Breaking NewsIndiaNewsthen Special

ഭാര്യയുമായി വേര്‍പിരിയലിന് കാത്തിരിക്കെ ഭര്‍ത്താവിനെ ഭാര്യവീട്ടുകാര്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു ; ഒരു രാത്രി മുഴുവന്‍ ഈ നിലയില്‍ നിന്ന യുവാവിനെ പിറ്റേന്ന് പോലീസ് എത്തി മോചിപ്പിച്ചു

ഭുവനേശ്വര്‍: ഭാര്യയുമായി വേര്‍പിരിയാന്‍ കുടുംബക്കോടതിയുടെ ഇടപെടല്‍ കാത്തുനില്‍ക്കുമ്പോള്‍ കുടുംബക്കാര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ കെട്ടിയിട്ട് തല്ലി. ഒരു രാത്രി മുഴുവന്‍ കെട്ടിയിട്ടിരുന്ന ഇയാളെ പിറ്റേന്ന് പോലീസ് എത്തി മോിചപ്പിച്ചു. ഒഡീഷയിലെ ജഗപതി ജില്ലയില്‍ ജലന്ത ബാലിയാര്‍സിംഗ് എന്ന ആളെയാണ് ഭാര്യവീട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ഭാര്യ സുഭദ്രാ മാല്‍ബിയാസോയുമായി വേര്‍പിരിഞ്ഞത്്. ഇരുവരും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയിലാണ്. സുഭദ്ര മാല്‍ബിസോയെയുടെ മാതാപിതാക്കള്‍ മറ്റൊരു ഗ്രാമത്തിലാണ് താമസിക്കുന്നത്. ഒരു വര്‍ഷം മുമ്പ് സുഭദ്രയെ ബാലിയാര്‍ സിംഗ് മര്‍ദ്ദിച്ചതോടെയാണ് സംഭവത്തിന് തുടക്കമായത്.

Signature-ad

പ്രശ്‌നത്തില്‍ ഇടപെട്ട നാട്ടുക്കൂട്ടം ജലന്ത ബാലിയാര്‍സിംഗിനെ വിളിപ്പിക്കുകയും ഭാര്യ കുറച്ച് മാസത്തേക്ക് മാതാപിതാക്കളുടെ വീട്ടിലേക്ക് വിടാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വേര്‍പിരിയലിലേക്ക് പ്രശ്‌നം എത്തുകയും ബലിയാര്‍സിംഗ് ഒരു കുടുംബ കോടതിയില്‍ വാദം കേള്‍ക്കുന്നതിനായി കാത്തിരിക്കുകയുമായിരുന്നു.

ഇതിനിടയില്‍ വ്യാഴാഴ്ച രാത്രി, പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ ബാലിയാര്‍സിംഗിന് ഭാര്യയുടെ മാതാപിതാക്കള്‍ താമസിക്കുന്ന ഗ്രാമത്തിലേക്ക് പോകേണ്ടി വന്നു. ഈ സമയത്ത് അയാളെ ഭാര്യയുടെ ബന്ധുക്കള്‍ കണ്ടുമുട്ടുകയും തുടര്‍ന്ന് അവര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടാകുകയും ചെയ്തു. താമസിയാതെ, അയാളെ പിടികൂടി ഒരു തൂണില്‍ കെട്ടിയിട്ട് ഭാര്യവീട്ടുകാര്‍ മര്‍ദ്ദിച്ചു.

ഒരു രാത്രിമുഴുവന്‍ കെട്ടിയിട്ടിരുന്ന ഇയാളെ പിറ്റേന്ന് രാവിലെ പോലീസ് എത്തിയാണ് മോചിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. രാത്രി മുഴുവന്‍ അയാളെ തൂണില്‍ കെട്ടിയിട്ട നിലയിലായിരുന്നു.

Back to top button
error: