Breaking NewsCrimeNEWSNewsthen SpecialSocial Media

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52 കാരി ഫില്‍ട്ടര്‍ ഉപയോഗിച്ച് യുവതിയായി ഫോട്ടോയിട്ടു ; പ്രണയത്തിലായ 26 കാരന്‍ കാമുകിയെ നേരില്‍ കണ്ടപ്പോള്‍ ഞെട്ടി ; വിവാഹത്തിന് സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ കഴുത്ത് ഞെരിച്ച് കൊന്നു

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52 കാരി വിവാഹത്തിന് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് 26 കാരന്‍ അവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തന്നെ വിവാഹം ചെയ്യണമെന്നും വായ്പയായി നല്‍കിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് യുവതി നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയതാണ് കൊലപാതകത്തിന് കാരണമെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. യുവതിയുടെ ദുപ്പട്ട ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. നാലു കുട്ടികളുടെ മാതാവാണ് കൊല്ലപ്പെട്ട സ്ത്രീ.

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം. യുവതി ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരുന്ന ഫോട്ടോ കണ്ടാണ് യുവാവ് ആകൃഷ്ടനായത്. എന്നാല്‍ ഈ ഫോട്ടോ ഈ സ്ത്രീ ഇന്‍സ്റ്റാഗ്രാമിലെ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് പ്രായം കുറച്ച് കാണിച്ചതാണെന്നും നേരില്‍ കണ്ടതോടെയാണ് വിവാഹത്തില്‍ നിന്ന് പിന്തിരിയാന്‍ കാരണമായതെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഓഗസ്റ്റ് 11-ന് കര്‍പ്പരി ഗ്രാമത്തിന് സമീപം ഒരു സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയതാണ് സംഭവത്തിലേക്ക് വെളിച്ചം വീശാന്‍ കാരണമായി മാറിയത്.

Signature-ad

കഴുത്തു ഞെരിച്ചതിന്റെ പാടുകളുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നടത്തിയ അന്വേഷണത്തില്‍, കാണാതായെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഫറൂഖാബാദില്‍ നിന്നുള്ള യുവതിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതിയായ അരുണ്‍ രാജ്പുത്തിനെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചത്.

ഇന്‍സ്റ്റാഗ്രാമില്‍ ഒന്നര വര്‍ഷമായി ഇരുവരും സുഹൃത്തുക്കളാണെന്നും അരുണ്‍ പോലീസിനോട് പറഞ്ഞു. രണ്ട് മാസം മുമ്പാണ് ഫോണ്‍ നമ്പറുകള്‍ കൈമാറുകയും സ്ഥിരമായി സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തത്. അവര്‍ പലതവണ നേരിട്ട് കാണുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 11-ന് യുവതി ഫറൂഖാബാദില്‍ നിന്ന് രാജ്പുത്തിനെ കാണാനായി മെയിന്‍പുരിയിലേക്ക് യാത്ര ചെയ്തു. കുറച്ച് കാലമായി യുവതി തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നും അന്നേ ദിവസവും യുവതി ഇതേ ആവശ്യം ഉന്നയിച്ചതായും രാജ്പുത്ത് പറഞ്ഞു.

ഇവര്‍ രാജ്പുത്തിന് ഏകദേശം 1.5 ലക്ഷം രൂപ കടം നല്‍കിയിരുന്നു. ആ പണം തിരികെ നല്‍കാനും ആവശ്യപ്പെട്ടു. സ്ത്രീയുടെ നിര്‍ബന്ധം കാരണം കുറച്ചുകാലമായി താന്‍ ദേഷ്യത്തിലായിരുന്നെന്നും തുടര്‍ന്ന് യുവതി ധരിച്ചിരുന്ന ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും രാജ്പുത്ത് പറഞ്ഞു. അതിനുശേഷം സിം കാര്‍ഡ് ഊരിയെടുത്ത ശേഷം യുവതിയുടെ ഫോണ്‍ കൈക്കലാക്കി. പോലീസ് ഈ ഫോണുകള്‍ കണ്ടെത്തുകയും ഇരുവരും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ പരിശോധിക്കുകയും ചെയ്തു.

സ്ത്രീ ഇന്‍സ്റ്റഗ്രാമില്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് പ്രായം കുറച്ചാണ് കാണിച്ചിരുന്നതെന്ന് പ്രതി പറഞ്ഞു. ആദ്യമായി കണ്ടുമുട്ടിയപ്പോഴാണ് തന്റെ പെണ്‍സുഹൃത്തിന്റെ യഥാര്‍ത്ഥ പ്രായം മനസ്സിലാക്കിയത്. യുവതി വിവാഹിതയും കുട്ടികളുടെ അമ്മയും ആയിരുന്നു. ഈ കാരണങ്ങള്‍ കൊണ്ടാണ് ഇയാള്‍ക്ക് യുവതിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലാതിരുന്നതെന്നാണ് സിംഗ് പറഞ്ഞത്.

Back to top button
error: