Newsthen Special
-
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വില്‍പ്പന നടത്തുന്ന മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കര്‍ശന നടപടിയെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍
മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍പ്പന നടത്തുന്ന മെഡിക്കൽ സ്റ്റോറുകൾ ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മുന്നറിയിപ്പ്.ഇന്നലെ ന്യൂസ്ദെൻ “കേരളത്തിൽ സ്വയം ചികിത്സ കൂടി; മരുന്ന് വിൽപ്പനയും” എന്ന തലക്കെട്ടോടെ ഇതിനെപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.മരുന്നുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ഡ്രഗ്സ് കണ്‍ട്രോളര്‍ പുറത്തിറക്കിയ അറിയിപ്പിലും ഇതുതന്നെയാണ് പറയുന്നത്. ഷെഡ്യൂള്‍ എച്ച്, എച്ച്1 വിഭാഗത്തിലെ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുതെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ പുറത്തിറക്കിയ കുറിപ്പിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.
Read More » -
ആശുപത്രികൾ നിറഞ്ഞെന്ന വ്യാജപ്രചാരണവുമായി മാധ്യമങ്ങൾ
മെഡിക്കൽ കോളേജ് ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് കിടക്കയില്ല’’–-തിങ്കളാഴ്ച രാവിലെ മുതൽ റിപ്പോർട്ടർമാർ “തള്ളി’ മറിക്കാൻ തുടങ്ങിയതാണ്. ‘ബ്രേക്കിങ് ന്യൂസ്’ അറിഞ്ഞ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇതേ ചാനൽ ‘തള്ളു’കാരെ പിപിഇ കിറ്റ് ധരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലേക്ക് വരാൻ ക്ഷണിച്ചു. ഒഴിഞ്ഞുകിടക്കുന്ന കിടക്കകൾ കാണിച്ചുതരാമെന്നും പറഞ്ഞു. വാർത്തയുടെ തിരുത്ത് കൊടുത്ത് നാണംകെടേണ്ടിവരുമെന്ന് അറിഞ്ഞവർ ഓരോരുത്തരായി മുങ്ങി. മന്ത്രി ഓഫീസിൽ വിളിച്ച് മെഡിക്കൽ കോളേജിൽ വരാൻ തയ്യാറാണെന്ന് പറഞ്ഞ ഏഷ്യാനെറ്റ് ന്യൂസ് സംഘവും പിന്നീട് തീരുമാനം മാറ്റി ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങി. ചികിത്സ കിട്ടുന്നില്ല, ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു, ഐസിയുവിൽ കേറാൻ പോലും സ്ഥലമില്ല എന്നൊക്കെയായിരുന്നു ‘ ബ്രേക്കിങ് ’. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ തുടങ്ങി മെഡിക്കൽ കോളേജ് ആശുപത്രികളിലൊന്നും ‘ രക്ഷയില്ല ! ’ എന്നും ഇക്കൂട്ടർ തട്ടിവിട്ടു. അതേസമയം, സ്വകാര്യ ആശുപത്രികളിൽ യഥേഷ്ടം കിടക്കകളുണ്ട്. സർക്കാർ ഒരുക്കം നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷവും എൻഎസ്‌എസും വിമർശിച്ചിരുന്നു.…
Read More » -
കേരളത്തിന് അഭിമാനമായി ദേവീപ്രസാദ്
ദില്ലി: ഈ വര്‍ഷത്തെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരത്തിന് 29 കുട്ടികള്‍ അര്‍ഹരായി. നൂതനാശയം (7), സാമൂഹികസേവനം (4), പഠനം (1), കായികം (8), കലാ-സാംസ്കാരികം (6), ധീരത (3) എന്നീ വിഭാഗങ്ങളിലെ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ കുട്ടികളാണ് പുരസ്കാരത്തിന് അർഹമായത്. ഇതിൽ 15 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കേരളത്തില്‍ നിന്നുള്ള ദേവീപ്രസാദ് കലാ-സാംസ്കാരിക വിഭാഗത്തില്‍ മറ്റ് അഞ്ചു പേർക്കൊപ്പം പുരസ്കാര ജേതാവായി.
Read More » -
അച്ഛൻ കൊണ്ട വെയിലായിരുന്നു ഗോവിന്ദ് ജയ്സ്വാളിന്റെ തണൽ
സിവില്‍ സര്‍വ്വീസ് സ്വപ്നം കാണുന്നവര്‍ക്ക് അവഗണിക്കാനാവാത്ത ജീവിതമാണ് ഗോവിന്ദ് ജയ്സ്വാള്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റേത്.2006 ല്‍ 22ാമത്തെ വയസ്സില്‍ 48ാം റാങ്കോടെയായിരുന്നു ഗോവിന്ദിന്റെ സിവില്‍ സര്‍വ്വീസ് നേട്ടം.ഈ തിളങ്ങുന്ന വിജയത്തിന് പിന്നില്‍ ഒരച്ഛന്റെ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും പിന്തുണയുണ്ട്.മകന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഏറ്റവുമധികം ആഗ്രഹിച്ചതും കഠിന പരിശ്രമം നടത്തിയതും ജയ്സ്വാളിന്റെ സൈക്കിൾ റിക്ഷാക്കാരനായ അച്ഛൻ നാരായണ്‍ ആയിരുന്നു. യുപിയിലെ വാരണാസിയിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. 1995 ല്‍ ഗോവിന്ദിന്റെ അച്ഛന്‍ നാരായണിന് 35 സൈക്കിൾ റിക്ഷകളുണ്ടായിരുന്നു. എന്നാല്‍ കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സക്ക് വേണ്ടി 20 റിക്ഷകള്‍ ഇദ്ദേഹത്തിന് വില്‍ക്കേണ്ടി വന്നു.എന്നാല്‍ ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതുമില്ല.1995 ല്‍ ഇവര്‍ മരണമടഞ്ഞു. ഇതിനിടെ യുപിഎസ്‌സിക്ക് തയ്യാറെടുക്കാന്‍ 2004-2005ല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ ഗോവിന്ദ് പദ്ധതിയിട്ടപ്പോള്‍ പണത്തിന് ക്ഷാമം നേരിട്ടു. എന്നാല്‍ മകന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ അച്ഛന്‍ ബാക്കിയുള്ള 14 റിക്ഷകളും വിറ്റു.പിന്നീട് ഉണ്ടായിരുന്ന ആ ഒരു റിക്ഷ ചവിട്ടിയായിരുന്നു അദ്ദേഹം മകനെ പഠിപ്പിച്ചത്.ഗോവിന്ദിന്റെ പഠനം…
Read More » -
അങ്ങനെ മലയാളികൾ അത് ‘ശവപ്പാട്ടാക്കി’
വോൾ ബ്രീച്ച് നാഗൽ എന്ന ജർമ്മൻകാരനെ അധികമാരും അറിയാൻ വഴിയില്ല.പക്ഷെ അദ്ദേഹം കേരളത്തിൽ വച്ച് എഴുതിയ ഒരു പാട്ട് നമുക്കെല്ലാം സുപരിചിതമാണെന്ന് മാത്രമല്ല,21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഒരു ഗാനം കൂടിയാണ് അത്. 19-ാം നൂറ്റാണ്ടിലാണ് സംഭവം. മലബാറിലെ വാണിയംങ്കുളത്തു നിന്നും കുന്ദംങ്കുളം ലക്ഷ്യമാക്കി ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ഒരു കാളവണ്ടിയിൽ തനിച്ച് യാത്ര ചെയ്യുകയായിരുന്നു വോൾ ബ്രീച്ച് നാഗൽ എന്ന ജർമ്മൻകാരൻ.യാത്രയുടെ വിരസതയകറ്റാൻ താൻ എഴുതിയ പാട്ട് അദ്ദേഹം ഉച്ചത്തിൽ ആലപിച്ചു കൊണ്ടിരിന്നു.ഗാനത്തിനൊത്ത് താളം പിടിക്കാൻ കാളകളുടെ കഴുത്തിലെ മണിനാദം മാത്രം. ” സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു…”എന്നതായിരുന്നു ആ ഗാനം. ഹെർമ്മൻ ഗുണ്ടർട്ടിനെപ്പോലെ സുവിശേഷ ദൗത്യവുമായി മലബാറിലെത്തിയ ബാസൽ മിഷനിലെ ഒരു ജർമ്മൻ മിഷണറിയായിരുന്നു വോൾ ബ്രീച്ച് നാഗൽ.കണ്ണൂരിലെ മിഷൻ കേന്ദ്രത്തിലായിരുന്നു ആദ്യ നിയമനം. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള ഭാഷ വശമാക്കി മലയാളത്തിൽ ഭക്തി സാന്ദ്രമായ ഒരു പിടി ഗാനങ്ങൾ…
Read More » -
കുട്ടികളുടെ നന്മയുള്ള കുഞ്ചെറിയ ഡോക്ടർ
ചൈൽഡ് സ്പെഷ്യലിസ്റ്റായിരുന്ന അന്തരിച്ച ഡോ.കെ എ കുഞ്ചെറിയയെപ്പറ്റി ചങ്ങനാശേരി എൻഎസ്എസ് ട്രെയിനിംഗ് കോളേജിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ സുരേഷ് കെ ജെ എഴുതുന്നു വർഷങ്ങൾക്കു മുമ്പ് റാന്നി മാർത്തോമ ആശുപത്രിയിൽ പോയപ്പോഴാണ് കഴുത്തിൽ തൂങ്ങി കിടക്കുന്ന സ്റ്റെതസ്കോപ്പിൽ ഒരു ചെറിയ ടെഡി ബെയർ പാവ കൊരുത്തു വെച്ച ഒരു ഡോക്ടർ ഇടനാഴിയിലൂടെ നടന്നു വരുന്നത് കണ്ടത്. പേര് അറിയുമായിരുന്നില്ല. അടുത്തിരുന്ന ആൾ പറഞ്ഞു “കുട്ടികളുടെ ഡോക്ടറാണ്, കുഞ്ചെറിയാ ഡോക്ടർ”. അന്ന് അത് ഒരു കൗതുകമായേ തോന്നിയുള്ളൂ. പക്ഷേ പിന്നീടാണ് മനസ്സിലായത് അത് കുട്ടികളെ പരിശോധിക്കുമ്പോൾ അവർ കരയാതിരിക്കാനുള്ള ഒരു സൂത്രമാണെന്ന്. കുട്ടികളുടെ ശ്രദ്ധയാകർഷിക്കാൻ ഒരു സൈക്കോളജിക്കൽ അപ്രോച്ച്. കുട്ടികളുടെ ഡോക്ടറെ കാണേണ്ട ആവശ്യം അക്കാലത്ത് ഇല്ലാതിരുന്നതിനാൽ പരിചയപ്പെടേണ്ട ആവശ്യം വന്നില്ല. പിന്നീട് കുട്ടികളുടെ അസുഖവുമായി ബന്ധപ്പെട്ട് പല പീഡിയാട്രീഷ്യൻമാരെയും കാണേണ്ടി വന്നതിനിടയിലാണ് കുഞ്ചെറിയാ ഡോക്ടറെ പരിചയപ്പെട്ടത്. രോഗത്തിന് യാന്ത്രികമായി മരുന്നു കുറിക്കുന്നതോടെ രോഗികളോടുള്ള ബന്ധം അവസാനിക്കുന്ന ഡോക്ടർമാരുടെ ഇടയിൽ, അധികം സ്നേഹപ്രകടനങ്ങളൊന്നുമില്ലെങ്കിലുംകുട്ടികളെ…
Read More » -
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചത് പ്രധാനമായും ഈ തെളിവുകളായിരുന്നു
ആക്രമിക്കപ്പെട്ട നടി സൂചന നൽകിയിട്ടും ദിലീപിനെ അറസ്റ്റ് ചെയ്യാൻ ആദ്യഘട്ടത്തിൽ പോലീസീന് കഴിഞ്ഞിരുന്നില്ല. സംശയത്തിന്റെ നിഴലില്‍ നിന്നിരുന്ന ദിലീപിനെ പിന്നീട് തെളിവുകള്‍ കോര്‍ത്തിണക്കിയാണ് അന്വേഷണ സംഘം കുടുക്കിയത്. ദിലീപ് നായകനായ മിക്ക ചിത്രങ്ങളുടെയും ലൊക്കേഷനുകളില്‍ പള്‍സര്‍ സുനിയെത്തിയതിന് വ്യക്തമായ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു.മാത്രമല്ല, ദിലീപിന് പള്‍സര്‍ സുനിയുമായി നേരിട്ട് ബന്ധമുണ്ടെന്നതിനും പൊലീസ് തെളിവുകൾ ശേഖരിച്ചു. ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ച തെളിവുകൾ 1. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന്റെ ബന്ധുവിന് കൈമാറിയത്. 2. ദിലീപുമായി ബന്ധമുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങള്‍. 3. ജയിലില്‍ പൊലീസ് നിയോഗിച്ചവരോട് പള്‍സര്‍ സുനി വെളിപ്പെടുത്തിയ വിവരങ്ങള്‍. 4. പള്‍സര്‍ സുനിയുമായി ദിലീപിന് നേരിട്ടുള്ള ബന്ധത്തിന്റെ തെളിവുകള്‍. 5. ദിലീപിന്റെ മൊഴികളും മൊഴികളിലെ വൈരുദ്ധ്യങ്ങളും. 6. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന്റെ സിസിടിവി ദ്യശ്യങ്ങള്‍ പൊലീസ് കണ്ടെത്തി 7. മെമ്മറി കാര്‍ഡ് കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്ന്…
Read More » -
ബാലചന്ദ്രകുമാർ പറഞ്ഞ ആ സൂപ്പർ താരം പ്രിഥ്വിരാജോ ?
നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന തന്റെ വെളിപ്പെടുത്തലിന് മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ പിന്തുണ ലഭിച്ചെന്ന ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ വന്നതോടെ ദിലീപിനെ വിട്ട് മാധ്യമങ്ങൾ ഇപ്പോൾ ആ താരത്തിന്റെ പുറകെയാണ്.യുവതാരങ്ങളില്‍ പ്രമുഖനായ ഇദ്ദേഹം താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിന്റെ പുറത്താക്കലിന് മുന്നില്‍ നിന്ന ആളുമാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ ചര്‍ച്ചയായപ്പോഴും ആക്രമിക്കപ്പെട്ട നടിയുടെ പോസ്റ്റ് ആദ്യം ഷെയര്‍ ചെയ്തതും ഈ നടനായിരുന്നു.സൂചനകളെല്ലാം നടൻ പ്രിഥ്വിരാജിലേക്കാണ് നീളുന്നതെങ്കിലും മാധ്യമങ്ങളുടെ ചോദ്യത്തിന് നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read More » -
കിടന്നുറങ്ങുന്ന മറിയം, തൊട്ടടുത്ത് ഉണ്ണിയേശുവിനെ കൈകളിലേന്തി ഇരിക്കുന്ന ജോസഫ്; ഇത് വിത്യസ്തമായ തിരുകുടുംബ ശിൽപം
തൃശൂര്‍: കിടന്നുറങ്ങുന്ന മറിയം, തൊട്ടടുത്ത് ഉണ്ണിയേശുവിനെ കൈകളിലേന്തി ഇരിക്കുന്ന ജോസഫ്.തൃശൂർ പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളിയിലാണ് ലിംഗസമത്വം വിളിച്ചോതുന്ന വിത്യസ്തമായ ഈ തിരുകുടുംബ ശില്പം ഉള്ളത്. ‘ഉണ്ണിയേശുവിനെ കൈകളിലേന്തി മറിയവും, തൊട്ടടുത്ത് നില്‍ക്കുന്ന ജോസഫും’ എന്ന സ്ഥിര സങ്കല്പത്തെയാണ് ഇവിടെ മാറ്റി കുറിച്ചിരിക്കുന്നത്. തൃശ്ശൂര്‍ പെരിങ്ങോട്ടുകര സെയ്ന്റ്‌മേരീസ് പള്ളിയിലെ പിതൃസംഘത്തിന്റെ നേതൃത്തിലാണ് വ്യത്യസ്തമായ ഈ തിരുകുടുംബ ശില്പമൊരുക്കിയിരിക്കുന്നത്. മുല്ലശ്ശേരി സ്വദേശിയായ കെ.കെ. ജോര്‍ജാണ് കോണ്‍ക്രീറ്റില്‍ ഈ ശില്പം നിര്‍മ്മിച്ചത്. ലിംഗസമത്വത്തെപ്പറ്റിയും മക്കളെ വളര്‍ത്തുന്നതിലെ പങ്കാളിത്ത ഉത്തരവാദിത്വത്തെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഈ ശില്പത്തിന് പ്രസക്തിയുണ്ടെന്ന് പള്ളി വികാരി ടോണി വാഴപ്പിള്ളി പറഞ്ഞു. കുഞ്ഞുങ്ങളെ വളര്‍ത്തല്‍ അമ്മയില്‍മാത്രം നിക്ഷിപ്തമായതാണെന്ന ചിന്തയില്‍നിന്നുമാറി കൂട്ടുത്തരവാദിത്വമാണെന്ന ബോധം സൃഷ്ടിക്കാന്‍ ശില്പം ഉതകുമെന്ന് പ്രതീക്ഷിക്കുന്നതായി പിതൃസംഘം ഭാരവാഹികളും പറഞ്ഞു. എന്തുതന്നെയായാലും തൃശൂർ പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളിയിലെ ഈ ശിൽപം ഇന്ന് ആളുകൾക്കിടയിൽ കൗതുകവും ചർച്ചാവിഷയവുമായി മാറിയിരിക്കുകയാണ്.
Read More » -
സംസ്ഥാനത്ത് കൂടുതല്‍ വിദേശമദ്യ ചില്ലറ വില്പനശാലകള്‍ തുറക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് കൂടുതല്‍ വിദേശമദ്യ ചില്ലറ വില്പനശാലകള്‍ തുറക്കും.മദ്യവില്പനശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടർന്നാണിത്.ഇപ്പോള്‍ 269 ഷോപ്പുകളാണുള്ളത്.പുതുതായി 179 എണ്ണം കൂടി തുറക്കാനാണ് നീക്കം. ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് ഒരു ഷോപ്പ് എന്നതാണ് ഇപ്പോഴത്തെ അനുപാതം.തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇത് 20,000ന് ഒന്നാണ്.അതേപോലെ 23 വെയര്‍ ഹൗസുകളില്‍ നിന്നാണ് ബാറുകള്‍ക്കും ചില്ലറവില്പന ശാലകള്‍ക്കും ഇപ്പോൾ മദ്യവിതരണം നടക്കുന്നത്.അതിനാൽ അധികമായി 17 വെയര്‍ഹൗസ് ഗോഡൗണുകള്‍ കൂടി തുടങ്ങാന്‍ ടെണ്ടര്‍ നടപടികളായിട്ടുണ്ട്.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ രണ്ട് വീതവും മറ്റു ജില്ലകളില്‍ ഓരോന്നുമാണ് കൂട്ടുന്നത്.
Read More »