Newsthen Special
-
എയര്‍ ഇന്ത്യ അപകടം: പൈലറ്റുമാരെ പഴിക്കാന്‍ വരട്ടെ; ബോയിംഗ് ഡ്രീംലൈനറിലെ സോഫ്റ്റ്‌വേറിന് പൈലറ്റിന്റെ സഹായമില്ലാതെ എന്‍ജിനിലേക്കുള്ള ഇന്ധനം വിഛേദിക്കാന്‍ കഴിയുമെന്ന് ഏവിയേഷന്‍ വിദഗ്ധ; മുമ്പ് രണ്ടുവട്ടം സംഭവിച്ചു; ബോയിംഗ് കമ്പനിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നെന്ന സൂചനയുമായി വെളിപ്പെടുത്തല്‍
ന്യൂയോര്‍ക്ക്: ബോയിംഗ് വിമാനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷ്ന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മേരി ഷിയാവോ. ബോയിംഗ് വിമാനങ്ങളുടെ ഇന്ധന സ്വിച്ച് സംബന്ധിച്ചാണ് ഇവരുടെ വെളിപ്പെടുത്തല്‍. വിമാനത്തിന്റെ എന്‍ജിനിലേക്കുള്ള ഇന്ധന സ്വിച്ച് തനിയെ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വേര്‍ സംവിധാനം ബോയിംഗ് വിമാനങ്ങള്‍ക്കുണ്ടെന്നും ആകാശത്തുവച്ച് ഇതു രണ്ടു വട്ടം സംഭവിച്ചിട്ടുണ്ടെന്നും അഹമ്മദാബാദ് അപകടം സംബന്ധിച്ച് അന്തിമ തീരുമാനങ്ങളിലേക്ക് എത്തുംമുമ്പ് ഇതേക്കുറിച്ചു പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യ വിമാന അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള വ്യാപക നീക്കം നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഇവരുടെ ഗുരുതര വെളിപ്പെടുത്തല്‍. ബോയിംഗ് 787 വിമാനങ്ങള്‍ക്കു സോഫ്റ്റ്‌വേര്‍ അധിഷ്ഠിത ഫ്യൂവല്‍ സ്വിച്ച് സംവിധാനമുണ്ട്. 75 ശതമാനം കേസുകളിലും പൈലറ്റുമാരാണ് ഇക്കാര്യത്തില്‍ പഴി കേള്‍ക്കാറ്. എന്നാല്‍, അങ്ങനെയല്ലാത്ത സംഭവങ്ങളുണ്ടെന്നും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയായ ബര്‍ഖ ദത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. 2019ല്‍ നിപ്പോണ്‍ എയര്‍വേയ്‌സിന്റെ ബോയിംഗ് 787 ന്റെ ഇന്ധന സ്വിച്ചുകള്‍ ആകാശത്തുവച്ച് ഓഫ്…
Read More » -
മധസ്ഥത വഹിച്ചതായി വിവരമില്ല; കാന്തപുരത്തിന്റെ ഇടപെടല്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; ‘ബ്ലഡ് മണി’യുടെ കാര്യത്തില്‍ കൂടുതല്‍ സമയം ചോദിച്ചു; അനൗദ്യോഗിക ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നു മുന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍
ന്യൂഡല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ കാന്തപുരം മധ്യസ്ഥത വഹിച്ചതായി വിവരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബ്ലെഡ് മണിയുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ കൂടുതല്‍ സമയം ചോദിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തില്‍ യെമനിലെ മതപണ്ഡിതരുമായി നടത്തിയ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം മാധ്യമങ്ങളെ കണ്ടത്. കേന്ദ്ര സർക്കാർ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും അഭിഭാഷകനെ നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നടപ്പാക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെയാണ് കഴിഞ്ഞ ദിവസം മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ച് യെമന്‍ കോടതി ഉത്തരവിറക്കിയത്. യെമനിലെ മതപണ്ഡിതരുമായി ചര്‍ച്ച നടത്തിയ കാര്യം കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാരുടെ നിര്‍ദേശപ്രകാരം പ്രമുഖ സുഫി പണ്ഡിതന്‍ ഹബിബ് ഉമര്‍ ബിന്‍ ഹാഫിള്‍ ആണ് യെമനില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബുവുമായും യെമന്‍ ഭരണകൂട പ്രതിനിധിയുമായും ജിനായത്ത് കോടതി സുപ്രീം ജഡ്ജുമായും…
Read More » -
‘കേരള ബിജെപി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളീ?’ രാജീവ് ചന്ദ്രശേഖറിനെതിരേ നീക്കം ശക്തമാക്കി മറുപക്ഷം; സേവ് ബിജെപി കാമ്പെയ്‌നുമായി സമാന്തര നീക്കങ്ങള്‍; പുനസംഘടനയില്‍ തഴഞ്ഞതിനു പിന്നാലെ സുരേന്ദ്രനെ രാജ്യസഭാ സീറ്റിലും വെട്ടയത് ആര്‍എസ്എസിന്റെ അറിവോടെ?
തൃശൂര്‍: പുനസംഘടനയിലെ തഴയലിനു പിന്നാലെ സി. സദാനന്ദനെ രാജ്യസഭയിലേക്കു പരിഗണിച്ചതിനു പിന്നാലെ സംസ്ഥാന ബിജെപിയില്‍ പോര് രൂക്ഷം. അതൃപ്തര്‍ സമാന്തര നീക്കങ്ങളുമായി മുന്നോട്ട്. രാജ്യസഭാ സീറ്റില്‍ കെ. സുരേന്ദ്രനെ വെട്ടിയതു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണെന്നു വി. മുരളീധരന്‍- കെ. സുരേന്ദ്രന്‍ പക്ഷത്തിനു ലഭിച്ച വിവരം. ദേശീയ നേതൃത്വത്തിനു കെ. സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുടെ പേരുകളാണു രാജ്യസഭയിലേക്കു നേരത്തേ നല്‍കിയത്. ആദ്യ പരിഗണന സംസ്ഥാന പ്രസിഡന്റായിരുന്ന കെ. സുരേന്ദ്രനും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യാമയി കേരളത്തില്‍നിന്ന് എംപിയെ വിജയിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയാണു സുരേന്ദ്രന്‍ അവകാശമുന്നയിച്ചത് എങ്കിലും സി. സദാനന്ദന്റെ പേരാണു രാജീവ് കേന്ദ്ര നേതൃത്വത്തിനു നല്‍കിയത്. അക്രമ രാഷ്ട്രീയത്തെ തുറന്നു കാണിക്കാന്‍ സിപിഎമ്മുകാര്‍ കാലു വെട്ടിമാറ്റിയ ഇരയെ ദേശീയ രാഷ്ട്രീയത്തിലും ഉയര്‍ത്തിക്കാട്ടാന്‍ കഴിയുമെന്നു മോദി- ഷാ പക്ഷത്തെ ബോധ്യപ്പെടുത്താനും കഴിഞ്ഞു. ആര്‍എസ്എസിന്റെ പിന്തുണയും ഇക്കാര്യത്തില്‍ രാജീവിനുണ്ട്. സംസ്ഥാനത്തെ ബി.ജെ.പിയില്‍ അവസാനവാക്ക് താനായിരിക്കുമെന്നു വ്യക്തമാക്കുകയാണു രാജീവ് ഇതിലൂടെ. അതേസമയം, രാജീവ് ചന്ദ്രശേഖറിനെതിരെ വിപുലമായ…
Read More » -
‘ഇനി ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടി’; അമേരിക്കയെയും അവരുടെ നായയായ സയണിസ്റ്റുകളെയും നേരിടാന്‍ ശക്തമെന്നും ഖമേനി; പുതിയ വീഡിയോ പുറത്ത്; ആണവ ചര്‍ച്ച പുനരാരംഭിച്ചില്ലെങ്കില്‍ ഉപരോധമെന്ന് ഫ്രാന്‍സ്; ഇറാനുമേല്‍ കടുത്ത സമ്മര്‍ദം
ദുബായ്: ഇറാനെതിരായ ഏതൊരു സൈനികാക്രമണവും നേരിടാന്‍ തയാറെന്ന് പരമോന്നത നേതാവ് അയത്തൊള്ള ഖമേനി. 12 ദിവസത്തെ ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തിലുണ്ടായതിനേക്കാള്‍ നാശം എതിരാളികള്‍ക്കു നല്‍കും. ‘അമേരിക്കയുടെയും അവരുടെ നായ്ക്കളായ സയണിസ്റ്റ് ഭരണകൂടത്തെയും (ഇസ്രയേല്‍) നേരിടാന്‍ നമ്മുടെ രാജ്യം ശക്തമാണെ’ന്നും അദ്ദേഹം ടെലിവിഷനിലൂടെ അറിയിച്ചു. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന് ആരോപിച്ചാണ് ഇസ്രയേലും അമേരിക്കയും കഴിഞ്ഞമാസം ഇസാനില്‍ ആക്രമണം നടത്തിയത്. എന്നാല്‍, ഇറാന്റെ ആക്രമണത്തില്‍ അമേരിക്കയുടെ വ്യോമ താവളത്തിനടക്കം സാരമായ നാശമുണ്ടാക്കിയെന്നും യുഎസിനും മറ്റുള്ളവര്‍ക്കും ഇതിലും വലിയ പ്രഹരമേല്‍പ്പിക്കാന്‍ കഴിയുമെന്നും ഖമേനി പറഞ്ഞു. ഖത്തറിലെ അല്‍ ഉദൈദ് വ്യോമ താവളത്തിനു നേരെയുള്ള മിസൈല്‍ ആക്രമണം ചൂണ്ടിക്കാട്ടിയാണ് ഖമേനിയുടെ വാക്കുകള്‍. നയതന്ത്രത്തിലായാലും സൈനിക നടപടികളിലാണെങ്കിലും ഇറാന്റെ കൈകള്‍ നിറഞ്ഞുതന്നെയാണ്. ദുര്‍ബലമാണെന്ന് ആരും കരുതരുതെന്നും ഖമേനി പറഞ്ഞു. എന്നാല്‍, ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇറാന്‍ കടുത്ത സമ്മര്‍ദത്തിലാണെന്നാണു വിവരം. അമേരിക്ക, മൂന്ന് പ്രധാന യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഓഗസ്റ്റ് അവസാനംതന്നെ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നു കര്‍ശന നിര്‍ദേശം…
Read More » -
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകളെ ദുബായില്‍ ഹിന്ദു ആചാര പ്രകാരം സംസ്‌കരിക്കും; നിതീഷിനെതിരേ ഷാര്‍ജ പോലീസിലും പരാതി നല്‍കുമെന്ന് അമ്മ; കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം
തിരുവനന്തപുരം: ഷാര്‍ജയിലില്‍ മരിച്ച മലയാളി യുവതി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. മകള്‍ വൈഭവിയുടെ മൃതദേഹം ദുബായിയില്‍ സംസ്കരിക്കും. ഹിന്ദു ആചാരപ്രകാരമാണ് സംസ്കാരം. കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരെ ഷാര്‍ജ പൊലീസിലും പരാതി നല്‍കുമെന്ന് അമ്മ പറഞ്ഞു. അതേസമയം, കൊല്ലം സ്വദേശി വിപഞ്ചികയും മകളും ഷാർജയിൽ മരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഭർത്താവിനെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശം. മൃതദേഹങ്ങൾ എങ്ങനെ തിരികെ എത്തിക്കാനാകുമെന്ന് കോടതി ചോദിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ ആവശ്യപ്പെടുന്നതിന്റെ കാരണമെന്താണെന്നും, ഭർത്താവിനല്ലേ നിയമപരമായ അവകാശമെന്നും കോടതി ചോദിച്ചു. വിപഞ്ചികയുടെയും മകളുടെയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇരുവരുടെയും മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും വിപഞ്ചികയുടെ അമ്മയുടെ സഹോദരി നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ ഹർജിയിലുള്ളതെല്ലാം കുടുംബത്തിന്റെ ആരോപണങ്ങളല്ലെയെന്ന് കോടതി ചോദിച്ചു. മൃതദേഹങ്ങൾ എങ്ങനെ തിരികെയെത്തിക്കാനാകും? ഭര്‍ത്താവിനല്ലേ നിയമപരമായ അവകാശമെന്നും, ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് മൃതദേഹം കൊണ്ടു…
Read More » -
ഒരേയൊരു ഉസ്താദ്! മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിടത്ത് കാന്തപുരത്തിന്റെ വിജയം; വധശിക്ഷ മുന്‍കൂട്ടി അറിയിക്കാതിരിക്കുക എന്ന പതിവും ഹൂത്തികള്‍ തെറ്റിച്ചു; ഉപദേശിച്ചത് ഇസ്ലാമിക നിമയത്തിന്റെ സാധ്യതകള്‍; നിമിഷപ്രിയ ടോമി തോമസിന്റെ മോചനത്തിന് പ്രതീക്ഷകള്‍ തെളിയുന്നു; ഇത് റിയല്‍ കേരള സ്‌റ്റോറി
സനാ: നിമിഷപ്രിയ ടോമി തോമസിന്റെ വധശിക്ഷ യെമനിലെ ഇന്ത്യന്‍ എംബസിയും കേന്ദ്രസര്‍ക്കാരുമടക്കം പരാജയപ്പെട്ടിടത്ത് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വിജയിച്ചതിനു പിന്നാലെ ഇസ്ലാമിലെ സൗമ്യ മുഖത്തിന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ശശി തരൂര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ‘ഉസ്താദി’നെ പ്രകീര്‍ത്തിച്ചു രംഗത്തുവന്നു. കാന്തപുരത്തോട് ഇടപെടണമെന്ന് അഭ്യര്‍ഥിച്ച ചാണ്ടി ഉമ്മനെയും രാഷ്ട്രീയഭേദമില്ലാതെ ഏവരും അഭിനന്ദിച്ചു. നിമിഷപ്രിയ ഇപ്പോള്‍ ഉള്ളത് വിമത വിഭാഗമായ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സനാ ജയിലിലാണ്. നിമിഷയുടെ വധശിക്ഷ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട യെമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടുമില്ല. ഇപ്പോള്‍ യമനില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നില്ല. യമനുമായുള്ള നയതന്ത്ര ഇടപാടുകള്‍ ജിബൗട്ടിയിലെ ഇന്ത്യന്‍ മിഷന്‍ ആണ് നടത്തുന്നത്. ഒരു വിദേശ കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതുമുതല്‍ മാതൃരാജ്യത്തെ അറിയിച്ചിരിക്കണം എന്നതു വിയന്ന കണ്‍വന്‍ഷന്‍ ഓണ്‍ കൗണ്‍സുലാര്‍ റിലേഷന്‍സ് (1963) പ്രകാരം നിയമമാണ്. ഇന്ത്യയും യമനും ഇത് അംഗീകരിച്ച രാജ്യങ്ങളാണ്. എന്നല്‍, അന്തര്‍ദേശീയ അംഗീകാരമില്ലാത്ത ഹൂത്തികള്‍ ഭരിക്കുന്നയിടങ്ങളില്‍…
Read More » -
ബ്രഹ്‌മോസ് ഒക്കെ ഇനിയെന്ത്! ശബ്ദത്തിന്റെ എട്ടിരട്ടി വേഗം, 1500 കിലോമീറ്റര്‍ പരിധി; ഇസ്രയേലിന്റെ അയണ്‍ഡോമിനെ വരെ കബളിപ്പിക്കും: ആധുനിക സ്‌ക്രാംജെറ്റ് എന്‍ജിനുമായി ഇന്ത്യയുടെ ഹൈപ്പര്‍ സോണിക് മിസൈല്‍; കര, വായു, വെള്ളം എന്നിവയില്‍നിന്ന് അനായാസം വിക്ഷേപിക്കാം; ‘പ്രോജക്ട് വിഷ്ണു’വില്‍ ആദ്യ കുഞ്ഞ് പിറന്നു
ന്യൂഡല്‍ഹി: മിസൈല്‍ സാങ്കേതികവിദ്യയില്‍ വന്‍ കുതിപ്പുമായി ഇന്ത്യ. പാകിസ്താന്റെയും തുര്‍ക്കിയുടെയും ഉറക്കം കളയുന്ന, ശബ്ദത്തിന്റെ എട്ടിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന നൂതന മിസൈല്‍ സംവിധാനമായ എക്‌സ്റ്റെന്‍ഡഡ് ട്രാജക്ടറി ലോംഗ് ഡ്യൂറേഷന്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ (ഇടി-എല്‍ഡിഎച്ച്‌സിഎം ) ആണ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചത്. ബ്രഹ്‌മോസ്, അഗ്‌നി-5, ആകാശ് തുടങ്ങിയ നിലവിലുള്ള മിസൈല്‍ സംവിധാനങ്ങളെ പൂര്‍ണമായി മറികടക്കുന്നതും ഇവയെ പൂര്‍ണമായി മാറ്റി നിര്‍ത്തുന്നതുമാണ് പുതിയ കണ്ടു പിടിത്തം. ‘പ്രോജക്ട് വിഷ്ണു’ എന്നു പേരിട്ട രഹസ്യ പദ്ധതിയിലൂടെയാണു ‘മാക്ക് 8’ അഥവാ ശബ്ദത്തിന്റെ എട്ടു മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈല്‍ എന്‍ജിന്‍ കണ്ടെത്തിയത്. 1500 കിലോമീറ്റര്‍വരെ അകലത്തിലുള്ള ലക്ഷ്യത്തില്‍ എത്താനും കഴിയും. നിലവിലെ ബ്രഹ്‌മോസ് മിസൈലിന്റെ മൂന്നിരട്ടി വേഗവും മൂന്നിരട്ടി ദൂരപരിധിയുമാണിത്. 290 കിലോമീറ്റര്‍ പരിധിയിലാണ് ആദ്യം ബ്രഹ്‌മോസ് പുറത്തിറക്കിയത്. നിലവില്‍ 450 കിലോമീറ്റര്‍വരെ സഞ്ചരിക്കും. വേഗത, റഡാറിന്റെ കണ്ണുവെട്ടിക്കല്‍ (സ്‌റ്റെല്‍ത്ത്), ദീര്‍ഘദൂര കൃത്യത എന്നിവ സംയോജിപ്പിച്ച് ‘ഇടി-എല്‍ഡിഎച്ച്‌സിഎം’ മറ്റൊരു…
Read More » -
മികച്ച പ്രതിഛായ, അഴിമതിക്കെതിരേ ശക്തമായ നിലപാട്; സിപിഐ സമ്മേളനവേദി വിട്ടതിനു പിന്നാലെ സി.സി. മുകുന്ദനെ ബിജെപിയിലേക്ക് ക്ഷണിച്ചത് രാജീവ് ചന്ദ്രശേഖര്‍; നാട്ടിക എംഎല്‍എ പദവി വാഗ്ദാനം; പി.എ. പണം തട്ടിയതിന് തെളിവു പുറത്തുവിട്ട് എംഎല്‍എ; സിപിഐ നേതൃത്വം കടുത്ത പ്രതിസന്ധിയില്‍
തൃശൂര്‍: ജില്ലാ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയതിന് പ ിന്നാലെ പ്രതിഷേധമുയര്‍ത്തി സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ സി.പി.ഐ നേതാവ് സി.സി. മുകുന്ദന്‍ എം.എല്‍.എ യെ വലവീശി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേരിട്ടാണ് ഇട പെട്ടത്. നാട്ടിക സീറ്റ് തന്നെയാണ് ആദ്യ വാഗ്ദാനം. ഇന്നലെ തൃശൂര്‍ ജില്ലയിലെ പ ാര്‍ട്ടി നേതൃത്വവുമായി ബന്ധ പ്പെട്ട രാജീവ് ചന്ദ്രശേഖര്‍ ഉടന്‍ തന്നെ മുകുന്ദനുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് കടക്കാനുള്ള നിര്‍ദേശവും നല്‍കി. കോണ്‍ ഗ്രസും ബി.ജെ.പിയും തന്നെ ക്ഷണിച്ചെന്ന് സി.സി. മുകുന്ദന്‍ പറഞ്ഞു. പാര്‍ട്ടി പൂര്‍ണ്ണമായും അവഗണിച്ചാല്‍ മറ്റുചിന്തകളി ലേക്ക് പോവുമെന്ന് മുകുന്ദന്‍ വ്യക്തമാക്കി. തന്റെ കള്ളയൊപ്പിട്ടു പിഎ പണം തട്ടിയതിന്റെ തെളിവുകളും മുകുന്ദന്‍ പുറത്തുവിട്ടിരുന്നു. യഥാര്‍ഥ ഒപ്പും പി.എ. ഇട്ട ഒപ്പും തമ്മില്‍ താരതമ്യം ചെയ്താണ് വിവരം പുറത്തുവിട്ടത്. ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയിലേക്കെത്തിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യ ക്ഷന്‍ എം.എ കൃഷ്ണനുണ്ണിയടക്കമുള്ള എഴുത്തച്ഛന്‍ സമാജം നേതാക്കള്‍ ബി.ജെ.പി വിട്ട് വീണ്ടും…
Read More » -
ആണവായുധ പ്രയോഗത്തില്‍ വെന്തെരിയുന്ന ഇസ്രായേല്‍; ഇതോ ഇറാന്റെ ലക്ഷ്യം? ചിത്രം പുറത്തുവിട്ട് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍; വിവിവാദമായതോടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പിന്‍വലിച്ച് തടിതപ്പി; ആണവായുധം വികസിപ്പിക്കുന്നതിന് എതിരെന്നും വിശദീകരണം
ടെഹ്‌റാന്‍: ഇസ്രായേലില്‍ ആണായുധം പ്രയോഗിച്ചാല്‍ എന്തു സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടുന്ന ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ഷെയര്‍ ചെയ്ത് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുടെ ഉപദേഷ്ടാവ്. മൊഹമ്മദ് ബാഗര്‍ ഗലീബയുടെ ഉപദേഷ്ടാവ് മെഹ്ദി മൊഹമ്മദിയാണ് വിവാദമായ ചിത്രം ഷെയര്‍ ചെയ്തത്. ഇസ്രയേലിനു മുകളിലേക്ക് ആണവായുധം പ്രയോഗിച്ചാല്‍ എങ്ങനെയിരിക്കുമെന്നത് ഇസ്രയേല്‍ മാപ്പ് ഉപയോഗിച്ചു കമ്പ്യൂട്ടറില്‍ സൃഷ്ടിച്ചാണു ഷെയര്‍ ചെയ്തിരിക്കുന്നത്. ഇൗ ചിത്രം ഉടന്‍ പിന്‍വലിച്ചെങ്കിലും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഇന്റര്‍നാഷണല്‍ ഉടന്‍ പുറത്തുവിട്ടു. തൊട്ടുപിന്നാലെ ചിത്രത്തിന്റെ വിശദീകരണവുമായി മെഹ്ദി രംഗത്തുവന്നു. തന്റെ പേജിന്റെ അഡ്മിനാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതെന്നും ഉടന്‍ ഡിലീറ്റ് ചെയ്‌തെന്നും മെഹ്ദി പറഞ്ഞു. ഞാന്‍ വ്യക്തിപരമായി ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിന് എതിരാണ്. അത് ഇറാന്റെ പ്രതിരോധമാകുമെന്നും കരുതുന്നില്ല. അത് അങ്ങേയറ്റം സങ്കീര്‍ണമായ വിഷയമാണ്’ എന്നും മെഹ്ദി പറഞ്ഞു. ഇസ്രയേലിനു കനത്ത പ്രഹരമേല്‍പ്പിച്ചത് ആണവായുധം കൈവശം വച്ചിട്ടല്ല. യുക്രൈന്‍ റഷ്യയുമായി പിടിച്ചു നില്‍ക്കുന്നതും ആണവായുധമുള്ളതുകൊണ്ടല്ല. ആണവായുധങ്ങളുടെ സൈനിക ഉപയോഗം മിക്ക രാജ്യങ്ങളും കരുതുന്നതിലും പരിമിതമാണെന്നും മെഹ്ദി…
Read More »
