Newsthen Special

  • അനില്‍ അംബാനിക്കു വീണ്ടും തിരിച്ചടി; മുംബൈയിലെ 3700 കോടിയുടെ വസതിയും ഇഡി കണ്ടുകെട്ടി; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആകെ കണ്ടുകെട്ടിയ ആസ്തി 15,000 കോടിയായി; രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉടനെന്നും എന്‍ഫോഴ്‌സ്‌മെന്റ്

    ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED). റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി (RCOM) ബന്ധപ്പെട്ട ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ അനില്‍ അംബാനിയുടെ മുംബൈയിലെ 17 നിലകളുള്ള ‘അബോഡ്’ (Abode) എന്ന 3,716.83 കോടി രൂപ മൂല്യം കണക്കാക്കുന്ന വസതി ഇഡി കണ്ടുകെട്ടി.   മുംബൈയിലെ പാലി ഹില്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന 66 മീറ്റര്‍ ഉയരമുള്ള ആഡംബര കെട്ടിടമാണു താത്കാലികമായി കണ്ടുകെട്ടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഇതോടെ കള്ളപ്പണക്കേസില്‍കേസില്‍ കണ്ടുകെട്ടിയ ആസ്തികളുടെ ആകെ മൂല്യം ഏകദേശം 15,700 കോടി രൂപയായി ഉയര്‍ന്നു. 66-കാരനായ അംബാനി രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ ഹാജരാകുമെന്നാണ് കരുതുന്നത്. 2025 ഓഗസ്റ്റില്‍ അദ്ദേഹം ആദ്യമായി ഇഡിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ആര്‍കോം (RCOM) തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിലെ സാമ്പത്തിക ക്രമക്കേടുകളെയും വായ്പ വഴിതിരിച്ചുവിട്ടതിനെയും കുറിച്ചുള്ള വിപുലമായ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.…

    Read More »
  • ഇന്ത്യ നേരത്തേ തോറ്റതു നന്നായി, അത് ആവശ്യമായിരുന്നു; കാരണം പറഞ്ഞ് രവിശാസ്ത്രി; ‘ഈ കാര്യങ്ങള്‍ നിസാരമായി കാണരുതെന്ന് ബോധ്യമായിട്ടുണ്ടാകും’

    സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ തോറ്റത് നന്നായിയെന്നും അത് ടീമിന് ഗുണകരമായി മാറുമെന്നും മുന്‍കോച്ച് രവി ശാസ്ത്രി. തുടര്‍ച്ചയായ 12 ജയങ്ങള്‍ക്ക് ശേഷം ഒരു തോല്‍വി. അത് നേരത്തെ സംഭവിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു അതെന്നും ഐസിസി റിവ്യൂവില്‍ സഞ്ജന ഗണേശനോട് രവി ശാസ്ത്രി വ്യക്തമാക്കി. തന്ത്രങ്ങളെയും സമീപനങ്ങളെയും കോമ്പോസിഷനെയുമെല്ലാം കുറിച്ച് ഒരു വിചിന്തനം നടത്താന്‍ തോല്‍വി ടീമിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘കാര്യങ്ങളെ നിസാരമായി കാണരുതെന്ന് ഈ തോല്‍വിയോടെ ടീം ഇന്ത്യയ്ക്ക് മനസിലായിട്ടുണ്ട്. സൂപ്പര്‍ എട്ടില്‍ നിങ്ങള്‍ ഒരു മല്‍സരം തോറ്റാല്‍ അതികഠിനമായ സമ്മര്‍ദത്തിലേക്കാണ് നിങ്ങള്‍ നിങ്ങളെ കൊണ്ട് എത്തിക്കുന്നത്.’ എക്സ്ട്രാ സ്പിന്നറെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് തന്നെയാണ് രവി ശാസ്ത്രി പറയുന്നത്. അക്സറിനെയും വാഷിങ്ടണ്‍ സുന്ദറിനെയും കളിപ്പിച്ചാലും കുഴപ്പിമില്ലെന്നും ആരെങ്കിലും ഒരാള്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പരിഹരിക്കാന്‍ അടുത്തയാള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വരുണ്‍ ചക്രവര്‍ത്തി കുഴങ്ങിയത് ചൂണ്ടിക്കാട്ടിയാണ് രവി ശാസ്ത്രി ഇക്കാര്യം…

    Read More »
  • വയനാട് ടൗണ്‍ഷിപ്പ്: വരവെത്ര? ചെലവെത്ര? ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണം ഇതുവരെ എന്തു ചെയ്തു? വീടുകള്‍ക്കു മാത്രമല്ല, കുട്ടികളുടെ പഠനം മുതല്‍ എസ്‌റ്റേറ്റ് തൊഴിലാളികളുടെ പുനരധിവാസംവരെ സര്‍ക്കാര്‍ നല്‍കിയത് കോടികള്‍

    വയനാട്: കേരളം ഇന്നുവരെ കാണാത്ത ദുരന്തത്തില്‍ വിറങ്ങലിച്ചുപോയ ജനതയ്ക്കായി ഒരുക്കുന്ന വീടുകളുടെ ആദ്യഘട്ടത്തിന്റെ താക്കോല്‍ ദാനം മാര്‍ച്ച് ഒന്നിനു മുഖ്യമന്ത്രി നിര്‍വഹിക്കുകയാണ്. നാനൂറോളംപേരാണ് ഒറ്റയടിക്ക് ദുരന്തത്തില്‍ ഒലിച്ചുപോയത്. കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ നിര്‍മിച്ച വീടുകളില്‍ ആദ്യഘട്ടമായി പൂര്‍ത്തിയാക്കിയ 178 വീടുകളാണു കൈമാറുന്നത്. നറുക്കെടുപ്പിലൂടെയാണ് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഏഴു സെന്റില്‍ 1000 ചതുരശ്രയടിയില്‍ 20 ലക്ഷം വീതം ചെലവിട്ടാണ് വീടുകള്‍ നിര്‍മിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്് സൊസൈറ്റിക്കാണു ചുമതല. എത്രകോടിയെത്തി? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയ കോടികള്‍ എന്തു ചെയ്തു എന്നതാണ് പൊതുവേ ഉയരുന്ന ചോദ്യം. ദുരന്തംകണ്ടു ഞെട്ടിയവര്‍ കൈയിലുള്ള ഇത്തിരിപ്പൊന്നുവരെ നല്‍കിയാണ് ദുരിതാശ്വാസ നിധി നിറച്ചത്. ടൗണ്‍ഷിപ്പ് എന്നതു വെറുമൊരു വീടു നിര്‍മാണമല്ല. ആശുപത്രി, കളിസ്ഥലം, എല്ലാ മേഖലയെയും ബന്ധിപ്പിച്ചു റോഡുകള്‍, അങ്കണവാടി, ഓഡിറ്റോറിയം എന്നിവയടക്കമാണിവിടെ നിര്‍മിക്കുന്നത്. കേരളം നല്‍കിയ 774 കോടിയിലാണ് ഈ സ്വപ്‌നങ്ങള്‍ക്കു ചിറകുവച്ചത്. കണക്കുകള്‍ കൃത്യമായി എഴുതിവയ്ക്കുമെന്നു മന്ത്രി കെ. രാജനും വ്യക്തമാക്കിയിട്ടുണ്ട്. ലഭിച്ച പണം…

    Read More »
  • ട്രംപിന്റെ കിളിപോയി തുടങ്ങിയോ? അമേരിക്കയില്‍ നടത്തിയ സര്‍വേയിലെ കണ്ടെത്തല്‍; ‘എവിടെയോ എന്തോ കുഴപ്പമെന്ന്’ ഭൂരിപക്ഷം പേരും; രാഷ്ട്രീയ നേതൃത്വത്തില്‍ വയസന്‍മാരെന്നു പരിഭവിച്ച് ജനം

    ന്യൂയോര്‍ക്ക്: പ്രായമേറുംതോറും ട്രംപിന്റെ പെരുമാറ്റം വിചിത്രമായി മാറുന്നെന്നു പ്രതികരിച്ച് ഭൂരിപക്ഷം അമേരിക്കക്കാര്‍. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ഇപ്‌സോസുമായി ചേര്‍ന്നു നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. തിങ്കളാഴ്ച പാര്‍ലമെന്റില്‍ ‘സ്‌റ്റേറ്റ് ഓഫ് ദി യൂണിയന്‍’ പ്രസംഗം നടത്തുന്നതിനു തൊട്ടുമുമ്പാണ് സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു. താരിഫ് വിഷയത്തില്‍ ട്രംപ് നിയമനിര്‍മാതാക്കളെയും ജഡ്ജിമാരെയും പുലഭ്യം പറഞ്ഞതും ഇക്കാലത്താണ്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 61% പേര്‍ ട്രംപിനെ ‘പ്രായമാകുന്തോറും വിചിത്രനായി മാറി’ എന്ന് വിശേഷിപ്പിച്ചു. ഡെമോക്രാറ്റുകളില്‍ 89 ശതമാനവും റിപ്പബ്ലിക്കന്‍മാരില്‍ 30 ശതമാനവും സ്വതന്ത്രരില്‍ 64 ശതമാനവും അദ്ദേഹത്തെ ഇത്തരത്തില്‍ വിശേഷിപ്പിച്ചു. എന്നാല്‍, വോട്ടെടുപ്പ് ഫലങ്ങള്‍ വ്യാജവും നിരാശാജനകവുമാണെന്നു വൈറ്റ്ഹൗസ് വക്താവ് ഡേവിഡ് ഇന്‍ഗിള്‍ പറഞ്ഞു. ട്രംപിന്റെ മൊത്തത്തിലുള്ള ജനപ്രീതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഏറ്റവും പുതിയ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 40% പേര്‍ പ്രസിഡന്റ് എന്ന നിലയിലുള്ള ട്രംപിന്റെ പ്രകടനത്തെ അംഗീകരിച്ചു. ഇത് ഈ മാസം ആദ്യത്തേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ്. അദ്ദേഹം തന്റെ കാലാവധി ആരംഭിച്ചത് 47% എന്ന…

    Read More »
  • വെറുതെയല്ല ഇറാന്‍ അമേരിക്കയെ കൂസാത്തത്! ലോകത്തെ ഏറ്റവും മികച്ച കപ്പല്‍വേധ സൂപ്പര്‍സോണിക് മിസൈല്‍ നല്‍കാന്‍ ചൈന; ഏതു കപ്പലും മുക്കും; എവിടെയും ഘടിപ്പിക്കാവുന്ന സാങ്കേതികവിദ്യ; തടയാന്‍ ബുദ്ധിമുട്ടെന്നു വിദഗ്ധര്‍

    ലണ്ടന്‍: ഇറാന്‍ തീരത്തിന് സമീപം ഇഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി അമേരിക്ക വന്‍തോതിലുള്ള നാവികസേനയെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തില്‍, കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ വാങ്ങാന്‍ ഇറാന്‍ ചൈനയുമായി കരാറിലേക്ക് അടുക്കുന്നെന്നു റിപ്പോര്‍ട്ട്. ചര്‍ച്ചകളെക്കുറിച്ച് അറവുള്ള സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് നിര്‍മ്മിത സിഎം302 മിസൈലുകള്‍ക്കായുള്ള ചര്‍ച്ച പൂര്‍ത്തിയായെങ്കിലും എന്ന് നല്‍കാനാകുമെന്നു വ്യക്തമല്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. സൂപ്പര്‍സോണിക് മിസൈലുകള്‍ക്ക് ഏകദേശം 290 കിലോമീറ്റര്‍ പരിധിയുണ്ട്. കൂടാതെ കപ്പലുകളിലെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് താഴ്ന്നും വേഗത്തിലും പറക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയുമാണ് ഇവ. ഇവയുടെ വിന്യാസം ഇറാന്റെ ആക്രമണ ശേഷിയെ ഗണ്യമായി വര്‍ധിപ്പിക്കുകയും മേഖലയിലെ യുഎസ് നാവികസേനയ്ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്യുമെന്ന് ആയുധ വിദഗ്ധര്‍ പറഞ്ഞു. മിസൈല്‍ ആയുധ സംവിധാനങ്ങള്‍ വാങ്ങുന്നതിനായി ചൈനയുമായുള്ള ചര്‍ച്ചകള്‍ കുറഞ്ഞതു രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ചതാണെങ്കിലും, ജൂണില്‍ ഇസ്രായേലും ഇറാനും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇത് വേഗത്തിലായതായി ഇറാന്‍ സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍…

    Read More »
  • ‘കഴുത്ത് ഇറങ്ങിക്കിടന്നത് ഫോക്കസ് ചെയ്ത് വീഡിയോ എടുത്തു, ഞാന്‍ അത്തരം ഒരാളല്ല’; യുട്യൂബ് ചാനലുകളുടെ മോശം ആംഗിളുകള്‍ക്ക് എതിരേ ആരതി കൃഷ്ണ

    മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ പ്രതികരണം നടത്തുകയാണ്  ഇൻഫ്ലുവൻസറും മിസ് കേരള ഫിറ്റ്നസ് ജേതാവുമായ ആരതി കൃഷ്ണ. കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെയുള്ള സന്ദര്‍ഭങ്ങള്‍ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നാണ് ആരതി പറയുന്നത്. ഇതിനെതിരെ പ്രതികരിച്ചശേഷം 100 ഇരട്ടി മോശമാക്കി വീണ്ടും ദൃശ്യങ്ങള്‍ വന്നെന്നും ആരതി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ ഓണ്‍ലൈന്‍ മീഡിയകളോട് മോശമായി ചിത്രീകരിക്കരുതെന്ന് അഭ്യര്‍ഥിച്ചതായി ആരതി പറയുന്നു. ”അത്താണിയില്‍ ഒരു പരിപാടിക്ക് പോയിരുന്നു. പരിപാടിക്ക് ശേഷം കുറെ വളരെ മോശം രീതിയിലുള്ള വിഡിയോസ് കണ്ടു. ഈ പരിപാടിക്ക് പോയപ്പോള്‍ ഇങ്ങനെ ചെയ്യരുതെന്ന് യൂട്യൂബേഴ്സിനോട് പറഞ്ഞിരുന്നു. സപ്പോര്‍ട്ട് ചെയ്തത് മീഡിയയയാണ്. ഈ അവസഥയില്‍ നില്‍ക്കുന്നതിന് കാരണം മീഡിയയാണ്. അവരോട് കടപ്പാടുണ്ട്. കഴിഞ്ഞ പരിപാടിയുടെ വിഡിയോസ് ഞാന്‍ പോലും അറിയാതെ മോശമാക്കുന്ന രീതിയില്‍ വന്നു. വെറൊരു കാറ്റഗറിയിലേക്ക് പെടുത്തുന്നത് പോലെ തോന്നി. ഞാന്‍ അങ്ങനെയൊരാളല്ല. അങ്ങനെ ശ്രമിക്കല്ല എന്ന് പറഞ്ഞു” എന്നാണ് ആരതി…

    Read More »
  • ജയിപ്പിച്ചു വിട്ടിട്ടെന്തിന്? ഒന്നര വര്‍ഷത്തിനിടെ ചില്ലിക്കാശിന്റെ വികസനം നടത്താതെ കേരള എംപിമാര്‍; ഇ.ടി. മുഹമ്മദ് ബഷീറിനും എം.കെ. രാഘവനും പേരിനു പോലും പദ്ധതികളില്ല; ഷാഫിക്കും ഷോ മാത്രം; സുരേഷ് ഗോപിയും കണക്ക്! തമ്മില്‍ ഭേദം ബ്രിട്ടാസ്

    ന്യൂഡല്‍ഹി: വമ്പന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചിട്ടും കേരളത്തിനുവേണ്ടി ചില്ലിക്കാശിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാതെ യുഡിഎഫ് എംപിമാര്‍. എംപിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം. 19 ലോക്‌സഭാ എംപിമാരില്‍ കെ. രാധാകൃഷ്ണന്‍ ഒഴിച്ചു ബാക്കിയുള്ളവരെല്ലാം യുഡിഎഫ് എംപിമാരാണ്. പാര്‍ലമെന്റില്‍ പോകാനും വരാനും ചെലവിട്ട പണം പോലും ഇവര്‍ കേരളത്തിനുവേണ്ടി ചെലവിട്ടിട്ടില്ല. നിര്‍ണായകമായ ഒന്നര വര്‍ഷത്തിനിടെ മലപ്പുറം എംപി ഇ.ടി. മുഹമ്മദ് ബഷീര്‍, കോണ്‍ഗ്രസിന്റെ എം.കെ. രാഘവന്‍ എന്നിവര്‍ ചില്ലിക്കാശുപോലും ചെലവിട്ടിട്ടില്ല. 11.48 കോടി രൂപ ഇ.ടിക്കും 9.80 കോടി എം.കെ. രാഘവനും അലോക്കേറ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ രണ്ടുപേരും എംപി ഫണ്ടില്‍നിന്ന് ചെലവിട്ടത് പൂജ്യം രൂപയാണ്. ജില്ലാ കളക്ടര്‍മാര്‍ മുഖേനയാണ് എംപിമാര്‍ പദ്ധതികള്‍ സമര്‍പ്പിക്കുന്നത്. കൃത്യമായ പദ്ധതിരേഖകളില്ലെങ്കില്‍ ഇവയെല്ലാം തള്ളിപ്പോകും. 12 കോടിക്കു മുകളില്‍ അലോക്കേഷനുള്ള പൊന്നാനി എംപി അബ്ദുസ്സമദ് സമദാനി ഇതുവരെ ചെലവിട്ടത് ആകെ അനുവദിച്ചതിന്റെ 0.33 ശതമാനം മാത്രമാണ്. ഏതാണ്ടു നാലുലക്ഷം രൂപയ്ക്ക് അടുത്തുവരും. വടകരയില്‍ വമ്പിച്ച വിജയം നേടിയിട്ടും…

    Read More »
  • മുമ്പ് അരിവിഹിതം, ഇപ്പോള്‍ കെ- ഫോണ്‍: പാര്‍ലമെന്റില്‍ ചോദ്യങ്ങളുമായി എത്തിയ എന്‍.കെ. പ്രമചന്ദ്രനു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി വൈറല്‍; ‘99,970 കണക്ഷനുകള്‍, നടത്തിപ്പ് എല്ലാ നടപടികളും പാലിച്ച്’

    ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെ-ഫോണുമായി ബന്ധപ്പെട്ടു കുത്തിത്തിരിപ്പിന് ഇറങ്ങിയ എംപി എന്‍.കെ. പ്രേമചന്ദ്രനു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയിലാണു പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതെന്നും എല്ലാ ലൈസന്‍സുകളും പാലിക്കുന്നുണ്ടെന്നും കേന്ദ്ര വാര്‍ത്താ വിനിമയ ഗ്രാമവികസന മന്ത്രാലയ സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖര്‍ മറുപടി നല്‍കി. ഇതിനു മുമ്പും കേരളത്തിലെ നിരവധി പദ്ധതികള്‍ക്കെതിരേ എന്‍.കെ. പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയിരുന്നു. കേരളം അതിദാരിദ്ര്യ മുക്തമാണെന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന അരിവിഹിതത്തില്‍ കുറവു വരുത്തുമോ എന്നായിരുന്നു ചോദ്യം. സദ്ദുദ്ദേശ്യമെന്നു തോന്നുമെങ്കിലും കേന്ദ്രം അരിവിഹിതം വെട്ടിക്കുറയ്ക്കണമെന്ന പരോക്ഷ നിര്‍ദേശമായിട്ടാണ് ഇതു വിമര്‍ശിക്കപ്പെട്ടത്. ഇതിനു സമാനമായ ചോദ്യങ്ങളുമായാണ് ഇക്കുറിയും പ്രേമചന്ദ്രന്‍ രംഗത്തുവന്നതെങ്കിലും കുഴപ്പങ്ങള്‍ കണ്ടു പിടിക്കാന്‍ പഴുതുകളില്ലാതെയാണ് സംസ്ഥാനം പദ്ധതി നടപ്പാക്കുന്നതെന്നും വ്യക്തമായി. പ്രേമചന്ദ്രന്‍ ചോദിച്ച ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും പൂര്‍ണരൂപത്തില്‍   ചോദ്യം: കേരള ഫൈബര്‍ ഒപ്റ്റിക്…

    Read More »
  • വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കാന്‍ ഗുജറാത്ത്; ഒളിച്ചോട്ടവും ‘ലൗ ജിഹാദും’ തടയാനെന്നു വിശദീകരണം; ‘ഹാദിയ കേസ്’ വിധിക്ക് വിരുദ്ധമെന്ന് നിയമ വിദഗ്ധര്‍; പിന്നോട്ടില്ലെന്നു സര്‍ക്കാരും

    അഹമ്മദാബാദ്: സംസ്ഥാനത്തു നടക്കുന്ന ഏതൊരു വിവാഹത്തിനും മാതാപിതാക്കളുടെ അനുമതി വേണമെന്ന നിയമം നടപ്പാക്കാനൊരുങ്ങി ഗുജറാത്ത്. സംസ്ഥാനത്തെ വിവാഹ രജിസ്‌ട്രേഷന്‍ നിയമങ്ങളില്‍ നിര്‍ദേശിക്കപ്പെട്ട ഭേദഗതികള്‍ നടപ്പായാല്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവാഹത്തെക്കുറിച്ച് തങ്ങള്‍ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടോ എന്ന് ദമ്പതികള്‍ വ്യക്തമാക്കണം. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കിടയില്‍ മാതാപിതാക്കളെ വിവരം അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും ബാധ്യതയുണ്ടാകും. ഒളിച്ചോട്ടങ്ങള്‍, ‘ലൗ ജിഹാദ്’ എന്നിവ ലക്ഷ്യമിട്ടാണ് ഇതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. നിരപരാധികളായ പെണ്‍കുട്ടികള്‍ ചതിയില്‍പെടുന്നെന്നും ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ ചിതലുകള്‍പോലെ പടരുകയാണെന്നും നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹര്‍ഷ സംഘ്‌വി പറഞ്ഞു. എന്നാല്‍, നിയമം കോടതി കയറുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹ അവകാശം ഭരണഘടന മൗലികമായി നല്‍കിയിട്ടുള്ളതാണ്. വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇതിനു പ്രധാന്യമുണ്ടെന്നും കോടതി ഉറപ്പിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഷഫിന്‍ ജഹാനെ വിവാഹം കഴിച്ച കേരളീയ വനിത അഖിലയുടെ (പിന്നീട് ഹാദിയ) കേസില്‍, പ്രായപൂര്‍ത്തിയായ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കുട്ടികളെ സംരക്ഷിക്കാനുള്ള…

    Read More »
  • എസ്പ്രസ് വേയിലെ കുരുക്ക്; ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞത് 33 മണിക്കൂര്‍; ഒരു ലക്ഷത്തില്‍ അധികം വാഹന യാത്രക്കാരില്‍ നിന്ന് പിരിച്ച 5.16 കോടിയുടെ ടോള്‍ തിരികെ നല്‍കും

    മുംബൈ: മുംബൈ-പുണെ എക്‌സ്പ്രസ് വേയില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തെത്തുടര്‍ന്നുണ്ടായ വന്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട ഒരു ലക്ഷത്തിലധികം വാഹനയാത്രക്കാര്‍ക്ക് ടോള്‍ തുക തിരികെ നല്‍കാന്‍ തീരുമാനം. ഏകദേശം 5.16 കോടി രൂപയാണ് റീഫണ്ട് ആയി നല്‍കുന്നതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (MSRDC) ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫെബ്രുവരി 3-ന് എക്‌സ്പ്രസ് വേയിലെ ഖോപ്പോളി ഭാഗത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെത്തുടര്‍ന്ന് 33 മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ യാത്രക്കാര്‍ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞിരുന്നു. അപകടത്തെത്തുടര്‍ന്ന് ടോള്‍ പിരിവ് ഉടന്‍ നിര്‍ത്തിവെക്കാന്‍ ഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് വരുന്നതിന് മുന്‍പേ തന്നെ പല വാഹനയാത്രക്കാരുടെയും ഫാസ്ടാഗ് (FASTag) അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ തുക ഈടാക്കിയിരുന്നു. ‘ടോള്‍ പിരിവ് നിര്‍ത്താന്‍ ഉത്തരവിട്ട ശേഷവും വാഹന ഉടമകളില്‍ നിന്ന് ഈടാക്കിയ മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ തീരുമാനിച്ചു. 5.16 കോടി രൂപ MSRDC റീഫണ്ട് ചെയ്യും. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍…

    Read More »
Back to top button
error: