Newsthen Special

  • വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കടിച്ചെടുത്തുകൊണ്ടു പോയി ; തിരച്ചിലില്‍ തേയിലത്തോട്ടത്തില്‍ നിന്നു കണ്ടെത്തിയത്് പാതി ഭക്ഷിച്ച മൃതദേഹ ഭാഗം ; മരണപ്പെട്ടത് അസം ദമ്പതികളുടെ മകന്‍

    തൊടുപുഴ: അസം സ്വദേശിയായ നാലു വയസ്സുകാരനെ പുലി കൊണ്ടുപോയി കൊന്നു തിന്നു. വാല്‍പ്പാറയില്‍ നടന്ന സംഭവത്തില്‍ അസം സ്വദേശി റോജാവാലിയുടെയും ഷാജിതാ ബീഗത്തിന്റെയും മകന്‍ സൈഫുള്‍ അലാം ആണ് മരണപ്പെട്ടത്. അയ്യര്‍പ്പാടി എസ്‌റ്റേറ്റ് ബംഗ്‌ളാവ് ഡിവിഷനിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. പാതി ഭക്ഷിച്ച മൃതദേഹ ഭാഗമാണ് കണ്ടെത്തിയത്. പരിസരവാസിയായ സ്ത്രീയാണ് കുട്ടിയെ പുലി പിടിക്കുന്നത് കണ്ടത്. തേയിലത്തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. എട്ടു മാസത്തിനിടയില്‍ മൂന്ന് കുട്ടികളെയാണ് പുലി പിടിച്ചത്.

    Read More »
  • ഭാര്യയെ പാകിസ്താനില്‍ ഉപേക്ഷിച്ച് ശേഷം ഭര്‍ത്താവ് ഇന്ത്യയില്‍ രണ്ടാംകെട്ടിനൊരുങ്ങുന്നെന്ന് യുവതി ; വിവാഹം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടി; നീതിതേടി വീഡിയോ അഭ്യര്‍ത്ഥന

    കറാച്ചി: ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുന്നത് തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടല്‍ തേടി യുവതി. ഭര്‍ത്തവ് തന്നെ പാക്കിസ്ഥാനില്‍ ഉപേക്ഷിച്ച ശേഷം ഇന്ത്യയില്‍ നിന്നും രണ്ടാമത് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് നികിത എന്ന യുവതിയാണ് രംഗത്ത് വന്നിരിക്കുന്നത്. തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ വംശജനായ വിക്രം നാഗ്‌ദേവിനെ 2020 ജനുവരി 26ന് കറാച്ചിയില്‍ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതായി നികിത പറയുന്നു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി യപ്പോള്‍ അവരുടെ പെരുമാറ്റം പൂര്‍ണമായും മാറിയിരുന്നു. ഭര്‍ത്താവിനു മറ്റൊരു ബന്ധമു ണ്ടെന്നു ഞാന്‍ മനസ്സിലാക്കി. ഇക്കാര്യം ഭര്‍ത്തൃപിതാവിനോട് പരാതിയായി പറഞ്ഞപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് അവിഹിത ബന്ധങ്ങള്‍ ഉണ്ടാകുമെന്നും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് അവര്‍ നല്‍കിയ മറുപടി യെന്നും യുവതി പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് പാക്കിസ്ഥാനിലേക്കു മടങ്ങാന്‍ വിക്രം നിര്‍ബന്ധിച്ചെന്നും ഇപ്പോള്‍ ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കുകയാണെന്നും നികിത ആരോപിച്ചു. വിവാഹത്തിനു തൊട്ടുപിന്നാലെ…

    Read More »
  • വരിവരിയായി മടങ്ങി ബാറ്റര്‍മാര്‍; മുംബൈയെ തോല്‍പിച്ചതിന്റെ ആവേശം തീര്‍ന്നു; തൊട്ടതെല്ലാം പിഴച്ച് കേരളം; സഞ്ജു ഉണ്ടായതുകൊണ്ടു നൂറു പിന്നിട്ടു; ആന്ധ്രയ്‌ക്കെതിരേ ലക്‌നൗവില്‍ വന്‍ തോല്‍വി

    ലക്‌നൗ: കരുത്തരായ മുംബൈയെ തകര്‍ത്തുവിട്ടതിന്റെ ആവേശത്തില്‍ ആന്ധ്രയ്‌ക്കെതിരേ ഇറങ്ങിയ കേരളത്തിന് അടിമുടി തകര്‍ച്ച. സഞ്ജുവിന്റെ പ്രകടനത്തില്‍ കഷ്ടിച്ചു റണ്‍റേറ്റിലെത്തിയെങ്കിലും തോറ്റുതുന്നംപാടി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ലക്‌നൗവില്‍ കളിക്കാനിറങ്ങിയ കേരളത്തിനു തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ആന്ധ്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര 12-ആം ഓവറില്‍ തന്നെ ലക്ഷ്യത്തിലെത്തി. അര്‍ധ സെഞ്ചറി നേടിയ ആന്ധ്രയുടെ കെ.എസ്. ഭരതാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.   മുംബൈയ്ക്ക് എതിരെയുള്ള ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ കേരളത്തിന് ആന്ധ്രയ്ക്കെതിരെ ആ മികവ് ആവർത്തിക്കാനായില്ല. ബാറ്റ‍ർമാരുടെ ദയനീയ പ്രകടനമാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. സഞ്ജുവിന് പുറമെ രണ്ടക്കം കടന്നത് 13 റൺസെടുത്ത നിധീഷ് എംഡി…

    Read More »
  • ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഒമ്പതു വിക്കറ്റിന്റെ കൂറ്റന്‍ ജയം; വീണ്ടും കോലിയും രോഹിത്തും

    വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് ഒൻപത് വിക്കറ്റിന്റെ കൂറ്റൻ ജയം. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് അയക്കുകയായിരുന്നു. സെഞ്ച്വറി നേടിയ(89 പന്തിൽ 106) ക്വിന്റൻ ഡി കോക്കിന്റെ കരുത്തിലാണ് സന്ദർശകർ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ഇന്ത്യക്കായി കുൽദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. 21 മത്സരങ്ങൾക്കിടെയാണ് ഏകദിനത്തിൽ ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്. ഇന്ത്യക്കായി യശസ്വി ജയ്സ്വാൾ തന്റെ കന്നി സെഞ്ച്വറി കുറിച്ചു (111 പന്തിൽ നിന്ന് 100). 45 പന്തിൽ നിന്ന് 65 റൺ വിരാട് കോഹ്ലിയും 73 പന്തിൽ നിന്ന് 75 റൺസുമായി രോഹിത് ശർമയും തിളങ്ങി.   ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ റയാൻ റിക്കിൾട്ടനെ നഷ്ടമായി. അർഷ്ദീപ് സിങിന്റെ ഓവറിൽ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന് ക്യാച്ച് നൽകിയാണ് റിക്കിൽട്ടൻ മടങ്ങിയത്. തുടർന്ന് രണ്ടാം വിക്കറ്റിൽ ഡികോക്കും ക്യാപ്റ്റൻ…

    Read More »
  • വിവാഹചിത്രങ്ങളും ക്രിക്കറ്റ്താരം ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നീക്കി ; വിവാഹമോതിരവും സ്മൃതി മന്ദാന ഊരിമാറ്റി ; പുതിയതായി പോസ്റ്റ് ചെയ്ത വീഡിയോയില്‍ പലാഷ് അണിയിച്ച മോതിരം ഇല്ല

    മുംബൈ: ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറെ ആഘേഷിച്ച വിവാഹമായിരുന്നു സ്മൃതി മന്ദനയുടേയും പലാഷ് മുച്ചലിന്റെയും. ഇരുവരുടേയും വിവാഹവാര്‍ത്തയും അനുബന്ധ സംഭവങ്ങളും ഏറെ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഇരുവരും വിവാഹം ഉപേക്ഷിച്ചോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയരുകയാണ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളെല്ലാം നീക്കം ചെയ്ത സ്മൃതി മന്ദനയുടെ വിരലില്‍ പലാഷ് മുച്ചല്‍ ഇട്ട വിവാഹമോതിരവും ഇപ്പോള്‍ കാണ്മാനില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിവാഹം മാറ്റിവച്ചതിനു ശേഷം ആദ്യമായി സമൂഹമാധ്യമത്തില്‍ കഴിഞ്ഞദിവസം ക്രിക്കറ്റ് താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡിന്റെ പ്രൊമോഷനല്‍ വിഡിയോയാണ് സ്മൃതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇതില്‍ താരത്തിന് പലാശ് മുച്ചല്‍ ഇട്ടുകൊടുത്ത മോതിരം സ്മൃതിയുടെ വിരലില്‍ ഇല്ലാതിരുന്നത് വീണ്ടും അഭ്യൂഹങ്ങള്‍ ഉയര്‍ത്തുകയാണ്. അതേസമയം പുറത്തുവന്ന ദൃശ്യങ്ങള്‍ വിവാഹ നിശ്ചയത്തിനു ശേഷം പകര്‍ത്തിയതാണോ മുമ്പത്തേതാണോ എന്ന കാര്യം വ്യക്തമല്ല. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചാണ് പലാശ് സ്മൃതിയോട് വിവാഹ അഭ്യര്‍ഥന നടത്തിയത്. നവംബര്‍ 23ന് സ്മൃതിയുടെ ജന്മനാടായ സംഗ്ലിയില്‍വച്ചാണ്…

    Read More »
  • ഫിഫ ലോകകപ്പ് 2026 : മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുമോ? ഫൈനലിന് മുമ്പ് അര്‍ജന്റീന പോര്‍ച്ചുഗല്‍ പോരാട്ടം ; കാര്യങ്ങള്‍ പ്രതീക്ഷിക്കും വിധം നടന്നാല്‍ ഹൈവോള്‍ട്ടേജ് പോരാട്ടം സെമിയിലോ ക്വാര്‍ട്ടറിലോ സംഭവിക്കാം

    ന്യൂയോര്‍ക്ക് : അമേരിക്കയില്‍ മെസ്സിയും റൊണാള്‍ഡോയും മിക്കവാറും അവസാന ലോകകപ്പില്‍ കളിക്കാനാണ് ഒരുങ്ങുന്നത്. ഫിഫ ലോകകപ്പ് 2026 ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച രണ്ട് ഫുട്‌ബോള്‍ താരങ്ങളായ ലിയോണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഒരുപക്ഷേ അവരുടെ ‘അവസാനത്തെ നൃത്തം ആയേക്കാം. എന്നാല്‍ ഇതാദ്യമായി ലോകവേദിയില്‍ മെസ്സിയുടെ അര്‍ജന്റീനയും റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഏറ്റുമുട്ടാനുള്ള സാധ്യതകള്‍ പ്രവചിക്കപ്പെടുന്നു. നാല് വര്‍ഷം മുമ്പ് അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മെസ്സി, ഇത്തവണ അമേരിക്കയില്‍ ആ ചരിത്രം ആവര്‍ത്തിക്കാന്‍ ശ്രമിക്കും. അതേസമയം, 2016-ല്‍ തന്റെ കരിയറിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രോഫി (യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്) പോര്‍ച്ചുഗലിന് നേടിക്കൊടുത്ത റൊണാള്‍ഡോ, തന്റെ 40-ാം വയസ്സില്‍ ഈ അഭിമാനകരമായ ട്രോഫിയില്‍ കൈവയ്ക്കാന്‍ പ്രതീക്ഷിക്കുന്നു. ലോകകപ്പില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും ഏറ്റുമുട്ടാന്‍ രണ്ട് സാഹചര്യങ്ങളുണ്ട്. എന്നാല്‍ ഈ സാഹചര്യങ്ങള്‍ക്കെല്ലാം, ആദ്യ റൗണ്ടില്‍ മെസ്സിയും കൂട്ടരും അവരുടെ ഗ്രൂപ്പായ ഗ്രൂപ്പ് ജെയില്‍ ഒന്നാം സ്ഥാനത്ത് എത്തേണ്ടതുണ്ട്. അര്‍ജന്റീന ഗ്രൂപ്പ് ജെയില്‍ ഒന്നാമത്, പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയില്‍ ഒന്നാമത്…

    Read More »
  • അറസ്റ്റും ഉണ്ടാകില്ല, ഒളിവ് ജീവിതം അവസാനിപ്പിക്കാനും കഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന് തടസമായി രണ്ടാമത്തെ ബലാത്സംഗ കേസ്; സംരക്ഷണം ഒരുക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍; അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി; ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കെ. മുരളീധരന്‍

