Newsthen Special
-
സഞ്ജു ടീമിലുണ്ട്, പക്ഷേ ഇല്ല! ഓപ്പണിംഗില്‍ അഗാര്‍ക്കര്‍ സാധ്യത കല്‍പ്പിക്കുന്നത് സഞ്ജുവിനെ; ഗംഭീറിന്റെ പ്ലാന്‍ വന്നാല്‍ പുറത്തുമാകും; അന്തിമ തീരുമാനം ദുബായില്‍ എത്തിയശേഷം; സാധ്യതകള്‍ ഇങ്ങനെ
മുംബൈ: ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ആരാകും ഓപ്പണിംഗിന് എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനും ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനുമായിട്ടാണ് ടീമിന്റെ പ്രഖ്യാപനം. മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീമില്‍ ഉള്‍പ്പെട്ട താരങ്ങളെന്നതുപോലെ ടീമിനു പുറത്തായവരും ചര്‍ച്ചയായി. തകര്‍പ്പന്‍ ഫോമിലായിട്ടും ശ്രേയസ് അയ്യര്‍, യശസ്വി ജെയ്‌സ്വാള്‍, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ എന്നിവരുടെ പേരുകള്‍ ഇല്ലാതെ പോയതാണ് ആരാധകരുടെ പുരികമുയര്‍ത്തുന്നത്. ഇതില്‍ പ്രസിദ്ധ്, വാഷിംഗ്ടണ്‍, ധ്രുവ്, റിയാന്‍ പരാഗ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ ബാക്കപ്പ് താരങ്ങളായി നിലനിര്‍ത്തി. ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തില്‍ ഓവര്‍ടൈം പണിയെടുത്ത മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചതു മനസിലാക്കാമെങ്കിലും ശ്രേയസിനെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. സഞ്ജു ടീമില്‍ ഇടംപിടിച്ചത് ആരാധകര്‍ക്ക് ഒരേ സമയം ആഹ്‌ളാദവും ആശങ്കയുമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമോ എന്നതു കണ്ടറിയണം. സമീപകാലത്തൊന്നും ടി20 പ്ലാനുകളുടെ ഭാഗമല്ലാതിരുന്ന യുവ…
Read More » -
പാലിയേക്കര ടോള്‍: സംസ്ഥാന സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കാതിരുന്നത് കരാറുകാരെ സംരക്ഷിക്കാന്‍; ദുരൂഹതയെന്ന് അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്; വിധി സമ്പാദിക്കാന്‍ സ്വന്തം പോക്കറ്റില്‍നിന്ന് ചെലവിട്ടത് പതിനായിരക്കണക്കിന് രൂപ; നിശ്ചയദാര്‍ഢ്യത്തിനു കൈയടിക്കാം
തൃശൂര്‍ : പാലിയേക്കര ടോള്‍ പിരിവ് ഹൈക്കോടതി നിറുത്തിവെച്ചപ്പോള്‍ ദേശീയപാത അധികൃതരും കരാര്‍ കമ്പനിക്കാരും സുപ്രീം കോടതിയില്‍ പോകുമെന്നറിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ തടസഹര്‍ജി നല്‍കാതിരുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ അഡ്വ. ഷാജി കോടങ്കണ്ടത്ത്. ദേശീയപാത അതോറിറ്റിയെയും കരാര്‍ കമ്പനിയെയും സംരക്ഷിക്കുന്നതിനാണ് മാറി നിന്നതെന്ന് സംശയിക്കുന്നു. ഹര്‍ജിയില്‍ രണ്ട് തവണ സുപ്രീം കോടതി വിശദമായ വാദം കേട്ടതാണ്. അന്ന് വാദം കേള്‍ക്കുന്ന അവസരങ്ങളിലെല്ലാം രൂക്ഷമായ ഗതാഗത കുരുക്കും പി.ഡ്ബ്ള്യു.ഡി റോഡ് വഴി വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതിനെക്കുറിച്ചും വിശദമായി ബോധിപ്പിക്കാവുന്ന അവസരമാണ് നഷ്ടപ്പെടുത്തിയതെന്നും ഷാജി കോടങ്കണ്ടത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷാജിയുടെ ഹര്‍ജിയിലാണ് ടോള്‍ പിരിവ് നിറുത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിന്റെ വര്‍ഷങ്ങളുടെ നിയമ പോരാട്ടമാണ് ആദ്യം ഹൈക്കോടതി ഉത്തരവായും പിന്നീട് സുപ്രീം കോടതിയിലെ വിധിയായും രംഗത്തുവന്നത്. സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കിയതും ഷാജിയാണ്. പതിനായിരക്കണക്കിനു രൂപ കൈയില്‍നിന്നു ചെലവിട്ടാണ് നിയമ പോരാട്ടം നടത്തിയതെന്നതും…
Read More » -
‘ബന്ധം ഉലയുമ്പോള്‍ ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ല’; വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ‘ക്രിമിനല്‍ നടപടി ക്രമത്തില്‍ മുഖ്യമന്ത്രിക്ക് എന്തു പങ്ക്? കോടതി തെളിവുകള്‍ മാത്രമേ സ്വീകരിക്കൂ’
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമാകുമോ എന്ന് കോടതി ചോദിച്ചു. ബന്ധം ഉലയുമ്പോള്‍ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം വേടനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് പരാതിക്കാരി. ക്രിമിനല്‍ നടപടിക്രമത്തില്‍ മുഖ്യമന്ത്രിക്ക് എന്ത് പങ്കെന്ന് ചോദിച്ച കോടതി തെളിവ് പരിഗണിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്നും വ്യക്തമാക്കി. വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും. നിലവില്‍ കഴിഞ്ഞമാസം 31ന് യുവ ഡോക്ടര്‍ നല്‍കിയ ബലാല്‍സംഗ പരാതിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. സംഭവത്തില്‍ കേസെടുത്തെങ്കിലും വേടനെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. തുടര്‍ന്ന് ഒളിവില്‍പോയ ഇയാള്‍ക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കുകയും ചെയ്തു. വിദേശത്തേക്ക്പോകാനുള്ള സാധ്യത മുന്നിൽകണ്ടായിരുന്നു നടപടി. ഇതിനിടെ, കഴിഞ്ഞ ദിവസം വേടനെതിരെ വീണ്ടും പീഡന ആരോപണങ്ങളുണ്ടായി. രണ്ട് സ്ത്രീകളാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 2020–21 വര്‍ഷങ്ങളില്‍ പീഡനം നടന്നെന്നാണ് പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍…
Read More » -
റോഡ് നന്നാക്കാതെ ടോള്‍ പിരിക്കേണ്ട; മണ്ണുത്തി- ഇടപ്പള്ളി പാതയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല; ദേശീയപാത അതോറിട്ടിയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി; ഗതാഗതം സുഗമമാക്കാന്‍ ഹൈക്കോടതി നിരീക്ഷണം നടത്തണമെന്നും ഉത്തരവ്
ന്യൂഡല്‍ഹി: മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ പിരിവ് തടഞ്ഞതിനെതിരായ ദേശീയ പാത അതോറിറ്റിയുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൗരന്‍മാരുടെ ദുരവസ്ഥയില്‍ ആശങ്കയുണ്ട്. ഗതാഗതം സുഗമമാക്കാന്‍ ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തൃശൂര്‍ പാലിയേക്കരയില്‍ ഒരു മാസത്തേക്ക് ടോള്‍ പിരിക്കേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു അപ്പീല്‍. ഒരു മാസത്തേക്കാണ് ഹൈക്കോടതി ടോള്‍പിരിവ് വിലക്കിയത്. റോഡ് ഉടനെ നേരെയാക്കണമെന്നും കുരുക്കും അഴിക്കണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കുമ്പോള്‍തന്നെ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. മോശം റോഡിന് എന്തിനു ടോള്‍ നല്‍കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. അപ്പീലില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റുകയും ചെയ്തിരുന്നു. നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനിയായ ഗുരുവായൂര്‍ കണ്‍സ്ട്രക്ഷന്‍സ്, തടസ്സഹര്‍ജി നല്‍കിയ ഹൈക്കോടതിയിലെ പരാതിക്കാരനായ ഷാജി കോടങ്കണ്ടത്ത് എന്നിവരുടെ വിശദമായ വാദം സുപ്രീം കോടതി കേട്ടു. നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീം…
Read More » -
ഓണക്കാലത്ത് പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിയെ വച്ച് നേരിടും; മുഴുവന്‍ വണ്ടികളും റോഡിലിറക്കും; വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കല്‍ നടക്കാത്ത കാര്യമെന്നും ഗണേഷ് കുമാര്‍
തൃശൂര്‍: സ്വകാര്യ ബസ് ഉടമകള്‍ക്ക് താക്കീതുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പണിമുടക്കി സമരം നടത്തിയാല്‍ കെഎസ്ആര്‍ടിസിയെ വെച്ച് നേരിടും. രാമനിലയത്തില്‍ എത്തി ബസ് ഉടമകള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. ‘500 ലോക്കല്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ട്. ഡ്രൈവറെ വെച്ച് ഡീസല്‍ അടിച്ച് വണ്ടി നിരത്തിലിറക്കുമെന്നും’ ഗതാഗത മന്ത്രി പറഞ്ഞു. ‘സമരം ചെയ്യുകയാണെങ്കില്‍ ഈ വണ്ടികള്‍ മുഴുവന്‍ റോഡിലിറങ്ങും. ശരാശരി 1200 വണ്ടികളാണ് എല്ലാദിവസവും ഇടിച്ചും മറ്റും വര്‍ക്ക്‌ഷോപ്പില്‍ കിടന്നിരുന്നത്. ഇന്നത് 450 ആയിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ വാങ്ങിയ വണ്ടികള്‍ കൂടാതെ ഇത്രയും വണ്ടികള്‍ സ്‌പെയര്‍ ഉണ്ട്. അവര് സമരം ചെയ്താല്‍ അതിങ്ങ് ഇറക്കും’ മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. അംഗീകരിച്ചില്ലെങ്കില്‍ ഓണക്കാലത്ത് പണിമുടക്കും എന്ന നിലപാടിലയിരുന്നു സ്വകാര്യ ബസുടമകള്‍. ‘ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തതാണ്. വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനില്ലെന്നും’ മന്ത്രി…
Read More » -
അദാനിയുടെ സിമെന്റ് കമ്പനിക്കായി ബിജെപി ഭരിക്കുന്ന അസമില്‍ ഒരു ജില്ല മുഴുവന്‍ കുടിയൊഴിപ്പിക്കാന്‍ നീക്കം! ഞെട്ടിത്തരിച്ച് ഹൈക്കോടതി ജഡ്ജി; കോടതി രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; നിങ്ങള്‍ തമാശ പറയുകയാണോ എന്നും കോടതി
ഗുവാഹത്തി: അദാനി ഗ്രൂപ്പിന് കീഴിലെ സിമന്റ് നിര്‍മാണക്കമ്പനിക്കു വന്‍ തോതില്‍ ഭൂമി നല്‍കാനുള്ള അസം സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിവാദത്തില്‍. 3000 ബിഗ (ഏകദേശം 81 ദശലക്ഷം ചതുരശ്ര അടി) ഭൂമി അദാനിയുടെ ഉടമസ്ഥതയിലുള്ള സിമന്റ് നിര്‍മാണ ഫാക്ടറിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്കിടയിലാണ് ഗുവാഹത്തി ഹൈക്കോടതി ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി അസാധാരണമായ പ്രതികാരണം നടത്തിയത്. സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് വിട്ടു നല്‍കുന്ന ഭൂമിയുടെ അളവ് കേട്ട് ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി ഞെട്ടി. ‘കേള്‍ക്കുന്നത് തമാശയാണോ ഒരു ജില്ല മുഴുവന്‍ സ്വകാര്യ കമ്പനിയുടെ നിര്‍മാണത്തിന് നല്‍കിയോ’ എന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. SHOCKING!! Adani was given 3,000 bigha (81 million sqft) by the Assam BJP government for cement factory. Even the High Court Judge was taken aback: “Is this a joke?” Are you giving a whole district?”…
Read More » -
ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ പെന്‍ഷനായി ലഭിച്ചത് മൂന്ന് കോടി ; ഭാര്യയുമായി വേര്‍പിരിഞ്ഞ് തന്നെ താമസിക്കാന്‍ 60 കാരന്‍ തീരുമാനിച്ചു ; ഗ്രാമത്തില്‍ ഒറ്റയ്ക്ക് കഴിഞ്ഞപ്പോള്‍ കിട്ടിയത് എട്ടിന്റെ പണി…!
ടോക്കിയോ: മൂന്ന് കോടി രൂപ പെന്‍ഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചത് തിരിച്ചടിയായി. ജപ്പാനില്‍, ടെറ്റ്‌സു യമദ എന്ന അറുപതുകാരനാണ് ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചത്. ഭാര്യ നഗരത്തില്‍ അഭിവൃദ്ധി പ്രാപിച്ചപ്പോള്‍, ആ പുരുഷന് ഗ്രാമീണ വീട്ടില്‍ ഏകാന്തതയും വീട്ടുജോലികളും കൊണ്ട് പൊറുതിമുട്ടി. ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുന്നതിനെ ജപ്പാനില്‍ സോത്സുകോണ്‍ എന്നാണ് പേര്. ഇതില്‍ ദമ്പതികള്‍ വിവാഹിതരായി തുടരുന്നു, പക്ഷേ സ്വാതന്ത്ര്യത്തിനായി വേര്‍പിരിഞ്ഞ് ജീവിക്കുന്നു. 2004 ല്‍ ആദ്യമായി അവതരിപ്പിച്ച ഈ ആശയം പ്രായമായ ദമ്പതികള്‍ക്കിടയില്‍ പക്ഷേ ഇപ്പോള്‍ സര്‍വസാധാരണമാണ്. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്ത ശേഷം 60 വയസ്സില്‍ വിരമിച്ച യമദയ്ക്ക് 50 ദശലക്ഷം യെന്‍ (ഏകദേശം 3 കോടി രൂപ ) പെന്‍ഷന്‍ ലഭിച്ചു. ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഭാര്യ കെയ്കോയ്ക്കൊപ്പം ഇപ്പോഴും നല്ലനിലയിലുള്ള ഗ്രാമത്തിലെ പഴയ കുടുംബവീട്ടില്‍ താമസിക്കാനായിരുന്നു ടെറ്റസൂവിന്റെ പദ്ധതി. എന്നാല്‍ ടോക്കിയോയിലെ നഗരജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്ന…
Read More »


