Newsthen Special
-
കുന്നംകുളത്തെ ലോക്കപ്പ് മര്‍ദനം: നാലുപേരെയും പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കാന്‍ ഉത്തരമേഖല ഐജി രാജ്പാല്‍ മീണയ്ക്ക് ഡിജിപി റവാഡ ചന്ദ്രശേഖരന്റെ നിര്‍ദേശം; കുറഞ്ഞത് ഒരുമാസം സമയമെടുക്കും; കോടതിയുടെ ഇടപെടലും നിര്‍ണായകം; നടപടികള്‍ ഇങ്ങനെ
തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ ഇവരെ പിരിച്ചുവിടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവം. സബ് ഇന്‍സ്‌പെക്ടര്‍ ന്യൂമാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സജീവന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സന്ദീപ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡിഐജിയാണ് സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തത്. ഉദ്യോഗസ്ഥരെ നാല് പേരെയും പിരിച്ചുവിടാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നല്‍കാന്‍ പറ്റില്ലെന്ന കേരള പോലീസിന്റെ ക്യാപ്‌സൂളിന് ആഭ്യന്തരവകുപ്പ് തടയിട്ടു. ദൃശ്യങ്ങള്‍ പൊതുസമൂഹത്തെ ഞെട്ടിച്ചതാണ് കാരണം. സുജിത്തിനെ മര്‍ദിച്ച അഞ്ചാമന്‍ പഴയന്നൂര്‍ പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ്. സുഹൈറിനെതിരെ നിയമനടപടി തുടരും. ഇത്ര ക്രൂരമായി മര്‍ദിച്ചിട്ടും എസ്.ഐ അടക്കം നാല് പേര്‍ക്കും ഒരു ദിവസം പോലൂം കാക്കിയൂണിഫോമും തൊപ്പിയും മാറ്റിവെക്കേണ്ടിവന്നില്ല. കാരണം സസ്‌പെന്‍ഷന്‍ ഇല്ലാതെ സംരക്ഷിച്ചിരുന്നു. മര്‍ദനത്തിന് പിന്നാലെ വകുപ്പുതല അന്വേഷണം നടത്തി പൊലീസ് സ്വീകരിച്ചത് രണ്ട് വര്‍ഷത്തെ…
Read More » -
ഇന്ത്യക്ക് ഉയര്‍ന്ന താരിഫ്; അമേരിക്കന്‍ ഉത്പന്നങ്ങര്‍ ബഹിഷ്‌കരിക്കാനുള്ള കാമ്പെയ്ന്‍ സജീവം; ടൂത്ത്‌പേസ്റ്റ് വിപണിയും ‘സ്വദേശി ബ്രാന്‍ഡ്’ പരസ്യങ്ങളുമായി രംഗത്ത്; കോള്‍ഗേറ്റിനും ഗൂഗിളിനും കുത്ത്; ഇ-മെയില്‍ രംഗത്ത് സജീവമാകാന്‍ ഇന്ത്യയുടെ റെഡിഫും
ചെന്നൈ: ഇന്ത്യ അമേരിക്ക വ്യാപാര യുദ്ധം മുറുകിയതിനു പിന്നാലെ ടൂത്ത്‌പേസ്റ്റ് വിപണിയില്‍ കടുത്ത മത്സരത്തിന്റെ സൂചനകള്‍ നല്‍കി കമ്പനികള്‍. ഇന്ത്യക്ക് 50 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയ യുഎസ് നടപടി ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കുവേണ്ടിയുള്ള പ്രചാരണത്തിനുള്ള അവസരമാക്കി മാറ്റുകയാണിവര്‍. ഇതിനായി വ്യാപകമായ രീതിയില്‍ പരസ്യങ്ങളും നല്‍കിത്തുടങ്ങി. വിദേശ ബ്രാന്‍ഡുകള്‍ ബഹിഷ്‌കരിക്കാനും സ്വദേശി ബ്രാന്‍ഡുകള്‍ വാങ്ങാനും മോദിയുടെ ആരാധകരടക്കം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് കാമ്പെയ്ന്‍ തുടങ്ങിയിട്ടുണ്ട്. ഇത് അവസരമായി മുന്നില്‍കണ്ടാണ് ഡാബറും ഇന്ത്യയിലെതന്നെ അവരുടെ എതിരാളിയായ കോള്‍ഗേറ്റും പ്രചാരണ തന്ത്രങ്ങള്‍ പുറത്തിറക്കിയത്. വ്യാഴാഴ്ച പ്രധാനമന്ത്രി മോദിതന്നെ ‘സ്വദേശി’ ബ്രാന്‍ഡുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനവുമായി രംഗത്തുവന്നിരുന്നു. ‘മെയ്ഡ് ഇന്‍-ഇന്ത്യ’ ഉത്പന്നങ്ങള്‍ വാങ്ങണമെന്നും കുട്ടികള്‍ വിദേശ ബ്രാന്‍ഡുകളുടെ പട്ടികയുണ്ടക്കണമെന്നും അധ്യാപകര്‍ കുട്ടികളോട് ഇവ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു നിര്‍ദേശിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ്ക്കു പുറമേ, സ്വകാര്യ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ ‘ബോയ്‌ക്കോട്ട് അമേരിക്കന്‍ ബ്രാന്‍ഡ്‌സ്’ പ്രചാരണവും തുടങ്ങി. ഇതില്‍ അമേരിക്കന്‍ കമ്പനികളായ മക്‌ഡൊണാള്‍ഡ് മുതല്‍ പെപ്‌സിയും ആപ്പിളും…
Read More » -
നോക്കിയിരിക്കേ മാറിമറിഞ്ഞ് റിയല്‍ എസ്‌റ്റേറ്റ് മേഖല; വീടു വാങ്ങിക്കൂട്ടുന്നത് ചെറുപ്പക്കാര്‍; 15 കോടി വരെയുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു; കമ്യൂണിറ്റി ലിംഗിനോടും അടുപ്പം; തിരുവനന്തപുരത്തിന് കുതിപ്പ്; പുതിയ ട്രെന്‍ഡ് ഇങ്ങനെ
തിരുവന്തപുരം: വയസുകാലത്തു വീടു വാങ്ങി എവിടെയെങ്കിലും സ്വസ്ഥമാകുന്ന പഴയ തലമുറയുടെ സ്ഥിതിയില്‍നിന്നു കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് മേഖല അടിമുടി മാറുന്നെന്നു റിപ്പോര്‍ട്ട്. ഒരു കാലത്ത്, താമസിക്കാന്‍ ഒരു വീട്, അല്ലെങ്കില്‍ മറിച്ചുവില്‍ക്കാന്‍ ഒരു പ്ലോട്ട് എന്നതായിരുന്നു റിയല്‍ എസ്റ്റേറ്റ് എന്നാല്‍ മലയാളിക്ക്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഉണ്ടാവുകയും വീടുകളെ സംബന്ധിച്ച മനോഭാവത്തില്‍ മാറ്റം വരികയും ചെയ്തു. താമസിക്കാന്‍ കേവലമൊരു വീട് മാത്രമല്ല, ആഡംബരവും അനുബന്ധ സൗകര്യങ്ങളുമുള്ള കമ്മ്യൂണിറ്റി ജീവിതമാണ് ഇന്ന് മലയാളി ആഗ്രഹിക്കുന്നത്. പരമ്പരാഗത രീതിയില്‍ പോകുന്ന നിര്‍മാതാക്കള്‍ മാറുന്ന മലയാളിയുടെ ട്രെന്‍ഡിനൊപ്പം പിടിച്ചുനില്‍ക്കാനും പെടാപ്പാടു പെടുന്നെന്നു ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും ജോലിയില്‍നിന്നുള്ള റിട്ടയര്‍മെന്റിനു കാത്തുനില്‍ക്കാതെ ചെറു പ്രായത്തില്‍തന്നെ വീടു വാങ്ങുന്ന ട്രെന്‍ഡിലേക്ക് എത്തുകയാണ് മലയാളി. മികച്ച വരുമാനവും ജീവിത സാഹചര്യങ്ങളും പുതുതലമുറയെ വേഗത്തില്‍ വീട് വാങ്ങാന്‍ പ്രാപ്തരാക്കുന്നു. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അനറോക്ക് നടത്തിയ സര്‍വേ പ്രകാരം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍…
Read More » -
ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് ട്രംപ്; ഇരു രാജ്യങ്ങളും ‘കൂടുതല്‍ ഇരുണ്ട ചൈനയിലേക്ക് പോയി; മൂന്നുനേതാക്കളുടെയും ചിത്രം പങ്കുവച്ച് യുഎസ് പ്രസിഡന്റ്
വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും ‘കൂടുതൽ ഇരുണ്ട’ ചൈനയിലേക്ക് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇത് വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായെന്ന സൂചനയാണ് നൽകുന്നത്. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്‍റെ ഈ പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആതിഥേയത്വം വഹിച്ച ടിയാൻജിൻ എസ്‍സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും ഉൾപ്പെടെ നിരവധി ലോക നേതാക്കൾ പങ്കെടുത്തിരുന്നു. യുഎസ് പ്രസിഡന്‍റ് താരിഫ് യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ, മൂന്ന് നേതാക്കളുടെയും സൗഹൃദത്തെ ‘ഒരു വഴിത്തിരിവ്’, ‘ഒരു പുതിയ ലോകക്രമം’ എന്നിവയെ സൂചിപ്പിക്കുകയാണെന്ന് പലരും വിലയിരുത്തിയിരുന്നു. ‘ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ! എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നരേന്ദ്ര മോദി, പുടിൻ, ഷീ…
Read More » -
അമേരിക്കയുടെ അധിക തീരുവ: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് ധനമന്ത്രി; വ്യവസായികളെ വരള്‍ച്ചയിലേക്ക് തള്ളിവിടില്ല
ന്യൂഡല്‍ഹി: അമേരിക്കയുടെ അധിക തീരുവ പ്രഹരം മറികടക്കാൻ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സിഎൻബിസി നെറ്റ്‌വർക് 18 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. പാക്കേജിന് അന്തിമ രൂപം നൽകുകയാണ് ധനമന്ത്രാലയമെന്നും അവർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 25 ശതമാനം അധിക തീരുവയോടെ 50 ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന ഈ അധിക തീരുവ ഇന്ത്യയിൽ നിന്നുള്ള വിവിധ സെക്ടറുകളിലെ കയറ്റുമതിക്കാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് കേന്ദ്രസർക്കാർ പുതിയ പാക്കേജ് അവതരിപ്പിച്ച് രാജ്യത്ത് നിന്നുള്ള കയറ്റുമതി രംഗത്തിന് നട്ടെല്ല് നിവർത്തി നിൽക്കാൻ സഹായം ഒരുക്കുന്നത്. രാജ്യത്തെ വ്യവസായ രംഗങ്ങളിൽ നിന്നുള്ളവർ അമേരിക്കയുടെ അധിക തീരുവ പ്രഹരത്തിലുള്ള തങ്ങളുടെ ആശങ്ക സർക്കാരിനോട് പങ്കുവച്ചിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ചില കാര്യങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. 50…
Read More » -
സഹോദരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതി ; ഇരയെ വിവാഹം കഴിക്കാന്‍ കോടതിയുടെ നിര്‍ദേശം ; ജയിലില്‍വെച്ച് പോലീസുകാര്‍ നോക്കി നില്‍ക്കേ വിവാഹം ചെയ്തു
പാറ്റ്‌ന: സഹോദരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതിയായ തടവു കാരന്‍ ജയിലിനുള്ളില്‍ യുവതിയെ വിവാഹം ചെയ്തു. ബീഹാറിലെ മധുബനി ജില്ലയി ലെ ജയിലിലാണ് വേറിട്ടൊരു വിവാഹം നടന്നത്. അസാധാരണമായ ഈ വിവാഹ ത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയത് ജയില്‍ അധികൃതരാണ്. ജയില്‍ ജീവനക്കാര്‍ വിവാഹ ത്തിന് സാക്ഷികളായപ്പോള്‍ അന്തേവാസികള്‍ വരന്റെ ആളുകളായി രംഗത്ത് വന്നു. ഇര യുടെ ഭര്‍ത്താവ് നേരത്തേ മരണമടഞ്ഞതിനെ തുടര്‍ന്ന് വിധവയായിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച പട്‌ന ഹൈക്കോടതി, ഇരുവരുടെയും വിവാഹം നടന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതി വിവാഹത്തിനായി കീഴ്ക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. കോടതി ഉത്തരവ് പാലിച്ച് ജയിലില്‍ വെച്ച് വിവാഹം നടത്തിയെന്ന് ജയില്‍ സൂപ്രണ്ട് ഓം പ്രകാശ് ശാന്തി ഭൂഷണ്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവും പ്രതിയുടെ സഹോദരനുമായ ആള്‍ 2022-ല്‍ മരിച്ചിരുന്നു. അതിനുശേഷമാണ് ഇരുവരും അടുക്കുകയും ഒരുമിച്ച് താമസി ക്കാന്‍ തുടങ്ങുകയും…
Read More » -
അധോലോക നായകനും രാഷ്ട്രീയക്കാരനുമായ അരുണ്‍ഗാവ്‌ലി പുറത്തിറങ്ങി ; 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ; സുപ്രീം കോടതി ജാമ്യം അനുവദിച്ചു
നാഗ്പൂര്‍: ഒരു കാലത്ത് ഇന്ത്യയെ ഞെട്ടിച്ച അധോലോകനായകനും ഗുണ്ടാ നേതാവും പിന്നീട് രാഷ്ട്രീയക്കാരനുമായി മാറിയ അരുണ്‍ ഗാവ്ലി നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞദിവസമാണ് അരുണ്‍ ഗാവ്‌ലി ജയില്‍ മോചിതനായത്. 2007-ല്‍ നടന്ന ശിവസേന കോര്‍പ്പറേറ്റര്‍ കമലാകര്‍ ജാംസന്ദേക്കര്‍ വധക്കേസുമായി ബന്ധപ്പെട്ട് 76-കാരനായ അദ്ദേഹത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇത് രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ്. പ്രായവും നീണ്ട തടവുകാലവും പരിഗണിച്ച് ഓഗസ്റ്റ് 28-നാണ് പരമോന്നത കോടതി ഗാവ്ലിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച്, ഗാവ്ലിയുടെ അപ്പീല്‍ ഇപ്പോഴും നിലനില്‍ക്കെ തന്നെ 17 വര്‍ഷവും മൂന്ന് മാസവും തടവില്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. വിചാരണ കോടതി നിശ്ചയിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും ജാമ്യം. അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും കേസിന്റെ അന്തിമ വാദം കേള്‍ക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ ഗാവ്ലി ജയിലില്‍ നിന്ന് പുറത്തിറങ്ങി. വര്‍ഷങ്ങള്‍…
Read More »