    ബലാൽസംഗ കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാവലയം കോണ്‍ഗ്രസിന്റേതാണ്. രാഹുലിന്റെ മാത്രം കഴിവുകൊണ്ടല്ല അയാള്‍ ഒളിച്ചിരിക്കുന്നത്.  രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് സ്വാഭാവിക നടപടിയാണ്. കോടതി പരിഗണിക്കുന്നതിനാലാണ്  അറസ്റ്റ് ചെയ്യാത്തതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഹൈക്കോടതിയുടെ  അടുത്ത നടപടി എന്താണെന്ന് കാത്തിരിക്കാമെന്ന് പികെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് ചെയ്യേണ്ടതൊക്കെ ചെയ്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, രാഹുൽ വിഷയത്തിൽ ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്നു കെ. മുരളീധരന്‍. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളാണ് രാഹുൽ . ജാമ്യം കിട്ടുകയോ കിട്ടാതെയോ ഇരിക്കട്ടെ . കർണാടകയിൽ സംരക്ഷണം ഒരുക്കി എന്നത് പൊലീസ് വാദമാണ്. സംസ്ഥാന ഡിജിപി കർണാടക ഡിജിപിയുമായി ബന്ധപ്പെട്ടോ? . സംസ്ഥാന ഡിജിപി മറ്റ് ഡിജിപിമാരുമായി ബന്ധപ്പെടണം . അല്ലാതെ വാചക കസർത്ത് നടത്തുകയല്ല വേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.  രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിനേറ്റ തിരിച്ചടിയെന്നു കെ.…

    Read More »
  • ഭാര്യക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും ജീവനാംശം നല്‍കണം; ഭര്‍ത്താവിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതിയുടെ നിര്‍ണായക വിധി; സ്വന്തം നിലയില്‍ വരുമാനം കണ്ടെത്തുന്നതുവരെ ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കേണ്ടത് ഉത്തരവാദിത്വം; ഡല്‍ഹി കോടതിയുടെ വ്യാഖ്യാനവും തള്ളി

    കൊച്ചി: ഉന്നത വിദ്യാഭ്യാസവും ജോലി ലഭിക്കാനുമുള്ള കഴിവുകളുമുണ്ടെന്ന പേരില്‍ സ്ത്രീയ്ക്കു ഭര്‍ത്താവില്‍നിന്ന് ജീവനാംശം നിഷേധിക്കാന്‍ കഴിയില്ലെന്നു കേരള ഹൈക്കോടതി. സ്വന്തമായി വരുമാനം കണ്ടെത്തുന്നതുവരെ അവര്‍ക്കു ജീവനാംശം നല്‍കണമെന്നും ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് നിരീക്ഷിച്ചു. ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവ് ശരിവച്ചുള്ള വിധിയിലാണ് നിരീക്ഷണം. ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കു സംരക്ഷണം നല്‍കേണ്ടതിനെക്കുറിച്ചു സിആര്‍പിസി വകുപ്പ് 125 വ്യക്തമായി പറയുന്നുണ്ട്. ഒറ്റയ്ക്കായിപ്പോകുന്ന പങ്കാളിക്കും അവരെ ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ലഭിക്കേണ്ട സാമാന്യ നീതിയാണത്. ഭാര്യക്കു സ്വന്തം നിലയ്ക്കു ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ ഭര്‍ത്താവ് ആവശ്യമായ ജീവനാംശം നല്‍കണം. 125-ാം വകുപ്പിലെ ‘പരിപാലിക്കാന്‍ കഴിയാത്ത’ എന്ന പ്രയോഗിനെ വെറും സാധ്യതാപരമായ വരുമാന ശേഷി (potential earning capacity) എന്നതിനേക്കാള്‍ യഥാര്‍ത്ഥത്തില്‍ സ്വയം പുലര്‍ത്താനുള്ള കഴിവില്ലായ്മ (actual inability to sustain) എന്നാണ് വ്യാഖ്യാനിക്കേണ്ടതെന്ന് കോടതി വിധിച്ചു. ഈ പ്രയോഗത്തിന് വെറും വരുമാനമുണ്ടാക്കാനുള്ള ശേഷിയോ യോഗ്യതയോ (mere capacity…

    Read More »
  • ഹൂതി തടവിലായിരുന്ന കായംകുളം സ്വദേശി വീട്ടിലെത്തി; മോചനം ആറു മാസത്തിനു ശേഷം; മുങ്ങിയ കപ്പലില്‍നിന്ന് അത്ഭുതകരമായ മടങ്ങിവരവ്; തുണയായത് മത്സ്യബന്ധന ബോട്ട്‌

    കായംകുളം: ചെങ്കടലിൽ ഹൂതി വിമതർ ആക്രമിച്ച് തകർത്ത കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥനായ കായംകുളം സ്വദേശി വീട്ടിലെത്തി. യമനിൽ ആറുമാസം ഹൂതി വിമതരുടെ തടവിൽ കഴിഞ്ഞ ശേഷമാണ് മുൻ സൈനികൻ കൂടിയായ  കായംകുളം പത്തിയൂർക്കാല ആർ. അനിൽകുമാർ ഉറ്റവരുടെ സ്നേഹക്കൂട്ടിലേക്കെത്തിയത്. അനിൽ കുമാറിന്റെ മോചനത്തിനായി പ്രവർത്തിച്ചവർക്കെല്ലാം നന്ദിയർപ്പിക്കുകയാണ് ഭാര്യ ശ്രീജയും മക്കളായ അനഘയും  അനുജും ബന്ധുക്കളും.   ലൈബീരിയൻ പതാക വഹിച്ചിരുന്ന ചരക്കുകപ്പലായ ‘എംവി എറ്റേണിറ്റി’ സിയിലെ സെക്യൂരിറ്റി ഓഫീസറായിരുന്നു അനിൽ കുമാർ. ഈ വർഷം ജൂലൈ 7-നാണ് ചെങ്കടലിൽ വെച്ച് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പൽ തകർന്ന് മുങ്ങി. തുടർന്ന് അനിൽ കുമാറും മറ്റ് ആറുപേരും ലൈഫ് ജാക്കറ്റ് ധരിച്ചു കടലിൽ ചാടി. രക്ഷിക്കാനെത്തിയ മൽസ്യബന്ധന ബോട്ടിൽ ഉണ്ടായിരുന്നവർ എത്തിച്ചത് ഹൂതി വിമതരുടെ അടുത്തേക്കായിയിരുന്നു. അങ്ങനെയാണ് തടവിലായത്.   ഇന്ത്യയും ഒമാനും ചേർന്ന് നടത്തിയ നയതന്ത്ര ഇടപെടലിലൂടെയണ് ബന്ദികളുടെ മോചനം സാധ്യമായത്. ഹൂതികൾ ബന്ദികളാക്കിയവരിൽ അനിൽകുമാർ അടക്കം…

    Read More »
  • ഫിഫയുടെ പ്രഥമ സമാധാന പുരസ്‌കാരം ട്രംപിന്; കായിക- രാഷ്ട്രീയ ലോകത്ത് വന്‍ ചര്‍ച്ച; ‘തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നെന്നു ട്രംപ്’

    ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്. വാഷിങ്ടണിലെ ലോകകപ്പ് മല്‍സരക്രമ പ്രഖ്യാപന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ലോകസമാധനത്തിന് നടത്തിയ ശ്രമങ്ങള്‍ക്കാണ് അംഗീകാരമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ പറഞ്ഞു. അതേസമയം, ഇന്ത്യ– പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടത്തിയ ഇടപെടല്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ മറുപടി പ്രസംഗം.   ഇത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണെന്നും പുരസ്കാരങ്ങള്‍ക്കപ്പുറം ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും പുരസ്കാരം സ്വീകരിച്ച ശേഷം ട്രംപ് പറഞ്ഞു. ‘കോംഗോ ഒരു ഉദാഹരണമാണ്. 10 ദശലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, അത് തടയാൻ സഹായിക്കാൻ കഴിഞ്ഞു എന്നത് എനിക്ക് വളരെ അഭിമാനകരമാണ്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളുള്‍പ്പെടെ നിരവധി സംഘർഷങ്ങളും ഞങ്ങൾക്ക് അവസാനിപ്പിക്കാൻ കഴിഞ്ഞു, പല സംഘര്‍ഷങ്ങളും ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അവസാനിപ്പിക്കാന്‍ സാധിച്ചു’ ട്രംപ് പറഞ്ഞു.   യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ…

    Read More »
Back to top button
error: