Newsthen Special

  • ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ചൈനീസ് സഹായത്താല്‍ ആയുധങ്ങള്‍ ശക്തിപ്പെടുത്താന്‍ പാകിസ്താന്‍; അമേരിക്കയെ ലക്ഷ്യമിടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പണിപ്പുരയില്‍ എന്ന് യുഎസ് ഇന്റലിജന്‍സ്; ആണവ എതിരാളിയാകും; സൗഹൃദ രാജ്യ പട്ടികയില്‍നിന്നും വെട്ടും

    യുഎസിനെ വരെ ലക്ഷ്യമിടാന്‍ സാധിക്കുന്ന ഭൂഖണ്ഡാനന്തര ബലിസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന്‍ സൈന്യം രഹസ്യമായി നിര്‍മിക്കുന്നതായി യുഎസ് ഇന്‍റലിജന്‍സ്. ഇത്തരമൊരു മിസൈല്‍ നിര്‍മിച്ചാല്‍ പാക്കിസ്ഥാനെ ആണവ എതിരാളിയായി കണക്കാക്കേണ്ടി വരുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാന്‍ ചൈനീസ് സഹകരണത്തോടെ സ്വന്തം ആയുധങ്ങള്‍ ശക്തിപ്പെടുത്തുയാണ്.  ആണവായുധങ്ങള്‍ കൈവശം വച്ച് യു.എസിനെ എതിര്‍ക്കുന്ന രാജ്യങ്ങളെയാണ്  രാജ്യം ആണവ എതിരാളികളായി കണക്കാക്കുന്നത്. നിലവില്‍ റഷ്യ, ചൈന, നോര്‍ത്ത് കൊറിയ എന്നിവരാണ് യുഎസിന്‍റെ ആണവ എതിരാളികള്‍. യുഎസിനെ ആക്രമിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാനന്തര മിസൈല്‍ പാക്കിസഥാന്‍ വികസിപ്പിച്ചാല്‍ ഇവരെ ആണവ എതിരാളിയായി കണക്കാക്കേണ്ടി വരും. യുഎസിനെ നേരിടാന്‍ ശേഷിയുള്ള ഭൂഖണ്ഡാനന്തര മിസൈലുള്ള ഒരു രാജ്യത്തെയും സൗഹൃദ രാജ്യമായി കാണാനാകില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ഫോറിന്‍ അഫയേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയെ തടഞ്ഞുനിര്‍ത്തുന്നതാനായാണ് ആണവ പദ്ധിയെന്നാണ് പാക്കിസ്ഥാന്‍ എപ്പോഴും അവകാശപ്പെടുന്നത്. അതിനാല്‍ ഹ്രസ്വദൂര, ഇടത്തരം മിസൈലുകളാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയിരുന്നത്. ആണവ വാര്‍ഹെഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാനന്തര ബാലിസ്റ്റിക്…

    Read More »
  • മുംബൈക്കാരന്‍ ചോര്‍ത്തിക്കൊടുത്ത സ്‌റ്റെല്‍ത്ത് സാങ്കേതിക വിദ്യ? ചൈനയും കൂറ്റന്‍ ബി2 ബോംബറുകളുടെ നിര്‍മാണത്തിലെന്ന് സൂചന; രഹസ്യ കേന്ദ്രത്തില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; അമേരിക്കയില്‍ തടവില്‍ കഴിയുന്ന നോഷില്‍ ഗൊവാഡിയ ബി2 വിമാന നിര്‍മാണത്തിലെ മുഖ്യ എന്‍ജിനീയര്‍; ചാരക്കഥ ഇങ്ങനെ

    ന്യൂയോര്‍ക്ക്: ഇസ്രയേലിന്റെ നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ ഇറാന്റെ ഫോര്‍ദോ ആണവ നിലയങ്ങള്‍ തകര്‍ക്കാന്‍ അമേരിക്ക സ്‌റ്റെല്‍ത്ത് ബി-2 ബോംബറുകള്‍ വിന്യസിച്ചതു വന്‍ വാര്‍ത്തയായിരുന്നു. അമേരിക്കയില്‍നിന്നു പതിനായിരക്കണക്കിനു കിലോമീറ്ററുകള്‍ പറന്നാണ് ഫോര്‍ദോയില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അമേരിക്ക വിക്ഷേപിച്ചത്. ലോകത്ത് അമേരിക്കയ്ക്കു മാത്രം അവകാശപ്പടാന്‍ കഴിയുന്ന മിന്നല്‍ വേഗമുള്ള, ഭൂമിയില്‍നിന്ന് കിലോമീറ്ററുകള്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ബി-2 ബോംബറുകള്‍ കൊണ്ടുള്ള നീക്കങ്ങള്‍ എത്രകാലമെന്ന ചോദ്യമാണ് ഉയരുന്നത്. ചൈനയും സമാന വിമാനത്തിന്റെ പിന്നണിയിലാണെന്നാണ് അടുത്തിടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. മേയ് 14ന് സിന്‍ജിയാംഗിലെ മാലാനിനടുത്തുള്ള രഹസ്യ പരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങളാണ് ഈ അഭ്യൂഹം വര്‍ധിപ്പിക്കുന്നതെന്നു ‘ദി വാര്‍ സോണ്‍’ റിപ്പോര്‍ട്ട് ചെയ്തു. രഹസ്യ പരീക്ഷണ കേന്ദ്രത്തില്‍നിന്ന് പുറത്തുവരുന്ന കൂറ്റന്‍ ചിറകുള്ള വിമാനമാണ് അമേരിക്കയുടെ സാങ്കേതികവിദ്യ ചൈനയും നടപ്പാക്കുന്നെന്ന സൂചന നല്‍കുന്നത്. ഡ്രോണുകളോടു സാമ്യമുള്ള, ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന വിമാനമാണ് ഹാംഗറുകള്‍ക്കു (വിമാന ഷെഡ്) പുറത്തു കാണപ്പെട്ടത്. എച്ച് 20 ബോംബര്‍, ജെ 36…

    Read More »
  • 18 മാസത്തിടെ നാലുവട്ടം സ്ഥാന ചലനം; അഗവണന; ഒടുവില്‍ ഇന്ത്യന്‍ ടീമിന്റെ റിയല്‍ ഹീറോ ആയി രാഹുല്‍; ഓപ്പണറായി ഇറങ്ങിയ ഒമ്പതു മാച്ചില്‍ എട്ടിലും സെഞ്ചുറി; ഏറെയും വിദേശത്ത്; ഇംഗ്ലണ്ടില്‍ ഇന്ത്യക്കാരന്‍ കൈവരിക്കുന്ന അപൂര്‍വ നേട്ടവും സ്വന്തം പേരില്‍

    ലണ്ടന്‍: തുടര്‍ച്ചയായ അവഗണനകള്‍ക്കും സ്ഥാനചലനത്തിനും ഒടുവില്‍ ടീമിന്റെ നെടുന്തൂണെന്നു വിശേഷിപ്പിക്കാവുന്ന പ്രകടനത്തിലേക്കുയര്‍ന്ന് കെ.എല്‍. രാഹുല്‍. ഒപ്പണറായി ഇറങ്ങിയ ഒമ്പതു തവണയും മികച്ച പ്രകടനം നടത്തിയ രാഹുല്‍ എട്ടിലും സെഞ്ചുറി നേടി. 18 മാസത്തിനിടെ ടെസ്റ്റില്‍ നാല് തവണയാണ് കെ.എല്‍. രാഹുലിന് സ്ഥാനചലനം വന്നത്. ബാറ്റിങ് പൊസിഷനോ? അങ്ങനൊന്ന് താന്‍ ഓര്‍ക്കുന്നത് പോലുമില്ലെന്നാകും രാഹുലിന് പറയാനാവുക. എന്നിട്ടും ടെസ്റ്റില്‍ കണ്ണും പൂട്ടി വിശ്വസിക്കാന്‍ കഴിയുന്ന ബാറ്ററായി കെ.എല്‍.രാഹുല്‍ നിലയുറപ്പിച്ചു. ഒന്‍പത് തവണയാണ് രാഹുല്‍ ടെസ്റ്റില്‍ ഇതുവരെ ഓപ്പണറായത്. ഇതില്‍ എട്ടുതവണയും സെഞ്ചറിയോടെയായിരുന്നു മടക്കം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും മധ്യനിരയിലേക്ക് ഇറങ്ങേണ്ടി വന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ ഓപണറായി രാഹുല്‍ മടങ്ങിയെത്തി. രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോഴാണ് ഓപണിങ് സ്ഥാനം രാഹുല്‍ ഏറെക്കുറെ ഉറപ്പിച്ചത്. ആദ്യ ടെസ്റ്റിന്റെ നാലാം ദിനം മാധ്യമങ്ങളെ കാണുമ്പോള്‍ ‘ തന്റെ പൊസിഷന്‍ ഏതായിരുന്നുവെന്ന് താന്‍ തന്നെ മറന്നുവെന്നും ടീമിനായി എത്രാമനായി ഇറങ്ങുന്നതിലും സന്തോഷം മാത്രമെന്നും…

    Read More »
  • വീണ്ടും വിലങ്ങുവീഴും; ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്ക് യുഎസ് സുപ്രീം കോടതിയുടെ പച്ചക്കൊടി; സ്വന്തം നാട്ടില്‍ നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ പരിഗണിക്കേണ്ട; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാം; കടുത്ത വിയോജിപ്പുമായി മൂന്ന് ജഡ്ജിമാര്‍; നടപടികള്‍ ഉടന്‍ പുനരാരംഭിച്ചേക്കും

    ന്യൂയോര്‍ക്ക്: മൂന്നു ജഡ്ജിമാരുടെ കടുത്ത വിയോജിപ്പിനിടെ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള ട്രംപിന്റെ നടപടിക്കു സാധുത നല്‍കി യുഎസ് സുപ്രീം കോടതി. കുടിയേറ്റക്കാരെ സ്വന്തം രാജ്യത്തേക്കു മടങ്ങേണ്ടിവരുമ്പോള്‍ അവര്‍ക്കു നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നും നിര്‍ബന്ധിതമായി കയറ്റിവിടാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അധികാരമേറ്റയുടന്‍ ട്രംപ് നടപ്പാക്കിയ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്ക് എണ്ണ പകരുന്നതാണു പുതിയ സുപ്രീം കോടതി വിധി. നിയമത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിഞ്ഞവര്‍ക്കുള്ള വന്‍ തിരിച്ചടിയാണിതെന്നും ചൂണ്ടിക്കാട്ടുന്നു. കോടതിയിലെ മൂന്നു ലിബറല്‍ ജഡ്ജിമാരുടെ കടുത്ത വിയോജിപ്പിനിടെയാണു 6-3 ഭൂരിപക്ഷത്തില്‍ വിധി പാസായത്. മൂന്നാം ലോക രാജ്യങ്ങളിലേക്കു മടങ്ങേണ്ടിവരുമ്പോള്‍ അവര്‍ അനുഭവിക്കാന്‍ സാധ്യതയുള്ള പീഡനങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം നല്‍കണമെന്ന ജുഡീഷ്യല്‍ ഉത്തരവ് എടുത്തുമാറ്റണമെന്ന ആവശ്യത്തിനും കോടതി അംഗീകാരം നല്‍കി. ALSO READ     നിലമ്പൂര്‍ പാഠമായി; സമഗ്രമായ അഴിച്ചുപണിക്ക് സര്‍ക്കാര്‍; പ്രകടനം മോശമായ മന്ത്രിമാരെ മാറ്റും? എ.കെ. ശശീന്ദ്രന്‍ തെറിക്കും; വനംവകുപ്പ് സിപിഎം ഏറ്റെടുത്തേക്കും; കേരള കോണ്‍ഗ്രസിന് നല്‍കാനും ആലോചന; കെ.കെ. ശൈലജയും മന്ത്രിസഭയിലേക്ക് ഏപ്രില്‍ 18ന്…

    Read More »
  • നിലമ്പൂര്‍ പാഠമായി; സമഗ്രമായ അഴിച്ചുപണിക്ക് സര്‍ക്കാര്‍; പ്രകടനം മോശമായ മന്ത്രിമാരെ മാറ്റും? എ.കെ. ശശീന്ദ്രന്‍ തെറിക്കും; വനംവകുപ്പ് സിപിഎം ഏറ്റെടുത്തേക്കും; കേരള കോണ്‍ഗ്രസിന് നല്‍കാനും ആലോചന; കെ.കെ. ശൈലജയും മന്ത്രിസഭയിലേക്ക്

    തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നു സൂചന. കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിലൂടെ അന്‍വറിന്റെ കൈയില്‍നിന്നു പാര്‍ട്ടി ഘടകങ്ങളുടെ നിയന്ത്രണം പൂര്‍ണമായും സിപിഎമ്മിന്റെ കൈകളിലേക്ക് എത്തിയെങ്കിലും ഭരണവിരുദ്ധ വികാരമെന്ന പ്രചാരണം തണുപ്പിക്കാന്‍ സമഗ്രമായ മാറ്റം ആവശ്യമാണെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഭരണവിരുദ്ധ വികാരവും തോല്‍വിക്കു കാരണമായെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. ഇക്കാര്യം സിപിഎം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പരോക്ഷമായി സമ്മതിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ തിരുത്തലുണ്ടാകുമെന്ന് ഇരുവരും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയിലടക്കം അഴിച്ചുപണിയുമായി മുന്നോട്ടുപോകാന്‍ ആലോചന നടക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനത്തിനുള്ള എല്‍ഡിഎഫ് യോഗത്തിനുശേഷമാകും തീരുമാനമെങ്കിലും വനംവകുപ്പ് മന്ത്രിയെയടക്കം മാറ്റുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. വനംവകുപ്പ് സിപിഎം ഏറ്റെടുക്കാനോ കേരള കോണ്‍ഗ്രസിനു കൈമാറാനോ ആലോചനയുണ്ട്. പ്രകടനം മോശമാക്കുന്ന സിപിഎം മന്ത്രിമാരിലും മാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്. കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലും ഭരണത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിമാരുടെ പ്രകടനമാണ് ഏറ്റവുംകൂടുതല്‍ വിലയിരുത്തിയത്.…

    Read More »
  • ‘ഖമേനിയെ തള്ളിപ്പയൂ, അല്ലെങ്കില്‍ മരണം വരിക്കാന്‍ തയാറാകൂ, നിങ്ങളുടെ തൊട്ടടുത്ത് ഞങ്ങളുണ്ട്’; ആക്രമണത്തിനു മുമ്പേ ഇറാന്‍ സൈനിക ജനറല്‍മാരെ ഇസ്രയേല്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വാദം ബലപ്പെടുത്തി വെളിപ്പെടുത്തല്‍

    ടെല്‍അവീവ്: ഇറാന്‍ സൈനിക ജനറല്‍മാരെ വധിക്കുമെന്ന് ഈ മാസം ആദ്യം തന്നെ ഇസ്രയേല്‍ ഭീഷണി മുഴക്കിയിരുന്നെന്നു തെളിയിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. ഇറാന്‍ ഭരണകൂടത്തെയും ഖമേനിയുടെ അധികാരത്തെയും തള്ളിപ്പറഞ്ഞ് വിഡിയോ ചിത്രീകരിച്ച് നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ഭീഷണി. ഇറാന്റെ ആണവ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ജൂണ്‍ 13ന് ഇസ്രയേല്‍ നടത്തിയ ഓപറേഷന്‍ റൈസിംഗ് ലയണിന് മുന്നോടിയായാണ് മുന്നറിയിപ്പുണ്ടായതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാനും സൈന്യത്തില്‍ പിളര്‍പ്പുണ്ടാക്കാനും ഇസ്രയേല്‍ ശ്രമിച്ചുവെന്ന വാദങ്ങളെ ബലപ്പെടുത്തുന്നതാണ് പുറത്തുവന്ന ശബ്ദ സന്ദേശം. ‘ഭാര്യയും കുഞ്ഞുമായി രക്ഷപെടാന്‍ 12 മണിക്കൂര്‍ തരാം. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ ഹിറ്റ്‌ലിസ്റ്റല്‍പ്പെടും എന്നാണ് ഉന്നത സൈനികോദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് ലഭിച്ച സന്ദേശം. ഇരുപതോളം ഫോണ്‍ വിളികളാണ് ഇസ്രയേല്‍ ചാരന്‍മാര്‍ നടത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. നിങ്ങളുടെ തൊട്ടടുത്ത് തന്നെ ഞങ്ങളുണ്ടെന്നും ദൈവം രക്ഷിക്കട്ടെയെന്നും ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. ‘ശ്രദ്ധിച്ച് കേള്‍ക്കൂ… രണ്ട് മണിക്കൂര്‍ മുന്‍പ് ബഗേരിയെയും ഹുസൈന്‍ സലാമിയെയും…

    Read More »
  • സ്വാതന്ത്ര്യം നീണാള്‍ വാഴട്ടെ! രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കുന്ന ജയിലിനു നേരെയും ഇസ്രായേല്‍ ആക്രമണം; എവിന്‍ ജയില്‍ ഖമേനി വിരുദ്ധരെ തൂക്കിലേറ്റുന്നതിന് കുപ്രസിദ്ധം; വിമതരെ മോചിപ്പിച്ച് ഭരണം അട്ടിമറിക്കാനുള്ള നീക്കം? റവല്യൂഷനറി ഗാര്‍ഡിന്റെ കമാന്‍ഡ് സെന്ററും തകര്‍ത്തു

    ഇസ്താംബുള്‍/ടെല്‍ അവീവ്: രാഷ്ട്രീയ തടവുകാരെ പാര്‍പ്പിച്ചിരുന്ന ഇറാനിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലിനു നേരെയും ഇസ്രയേലിന്റെ ആക്രമണം. ആണവ കേന്ദ്രങ്ങള്‍ക്കുനേരെയും സൈനിക ഉദ്യോഗസ്ഥര്‍ക്കു നേരെയുമുള്ള ആക്രമണത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് ഇറാന്റെ പരമോന്ന നേതാവ് അയൊത്തൊള്ള ഖമേനിയുടെ വിമര്‍ശകരടക്കം വിമതരായ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിച്ചിരുന്ന ജയിലും ആക്രമിച്ചത്. ഇറാനില്‍ ഭരണമാറ്റമുണ്ടാകുമെന്നു പ്രഖ്യാപിച്ചു ‘മേക്ക് ഇറാന്‍ ഗ്രേറ്റ് എഗൈന്‍’ കാമ്പെയ്ന്‍ ആരംഭിച്ചതിനു പിന്നാലെയാണ് വിമതരെ മോചിപ്പിക്കുന്ന തരത്തില്‍ എവിന്‍ ജയിലിനു നേരെയുള്ള പരിമിതമായ ആക്രമണമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഠ സ്വാതന്ത്ര്യം നീണാള്‍ വാഴട്ടെ! എവിന്‍ ജയിലിലും ടെഹ്റാനിലെ മറ്റ് ലക്ഷ്യങ്ങളിലും നടത്തിയ ആക്രമണങ്ങള്‍ ഇറാനിയന്‍ ഭരണ സംവിധാനത്തെയും അധികാരം നിലനിര്‍ത്താനുള്ള അതിന്റെ കഴിവിനെയും വിശാലമായി ബാധിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. എവിന്‍ ജയിലിലേക്കുള്ള പ്രവേശന കവാടത്തിന്റെ ബോര്‍ഡുള്ള കെട്ടിടത്തില്‍ നടന്ന സ്‌ഫോടനത്തിന്റെ വീഡിയോയും ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ ‘എക്‌സി’ല്‍ പങ്കുവച്ചു. ജയിലില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആക്രമണത്തിനുശേഷമുള്ളതെന്നു പറയുന്ന…

    Read More »
  • ‘എന്റെ കാലം കഴിഞ്ഞെന്നു പറഞ്ഞവരാണ് വിമര്‍ശകര്‍; ഇപ്പോഴും ഞാന്‍ കളിച്ചുകൊണ്ടേയിരിക്കുന്നു; എഴുതുന്നവര്‍ ഇനിയും എഴുതും പറയുന്നവര്‍ വീണ്ടും പറയും; ഞാന്‍ രാജ്യത്തിനുവേണ്ടി കളിക്കും’: അഞ്ച് വിക്കറ്റ് നേട്ടത്തിനു പിന്നാലെ തുറന്നടിച്ച് ബുംറ

    ന്യൂഡല്‍ഹി: തന്റെ കാലം കഴിഞ്ഞെന്നും കൂടിപ്പോയാല്‍ ആറുമാസംവരെ ടീമില്‍ തുടരുമെന്നും വിധിച്ചവരാണു വിമര്‍ശകരെന്ന് തുറന്നടിച്ച് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ആളുകള്‍ എന്തു പറയുന്നു എന്നതു തനിക്കു നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യമല്ല. രാജ്യത്തിനായി കളിക്കുക മാത്രമാണു ശ്രദ്ധയെന്നും ബുംറ അഭിമുഖത്തില്‍ പറഞ്ഞു. സമ്മര്‍ദം താങ്ങാന്‍ ബുംറയ്ക്കാവില്ലെന്നും അധികകാലം കളിക്കളത്തില്‍ തുടരാനാകില്ലെന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയ്ക്കിടെയുണ്ടായ പരുക്കിനെ തുടര്‍ന്നാണ് താരത്തിന്റെ ഫിറ്റ്‌നസിനെ കുറിച്ച് കടുത്ത ആശങ്ക ഉയര്‍ന്നത്. ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളും താന്‍ കളിക്കില്ലെന്ന് ബുംറയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ എതിരാളിയെ വിറപ്പിച്ചായിരുന്നു ബുംറയുടെ പ്രകടനം. കരിയറിലെ 14-ാം അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചതിന് പിന്നാലെയാണ് വിമര്‍ശകരുടെ വായടപ്പിച്ച് ബുംറ പ്രതികരിച്ചത്. ആളുകള്‍ എന്തെഴുതുന്നു എന്നത് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും രാജ്യത്തിനായി കളിക്കുകയെന്നതിലും ടീമിന് വേണ്ടത് നല്‍കുന്നതിലും മാത്രമാണ് താന്‍ ശ്രദ്ധ പതിപ്പിക്കുന്നെതന്നും ബുംറ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ‘ആളുകള്‍ പറയുന്നതിനെ നിയന്ത്രിക്കുക അസാധ്യമാണ്. ആരെയും…

    Read More »
  • ഇറാന്‍ നേരിടുന്നത് പതിറ്റാണ്ടുകളായി നടത്തിയ നിഴല്‍ യുദ്ധങ്ങളുടെ തിരിച്ചടി? ബലഹീനതകള്‍ നിരവധിയുണ്ടായിട്ടും ശക്തരെന്നു വിശ്വസിച്ചു; രഹസ്യ ശക്തികളെ കെട്ടിപ്പടുത്തു; ഒരിക്കലും ഭീഷണിയല്ലാതിരുന്നിട്ടും അമേരിക്കന്‍ സഖ്യ രാജ്യങ്ങളെ ആക്രമിച്ചു; ചുവടുകള്‍ പിന്നോട്ടു വച്ചില്ലെങ്കില്‍ ഇറാനെ കാത്തിരിക്കുന്നത് ഭരണമാറ്റം

    ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളായി സ്വന്തം ജനതയെയും ഗള്‍ഫ് മേഖലകളെയും ഭയപ്പെടുത്തിയ ഇറാന്റെ ഇസ്ലാമിക ഭരണകൂടം കണക്കെടുപ്പിനെ നേതിരിടുകയാണ്. തീവ്രവാദത്തിനായി ഇറാന്‍ ഉപയോഗിക്കുമായിരുന്ന ആണവായുധ ഭീഷണിയും ഇപ്പോള്‍ തിരിച്ചടി നേരിടുന്നു. അതിന്റെ ചില മേഖലകള്‍ ഇസ്രയേല്‍ നേരത്തേ ബോംബിട്ടു. ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളായ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവ ഇപ്പോള്‍ അമേരിക്കയുടെയും ആക്രമണത്തിന് ഇരയായി. ഫോര്‍ദോ ആണവ കേന്ദ്രത്തിലേക്ക് അമേരിക്ക പന്ത്രണ്ടോളം ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വിക്ഷേപിച്ചെന്നാണു കണക്ക്. ഇത് ഇറാനിയന്‍ ആണവ പദ്ധതികളെ ഗണ്യമായി പിന്നോട്ടടിച്ചിട്ടുണ്ട്. ഇറാന്‍ ആണവ പദ്ധതി വേഗത്തിലാക്കുമെന്നായിരുന്നു ആക്രമങ്ങളെ എതിര്‍ത്തിരുന്നവരുടെ ഭയം. എന്നാല്‍, മുന്‍നിര ശാസ്ത്രജ്ഞരെയടക്കം വധിച്ചതോടെ അടുത്തകാലത്തൊന്നും ആണവായുധമെന്ന നേട്ടത്തിലെത്താന്‍ കഴിയില്ലെന്നാണു വിലയിരുത്തല്‍. ആക്രമണത്തിനു മുമ്പുതന്നെ ഇറാന്റെ നിഴലായിരുന്ന ഹിസ്ബുള്ള, ഹമാസ് എന്നിവയെ ഇസ്രയേല്‍ നിരായുധരാക്കി. ഹൂത്തികള്‍ നിലനില്‍ക്കുന്നു എങ്കിലും ദുര്‍ബലരാണ്. ലെബനനിലെ അവരുടെ മറ്റു പിന്തുണക്കാരും ക്ഷീണിതരാണ്. അവരുടെ സിറിയന്‍ ഏകാധിപതി ബാഷര്‍ അല്‍-അസദിനു മോസ്‌കോയിലേക്ക് ഒളിച്ചോടേണ്ടിവന്നു. വസ്ത്രങ്ങള്‍പോലും മാറാന്‍ കഴിയാതെയാണ് അസദിന്റെ പലായനം. ഠ…

    Read More »
  • പ്രതീക്ഷയോടെ വിദേശത്തേക്ക്; ഏജന്‍സിയുടെ ചതിയില്‍ ജയിലില്‍; മലയാളി അസോസിയേഷന്റെ ഇടപെടലില്‍ മോചനം; നാട്ടിലേക്ക് എത്താനിരിക്കേ മകന്റെ അപ്രതീക്ഷിത മരണം; ഷാനറ്റിന്റെ മാതാവ് ജിനു ഇന്നു നാട്ടിലെത്തും

    ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്‍റെ മാതാവ് ജിനു ഇന്ന് നാട്ടിലെത്തും. മകന്‍റെ മരണവാര്‍ത്തയറിഞ്ഞിട്ടും നാട്ടിലെത്താന്‍ കഴിയാതെ കുവൈറ്റില്‍ കുടുങ്ങിയ അമ്മയുടെ വാര്‍ത്ത നാടിന് വേദനയായിരുന്നു. ജനപ്രതിനിധികളുടെ സമയോചിതമായ ഇടപെടല്‍ അവസാനമായി ആ അമ്മയ്ക്ക് മകനെ ഒന്ന് കാണാന്‍ വഴിയൊരുക്കി. ഇന്നുരാവിലെ 11.15-ന് ജിനു നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് ഷാനറ്റിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 11 മണിയോടെ മൃതദേഹം വീട്ടിൽ കൊണ്ടുവരുമെന്നാണ് വിവരം. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ തമിഴ്നാട്ടില്‍ നിന്ന് ഏലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായി വരുന്ന വാഹനമിടിച്ചാണ് ഷാനറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അലനും അപകടത്തില്‍ മരണപ്പെട്ടിരുന്നു. അലന്‍റെ അമ്മയും വിദേശത്തായിരുന്നു. അവര്‍ നാട്ടിലെത്തിയ പിന്നാലെ അലന്‍റെ സംസ്കാരം നടത്തി. എന്നാല്‍ ഷാനറ്റിന്‍റെ അമ്മ കുവൈറ്റില്‍ കുടുങ്ങി. രണ്ടരമാസം മുമ്പാണ് ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. എന്നാൽ ജോലി ഭാരവും ആരോഗ്യ പ്രശ്നങ്ങളും മൂലം അവിടെ തുടരാൻ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനം ചെയ്ത ശമ്പളവും…

    Read More »
Back to top button
error: