Newsthen Special
-
പശുവളർത്തൽ കൂട്ടത്തോടെ ഉപേക്ഷിച്ച് കേരളത്തിലെ ക്ഷീരകര്‍ഷകര്‍
വേനല്‍ ശക്തമായതോടെ നഷ്ടത്തിലും പശുക്കളെ വിറ്റൊഴിക്കുകയാണ് കേരളത്തിൽ ക്ഷീരകർഷകർ.പാലിന്റെ വിലക്കുറവും പച്ചപ്പുല്ലിന്റെ ക്ഷാമവുമാണ് പ്രധാന കാരണങ്ങളായി പറയുന്നതെങ്കിലും ഈ കുറവ് നികത്താന്‍ ചോളപൊടിയോ കാലിത്തീറ്റയോ കൊടുക്കാമെന്ന് വെച്ചാല്‍ വിലവര്‍ധനവ് കാരണം അതും സാധിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. വേനല്‍ ശക്തമായതോടെയാണ് പച്ചപ്പുല്ലിന്റെ ക്ഷാമം വര്‍ധിച്ചത്.വയലുകളില്‍ കൊയ്ത്ത് തീര്‍ന്നതും തോട്ടങ്ങളിലെ കാട് വെട്ടലും കഴിഞ്ഞതോടെ പേരിന് പോലും പച്ചപ്പുല്ല് കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.അതിലുപരി വര്‍ദ്ധിച്ച ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കാലിവളർത്തൽ ഇന്ന് നഷ്ടക്കച്ചവടമാണെന്നാണ് കർഷകരുടെ പക്ഷം.കാലിത്തീറ്റ വില വര്‍ദ്ധന, പച്ചപ്പുല്ലിന്റെ കുറവ്, വയ്ക്കോലിന്റെ വില വര്‍ദ്ധന തുടങ്ങി നിരവധി പ്രതിസന്ധികള്‍ മൂലം നടുവൊടിഞ്ഞ നിലയിലാണ് ഇന്ന് കേരളത്തിലെ ക്ഷീര കര്‍ഷകര്‍. പ്രതിസന്ധി പരിഹരിക്കാന്‍ കാലിത്തീറ്റ വില വര്‍ദ്ധന നിയന്ത്രിക്കാതെ കഴിയില്ലെന്നും കര്‍ഷകര്‍ പറയുന്നു. പിണ്ണാക്കിനും തീറ്റയ്ക്കും കഴിഞ്ഞ മാസങ്ങളിലുണ്ടായ ഭീമമായ വര്‍ദ്ധന കണക്കിലെടുക്കുമ്ബോള്‍ പശുവളര്‍ത്തല്‍ കൊണ്ട് കാര്യമായ നേട്ടമില്ലെന്ന് ക്ഷീര സംഘം പ്രതിനിധികളും പറയുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേരള ഫീഡ്‌സിന്റെയും മില്‍മയുടെയും തീറ്റവിലയും കൂടുതലാണ്.കേരള ഫീഡ്സ്…
Read More » -
ആട്ടിൻപാലിന്റെ ആരോഗ്യ ഗുണങ്ങൾ
ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ആട്ടിന്‍പാല്‍. ദഹനം എളുപ്പമാക്കാനും അണുബാധകളെ തടയാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആട്ടിന്‍പാലിന് കഴിവുണ്ട്.പ്രോട്ടീന്‍, അയണ്‍, വിറ്റമിന്‍ സി, ഡി എന്നിവയും ആട്ടിന്‍പാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹന പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പശുവിന്‍ പാലിനെക്കാള്‍ മികച്ചത് ആട്ടിന്‍ പാലാണ്. കട്ടിയുള്ള ഭക്ഷ്യവസ്തുക്കള്‍ പോലും ആട്ടിന്‍ പാലിന്റെ അംശത്തില്‍ പെട്ടെന്നു ദഹിക്കും. ആട്ടിന്‍പാലിലെ ഫാറ്റി ആസിഡുകളുടെ സാന്നിധ്യത്തിന്റെ ഫലമായി ശരീര കോശങ്ങളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയാനും കഴിയും. ആട്ടിന്‍ പാലില്‍ പശുവിന്‍ പാലിലുള്ളതിനെക്കാള്‍ 13 ശതമാനം കുറവ് ലാക്ടോസാണ് ഉള്ളത്. മനുഷ്യരിലുള്ളതിന്റെ 41 ശതമാനം കുറവാണ് ആട്ടിന്‍ പാലിലുള്ള ലാക്ടോസിന്റെ അംശം.ആട്ടിന്‍പാല്‍ പതിവായി കുട്ടികള്‍ക്ക് നല്ല ബുദ്ധിയും വളര്‍ച്ചയും ഉണ്ടാകും. അതേപോലെ ഏറെ ഔഷധഗുണമുള്ള ഒന്നാണ് ആട്ടിൻപാൽ.നീലിഭ്യംഗാദി തൈലം, നീലിഭ്യംഗാദി വെളിച്ചെണ്ണ, അണുതൈലം എന്നിവയുണ്ടാക്കുന്നതിനാണ് ആട്ടിൻപാൽ പ്രധാനമായും ഉപയോഗിക്കുന്നത്.ലിറ്ററിന് നൂറു രൂപയ്ക്ക് മുകളിലാണ് ആട്ടിൻപാലിന്റെ ഇന്നത്തെ വില.
Read More » -
കൊങ്കൺ റെയിൽവേയും കെ-റയിലും
കഴിഞ്ഞ നൂറ്റാണ്ടിലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ പ്രൊജക്ട് ആയിരുന്നു കൊങ്കൺ റെയിൽവേയുടേത്.ശരാവതി നദിക്കു കുറുകെ രണ്ടുകിലോമീറ്ററിലേറെ നീളമുള്ള പാലമടക്കം 2116 പാലങ്ങൾ, ആറര കിലോമീറ്ററീലേറെ ദൈർഘ്യമുള്ള രത്നഗിരിയിലേതടക്കം 92 തുരങ്കങ്ങൾ.ഇവയെല്ലാം നിർമ്മിക്കുന്നതിനായി 43000 ഉടമസ്ഥരിൽ നിന്നും ഭൂമി ഏറ്റെടുക്കുകയും ചെയ്തു.(ഇന്ന് കെ റയിലിനെ ഏറ്റവും കൂടുതൽ വിമർശിക്കുന്ന ഇ. ശ്രീധരനായിരുന്നു ഇതിന്റെ ചീഫ് എഞ്ചിനീയർ) പെട്ടെന്നുണ്ടാകുന്ന പ്രളയങ്ങൾ, ഇളക്കമേറിയ മണ്ണ്, മലയിടിച്ചിൽ പലയിടത്തും തുരങ്കങ്ങൾ തന്നെ തകർന്നതടക്കം നിരവധി പ്രതിസന്ധികൾ ഇതിന്റെ നിർമ്മാണത്തിൽ ഉണ്ടായി. നിബിഡവനത്തിൽക്കൂടിയുള്ള നിർമ്മിതിക്കിടയിൽ പലപ്പോഴും വന്യമൃഗങ്ങൾ പണിസ്ഥലത്തെത്തി തൊഴിലാളികളുമായി മടങ്ങി. തുരങ്കത്തേക്കാൾ ഉയരത്തിൽ ജലനിരപ്പ് ഉള്ളയിടങ്ങളിലും കളിമണ്ണ് നിറഞ്ഞയിടങ്ങളിലും ജോലി കഠിനമായിരുന്നു, പലതവണ തുരങ്കങ്ങൾ തകർന്നുവീണു.അവ വീണ്ടും വീണ്ടും നിർമ്മിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. മൃദുവായ മണ്ണിൽ തുരങ്കനിർമ്മാണപ്രക്രിയയിൽ മാത്രം 19 ജീവനും നാലുവർഷവും നഷ്ടമായി. ആകെ 74 ജോലിക്കാർ ആണ് കൊങ്കൺ പാത നിർമ്മിതിക്കിടയിൽ മരണമടഞ്ഞത്. ജനവാസമേഖലകളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും നശിക്കുമെന്നും ഫലഭൂയിഷ്ടമായ…
Read More » -
റോഡ് വികസനത്തിന് കെട്ടിടം പൊളിച്ചു നീക്കി പള്ളിക്കമ്മിറ്റി
രാജാക്കാട് : പള്ളിക്കെട്ടിടം പൊളിച്ചുമാറ്റി റോഡ് വികസനമൊരുക്കി പള്ളി കമ്മിറ്റി.പഴയവിടുതി സെന്റ് മേരീസ് യാക്കോബായ പള്ളി കമ്മിറ്റിയംഗങ്ങളാണ് ഗതാഗതത്തിന് റോഡ് ഇല്ലാത്ത പഴയവിടുതിക്കാര്‍ക്ക് ഇങ്ങനെ കെട്ടിടം പൊളിച്ചു മാറ്റി റോഡ് ഒരുക്കിയത്. പഴയവിടുതി ടൗണില്‍ നിന്നും ഈട്ടിക്കല്‍ പടിയിലേക്ക് പോകുന്ന നടപ്പുവഴിയാണ് വാഹനങ്ങള്‍ കടന്നുപോകത്തക്ക വീതിയില്‍ പള്ളിക്കമ്മിറ്റി തന്നെ മുൻകൈയെടുത്ത് നിര്‍മ്മിച്ചിരിക്കുന്നത്.വീടിനും പള്ളിയുടെ കെട്ടിടത്തിനും ഇടയിലൂടെയായിരുന്നു നടപ്പാത.ഇതിൽ പള്ളിയുടെ കെട്ടിടം പൊളിച്ചു മാറ്റിയാണ് റോഡ് ഒരുക്കിയത്.
Read More » -
അടുക്കളത്തോട്ടത്തിലെ കൃഷി, അറിഞ്ഞിരിക്കേണ്ടത്
ഒരു മൂട് കാന്താരി കൊല്ലയെങ്കിലും നടാത്ത ആരെങ്കിലും ഉണ്ടാകുമോ കേരളത്തിൽ ?.അല്ലെങ്കിൽ ഒരു കറിവേപ്പിൻ തൈ.അതെ, ജീവിതത്തിൽ ഒരിക്കലെങ്കിലും കര്‍ഷകനാകാത്ത ആരും തന്നെയുണ്ടാകാൻ വഴിയില്ല.വര്‍ഷങ്ങളായി കൈമാറിക്കിട്ടിയ അറിവുകളാണ് കര്‍ഷകന്റെ എന്നത്തേയും കൈമുതലും. ഒന്നു ശ്രമിച്ചാൽ അല്ലെങ്കിൽ ഒന്നു ശ്രദ്ധിച്ചാൽ ആവശ്യമായ പച്ചക്കറികളും മറ്റും നമുക്ക് വീട്ടിൽ തന്നെ വിളയിച്ച് എടുക്കാവുന്നതേയുള്ളൂ.അടുക്കളത്തോട്ടം എന്നത് സ്ത്രീകളുടെ മാത്രം ആവശ്യമല്ലെന്നും ഓർക്കുക.പ്രത്യേകിച്ച് ഇന്നത്തെ പച്ചക്കറികളുടെ വിലയെങ്കിലും ഓർക്കുമ്പോൾ… പയര്‍, മുളക്, തക്കാളി, വെണ്ട,വഴുതന തുടങ്ങി വിവിധ പച്ചക്കറി വിളകള്‍ നന്നായി വളരാനും കീടങ്ങളുടെ ശല്യം ഒഴിവാക്കാനും സഹായിക്കുന്ന ചില നാട്ടറിവുകളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. 1. പയര്‍, മുളക് എന്നിവയുടെ പൂകൊഴിച്ചില്‍ മാറാന്‍ പൊട്ടാഷ് വളമായ ചാരം തടത്തില്‍ ചേര്‍ത്ത് നനച്ച് കൊടുക്കുക. 2.പാവക്കയുടെ കുരുടിപ്പ് മാറാന്‍ 100 ഗ്രാം വെളുത്തുള്ളി അരച്ച് 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ചു കൊടുക്കുക. 3.പടവലം, പാവക്ക, ചുരക്ക, വെള്ളരി എന്നിവയുടെ പൂ കൊഴിച്ചില്‍ വരാതിരിക്കാന്‍ ഒരു ലിറ്റര്‍…
Read More » -
ഫോണിന്റെ വേഗതക്കുറവ് പരിഹരിക്കാൻ ഇത് മാത്രം ശ്രദ്ധിച്ചാൽ മതി
നാമെല്ലാവരും ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നമാണ് ഫോണിന്റെ വേഗത കുറയുന്നത്.ഫോണില്‍ സ്റ്റോറേജ് ഇല്ലാത്തതും ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന ജങ്ക് ഫയലുകള്‍ നിറയുന്നതുമെല്ലാം ഇതിന് കാരണമാണ്. മറ്റൊരു പ്രധാന കാരണം ചില ആപ്പുകള്‍ നമ്മളറിയാതെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ്.ആന്‍ഡ്രോയിഡ് ഫോണുകളില്‍ സ്വൈപ്പ് ചെയ്തും ഹോം സ്‌ക്രീനിലെ ആപ്പ് ഓവര്‍ വ്യൂ ബട്ടന്‍ തൊട്ടാലും നിങ്ങള്‍ അടുത്തിടെ തുറന്ന ആപ്പുകള്‍ കാണാന്‍ സാധിക്കും.അതിനു താഴെ കാണുന്ന ‘ക്ലിയര്‍ ഓള്‍’ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ഇവയെല്ലാം ക്ലോസ് ചെയ്യപ്പെടും. അനാവശ്യ ഫയലുകള്‍ നീക്കം ചെയ്യുന്നതിനായി നിരവധി ആപ്പുകള്‍ ലഭ്യമാണ്.കൂട്ടത്തില്‍ ഗൂഗിള്‍ ഫയല്‍സ് മികച്ചതാണെന്ന് പറയാം.ഗൂഗിള്‍ ഫയല്‍സ് ഉപയോഗിച്ച് മെമ്മറി വൃത്തിയാക്കാം.ഇത് കൂടാതെ നേരത്തെ സൂചിപ്പിച്ച പോലെ വലിപ്പം കൂടിയ ആപ്പുകളുടെ ആപ്പ് ഇന്‍ഫോ തുറന്ന് അതില്‍ സ്റ്റോറേജ് തിരഞ്ഞെടുത്ത് catche clear ചെയ്യുക. ഫോണുകളിലെ മെമ്മറിയുടെ വലിയൊരു ഭാഗം കയ്യേറി പ്രവര്‍ത്തിക്കുന്ന ചില ആപ്ലിക്കേഷനുകളുണ്ട്.സോഷ്യല്‍ മീഡിയാ ആപ്പുകളും ബ്രൗസറുകളും അതില്‍ ചിലതാണ്.ഇവയില്‍ പലതും പശ്ചാത്തലത്തില്‍ ചില ജോലികള്‍…
Read More » -
പൈൽസിനെയും ക്യാൻസറിനെയും വരെ തടയുന്ന അയ്യപ്പാന അഥവാ മൃതസഞ്ജീവനി
ആസ്റ്ററേസി കുടുംബത്തിൽപ്പെട്ട ഒരു കുറ്റിച്ചെടിയാണ് അയ്യപ്പാന അഥവാ വിശല്യകരണി.ശാസ്ത്രീയനാമം അയ്യപ്പാന (Ayapana triplinervis) സംസ്കൃതത്തിൽ അജപർണ എന്ന് അറിയപ്പെടുന്നു.മലയാളത്തിൽ ശിവമൂലി, വിഷപ്പച്ച, അയ്യപ്പാന, അയ്യപ്പന, ചുവന്ന കൈയോന്നി, മൃതസഞ്ജീവനി എന്നെല്ലാം പറയും. ഈ ചെടിയുടെ നീരും ഇതിന്റെ ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകൾക്ക് അണുബാധയേൽക്കാതിരിക്കാനും മുറിവുണക്കാനും ഉപയോഗിച്ചു വരുന്നു. അയ്യപ്പന എല്ലാ വീട്ടുമുറ്റത്തും അത്യാവശ്യം നട്ടുപിടിപ്പിക്കേണ്ട ഒരു ഔഷധസസ്യമാണ്.മുറിവ്, ചതവ്, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാകുന്ന വിഷം, വായ്പ്പുണ്ണ്, അള്‍സര്‍, മൂലക്കുരു, ക്യാൻസർ എന്നിവക്ക് ഏറ്റവും ഫലപ്രദമായ ഒരു ഔഷധസസ്യമാണ് ഇത്. രാമായണത്തിൽ വിശല്യകരണി പരാമർശിക്കുന്നുണ്ട്.ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രമേറ്റ് അബോധാവസ്ഥയിലായ ലക്ഷമണനെ രക്ഷിക്കാൻ ജാംബവാന്റെ നിർദ്ദേശമനുസരിച്ച് ഹനുമാൻ ഹിമാലയത്തിൽ നിന്നും കൊണ്ടുവന്ന ഔഷധങ്ങളിൽ വിശല്യകരണിയുമുണ്ടെന്നാണ് പറയപ്പെടുന്നത്. ആയുധങ്ങളാലുണ്ടാകുന്ന മുറിവുണക്കാൻ ഇതുപയോഗിക്കുന്നുവെന്നും പറയുന്നു.ഹനുമാൻ ഹിമാലയത്തിൽ നിന്നും മലപൊക്കി കൊണ്ടുവന്നപ്പോൾ അടർന്നുവീണ മലകളിൽ ഒന്നാണ് വയനാട്ടിലെ ഏഴിമല.വയനാട് ഈ ചെടികൾ കൂടുതലായി കണ്ടുവരുന്നതിനു കാരണവും ഇതാണത്രെ! ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസത്തിലും വിശല്യകരണിയെപ്പറ്റി കൂടുതൽ പ്രതിപാദിക്കുന്നുണ്ട്.വായ് പുണ്ണിന് നാലില വീതം വായിലിട്ട്…
Read More » -
ചിമ്മിനി കാട്ടില്‍ അവശനിലയില്‍ ആനക്കുട്ടിയെ കണ്ടെത്തി
തൃശൂർ: ചിമ്മിനി കാട്ടില്‍ അവശനിലയില്‍ ആനക്കുട്ടിയെ കണ്ടെത്തി. മൂന്ന് ദിവസം പ്രായമുള്ള ആനക്കുട്ടിയെ കാടിനുള്ളില്‍ നിന്ന് വനപാലകരാണ് കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ നടക്കാനാകാത്ത അവസ്ഥയിലായിരുന്നു ആന. വനം വെറ്ററിനറി സര്ജന് സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്കി. മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് മറ്റ് ആനകള്‍ ഉപേക്ഷിച്ചതോ അല്ലെങ്കില്‍ കൂട്ടംതെറ്റയതോ ആകാമെന്നാണ് പ്രാഥമിക നിഗമനം.
Read More » -
കോവിഡിനൊപ്പം വേനൽക്കാല രോഗങ്ങളും; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടാം…
പകർച്ച വ്യാധികളുടെ പെരുമഴക്കാലമാണ് വേനൽക്കാലം.ഒപ്പം മഹാമാരിയായ കോവിഡുമുണ്ട്.ചെറുതും വലുതുമായ നിരവധി പകർച്ചരോഗങ്ങൾ വേനൽക്കാലത്തു വ്യാപകമായി കാണാറുണ്ട്.രോഗം പകരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കിയും രോഗലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നതിലൂടെയും അപകടങ്ങൾ ഒഴിവാക്കാം.മഞ്ഞപ്പിത്തം, ഹെപ്പറ്റെറ്റിസ് എ, ഇ എന്നീ രോഗങ്ങളാണ് വേനൽക്കാലത്തു കൂടുതലായി കാണപ്പെടുന്നത്. പ്രധാനമായും മൂന്നു കാരണങ്ങളാൽ മഞ്ഞപ്പിത്തം അനുഭവപ്പെടാം.അമിതമായി രക്താണുക്കൾ നശിക്കുന്നതുകൊണ്ടും കരൾ കോശങ്ങളുടെ നാശംകൊണ്ടും പിത്തനാളികളിലെ തടസ്സങ്ങൾ കൊണ്ടും. അമിതമായ മദ്യപാനവും ചില പ്രത്യേക രാസവസ്തുക്കൾ, ചിലതരം വൈറസുകൾ, രാസൗഷധങ്ങൾ എന്നിവ നിമിത്തവും കരളിലെ കോശങ്ങൾക്ക് നാശം സംഭവിക്കുന്നു.പിത്താശയത്തിലെ കല്ലുകൾ, അർബുദരോബാധ എന്നിവയാൽ പിത്തനാളികളിൽ തടസ്സമുണ്ടാകാം. പനിയും വിശപ്പില്ലായ്മയും ഓക്കാനവും ഛർദിയും ശക്തമായ ക്ഷീണവും ദഹനക്കേടും കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നതും മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങളാണ്. കൂടാതെ ഉന്മേഷക്കുറവും അരുചിയും മലമൂത്രങ്ങൾക്ക് നിറവ്യത്യാസവും മറ്റു ചില ലക്ഷണങ്ങളാകുന്നു.മൂത്രത്തിൽ ചോറിട്ട് കുറേസമയം കഴിഞ്ഞ് നോക്കിയാൽ ചോറിൽ മഞ്ഞനിറം പറ്റിയിട്ടുണ്ടെങ്കിലും മൂത്രമൊരു കുപ്പിയിലൊഴിച്ച് നന്നായി കുലുക്കിയാലുണ്ടാകുന്ന പതയ്ക്കു മഞ്ഞനിറമുണ്ടെങ്കിലും മഞ്ഞപ്പിത്തം ഉണ്ടെന്ന് സംശയിക്കാം. കരൾ…
Read More » -
കുറഞ്ഞ അധ്വാനവും കൂടുതൽ വരുമാനവും; അറിയാം ചൗ ചൗ കൃഷിയെ കുറിച്ച്
കേരളത്തിൽ അധികമാരും കൃഷി ചെയ്യാത്ത ഒരു കാർഷിക ഇനമാണ് ചൗ ചൗ.പേരുകേട്ട് ചൈനയാണെന്ന് കരുതേണ്ട.നമ്മുടെ നാട്ടിൽ സുലഭമായി വളരുന്ന ഒന്നാണിത്.കേരളത്തിൽ വലിയ പ്രചാരമില്ലെങ്കിലും തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ തോരൻ ഉണ്ടാക്കാനും കറികൾക്കുമായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി ഇനമാണ് ചൗ ചൗ.കുറഞ്ഞ അധ്വാനവും മുതൽ മുടക്കു൦ മാത്രം മതി ഇത് കൃഷി ചെയ്യാൻ എന്നതാണ് ചൗ ചൗവിന്റെ ഏറ്റവും വലിയ പ്രത്യേകത. ചുരക്ക കുടുംബത്തിൽ പെട്ട മറ്റു സസ്യങ്ങളെപ്പോലെ ഇതും പടർന്നു വളരുന്നതാണ്.പാവലും പടവലവും കൃഷി ചെയ്യുന്നതുപോലെ പന്തലൊരുക്കിയാണ് ചൗചൗവും കൃഷി ചെയ്യുന്നത്.സമ ചതുരാകൃതിയിൽ കുഴിയെടുത്ത് വേണം ഇവയുടെ വിത്ത് കുഴിച്ചിടാൻ.ഒരു തടത്തിൽ തന്നെ 2-3 വിത്തുകൾ വയ്ക്കാവുന്നത്.ഇതിനായി ആദ്യം കുഴിയിലേക്ക് പച്ചിലകൾ ഇട്ട ശേഷം അതിന്റെ മുകളിലേക്ക് ആട്ടിൻ പുഴുക്ക ഇട്ടു കൊടുക്കുക.ശേഷം മേൽമണ്ണിളക്കി തടമൊരുക്കുക. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ളതിനാൽ മണ്ണ് കൂന കൂട്ടിയാണ് വിത്ത് വയ്ക്കുന്നത്.വിത്ത് നട്ട്, ചെടി വളർന്നു വന്ന ശേഷം മാത്രം ഇവയ്ക്ക് വളം നൽകിയാൽ മതി. കോഴിക്കാഷ്ഠം,…
Read More »