Newsthen Special
-
നല്ലൊരു കമ്മിറ്റി വരും, അമ്മയുടെ ഭരണം നന്നായി കൊണ്ടുപോകും: മോഹന്‍ലാല്‍
കൊച്ചി: അമ്മ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തെന്നും അംഗങ്ങളുടെ താല്‍പര്യപ്രകാരം നല്ലൊരു കമ്മിറ്റി വരുമെന്നും ഭരണം നല്ല രീതിയില്‍ മുന്നോട്ടുപോകുമെന്നും മോഹന്‍ലാല്‍. താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് കൊച്ചിയിൽ തുടരുകയാണ്. ഉച്ചയ്ക്ക് ഒരുമണി വരെയാണ് വോട്ടെടുപ്പ്. 2.30മുതൽ വോട്ട് എണ്ണിത്തുടങ്ങും. വൈകിട്ട് നാലിനുശേഷം ഫലം പ്രഖ്യാപിക്കും. അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലും, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലുമാണ് മൽസരം.
Read More » -
തനിക്കെതിരായ ആരോപണം പോലീസിലെ ഗൂഢാലോചന; പി.വി. അന്‍വറിനു വഴങ്ങാത്തതില്‍ പക; അജിത് കുമാറിന്റെ മൊഴിപ്പകര്‍പ്പ് പുറത്ത്; ‘അന്‍വറിനെ കണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം’
തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസിനുള്ളിലെ ഗൂഢാലോചനയെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിന്റെ മൊഴി. വ്യാജരേഖകള്‍ ചമച്ചത് പൊലീസില്‍ നിന്നാണെന്നും അന്വേഷണം നടത്തണമെന്നും അജിത്കുമാര്‍ ആവശ്യപ്പെടുന്നു. വിജിലന്‍സ് അന്വേഷണ സംഘത്തിന് അജിത്കുമാര്‍ നല്‍കിയ മൊഴിപ്പകര്‍പ്പ് പുറത്തുവന്നു. വീട് നിര്‍മിക്കുന്നത് ഭാര്യാപിതാവ് നല്‍കിയ ഭൂമിയിലാണ്. ഫ്‌ളാറ്റ് മറിച്ചുവിറ്റ് ലാഭം നേടിയിട്ടില്ലെന്നും പി.വി അന്‍വറിന് വഴങ്ങാത്തതാണ് ആരോപണത്തിന് കാരണമെന്നും അജിത്കുമാര്‍ മൊഴി നല്‍കി. പി.വി. അന്‍വറുമായി സംസാരിച്ചിരുന്നെന്നും കണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും എം.ആര്‍ അജിത്കുമാര്‍ പറഞ്ഞു. സംശയങ്ങള്‍ ദുരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടെന്നും എ.ഡി.ജി.പിയുടെ മൊഴിയിലുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി തള്ളിയിരുന്നു. വിജിലന്‍സ് കൃത്യമായ പരിശോധന നടത്തിയിട്ടില്ലെന്നും തെളിവുകള്‍ കണക്കിലെടുക്കാതെയുള്ള റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. അജിത് കുമാര്‍ ഒരു രൂപ അനധികൃതമായി സമ്പാദിച്ചതിന് തെളിവില്ലെന്ന് കാട്ടിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് ഡയറിയും…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരം കടുപ്പിക്കാന്‍ സാബു ജേക്കബിന്റെ ട്വന്റി 20; 55 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പറേഷനിലും മത്സരിക്കും; സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള പട്ടിക തയാറാക്കി തുടങ്ങി; നല്ല കുടുംബത്തില്‍നിന്നുള്ള ചെറുപ്പക്കാരെ പരിഗണിക്കുമെന്ന് സാബു ജേക്കബ്
തിരുവനന്തപുരം: കിറ്റക്‌സ് എംഡി സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാര്‍ട്ടി 55 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും ഒരു കോര്‍പറേഷനിലും മത്സരിക്കാനൊരുങ്ങുന്നു. 2015ല്‍ എറണാകുളത്തെ കിഴക്കമ്പലത്തെ വിജയത്തിലൂടെയാണ് കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളെ ഞെട്ടിച്ചുകൊണ്ടു രംഗത്തുവന്നത്. കിറ്റക്‌സിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടുകൊണ്ടു പ്രവര്‍ത്തനമാരംഭിച്ച ട്വന്റി 20 തൃക്കാക്കര, മരട്, ആലുവ എന്നിവയ്ക്കു പുറമേ കൊച്ചി കോര്‍പറേഷനിലും ഇക്കുറി മത്സരിക്കും. 2013ല്‍ രൂപീകരിച്ച പാര്‍ട്ടി കിഴക്കമ്പലത്ത് 19ല്‍ 17 സീറ്റുകളും നേടിയാണു 2015ല്‍ വിജയിച്ചത്. 2020ല്‍ കിഴക്കമ്പലത്തിനു പുറമേ ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍ എന്നീ പഞ്ചായത്തുകളിലും ഭരണം പിടിച്ചു. വെങ്ങോല പഞ്ചായത്തില്‍ ശക്തമായ സാന്നിധ്യമാകാനും ഇവറക്കു കഴിഞ്ഞു. ക്ഷേമം, സുതാര്യത എന്നിവയിലൂന്നിയുള്ള പ്രവര്‍്തനത്തിലൂടെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ കഴിഞ്ഞതാണ് പാര്‍ട്ടിയുടെ വിജയത്തിനു കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്. അഴിമതിക്കറ പുരണ്ട ഇപ്പോഴത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു ബദലാണു തങ്ങളെന്നും ഇവര്‍ അവകാശപ്പെടുന്നു. പാര്‍ട്ടിക്കിപ്പോള്‍ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും അടിസ്ഥാനതലത്തില്‍ ശക്തിയുണ്ടെന്നും 55 പഞ്ചായത്തുകളില്‍ മത്സരിക്കുമെന്നും സാബു ജേക്കബ് ദേശീയ…
Read More » -
ലക്ഷ്യം ഇന്ത്യതന്നെ; ചൈനീസ് മോഡലില്‍ ആര്‍മി റോക്കറ്റ് കമാന്‍ഡ് രൂപീകരിക്കാന്‍ പാകിസ്താന്‍; മിസൈല്‍, വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഏകോപിപ്പിക്കും; വാചകമടി തുടര്‍ന്നാല്‍ പ്രത്യാഘാതമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്‌സതാന്റെ ദീര്‍ഘദൂര മിസൈല്‍ സംവിധാനങ്ങളില്‍ തുളവീണ സാഹചര്യത്തില്‍ പുതിയ സൈനിക വിഭാഗം രൂപീകരിക്കുന്നു. ചൈനയ്ക്കു സമാനമായി ആര്‍മി റോക്കറ്റ് ഫോഴ്‌സ് കമാന്‍ഡ് (എആര്‍എഫ്‌സി) രൂപീകരിക്കാന്‍ തീരുമാനിച്ചെന്നു പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. പരമ്പരാഗത മിസൈല്‍, റോക്കറ്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം സേനയെന്നതിനപ്പുറം ബാലിസ്റ്റിക് മിസൈലുകളുടെയും ഹൈപ്പര്‍ സോണിക് പദ്ധതിയുടെയും മേല്‍നോട്ടവും ഈ വിഭാഗത്തിനായിരിക്കും. ‘ഏറ്റവും ആധുനിക സാങ്കേതികവിദ്യകള്‍ കൂട്ടിച്ചേര്‍ത്ത സൈനിക വിഭാഗമായിരിക്കും’ ഇതെന്നാണു പാക് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പാക് സൈന്യത്തിന്റെ കരുത്തുകൂട്ടുന്നതായിരിക്കും പുതിയ സേനാവിഭാഗമെന്നും ഷെരീഫ് പറഞ്ഞു. നേരത്തേ, സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു നടത്തിയ പരേഡില്‍ ഫത്ത 5 അടക്കമുള്ളവ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ തൊട്ടുമുമ്പിലുള്ള മിസൈലുകള്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുണ്ടായ യുദ്ധത്തില്‍ ഇന്ത്യക്കെതിരേ ഉപയോഗിച്ചിരുന്നു. മിസൈല്‍ സംവിധാനം ഇന്ത്യയെ ഉദ്ദേശിച്ചാണ് രൂപീകരിക്കുന്നതെന്നു സൈനിക ഉദ്യേഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വ്യോമ പ്രതിരോധം വര്‍ധിപ്പിക്കുന്നതിനൊപ്പം മിസൈല്‍ സംവിധാനങ്ങളിലും പാകിസ്താന്‍ ശ്രദ്ധയൂന്നുന്ന വിവരം അറിയാമെന്ന് ഇന്ത്യന്‍ സുരക്ഷാ…
Read More » -
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: പരാതികള്‍ ലഭിച്ചില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാട് പൊളിച്ചടുക്കി കെ.പി. രാജേന്ദ്രന്‍; പ്രാഥമിക പട്ടിക വന്നപ്പോള്‍ മുതല്‍ നല്‍കിയത് അഞ്ചിലേറെ പരാതികള്‍; എല്ലാം വാങ്ങിവച്ചു; ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ പേരിലും ചേര്‍ത്തു 10 വോട്ട്
തൃശൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ക്രമക്കേടിനെക്കുറിച്ചു തൃശൂരില്‍നിന്നു പരാതികള്‍ ലഭിച്ചില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട് വസ്തുതാവിരുദ്ധമെന്നു സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രന്‍. കമ്മീഷന്‍ പരാതികള്‍ കൈപ്പറ്റിയതിന്റെ രേഖകള്‍ കൈയിലുണ്ട്. ഫ്‌ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ചു വ്യാജവോട്ടുകള്‍ ചേര്‍ക്കുന്നെന്ന സൂചന കിട്ടിയപ്പോള്‍തന്നെ 2024 മാര്‍ച്ച് 25ന് പരാതി നല്‍കി. ക്രമക്കേടുകളെക്കുറിച്ചു ഫ്‌ളാറ്റുകളിലെത്തി നേരിട്ടു പരിശോധിച്ചു. ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചൂണ്ടിക്കാട്ടി. 2024 ഏപ്രില്‍ 25ന് വീണ്ടും പരാതി നല്‍കി. വോട്ടെടുപ്പു ദിനമായ 26ന് ക്രമവിരുദ്ധമായ വോട്ടുകള്‍ ഉള്‍പ്പെടുത്തിയ പട്ടികയാണ് ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നത്. പാര്‍ട്ടിയുടെ പോളിംഗ് ഏജന്റുമാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നു ഹരിശ്രീ സ്‌കൂളിലെ ബൂത്തുകളില്‍ വോട്ടു ചെയ്യാനെത്തിയവര്‍ക്കു മടങ്ങിപ്പോകേണ്ടിവന്നു. ക്രമക്കേടിനെക്കുറിച്ച് അന്നു വൈകീട്ട് തെരഞ്ഞെടുപ്പു കമ്മീഷനും വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. 27നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ മുഖ്യ നിരീക്ഷക വിളിച്ചുകൂട്ടിയ യോഗത്തിലും ക്രമക്കേടിനെക്കുറിച്ചു ബോധ്യപ്പെടുത്തി. ഇടയ്ക്കു നടന്ന നാലഞ്ചു യോഗങ്ങളിലും ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയതിനു രേഖയുണ്ട്. ക്രമക്കേടുകളെക്കുറിച്ച് മേയ്…
Read More » -
തൃശൂര്‍ കോണ്‍ഗ്രസിലെ അടി തീരുന്നില്ല; ഡിസിസി പ്രസിഡന്റിനെ ക്ഷണിച്ചില്ല; ഐഎന്‍ടിയുസി പരിപാടിയില്‍ പങ്കെടുക്കാതെ വി.ഡി. സതീശന്‍ മടങ്ങി; തുമ്മിയാല്‍ തെറിക്കുന്ന മൂക്കെങ്കില്‍ പോകട്ടെന്ന് തുറന്നടിച്ച് നേതാക്കള്‍; വിമര്‍ശനവുമായി ആര്‍. ചന്ദ്രശേഖറും
തൃശൂര്‍: ഐ എന്‍ടിയുസിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി. ടൗണ്‍ഹാളിലെ സമ്മേളന സ്ഥലത്തേക്കുള്ള യാത്രാ മധ്യേയാണു മടക്കം. ചടങ്ങിലേക്കു ഡിസിസി പ്രസിഡന്റിനെ ക്ഷണിച്ചില്ലെന്നതാണു കാരണമെന്നാണു വിവരം. ഐ എന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ബഹിഷ്‌കരിച്ചത് വരും ദിവസങ്ങളിലും വിവാദമായേക്കും. ഡിസിസി പ്രസിഡന്റ് വിലക്കിയതുകൊണ്ടാണു പ്രതിപക്ഷ നേതാവ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്ന് ഐഎന്‍ടിയുസി ജില്ല പ്രസിഡന്റ് സുന്ദര കുന്നത്തുള്ളി യോഗത്തില്‍ തുറന്നടിച്ചു. -ഇത് ഐ എന്‍ടിയുസിയുടെ പരിപാടിയാണ്. മറ്റാളുകളെ കോലംകെട്ടി കൊണ്ടിരുത്തേണ്ട വേദിയല്ല. നാട്ടിലെ ഒരുപാടാളുകളെ വേദിയിലിരുത്തി മാലയിട്ടു സ്വീകരിക്കാന്‍ സൗകര്യമില്ല. കോണ്‍ഗ്രസിന്റെ പരിപാടിയില്‍ ഞങ്ങളൊക്കെ സദസിലാണ് ഇരുന്നത്. ഇവിടെയിരിക്കുന്നത് ചുമട്ടു തൊഴിലാളികളാണ്. ഓട്ടോറിക്ഷക്കാരുടെ പരിപാടി അവര്‍ക്കു മാത്രമായി നടത്തുന്നതാണ്. ഇതാണു സംഘടനാ രീതി. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പരിപാടി ഇതേ വേദിയില്‍ നടന്നു. അന്നും തനിക്കും മുന്‍ ഡിസിസി പ്രസിഡന്റ് ജോസ്…
Read More » -
അനുരാഗ് ഠാക്കൂറിന്റെ ആരോപണം പൊളിയുന്നു; വയനാട് പട്ടികയില്‍ ക്രമക്കേടില്ലെന്ന് വോട്ടര്‍മാര്‍; ചൗണ്ടേരി എന്നതു വീട്ടുപേരല്ല, സ്ഥലപ്പേര്; വള്ളിയമ്മയും മറിയവും രണ്ടു വീട്ടിലെ വോട്ടര്‍മാര്‍
കല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ഉയര്‍ത്തിയ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം പൊളിയുന്നു. കല്‍പ്പറ്റ മണ്ഡലത്തിലെ ചൗണ്ടേരി എന്നത് വീട്ടുപേരല്ലന്നും ഇത് സ്ഥലപ്പേരായി ചേര്‍ക്കുന്നതാണെന്നും വോട്ടര്‍മാര്‍ പ്രതികരിച്ചു. തിരുവമ്പാടി മണ്ഡലത്തിലും വീട്ടുപേര് ചൂണ്ടിക്കാണിച്ചുള്ള പ്രചാരണം വോട്ടര്‍മാര്‍ തള്ളി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്‍പ്പറ്റയില്‍ ഒരേവീട്ടുപേരില്‍ ഹിന്ദുമുസ്ലിം നാമധാരികള്‍ക്ക് വോട്ടുണ്ടെന്ന ആരോപണമാണ് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇതിനെ പൂര്‍ണമായി തള്ളുകയാണ് വോട്ടര്‍മാര്‍. ചൗണ്ടേരി എന്നുള്ളത് വരദൂര്‍ ഭാഗത്തെ ഒരു സ്ഥലപ്പേരാണ്. ഹിന്ദു മുസ്ലിം നാമധാരികളായ പലരും ഈ സ്ഥലപ്പേരിലുണ്ട്. വള്ളിയമ്മയും മറിയവും രണ്ടും രണ്ട് വീട്ടിലെ ആളുകളാണെന്ന് മറിയുമ്മ തന്നെ പ്രതികരിച്ചു. തിരുവമ്പാടി മണ്ഡലത്തിലും ഇതേ ആരോപണം പൊളിക്കുന്നതാണ് വോട്ടര്‍മാരുടെ വാക്കുകള്‍. വള്ളിക്കട്ടുമ്മല്‍ എന്ന വീട്ടുപേരില്‍ ഷാഹിനയും മാധവനും താമസിക്കുന്നുവെന്ന വാദം ഇവര്‍ തള്ളുന്നു. വള്ളിക്കട്ടുമ്മല്‍ വീട്ടുപേരല്ല സ്ഥലപ്പേരെന്ന് വോട്ടര്‍മാര്‍. വര്‍ഗീയമായി വോട്ടര്‍മാരെ ചേരിതിരിക്കുന്ന ബിജെപി ആരോപണം കൂടിയാണ് പൊളിഞ്ഞുവീഴുന്നതെന്ന് വയനാട് ജില്ലാ…
Read More » -
ഇനി ബില്ല് പങ്കിടാന്‍ കഴിയില്ല; യുപിഐ ഈ സേവനം നിര്‍ത്തുന്നു; തട്ടിപ്പ് വര്‍ധിച്ചതോടെ ഒക്‌ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: യു.പി.ഐയിലെ കലക്ട് റിക്വസ്റ്റ് സംവിധാനം നിര്‍ത്തലാക്കാന്‍ നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ (എന്‍.പി.സി.ഐ.) പണം ഇടപാട് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനുമാണ് നടപടി. ഒക്ടോബര്‍ ഒന്നു മുതല്‍ വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കാണ് മാറ്റം. ഇക്കാര്യം എന്‍.പി.സി.ഐ ബാങ്കുകളെയും ഫിന്‍ടെക് കമ്പനികളെയും അറിയിച്ചു. യു.പി.ഐയിലെ കലക്ട് റിക്വസ്റ്റ് (പുള്‍ ട്രാന്‍സാക്ഷനുകള്‍) സംവിധാനം വഴി മറ്റൊരാളില്‍ നിന്നും യു.പി.ഐ വഴി പണം ആവശ്യപ്പെടാന്‍ സാധിക്കും. റിക്വസ്റ്റ് ലഭിക്കുന്ന വ്യക്തി യു.പി.ഐ പിന്‍ നല്‍കിയാല്‍ പണം ഡെബിറ്റാകും. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ ഓര്‍മിപ്പിക്കുക, ബില്ലുകൾ പങ്കിടുക തുടങ്ങിയ സൗകര്യങ്ങള്‍ക്കാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നതെങ്കിലും ഇത് ഉപയോഗിച്ചുള്ള തട്ടിപ്പ് വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനം. തട്ടിപ്പുകള്‍ തടയാന്‍ എന്‍.പി.സി.ഐ അഭ്യര്‍ഥിക്കാവുന്ന തുക 2,000 രൂപയായി നേരത്തെ നിജപ്പെടുത്തിയിരുന്നു. ഇത്തരം പുള്‍ ട്രാന്‍സാക്ഷനുകള്‍ ആകെ യുപിഐ ഇടപാടുകളുടെ മൂന്ന് ശതമാനം മാത്രമെ വരുന്നുള്ളൂ. പുതിയ തീരുമാനത്തോടെ ഒക്ടോബര്‍ ഒന്നു മുതല്‍ യു.പി.ഐ വഴി പണമയക്കുന്നത് ക്യു.ആര്‍…
Read More » -
കുവൈത്തില്‍ വിഷമദ്യ ദുരന്തം? പത്തു പ്രവാസികള്‍ മരിച്ചെന്നു റിപ്പോര്‍ട്ട്; മലയാളികളും തമിഴ്നാട് സ്വദേശികളും ഉള്‍പ്പെട്ടതായി സൂചന
കുവൈത്ത്: കുവൈത്തിൽ വിഷമദ്യ ദുരന്തം. നിർമാണ തൊഴിലാളികൾക്കിടയിലാണ് മദ്യ ദുരന്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവർക്കാണ് ദുരന്തമുണ്ടായത്. മരണ സംഖ്യ എത്രയെന്നതു സംബന്ധിച്ചു ഔദ്യോഗിക വിവരമില്ല. 10 പേർ മരിച്ചതായി അനൗദ്യോഗിക വിവരമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. മരിച്ചവരിൽ ഇന്ത്യക്കാരുണ്ട്. മലയാളികളും തമിഴ്നാട് സ്വദേശികളും ഉൾപ്പെട്ടതായും സൂചനയുണ്ട്. ഒട്ടേറെ പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നു. ഇവരിൽ മലയാളികളുണ്ട്. പലർക്കും കാഴ്ച നഷ്ടപ്പെട്ടതായാണ് ആശുപത്രിവൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. ചിലരുടെ നില അതീവ ഗുരുതരമാണ്. ഫർവാനി, ആദാൻ ആശുപത്രികളിലാണ് ചികിൽസയിൽ കഴിയുന്നവർ ഉള്ളത്. സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്. അനധികൃത വാറ്റുകാരാണ് ഇവിടെ മദ്യം എത്തിക്കുന്നത്. kuwait-suspected-toxic-liquor-tragedy-10-migrants-dead-several-critical
Read More » -
കാക്കനാട് അങ്കണവാടിയില്‍ കുട്ടിയുടെ ദേഹത്ത് അണലി വീണു
കൊച്ചി: അങ്കണവാടിയില്‍ മൂന്നുവയസുകാരിയുടെ ദേഹത്തേക്ക് അണലി വീണു. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ ഇല്ലത്തുമുകള്‍ സ്മാര്‍ട്ട് അങ്കണവാടിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഉച്ചഭക്ഷണം കഴിച്ചശേഷം കൈ കഴുകുന്നതിനിടെ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് നിന്ന് അണലി പെണ്‍കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ അങ്കണവാടി ജീവനക്കാരാണ് പാമ്പിനെ തട്ടി മാറ്റി കുട്ടിയെ രക്ഷിച്ചത്. തൃക്കാക്കര നഗരസഭയുടെ സ്വന്തം കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ആറ് കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പാമ്പ് ദേഹത്ത് വീണ കുട്ടിയെ തൃക്കാക്കര സഹകരണ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. പാമ്പു കടിയേറ്റിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്. അങ്കണവാടി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപം പഴയ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ കാടുപിടിച്ച നിലയിലാണ്. ഇവിടെ വിഷപ്പാമ്പുകള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
Read More »