Newsthen Special
-
ശ്രുതിമോളെ ഡോക്ടറാക്കാൻ സിപിഐഎം
ഇടുക്കി: റാങ്ക് നേടിയിട്ടും പണമില്ലാത്തതുകൊണ്ട് മെഡിസിന് ചേര്‍ന്ന് പഠിക്കാന്‍ സാധിക്കാത്ത ചെറുതോണി മുരിക്കാശേരി പടമുഖം സ്വദേശിനി ശ്രുതിമോള്‍ തമ്ബിക്ക് സഹായഹസ്‌തവുമായി സിപിഐഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്.ശ്രുതി മോള്‍ തമ്ബിയുടെ എം.ബി.ബി.എസ് പഠനത്തിനായി സി.പി.എം 10 ലക്ഷം രൂപ ശേഖരിച്ച് നല്‌കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ശ്രുതിമോളുടെ അവസ്‌ഥ വാര്‍ത്താമാധ്യമങ്ങളില്‍ വായിച്ചറിഞ്ഞാണ് സി.വി. വര്‍ഗീസ് ശ്രുതി മോളുടെ പടമുഖത്തെ വീട്ടിലെത്തിയത്.ഫെബ്രുവരി രണ്ടിന് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ ഇടുക്കി ഏരിയയിലെ വീടുകള്‍ കയറി പാഴ്‌വസ്‌തുക്കളും മറ്റും ശേഖരിച്ച് ഇതിനായി തുക സമാഹരിക്കും.
Read More » -
വേശ്യാവൃത്തി മുഖ്യ വരുമാന സ്രോതസ്സായ ഇന്ത്യയിലെ ചില ഗ്രാമങ്ങൾ
ആത്മാവും, അഭിമാനവും പണയപ്പെടുത്തണം വിശപ്പകറ്റാൻ. മാംസദാഹികൾക്ക് കടന്ന് ചെല്ലാം. കാത്തിരിപ്പുണ്ട് കയറ്റ് കട്ടിലുകൾ.ചായം തേച്ച മുഖങ്ങൾക്ക് മകളുടെയോ, ചെറുമകളുടെയോ പ്രായമേവരൂ. ആ പുഞ്ചിരികളിൽ ഗതികേട് കാണാം.പക്ഷെ നോക്കരുത് ആവശ്യം കഴിഞ്ഞാൽ തിരിഞ്ഞു പോലും നോക്കാതെ നടന്നു മറഞ്ഞേക്കണം ആർഷ ഭാരതം വേദങ്ങളുടെയും പുരാണങ്ങളുടെയും കാമസൂത്രയുടെയും പൗരാണിക നാടായാണ് അറിയപ്പെടുന്നതെങ്കിലും സെക്സ് ആസ്വദിക്കുന്നതും അതിന് ശ്രമിക്കുന്നതും പാപമാണെന്നൊരു ചിന്ത ആരൊക്കെയോ ചേര്‍ന്ന് നമ്മുടെ മനസില്‍ നട്ടുനനച്ചു വളര്‍ത്തിയിട്ടുണ്ട്. മനോഹരവും അനിവാര്യവുമായ ഒരു വികാരത്തിനു മേല്‍ അശ്ലീലത്തിന്റെ മേലാട വീണിട്ട് കാലവുമേറെയായി.ഇതിനിടയിലും ജീവിക്കാൻ ശ്രമിക്കുകയാണ്, അപമാനത്തിന്റെ അർത്ഥം പോലും അറിയാതെ ചില ഗ്രാമങ്ങൾ. പുരാതനകാല ഇന്ത്യയില്‍ രാജകീയമായ സ്ഥാനം വഹിച്ചിരുന്നവരാണ് ലൈംഗിക തൊഴിലാളികള്‍.അന്ന് തൊഴില്‍ എന്നതിനുപരി ഒരു ജാതീയമായ കര്‍ത്തവ്വ്യം കൂടിയായിരുന്നു അവര്‍ക്കത്.അതുവഴി മോശമല്ലാത്ത വരുമാനവും അംഗീകാരവും അവര്‍ക്ക് ലഭിച്ചുപോന്നു. എന്നാൽ കാലങ്ങള്‍ ഏറെ കഴിഞ്ഞിട്ടും രാജ്യവാഴ്ച്ചകള്‍ അവസാനിച്ചിട്ടും ഇന്ത്യയില്‍ ഇപ്പോഴും ഈ ലൈംഗിക തൊഴില്‍ പാരമ്പര്യംപോലെ പിന്തുടര്‍ന്നുവരുന്ന സമൂഹങ്ങൾ ഏറെയുണ്ട്.രാജകീയമായ ജീവിതാവസ്ഥകളില്‍ നിന്നും…
Read More » -
ലിച്ചി ഒരു പഴം മാത്രമല്ല ഹൃദയാഘാതത്തെ തടയുന്ന ഒരു മരുന്നു കൂടിയാണ് അത്
ചുവന്ന നിറത്തില്‍ പുറമെ അല്പം പരുക്കനായി തോന്നുമെങ്കിലും ഉള്ളിലെ ഭക്ഷ്യയോഗ്യമായ ബട്ടര്‍ നിറത്തിലുള്ള കാമ്പിന് നല്ല മധുരമാണ് റംബൂട്ടാന്‍, ലോങാന്‍, അക്കീ തുടങ്ങിയ പഴങ്ങളുടെ കുടുംബക്കാരിയായ ലിച്ചിയുടെയും മാംസളമായ കാമ്പിനുള്ളിലാണ് വിത്ത് കാണപ്പെടുക വിറ്റാമിന്‍ സിയുടെ കലവറയായ ലിച്ചി നിത്യവും കഴിക്കുന്നതിലൂടെ ശരീരത്തിലെ ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ധാരാളം ഫൈബര്‍ അടങ്ങിയ ലിച്ചി ഭക്ഷണശീലങ്ങളില്‍ ഒന്നായി ഉള്‍പ്പെടുത്തിയാല്‍ മലബന്ധം, വായുബന്ധനം അടക്കമുള്ള ഉദരപ്രശ്‌നങ്ങളെ ഒഴിവാക്കി ദഹനപ്രക്രികയയെ സുഗമമാക്കുന്നു.ലിച്ചിയിലുള്ള പ്രോയാന്തോസയാനിഡിന്‍സ് എന്ന ഘടകം ആന്‍റി വൈറലായി പ്രവര്‍ത്തിക്കുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യും. ലിച്ചിയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, കോപ്പര്‍ എന്നിവ കാല്‍സ്യത്തെ എല്ലുകളിലെത്തിക്കുകയും ബലക്ഷയത്തെ തടയുകയും ചെയ്യുന്നു. ജീവിത ശൈലിയുടെ ഭാഗമായി ഉണ്ടാവുന്ന പൊണ്ണത്തടി ഫൈബര്‍ ധാരാളമുള്ള ലിച്ചിയുടെ ഉപയോഗം വഴി കുറയ്ക്കുന്നതിന് വഴിയൊരുക്കും.മാത്രമല്ല, ലിച്ചിയിലെ ധാതുസമ്പത്തും ഫൈബറും ജലാംശവും നെഞ്ചെരിച്ചല്‍, വയറെരിച്ചല്‍ തുടങ്ങിയ പ്രശ്‌നങ്ങളെയും ഇല്ലാതാക്കുന്നു. ശരീരത്തില്‍ ജലാംശം സൂക്ഷിക്കാന്‍ ഏറ്റവും സഹായകമായ ഇതിൽ ധാരാളം…
Read More » -
മഹാത്മാഗാന്ധിക്കും നാഥുറാം വിനായക് ഗോഡ്സെക്കും ഇടയിൽ പൂരിപ്പിക്കാൻ വിട്ടുപോയൊരു പേരുണ്ട്- രഘുനാഥ് നായക്
1948 ജനുവരി 30-ന് മഹാത്മാഗാന്ധിക്കൊപ്പം നാഥുറാം വിനായക് ഗോഡ്‌സേയുടെ പേരും ചരിത്രം രേഖപ്പെടുത്തി.ഒരുപക്ഷെ മരിച്ച ആളിനേക്കാൾ കൊന്ന ആളിന് കൂടുതൽ ‘പേര്’ ലഭിച്ച ഒരു രേഖപ്പെടുത്തൽ കൂടിയായിപ്പോയി അത്.അതെന്തുതന്നെ ആയിക്കോട്ടെ, പക്ഷെ കൂട്ടത്തിൽ വിട്ടുപോയ ഒരു പേരായിരുന്നു രഘുനാഥ് നായക്.കാരണം അയാളൊരു തോട്ടം സൂക്ഷിപ്പുകാരനായിരുന്നു.കേട്ടുപഴകിയ ഏദൻതോട്ടത്തിലെ അല്ല, നമ്മുടെ രാജ്യതലസ്ഥാനമായ ദില്ലിയിലെ, ബിർളാ ഹൗസിലെ. 1948-കളിൽ ദില്ലിയിലെ ബിർള ഹൗസിലെ തോട്ടം സൂക്ഷിപ്പുകാരനായി ജോലി ചെയ്തിരുന്ന ആളായിരുന്നു രഘുനാഥ് നായക്.ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച മത ഭീകരൻ ഗോഡ്സേയെ പുറകെ ഓടിച്ചിട്ട് പിടിച്ച് മറിച്ചിട്ട് (മുട്ടുകാൽ കയറ്റി), ചെടികൾക്ക് തടം ഒരുക്കാൻ ഉപയോഗിക്കുന്ന ഖുർപ്പി എന്ന ഉപകരണം ഉപയോഗിച്ച് അവിടെ തളച്ചിട്ടത് രഘുനാഥ് നായക് ആയിരുന്നു- പൊലീസുകാർ എത്തുന്നത് വരെ ! അതായത് സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ഭീകരന്റെ കൂമ്പിനിട്ടു കീച്ചിയത് രഘുനാഥ് നായക് എന്ന തോട്ടം സൂക്ഷിപ്പുകാരനായിരുന്നെന്ന് !! എത്ര വലിയ രാജ്യ സേവനമാണ് അദ്ദേഹം ചെയ്തതെന്ന് ഒന്നോർത്തു നോക്കിക്കേ.അന്ന് ഗോഡ്‌സെ…
Read More » -
വൈറലായി ഗായത്രി അശോകൻ നയിക്കുന്ന ‘ഗസൽ പെൺകുട്ടികൾ ‘
പ്രശസ്ത സംഗീതജ്ഞ ഗായത്രി അശോകൻ നയിക്കുന്ന ‘ഗസൽ പെൺകുട്ടികൾ ‘ ബാന്റ് വൈറലാകുന്നു. ഇന്ത്യയിലെ ആദ്യ പെൺ ഗസൽ ബാന്റ് ആണിത്. ഗസലുകൾക്ക് പ്രത്യേക സ്ത്രീ സ്പർശം നൽകുന്ന വിധത്തിലാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കവിതയും സംഗീതവും ഇഴചേർന്നുള്ള ഗാനങ്ങൾ ഏവരുടെയും ഹൃദയം കവരും. മേഘ റവൂട്ട്, കൗഷികി ജോഗൾക്കർ, നത്സ്യ സരസ്വതി,മുക്ത റേസ്റ്റ് എന്നിവരാണ് ഗായത്രി അശോകനൊപ്പം ബാന്റിൽ ഉള്ളത്. ഏറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഗായത്രി അശോകൻ മലയാളത്തിലെ പ്രതിഭാധനയായ ഗായികയാണ്. ഹിന്ദുസ്ഥാനി സംഗീത മേഖലയിലും ഗായത്രി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സിതാർ ഗുരു പുർബയാൻ ചാറ്റർജിയുടെ ശിഷ്യയാണ് മേഘ. നിരവധി വേദികളിൽ തിളക്കമാർന്ന പ്രകടനം മേഘ നടത്തിയിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിൽ മികച്ച പ്രതിഭയുള്ള കൗശികി പാശ്ചാത്യ ക്ലാസിക്കൽ പിയാനോയിലും മികച്ച പ്രകടനം നടത്തുന്നു. റഷ്യൻ വയലിനിസ്റ്റാണ് നത്സ്യ.പുർബയാൻ ചാറ്റർജിയുടെ കീഴിൽ കർണാട്ടിക് സംഗീത പഠനം തുടരുന്നു. ഹാർമോണിയം വിദഗ്ധയായ മുക്ത മികച്ച ഗായികയുമാണ്. തബല വാദനത്തിലും മുക്ത തന്റെ മികവ്…
Read More » -
മാസ്കുകൾ തിരഞ്ഞെടുക്കുമ്പോൾ ഇവ ശ്രദ്ധിക്കുക
മുഖത്തോടു നന്നായി ചേര്‍ന്നിരിക്കുന്ന എന്‍ 95 മാസ്‌കുകളും നിയോഷ് അംഗീകാരമുള്ള എഫ്എഫ്പി പോലുള്ള റെസ്പിറേറ്ററുകളുമാണ് കൊവിഡിനെതിരെ ഏറ്റവും മികച്ച സുരക്ഷ നല്‍കുന്ന മാസ്കുകൾ.നമ്മുടെ നാട്ടിൽ ഏറെപ്പേരും ഉപയോഗിച്ചു കാണുന്ന തുണി മാസ്‌കുകളും സർജിക്കൽ മാസ്കുകളും കൊവിഡിനെതിരെ വലിയ സുരക്ഷ നല്‍കില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.മുകളിൽ പറഞ്ഞ റെസ്പിറേറ്ററുകളെ അപേക്ഷിച്ച് തുണി മാസ്‌കുകളും സർജിക്കൽ മാസ്കുകളും കൊവിഡില്‍ നിന്ന് ചെറിയ സുരക്ഷ മാത്രമേ നല്‍കുകയുള്ളൂ.തന്നെയുമല്ല ഇത്തരം മാസ്‌കുകളിലും മറ്റ് സംരക്ഷണ വസ്തുക്കളിലും അടിഞ്ഞുകൂടിയ വൈറസുകള്‍ പിന്നീട് ഉപയോക്താവിന്റെ കൈകളിലേക്കോ വസ്ത്രങ്ങളിലേക്കോ കൈമാറ്റം ചെയ്യപ്പെടുകയും അത് അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. ആശുപത്രികളിലും മറ്റും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ഉദ്ദേശിച്ചുകൊണ്ടുള്ള മുഖാവരണമാണ് സർജിക്കൽ മാസ്ക് അഥവാ ഡിസ്പൊസിബിൾ ഫെയ്സ് മാസ്ക്.രോഗികൾ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തെറിക്കുന്ന ദ്രാവകത്തുള്ളികളെ തടയാൻ ഇവ ഉപകരിക്കുന്നു.എന്നാൽ വായുവിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകളെയോ വൈറസ് കണികകളെയോ സംരക്ഷിക്കാൻ ഇവയ്ക്ക് സാധിക്കുകയുമില്ല. അതിന്, N95 അല്ലെങ്കിൽ FFP പോലുള്ള റെസ്പിറേറ്ററുകളായ മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. എയർ ഫിൽട്രേഷൻ റേറ്റിംഗ് പാലിക്കുന്ന ഫിൽറ്റർ ഉള്ള ഒരു കണികാ റെസ്പിറേറ്ററാണ് N95 മാസ്ക്.…
Read More » -
വിവാഹത്തിന് സ്ത്രീധനമായി നായ
വിവാഹത്തിന് സ്ത്രീധനമായി നൽകുന്ന നായ, അതാണ് കന്നി.തമിഴ് പാരമ്പര്യമനുസരിച്ച് വധുവിന്റെ സുരക്ഷയ്ക്കാണ് കന്നി നായ്ക്കളെക്കൂടി നൽകുന്നത്.കന്നി എന്നാൽ കന്യക എന്നർഥം.കന്യകകളുടെ കാവൽക്കാരൻ എന്നും ഇക്കൂട്ടരെ വിളിക്കുന്നു. രൂപംകൊണ്ട് കന്നിയും ചിപ്പിപ്പാറയും ഒരുപോലെയാണെങ്കിലും നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയെ രണ്ടിനമായി കരുതുന്നത്.കറുപ്പ്–ടാർ നിറത്തിലുള്ളവയെ കന്നി എന്ന് വിളിക്കുമ്പോൾ മറ്റു നിറഭേദങ്ങളുള്ളവ ചിപ്പിപ്പാറ ആണ്. ഇവയെ രണ്ടിനമായി കെസിഐ (കെന്നൽ ക്ലബ് ഓഫ് ഇന്ത്യ) അംഗീകരിച്ചിട്ടുമുണ്ട്. ഇരയെ കണ്ട് പിന്തുടരുന്ന സൈറ്റ് ഹൗണ്ട് വിഭാഗത്തിലാണ് കന്നിയുടെ സ്ഥാനം.കൂർത്ത മുഖവും മെലിഞ്ഞ ശരീരവും നീളമേറിയ കാലുകളും ഇവയെ ഇരയെ പിന്തുടർന്നു പിടിക്കാൻ സഹായിക്കുന്നു. മികച്ച കാവൽക്കാരുമാണ് കന്നി നായ്ക്കൾ.തന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് അപരിചിതരായ ജീവികൾ കടന്നുകയറാതെ ശ്രദ്ധിക്കാൻ ഇക്കൂട്ടർക്ക് പ്രത്യേക കഴിവുണ്ട്.അതുകൊണ്ടുതന്നെ വനാതിർത്തി പങ്കിടുന്ന കൃഷിയിടങ്ങളിൽ ഇവയെ കാവലിന് ഉപയോഗിച്ചുവരുന്നു.നമ്മുടെ നാട്ടിൽ കാട്ടാനയുടെയും കാട്ടുപന്നിയുടെയുമൊക്കെ ശല്യമുള്ളയിടത്ത് കന്നി നായ്ക്കളെ പരീക്ഷിക്കാം.കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ള ഇവയെ പരിശീലനത്തിലൂടെ കൂടുതൽ മിടുക്കരാക്കാൻ കഴിയും. വേട്ടനായ്ക്കളെങ്കിലും മികച്ച കാവൽക്കാരുമാണിവർ.അതുകൊണ്ടുതന്നെ നന്നേ ചെറുപ്പത്തിൽത്തന്നെ…
Read More » -
വൈറസ് ഏതും ആയിക്കോട്ടെ, ചെറുക്കാൻ ഈ ഭക്ഷണങ്ങൾ മതി
കൊറോണ കാലത്ത് ഈ ഭക്ഷണങ്ങൾ ശീലമാക്കാം കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്നതു മാത്രമാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ള ഏക പോംവഴി.പ്രത്യേകിച്ച് ദിവസത്തിനു ദിവസം പുതിയ പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ.ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നമുക്കൊന്നു നോക്കാം… പഴങ്ങൾ സിട്രസ് ഫ്രൂട്ട്‌സ് ധാരാളമായി കഴിക്കുന്നതിലൂടെ നമുക്ക് നമ്മുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയും.അതില്‍ ഏറ്റവും പ്രധാനമാണ് ഓറഞ്ച്.വിറ്റാമിന്‍ സി, കാത്സ്യം എന്നിവയാല്‍ സമ്പുഷ്ടമായ ഓറഞ്ച് പ്രതിരോധശേഷി കൂട്ടാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ്.വൈറ്റമിന്‍ സി കൂടുതലുള്ള നാരങ്ങ,മുസംബി.. എന്നിവയും ഇതേ ഗുണം നൽകും. പേരയ്ക്കയിലും വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണം നൽകുകയും ചെയ്യുന്നു.ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും പേരയ്ക്ക സഹായിക്കും. ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്ന് പറയുന്നതു വെറുതേയല്ല. വിറ്റാമിന്‍ സി, ഇ, തുടങ്ങി നിരവധി ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുളളതാണ് ആപ്പിള്‍.ഇവ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ, കലോറി…
Read More » -
വായ്നാറ്റം പല രോഗങ്ങളുടെയും മുന്നറിയിപ്പാണ്, ചിലപ്പോഴെങ്കിലും !
രാവിലെ നേരിയ വായ്നാറ്റം മിക്കവാറും എല്ലാവരും അനുഭവിക്കുന്ന തികച്ചും സാധാരണമായ ഒരു പ്രതിഭാസമാണ്. ഉമിനീർ കുറയുന്നതും നേരിയ തോതിൽ നിർജ്ജലീകരണം സംഭവിക്കുന്നതും വായിൽ അടിഞ്ഞുകൂടിയ എപ്പിത്തീലിയത്തിന്റെ ശേഖരണത്താലുമാണ് ഇത് സംഭവിക്കുന്നത്.രാവിലെ പല്ല് തേച്ചതിനുശേഷം എല്ലാം സാധാരണ നിലയിലാകും.അല്ലെങ്കിൽ വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ മതി.എന്നാൽ അതിനുശേഷവും വായ്നാറ്റം മാറുന്നില്ലെങ്കിൽ സൂക്ഷിക്കണം.അത് ചിലപ്പോൾ മറ്റുചില രോഗങ്ങളുടെ മുന്നറിയിപ്പാണ്.അതിൽ പ്രധാനമാണ് – ഹാലിറ്റോസിസ്. ഹാലിറ്റോസിസിന്റെ രണ്ട് പ്രധാന കാരണങ്ങളുണ്ട്: ഓറൽ (പല്ലുകൾ, മോണകൾ, ടോൺസിലുകൾ, നാസോഫറിനക്സ് എന്നിവയുടെ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു) അടുത്തത്: സിസ്റ്റമിക് – ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തിലെ അപാകതകൾ. ഓറൽ വായിൽ നിന്നുള്ള പ്രത്യേക ദുർഗന്ധം വായുരഹിത ബാക്ടീരിയയുടെ ഒരു ഉൽപ്പന്നമാണ്.വായു ഇല്ലാത്തിടത്ത് അവ അടിഞ്ഞു കൂടുന്നു. ഡെന്റൽ ഡിപ്പോസിറ്റിന് കീഴിൽ, മോണകൾക്കടിയിൽ, ക്യാരിയസ് അറകളിൽ, നാവിൽ. അമിനോ ആസിഡുകൾ തകർത്ത്, ബാക്ടീരിയകൾ ഒരു പ്രത്യേക ഗന്ധം പുറത്തുവിടുന്നു. ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തിലെ അപാകതകൾ ക്ഷയരോഗം (പ്രൊസ്തെസിസ് കീഴിൽ ഉൾപ്പെടെ),…
Read More » -
ഓൺലൈൻ വ്യാപാരവും ‘ഓഫ് ലൈനാകുന്ന’ ജീവിതങ്ങളും
സാധനങ്ങൾ വിലകുറച്ച് കിട്ടുമെന്ന് കരുതുന്നതിനാലും, കടകളിൽ കിട്ടാത്ത പല സാധനങ്ങളും ഓൺലൈനിൽ കിട്ടുമെന്ന് കരുതുന്നതിനാലും, കടകളിൽ പോകാതെ തന്നെ സാധനങ്ങൾ വീടുകളിൽ എത്തുന്നതിനാലും, എല്ലാ സാധനങ്ങളും ഒരു കുത്തക കടയിൽ കിട്ടുന്നതിനാലും, എല്ലാവർക്കും ഇന്ന് അവിടെ നിന്നും സാധനങ്ങൾ വാങ്ങാനാണ് ഏറെയിഷ്ടം. ഇത്തരം സൗകര്യങ്ങൾ ഉള്ളതു കൊണ്ട് ആരെയും തന്നെ അതിന്റെ പേരിൽ കുറ്റപ്പെടുത്താനും കഴിയില്ല.എല്ലാത്തിനും ഒരു നല്ല വശം ഉണ്ടെങ്കിൽ തീർച്ചയായും അതിനൊരു മോശം വശം കൂടി ഉണ്ടാകുമല്ലോ. സെന്റിന് 10000 രൂപയിൽ താഴെയുള്ള വിജനമായ സ്ഥലത്തു വന്ന് ഒരാൾ ഒരു കട തുടങ്ങിയെന്നിരിക്കട്ടെ.അവിടെ മറ്റു കടകൾ ഇല്ലാത്തതിനാൽ അയാൾക്ക് അത്യാവശ്യം കച്ചവടം കിട്ടുകയും ചെയ്യും.അങ്ങനെ കൂടുതൽ ആളുകൾ കടയിലേക്ക് സാധനം വാങ്ങാൻ വരാൻ തുടങ്ങിയപ്പോൾ മറ്റൊരാൾ വന്ന് അതിന്റെ തൊട്ടപ്പുറത്തായി മീൻ കച്ചവടം തുടങ്ങി.അത് കണ്ട് വേറൊരാൾ ഇറച്ചിക്കടയും തുടങ്ങി. അവിടേക്ക് കൂടുതൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ വരാൻ തുടങ്ങിയപ്പോൾ അവിടെ കൂടുതൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങളും വരാൻ…
Read More »