ നൂതന പവര്‍ ലൈനുകള്‍ സ്ഥാപിക്കും. ഡിസൈന്‍ സ്ഥാപനമായ മെയ്സല്‍ ആര്‍ക്കിടെക്റ്റുകളുമായി സഹകരിച്ച് ഓസ്ട്രിയന്‍ പവര്‍ ഗ്രിഡ് (എപിജി) ആണ് ഈ ആശയം വികസിപ്പിച്ചെടുക്കുന്നത്. ഘടനാപരമായ സാധ്യതയും വൈദ്യുത സുരക്ഷയും വിലയിരുത്തുന്നതിനായി പ്രീടെസ്റ്റിംഗിനായി രണ്ട് പ്രോട്ടോടൈപ്പുകള്‍ മാത്രമേ – സ്റ്റോര്‍ക്ക്, സ്റ്റാഗ് – മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ. ബര്‍ഗന്‍ലാന്‍ഡിന്റെ വാര്‍ഷിക പക്ഷി സന്ദര്‍ശനങ്ങളെ സ്റ്റോര്‍ക്ക് പ്രതീകപ്പെടുത്തുന്നു, അതേസമയം ലോവര്‍ ഓസ്ട്രിയയുടെ വനപ്രദേശമായ ആല്‍പൈന്‍ താഴ്വരകളെ ഒരു മാന്‍ പ്രതിനിധീകരിക്കുന്നു. വൈദ്യുതീകരണത്തിന്റെയും ഡീകാര്‍ബണൈസേഷന്റെയും വിഭാഗത്തില്‍ 2025 ലെ റെഡ് ഡോട്ട് ഡിസൈന്‍ അവാര്‍ഡ് നേടിയ മിനിയേച്ചര്‍ മോഡലുകള്‍ നിലവില്‍ 2026 ഒക്ടോബര്‍ വരെ സിംഗപ്പൂരിലെ റെഡ് ഡോട്ട് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബര്‍ഗന്‍ലാന്‍ഡ്, കരിന്തിയ,…

    Read More »
  • തടവില്‍ കൂട്ട ബലാത്സംഗം; നായ്ക്കളെ കൊണ്ടും ലൈംഗികാതിക്രമം; ഇസ്രയേല്‍ തടവില്‍ പലസ്തീന്‍ സ്ത്രീകള്‍ അനുഭവിച്ച പീഡനം പുറത്തു പറഞ്ഞ് പലസ്തീന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്; ‘ലോഹ മേശയില്‍ മൂന്നു ദിവസം നഗ്നയാക്കി കിടത്തി, മൊബൈലില്‍ ചിത്രങ്ങള്‍ എടുത്തു’

    ഗാസ: പതിനായിരങ്ങളെ കൊന്നൊടുക്കിയ വിനാശകരമായ യുദ്ധത്തിനൊടുവില്‍ ഇസ്രയേലും ഹമാസും തടവുകാരെ പരസ്പരം കൈമാറിയത് ലോകമെങ്ങും വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്. മോചിപ്പിക്കപ്പെട്ട സ്ത്രീകളും പുരുഷന്മാരുമെല്ലാം അവശേഷിച്ച കുടുംബാംഗങ്ങള്‍ക്കരികില്‍ തിരിച്ചത്തിയതിന്‍റെ ദൃശ്യങ്ങള്‍ അതിവൈകാരികമായിരുന്നു. എന്നാല്‍ മോചിപ്പിക്കപ്പെട്ട പലസ്തീന്‍ സ്ത്രീകള്‍ തടവില്‍ നേരിട്ട പൈശാചിക പീഡനത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതോടെ ആശ്വാസമെല്ലാം കൊടിയവേദനയ്ക്ക് വഴിമാറി. മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരതകളും അപമാനവുമാണ് ഇസ്രയേല്‍ ജയിലില്‍ നേരിടേണ്ടിവന്നതെന്ന് മോചിതയായ നാല്‍പ്പത്തിരണ്ടുകാരി വെളിപ്പെടുത്തി.   2024 നവംബറിൽ വടക്കൻ ഗാസയിലെ ഇസ്രയേലി ചെക്ക്‌പോയിന്റ് കടക്കുന്നതിനിടെ ഇസ്രയേല്‍ സൈനികരുടെ പിടിയിലായതാണ് ഈ യുവതി. അവരുടെ വാക്കുകള്‍ ഇങ്ങനെ: ‘ജയിലില്‍ വച്ച് ഇസ്രയേല്‍ പട്ടാളക്കാര്‍ നാലുവട്ടം ക്രൂരമായി ബലാല്‍സംഗം ചെയ്തു. നഗ്നയാക്കിയശേഷം വിഡിയോ ചിത്രീകരിച്ചു. ലൈംഗിക ഉപകരണങ്ങള്‍ ഉപയോഗിച്ച് പീഡിപ്പിച്ചു.’ ഇതിനെല്ലാം പുറമേ നായ്ക്കളെ ഉപയോഗിച്ചും അതിക്രമം നടത്തിയെന്ന് അവര്‍ വെളിപ്പെടുത്തി. പലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിശദാംശങ്ങള്‍ ഉള്ളത്.   ലൈംഗികാതിക്രമങ്ങള്‍ക്ക് പുറമേ അങ്ങേയറ്റം ഹീനമായ അപമാനമാണ്…

    Read More »
  • 807 ദിവസത്തിനുശേഷം ബാറ്റിംഗ് വരള്‍ച്ച അവസാനിപ്പിച്ച് പാക് താരം ബാബര്‍ അസം; സെഞ്ചുറി ആഘോഷത്തില്‍ കോലിയെ അനുകരിച്ച് പ്രകടനം; നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ

    ഇസ്ലാമാബാദ്: ഏറെക്കാലമായി ബാറ്റിംഗില്‍ ഫോം നഷ്ടപ്പെട്ടു ട്വന്റി 20 ടീമില്‍നിന്നുപോലും പുറത്തായ പാക് താരം ബാബര്‍ അസം നേടിയ സെഞ്ചുറിക്കു പിന്നാലെ കോലിയെ അനുകരിച്ചു നടത്തിയ പ്രകടനത്തില്‍ ട്രോളുമായി ഇന്ത്യക്കാര്‍. 83 ഇന്നിംഗ്‌സുകളിലെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ചാണ് 807 ദിവസങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കയ്‌ക്കെതിരേ താരം സെഞ്ചുറി നേടിയത്. ഫോമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയെങ്കിലും ലേശം പുലിവാല് പിടിച്ചെന്നു മാത്രം. ആയിരത്തിലേറെ ദിവസത്തിന് ശേഷമുള്ള സെഞ്ചറി കോലി ആഘോഷമാക്കിയത് അതുപോലെ അനുകരിച്ചാണ് അസം ആരാധകരുടെ തല്ല് സോഷ്യല്‍ മീഡിയയില്‍ വാങ്ങിക്കൂട്ടിയത്. ഈ സമയവും കടന്നുപോകുമെന്നും താരം കുറിച്ചിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20യിലാണ് മൂന്ന് വര്‍ഷത്തിനടുപ്പിച്ച കാലത്തിന് ശേഷം കോലി സെഞ്ചറി നേടിയത്. സെഞ്ചറിക്ക് പിന്നാലെ ഡ്രസിങ് റൂമിലേക്ക് നോക്കി നിന്ന് രണ്ട് കൈകളും വിരിച്ച് പിടിച്ച് ചിരിച്ചായിരുന്നു കോലിയുടെ ആഘോഷം. പിന്നാലെ അനുഷ്‌കയെ നോക്കി ലോക്കറ്റില്‍ ചുംബിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം കോലി ട്വന്റി20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ചുവെങ്കിലും ആഘോഷത്തെ വീണ്ടും ഓര്‍മിപ്പിക്കുകയാണ് ബാബര്‍ അസം. കോലി…

    Read More »
  • അമേരിക്കന്‍ സഖ്യരാജ്യത്തിന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; ഹോര്‍മൂസ് കടലിടുക്കില്‍ തീക്കളി; കപ്പല്‍ കൊണ്ടുപോയത് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുകള്‍; ലൈവായി കണ്ട് യുഎസ് ഡ്രോണുകള്‍; വിട്ടുകൊടുത്തില്ലെങ്കില്‍ വീണ്ടും യുദ്ധത്തിലേക്കു നീങ്ങുമെന്ന് മുന്നറിയിപ്പ്‌

    ടെഹ്‌റാന്‍: അമേരിക്ക സുരക്ഷയൊരുക്കുന്ന മാര്‍ഷല്‍ ഐലന്‍ഡ്സിന്‍റെ  എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. ഹോര്‍മുസ് കടലിടുക്കില്‍ നിന്നുമാണ് ‘തലാറ’യെന്ന കപ്പല്‍ ഇറാന്‍റെ റവല്യൂഷനറി ഗാര്‍ഡ് പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയത്. യെമന്‍ തീരത്ത് വച്ച് ഇറാന്‍റെ കപ്പല്‍ ആക്രമിച്ചതിന് തിരിച്ചടിയായാണ് നടപടിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഷാര്‍ജയില്‍ നിന്നും സിംഗപ്പുരിലേക്ക് ഡീസലുമായി പോയ കപ്പല്‍ യുഎഇ തീരത്ത് നിന്നും വരികയായിരുന്നു. പിന്നീട് സിഗ്നല്‍ നഷ്ടമായെന്ന് കപ്പല്‍ മാനേജര്‍ വെളിപ്പെടുത്തിയതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈപ്രസിലെ പാഷ ഫിന്‍സിന്‍റേതാണ് തലാറയെന്ന കപ്പല്‍.   കപ്പല്‍ ഇറാന്‍റെ കൈവശമുണ്ടെന്നാണ് കരുതുന്നതെന്ന് യുകെ മാരിടൈം ഓപ്പറേഷന്‍സ് ഏജന്‍സി വ്യക്തമാക്കി. ഇറാനിലേക്ക് സൈനികര്‍ കപ്പല്‍ കൊണ്ടുപോയെന്ന് ബ്രിട്ടിഷ് മാരിടൈം സംഘമായ വാന്‍ഗാര്‍ഡും റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇറാനിലെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ നിന്നാണ് കപ്പലിന്‍റെ അവസാന സന്ദേശമെത്തിയിരിക്കുന്നത്. സംഭവത്തില്‍ റോയിറ്റേഴ്സ് പ്രതികരണം തേടിയെങ്കിലും ഇറാനോ യുഎഇയോ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായിട്ടില്ല. അജ്മാനില്‍ നിന്ന് സിംഗപ്പുരിലേക്കുള്ള യാത്രയ്ക്കിടെ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് തലാറയെ ഇറാന്‍ സൈന്യം പിടിച്ചെടുത്തെന്നാണ് യുഎസ്…

    Read More »
  • ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കിംഗ് ജോങ് ഉന്‍; റീ എഡിറ്റിംഗിനു ശേഷം സംപ്രേഷണം ചെയ്യും; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഉത്തര കൊറിയക്കാര്‍ക്ക് ലൈവ് കാണാനാകില്ല

    സോള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ വ്യത്യസ്ഥമായാണ് ഉത്തരകൊറിയക്കാര്‍ ടിവിയില്‍ കാണുന്നത്. കർശന നിബന്ധനകളോടെയാണ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഉത്തരകൊറിയക്കാര്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ കാണുന്നതിന് വിചിത്രമായ നിയന്ത്രണങ്ങളാണ് കി ജോങ് ഉന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യില്ല. സംപ്രേഷണത്തിന് മുൻപ് റീ- എഡിറ്റ് ചെയ്യും. 90 മിനിറ്റ് ദൈർഘ്യമുള്ള ഓരോ കളിയും 60 മിനിറ്റായി ചുരുക്കും. സ്റ്റേഡിയത്തിൽ കാണുന്ന എല്ലാ ഇംഗ്ലീഷ് എഴുത്തുകളും ഉത്തര കൊറിയൻ ഗ്രാഫിക്സ് ഉപയോഗിച്ച് മറയ്ക്കും. ദക്ഷിണ കൊറിയൻ താരങ്ങൾ ഉൾപ്പെടുന്ന ദൃശ്യങ്ങൾ ഒഴിവാക്കും. ബ്രെന്റ്ഫോഡിന്റെ കിം ജി-സൂ, വോൾവ്സിന്റെ ഹ്വാങ് ഹീ-ചാൻ എന്നിവരുൾപ്പെടുന്ന ദൃശ്യങ്ങൾ ഇത്തരത്തിൽ നീക്കം ചെയ്യും. എൽജിബിടിക്യു പ്ലസ് ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്ന രംഗങ്ങൾ എഡിറ്റ് ചെയ്ത് ഒഴിവാക്കും. ഫുട്ബോളാണ് നോര്‍ത്ത് കൊറിയയിലെ ജനപ്രീയ വിനോദം. അണ്ടര്‍ 17 വനിതാ ലോകചാംപ്യന്‍മാരാണ് നോര്‍ത്ത് കൊറിയന്‍ ടീം.

    Read More »
Back to top button
error: