Newsthen Special

  • പോലീസിനെ അന്വേഷണത്തിൽ സഹായിക്കുന്ന ആൽഗകൾ 

    പോലീസിനെ അന്വേഷണത്തിൽ സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.അതിലൊന്നാണ് ഡയറ്റം (diatom) അഥവാ ആല്‍ഗകൾ.കുളത്തിലോ മറ്റോ ഒരു ശവശരീരം കണ്ടുകിട്ടിയാല്‍ പോലീസിന്റെ മുന്നിലുള്ള ഒരു പ്രധാന ചോദ്യമാണ് മുങ്ങി മരിച്ചതാണോ, അതോ മരിച്ചതിന് ശേഷം ശവശരീരം കുളത്തില്‍ കൊണ്ട് ഇട്ടതാണോ എന്നുള്ളത്.ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പോലീസിനെ സഹായിക്കുന്ന ഒരു ജീവി ആണ് ഈ ആല്‍ഗ! മരണശേഷം തൊണ്ടയിലെ പേശികള്‍ അയയുന്നത് കാരണം അന്നനാളവും, ശ്വാസനാളവും അടഞ്ഞു പോകും.എന്നുവച്ചാല്‍ മരണശേഷം ശരീരം വെള്ളത്തില്‍ ഇട്ടാല്‍ ശ്വാസകോശങ്ങള്‍ക്കകത്തേക്ക് വെള്ളം കടക്കുക സാധ്യമല്ല എന്ന്. പക്ഷെ വെള്ളത്തില്‍ മുങ്ങിയാണ് മരിക്കുന്നതെങ്കില്‍ മുങ്ങി മരിക്കുന്നതിന് മുന്നേ ഉള്ള വെപ്രാളത്തില്‍ ആളുടെ ശ്വാസകോശത്തിലേക്ക് വെള്ളം തീർച്ചയായും കടക്കുകയും ചെയ്യും. ഇങ്ങനെ വെള്ളം കയറിയാല്‍ വെള്ളത്തോടൊപ്പം ജലജീവികളായ മേല്‍പ്പറഞ്ഞ (diatom) ആല്‍ഗകളും ശ്വാസകോശത്തില്‍ കയറും.തീരെ ചെറുതായത് കാരണം ശ്വാസകോശത്തില്‍ നിന്നും രക്തതിലേക്കും, രക്തം വഴി മറ്റ് ശരീരാവയവങ്ങളിലേക്കും ഈ ആല്‍ഗ എത്തും.വെള്ളം ശ്വാസകോശത്തില്‍ കയറുന്ന സമയത്ത് ആള്‍ക്ക് ജീവനുണ്ടെങ്കില്‍ മാത്രമേ ശ്വാസം…

    Read More »
  • എത്രപേർക്കറിയാം പേനയുടെ അടപ്പിലെ ദ്വാരം മനുഷ്യനെ മരണത്തിൽ നിന്ന് രക്ഷിക്കാനാണെന്ന്

    ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളിലും ശാസ്ത്രത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ട്.ചെറുതെന്ന് നമ്മള്‍ കരുതുന്ന പലകാര്യങ്ങള്‍ക്ക് പിന്നിലും വളരെ വലിയ കാരണമുണ്ടാകും. അതുപൊലുള്ള ഒന്നാണ് പേനയുടെ അടപ്പിലെ ദ്വാരം. പേനയുടെ അടപ്പ് അടക്കുമ്പോഴും തുറക്കുമ്പോഴും വായു സമ്പര്‍ക്കം ഉണ്ടാവാന്‍ ഇത് സഹായിക്കുമെന്നായിരിക്കും ഇതേക്കുറിച്ച് ആലോചിക്കുമ്പോള്‍ ലഭിക്കുന്ന ആദ്യ ഉത്തരം. സംഭവം ഇത് ശരിയുമാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനമായ മറ്റു പല ഉത്തരവാദിത്വങ്ങളും ഈ ചെറിയ തുളക്കുണ്ട്. ഒരു ജീവന്‍ രക്ഷാ ഉപാധിയാണ് അടപ്പിലെ തുളയെന്നതാണ് വസ്തുത. പേനയുടെ അടപ്പ് വായിലിടുകയും കടിക്കുകയും ചെയ്യുന്നത് ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ശീലമാണ്. ഈ ദുശ്ശീലം ചിലപ്പോഴെല്ലാം ദുരന്തകാരണമാവാറുണ്ട്. അറിയാതെ അടപ്പ് വിഴുങ്ങി പോകുന്ന സാഹചര്യമുണ്ടായാല്‍ മരണത്തിന് പോലും കാരണമാകാറുണ്ട്. 2016ല്‍ ദ ഇന്‍ഡിപെന്റന്റില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ മാത്രം നൂറോളം മനുഷ്യര്‍ക്കാണ് തൊണ്ടയില്‍ പേനയുടെ അടപ്പ് കുടുങ്ങി ദാരുണാന്ത്യം സംഭവിക്കുന്നത്. പേനയുടെ അടപ്പില്‍ ആവശ്യത്തിന് ദ്വാരമുണ്ടെങ്കില്‍ അടപ്പ് വിഴുങ്ങുന്ന സാഹചര്യമുണ്ടായാല്‍ പോലും ശ്വാസം തടസപ്പെടില്ല.…

    Read More »
  • ഇന്ത്യൻ ആർമിയിൽ ജോലിക്ക് കയറാം; യോഗ്യത പത്താം ക്ലാസ്

    ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിന്റെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലുള്ള മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രി റെജിമെന്റല്‍ സെന്ററിന്റെ (MIRC) കീഴിലുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റ് – indianarmy.nic.in സന്ദര്‍ശിച്ച്‌ അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ഫെബ്രുവരി 12 ആണ്. എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍, സ്കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഒഴിവുകളുടെ വിശദാംശങ്ങള്‍ കുക്ക് – 11 (UR-7, SC-1, OBC-2, EWS-1) വാഷര്‍മാന്‍ – 3 (UR-3) സഫായിവാല (MTS) – 13 (UR-8, SC-1, OBC-3, EWS-1) ബാര്‍ബര്‍ – 7 (UR-5, SC-1, OBC-1) LDC (HQ) – 7 (UR-5, SC-1, OBC-1) LDC (MIR) – 4 (UR-3, OBC-1) റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി: ജനറല്‍ & EWS – 18 മുതല്‍ 25 വയസ്സ് വരെ ഒബിസി – 18 മുതല്‍ 28 വയസ്സ് വരെ SC/ST – 18 മുതല്‍…

    Read More »
  • ഒരൊറ്റ പട്ടാളക്കാരൻ പോലുമില്ലാത്ത 16 രാജ്യങ്ങൾ..!!!

    ജനങ്ങളുടെ ആരോഗ്യത്തിനും രാജ്യത്തിന്റെ അഭിവൃദ്ധിക്കും വേണ്ടി ചിലവാക്കേണ്ട തുകയുടെ ഭൂരിഭാഗവും യുദ്ധത്തിനും പ്രതിരോധത്തിനും ആയുധങ്ങൾ വാങ്ങാനുമായി ചിലവഴിക്കുന്ന  രാജ്യങ്ങളും,ഇവർക്ക് വീണ്ടും വീണ്ടും യുദ്ധത്തിന് കോപ്പു കൂട്ടാൻ ആയുധമെത്തിക്കുന്ന കമ്പനികളും കണ്ടുപഠിക്കേണ്ട ചില രാജ്യങ്ങളുണ്ട് ഭൂമിയിൽ. സ്വർഗത്തെപ്പോലെ ആളുകൾ കഴിഞ്ഞുകൂടുന്ന ചില സ്ഥലങ്ങൾ.ക്രമ സമാധാനം സംരക്ഷിക്കാൻ എന്ന പേരിൽ ഒരൊറ്റ പട്ടാളക്കാരൻ പോലുമില്ലാത്ത അത്തരഃ 16 രാജ്യങ്ങളെപ്പറ്റി അറിയാം. കോസ്റ്ററിക്ക… മധ്യ അമേരിക്കയിലെ ഒരു രാജ്യമാണ് കോസ്റ്ററിക്ക. സമ്പന്ന തീരം എന്നാണ് രാജ്യത്തിന്റെ പേരിന്റെ അര്‍ത്ഥം. ശാന്ത സമുദ്രത്തിനും കരീബിയന്‍ കടലിനുമിടയിലാണ് കോസ്റ്ററിക്കയുടെ സ്ഥാനം. നിക്കരാഗ്വയും പനാമയുമാണ് അയല്‍രാജ്യങ്ങള്‍. 51,100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് ഈ രാജ്യത്തിനുള്ളത്. ഭരണഘടനാപരമായി സൈന്യത്തെ പൂര്‍ണമായും പിരിച്ചുവിട്ട ആദ്യ രാജ്യമാണ് കോസ്റ്ററിക്ക. 1949ലായിരുന്നു ഈ പിരിച്ചുവിടല്‍. 1948 ലെ ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് പട്ടാളത്തെ പിരിച്ചുവിടുന്നത്. സ്വന്തം സൈന്യമില്ലാത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യം കൂടിയാണ് കോസ്റ്ററിക്ക.പൊലീസാണ് ഇവിടുത്തെ ആഭ്യന്തര സുരക്ഷ വഹിക്കുന്നത്. നിക്കരാഗ്വയുമായി അതിര്‍ത്തി…

    Read More »
  • തുഗ്ലക്ക് ഭരണം അഥവാ ഒരു മണ്ടൻ ചക്രവർത്തിയുടെ ഭരണം

    പതിനാലാം നൂറ്റാണ്ടിൽ ദല്‍ഹി ഭരിച്ചിരുന്ന ഒരു ഭരണാധികാരി ആയിരുന്നു സുൽത്താൻ അബ്ദുൽ മുജാഹിദ് മുഹമ്മദ്‌ ഇബ്നു തുഗ്ലക്ക് (1300 – 1351 മാർച്ച് 20). ഇദ്ദേഹത്തിന്‍റെ അപ്രായോഗികങ്ങളായ ഭരണപരിഷ്കാരങ്ങള്‍ കാരണം ഇദ്ദേഹത്തെ മണ്ടൻ ചക്രവർത്തി എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ദീർഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന ബുദ്ധിശൂന്യമായ ഭരണപരിഷ്കാരങ്ങളെ വിശേഷിപ്പിക്കാൻ പിൽക്കാലത്ത് ‘തുഗ്ലക്ക് ഭരണം’ എന്ന ശൈലിപ്രയോഗം തന്നെ ഉണ്ടാകാൻ ഇതായിരുന്നു കാരണവും. *തുഗ്ലക്ക് രാജവംശത്തിലെ ഗിയാസ്-ഉദ്-ദീൻ തുഗ്ലക്കിന്റെ മൂത്ത മകനായിരുന്നു ഇദ്ദേഹം. ഗണിത ശാസ്ത്രം , തത്ത്വശാസ്ത്രം , വാനശാസ്ത്രം , ഭാഷാ പാണ്ഡിത്യം, ചിത്രകല , ശ്രുശ്രൂഷ എന്നിവയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നുവെങ്കിലും ഇദ്ദേഹത്തെ ചരിത്രകാരന്മാർ ‘ബുദ്ധിമാനായ മണ്ടൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇദ്ദേഹത്തിന്‍റെ പല ഭരണപരിഷ്കാരങ്ങളും പ്രതീക്ഷിച്ചതിനു വിപരീതഫലങ്ങളാണ് ഉണ്ടാക്കിയത് എന്നതായിരുന്നു അതിന് കാരണവും.ചരിത്രകാരന്മാരുടെ പിഴവുമൂലം അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും ആക്ഷേപമുണ്ട്. *ധനക്കുറവ് വന്നപ്പോള്‍ ഏറ്റവും ഫലഭൂയിഷ്ഠമായ ദുവാബ് ദേശത്തെ കര്‍ഷകരുടെ മേല്‍ സുല്‍ത്താന്‍ കനത്ത നികുതി ചുമത്തി കര്‍ഷകന്‍റെ നട്ടെല്ലൊടിച്ചു. കര്‍ഷക…

    Read More »
  • വൃക്ക, മൂത്രാശയ കല്ലുകളെ തടയാൻ കല്ലുരുക്കിയും കല്ലൂർവഞ്ചിയും

    വേനൽകാലത്ത് ശരീരത്തിൽ ജലാംശം കുറയുന്നത് സ്വാഭാവികം.പക്ഷെ അതനുസരിച്ചു വെള്ളം കുടിക്കുക എന്നത് മാത്രമാണ് പ്രതിവിധി.ഇല്ലെങ്കിൽ ‘മൂത്രത്തിൽ’ കല്ല് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുകയോ, കുടിക്കുന്ന വെള്ളത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാകുകയോ ചെയ്യുമ്പോഴാണ് മൂത്രാശയത്തില്‍ കല്ല് ഉണ്ടാകുന്നത്. വെള്ളം കുടിക്കുന്നത് കുറവായിരിക്കുക, വിയര്‍പ്പുരൂപത്തില്‍ വെള്ളം ശരീരത്തില്‍നിന്ന് ധാരാളമായി പോകുക എന്നീ കാരണങ്ങളാല്‍ മൂത്രാശയത്തിലെത്തുന്ന ജലാംശം കുറയുന്നതും മറ്റൊരു കാരണമാണ്. മൂത്രാശയത്തിലുണ്ടാകുന്ന കല്ല് അവിടെത്തന്നെ ഉണ്ടായതാകാം. ശരീരത്തിന്റെ ഇതരഭാഗത്തുനിന്ന് മൂത്രാശയത്തില്‍ എത്തുന്നതുമാകാം. കാല്‍സ്യം കാര്‍ബണേറ്റ്, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ് എന്നിവ ചേര്‍ന്നതാണ് സാധാരണ ഈ കല്ലുകള്‍. മൂത്രസഞ്ചിയില്‍ പഴുപ്പുണ്ടായാലും കല്ലുകളുണ്ടാകുവാനുള്ള സാധ്യതയുണ്ട്.ബീയർ, കോള തുടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു. കല്ലുരുക്കി എന്ന ഒരു പച്ചമരുന്ന് അതിരാവിലെ പച്ചയായി അരച്ചുകലക്കി കഴിച്ചാല്‍ ഇതിന് ആശ്വാസം കിട്ടും. കല്ലൂര്‍വഞ്ചി എന്ന മരുന്നു കഷായം വെച്ചും ഈ മരുന്നിട്ട് വെള്ളം തിളപ്പിച്ചും സ്ഥിരമായി കുടിക്കുന്നതും രോഗശമനത്തിന് സഹായിക്കും.ഇളനീര്‍ വെള്ളത്തില്‍ രാത്രി…

    Read More »
  • പശുവളർത്തൽ കൂട്ടത്തോടെ ഉപേക്ഷിച്ച് കേരളത്തിലെ ക്ഷീരകര്‍ഷകര്‍

    വേനല്‍ ശക്തമായതോടെ നഷ്ടത്തിലും പശുക്കളെ വിറ്റൊഴിക്കുകയാണ് കേരളത്തിൽ ക്ഷീരകർഷകർ.പാലിന്റെ വിലക്കുറവും പച്ചപ്പുല്ലിന്റെ ക്ഷാമവുമാണ് പ്രധാന കാരണങ്ങളായി പറയുന്നതെങ്കിലും ഈ കുറവ് നികത്താന്‍ ചോളപൊടിയോ കാലിത്തീറ്റയോ കൊടുക്കാമെന്ന് വെച്ചാല്‍ വിലവര്‍ധനവ് കാരണം അതും സാധിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. വേനല്‍ ശക്തമായതോടെയാണ് പച്ചപ്പുല്ലിന്റെ ക്ഷാമം വര്‍ധിച്ചത്.വയലുകളില്‍ കൊയ്ത്ത് തീര്‍ന്നതും തോട്ടങ്ങളിലെ കാട് വെട്ടലും കഴിഞ്ഞതോടെ പേരിന് പോലും പച്ചപ്പുല്ല് കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.അതിലുപരി വര്‍ദ്ധിച്ച ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കാലിവളർത്തൽ ഇന്ന്  നഷ്ടക്കച്ചവടമാണെന്നാണ് കർഷകരുടെ പക്ഷം.കാലിത്തീറ്റ വില വര്‍ദ്ധന, പച്ചപ്പുല്ലിന്റെ കുറവ്, വയ്ക്കോലിന്റെ വില വര്‍ദ്ധന തുടങ്ങി നിരവധി പ്രതിസന്ധികള്‍ മൂലം നടുവൊടിഞ്ഞ നിലയിലാണ് ഇന്ന് കേരളത്തിലെ ക്ഷീര കര്‍ഷകര്‍. പ്രതിസന്ധി പരിഹരിക്കാന്‍ കാലിത്തീറ്റ വില വര്‍ദ്ധന നിയന്ത്രിക്കാതെ കഴിയില്ലെന്നും കര്‍ഷകര്‍ പറയുന്നു. പിണ്ണാക്കിനും തീറ്റയ്ക്കും കഴിഞ്ഞ മാസങ്ങളിലുണ്ടായ ഭീമമായ വര്‍ദ്ധന കണക്കിലെടുക്കുമ്ബോള്‍ പശുവളര്‍ത്തല്‍ കൊണ്ട് കാര്യമായ നേട്ടമില്ലെന്ന് ക്ഷീര സംഘം പ്രതിനിധികളും പറയുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേരള ഫീഡ്‌സിന്റെയും മില്‍മയുടെയും തീറ്റവിലയും കൂടുതലാണ്.കേരള ഫീഡ്സ്…

    Read More »
  • ആട്ടിൻപാലിന്റെ ആരോഗ്യ ഗുണങ്ങൾ

    ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ആട്ടിന്‍പാല്‍. ദഹനം എളുപ്പമാക്കാനും അണുബാധകളെ തടയാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആട്ടിന്‍പാലിന് കഴിവുണ്ട്.പ്രോട്ടീന്‍, അയണ്‍, വിറ്റമിന്‍ സി, ഡി എന്നിവയും ആട്ടിന്‍പാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹന പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പശുവിന്‍ പാലിനെക്കാള്‍ മികച്ചത് ആട്ടിന്‍ പാലാണ്. കട്ടിയുള്ള ഭക്ഷ്യവസ്തുക്കള്‍ പോലും ആട്ടിന്‍ പാലിന്റെ അംശത്തില്‍ പെട്ടെന്നു ദഹിക്കും. ആട്ടിന്‍പാലിലെ ഫാറ്റി ആസിഡുകളുടെ സാന്നിധ്യത്തിന്റെ ഫലമായി ശരീര കോശങ്ങളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയാനും കഴിയും.   ആട്ടിന്‍ പാലില്‍ പശുവിന്‍ പാലിലുള്ളതിനെക്കാള്‍ 13 ശതമാനം കുറവ് ലാക്ടോസാണ് ഉള്ളത്. മനുഷ്യരിലുള്ളതിന്റെ 41 ശതമാനം കുറവാണ് ആട്ടിന്‍ പാലിലുള്ള ലാക്ടോസിന്റെ അംശം.ആട്ടിന്‍പാല്‍ പതിവായി കുട്ടികള്‍ക്ക് നല്ല ബുദ്ധിയും വളര്‍ച്ചയും ഉണ്ടാകും.   അതേപോലെ ഏറെ ഔഷധഗുണമുള്ള ഒന്നാണ് ആട്ടിൻപാൽ.നീലിഭ്യംഗാദി തൈലം, നീലിഭ്യംഗാദി വെളിച്ചെണ്ണ, അണുതൈലം എന്നിവയുണ്ടാക്കുന്നതിനാണ് ആട്ടിൻപാൽ പ്രധാനമായും ഉപയോഗിക്കുന്നത്.ലിറ്ററിന് നൂറു രൂപയ്ക്ക് മുകളിലാണ് ആട്ടിൻപാലിന്റെ ഇന്നത്തെ വില.

    Read More »
  • കൊങ്കൺ റെയിൽവേയും കെ-റയിലും

    കഴിഞ്ഞ നൂറ്റാണ്ടിലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ പ്രൊജക്ട് ആയിരുന്നു കൊങ്കൺ റെയിൽവേയുടേത്.ശരാവതി നദിക്കു കുറുകെ രണ്ടുകിലോമീറ്ററിലേറെ നീളമുള്ള പാലമടക്കം 2116 പാലങ്ങൾ, ആറര കിലോമീറ്ററീലേറെ ദൈർഘ്യമുള്ള രത്നഗിരിയിലേതടക്കം 92 തുരങ്കങ്ങൾ.ഇവയെല്ലാം നിർമ്മിക്കുന്നതിനായി 43000 ഉടമസ്ഥരിൽ നിന്നും ഭൂമി ഏറ്റെടുക്കുകയും ചെയ്തു.(ഇന്ന് കെ റയിലിനെ ഏറ്റവും കൂടുതൽ വിമർശിക്കുന്ന ഇ. ശ്രീധരനായിരുന്നു ഇതിന്റെ ചീഫ് എഞ്ചിനീയർ) പെട്ടെന്നുണ്ടാകുന്ന പ്രളയങ്ങൾ, ഇളക്കമേറിയ മണ്ണ്, മലയിടിച്ചിൽ പലയിടത്തും തുരങ്കങ്ങൾ തന്നെ തകർന്നതടക്കം നിരവധി പ്രതിസന്ധികൾ ഇതിന്റെ നിർമ്മാണത്തിൽ ഉണ്ടായി. നിബിഡവനത്തിൽക്കൂടിയുള്ള നിർമ്മിതിക്കിടയിൽ പലപ്പോഴും വന്യമൃഗങ്ങൾ പണിസ്ഥലത്തെത്തി തൊഴിലാളികളുമായി മടങ്ങി. തുരങ്കത്തേക്കാൾ ഉയരത്തിൽ ജലനിരപ്പ് ഉള്ളയിടങ്ങളിലും കളിമണ്ണ് നിറഞ്ഞയിടങ്ങളിലും ജോലി കഠിനമായിരുന്നു, പലതവണ തുരങ്കങ്ങൾ തകർന്നുവീണു.അവ വീണ്ടും വീണ്ടും നിർമ്മിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. മൃദുവായ മണ്ണിൽ തുരങ്കനിർമ്മാണപ്രക്രിയയിൽ മാത്രം 19 ജീവനും നാലുവർഷവും നഷ്ടമായി. ആകെ 74 ജോലിക്കാർ ആണ് കൊങ്കൺ പാത നിർമ്മിതിക്കിടയിൽ മരണമടഞ്ഞത്. ജനവാസമേഖലകളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും നശിക്കുമെന്നും ഫലഭൂയിഷ്ടമായ…

    Read More »
  • റോഡ് വികസനത്തിന് കെട്ടിടം പൊളിച്ചു നീക്കി പള്ളിക്കമ്മിറ്റി

    രാജാക്കാട് : പള്ളിക്കെട്ടിടം പൊളിച്ചുമാറ്റി റോഡ് വികസനമൊരുക്കി പള്ളി കമ്മിറ്റി.പഴയവിടുതി സെന്റ് മേരീസ് യാക്കോബായ പള്ളി കമ്മിറ്റിയംഗങ്ങളാണ് ഗതാഗതത്തിന് റോഡ് ഇല്ലാത്ത പഴയവിടുതിക്കാര്‍ക്ക് ഇങ്ങനെ കെട്ടിടം പൊളിച്ചു മാറ്റി റോഡ് ഒരുക്കിയത്. പഴയവിടുതി ടൗണില്‍ നിന്നും ഈട്ടിക്കല്‍ പടിയിലേക്ക് പോകുന്ന നടപ്പുവഴിയാണ് വാഹനങ്ങള്‍ കടന്നുപോകത്തക്ക വീതിയില്‍ പള്ളിക്കമ്മിറ്റി തന്നെ മുൻകൈയെടുത്ത് നിര്‍മ്മിച്ചിരിക്കുന്നത്.വീടിനും പള്ളിയുടെ കെട്ടിടത്തിനും ഇടയിലൂടെയായിരുന്നു നടപ്പാത.ഇതിൽ പള്ളിയുടെ കെട്ടിടം  പൊളിച്ചു മാറ്റിയാണ് റോഡ് ഒരുക്കിയത്.

    Read More »
Back to top button
error: