Newsthen Special
-
‘ചേച്ചി ഒരു സെല്‍ഫി വേണം’; ബാലന്‍സ് തെറ്റിവീണു; തോളെല്ലുപൊട്ടി; എയര്‍പോര്‍ട്ടില്‍ പിടിച്ച പുലിവാലിനെ കുറിച്ച് പറഞ്ഞ് ഗായിക കെ.എസ്. ചിത്ര
കൊച്ചി: ഒരു സെൽഫി സമ്മാനിച്ച വേദനയുമായി ഗായിക കെ.എസ്.ചിത്ര. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ കുറച്ചുപേർ സെൽഫിയെടുത്ത ശേഷം അവിടെ വച്ചിരുന്ന ട്രേകളിൽ തട്ടി മറിഞ്ഞ് വിഴുകയായിരുന്നു. തോളെല്ല് തെന്നിപോയതോടെ ശസ്ത്രക്രിയ ചെയ്തു. മൂന്ന് മാസം കൂടി കാത്തിരുന്നാലേ കൈ പൊക്കാൻ സാധിക്കുകയുള്ളൂവെന്ന് ചിത്ര പറഞ്ഞു. സംഭവത്തെ കുറിച്ച് ചിത്ര പറയുന്നത് ഇങ്ങനെ ചെന്നൈ വിമാനത്താവളത്തിലെ സെക്യുരിറ്റി ചെക്കിങ് വിഭാഗത്തിൽ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന കുറച്ചുപേർ സെൽഫിയെടുത്തോട്ടെ എന്ന് ചോദിച്ചു. ഓ, അതിനെന്താ എടുത്തോളൂ എന്ന് ഞാൻ പറഞ്ഞു. സെൽഫിയെടുത്തവർ മടങ്ങി ഞാൻ ഇത്തിരി പിറകോട്ട് നീങ്ങിയതും അവിടെ താഴെ വച്ചിരുന്ന, ലാപ്ടോപ്പും ബാഗുകളും വയ്ക്കാൻ ഉപയോഗിക്കുന്ന ട്രേകളിൽ കാലിടിച്ച് ബാലൻസ് തെറ്റി ഞാൻ വീഴുകയായിരുന്നു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് തോളെല്ല് തെന്നിപ്പോയതായി തിരിച്ചറിഞ്ഞത്. നല്ല വേദനയായിരുന്നു. ഒരു മാസം ഫിസിയോ തെറാപ്പിയൊക്കെ ചെയ്തു നോക്കി. അപ്പോഴും കൈ പൊക്കാൻ പറ്റുന്നില്ലായിരുന്നു. പിന്നീട് എംആർഎ സ്കാൻ എടുത്ത് നോക്കിയപ്പോൾ പേശികളൊക്കെ…
Read More » -
അമിതവേഗം ചോദ്യം ചെയ്തതിന് പ്രതികാരം; സ്‌കൂട്ടറിനെ പിന്തുടര്‍ന്ന് സ്വകാര്യ ബസ് എത്തിയത് 1 കിലോ മീറ്റര്‍ ദൂരം, പിന്നാലെ ഭീഷണി
മലപ്പുറം: സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും ചോദ്യം ചെയ്തതിന് ബസ് ഇടിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. സ്‌കൂട്ടര്‍ യാത്രക്കാരായ നിലമ്പൂര്‍ സ്വദേശി അഭിഷേകിനും സഹോദരിക്കുമാണ് ദുരനുഭവം ഉണ്ടായത്. ‘പിസിഎം’ എന്ന ബസ്സിനെതിരെയാണ് കുടുംബം പരാതി നല്‍കിയത്. നിലമ്പൂര്‍ ചന്തക്കുന്നിലാണ് കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്. ചന്തക്കുന്ന് മുതല്‍ ഒരു കിലോമീറ്റര്‍ ദൂരമാണ് ബസ് ബൈക്കിനെ പിന്തുടര്‍ന്ന് എത്തിയത്. സ്‌കൂട്ടറിന് തൊട്ടു പിറകെ ബസ് ഇടിക്കാന്‍ വരികയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് അഭിഷേക് പരാതി നല്‍കിയത്. പിന്നീട് ബസ് ജീവനക്കാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി താക്കീത് നല്‍കി പറഞ്ഞയക്കുകയായിരുന്നു.
Read More » -
നഗ്‌നരായെത്തി സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോകും; ഭീതിപരത്തി ‘ന്യൂഡ് ഗാങ്’, തിരച്ചിലിന് ഡ്രോണും
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സ്ത്രീകളെ ഭീതിയിലാഴ്ത്തി ‘ന്യൂഡ് ഗാങ്’. മീററ്റിലെ ദൗരാല, ഭരാല മേഖലകളിലാണ് പൂര്‍ണനഗ്‌നരായെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘം വിലസുന്നത്. തുടര്‍ച്ചയായി നാല് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടന്നതോടെ നഗ്‌നരായെത്തുന്ന അക്രമികളെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഡ്രോണ്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് മേഖലയില്‍ നിരീക്ഷണവും ശക്തമാക്കി. അടുത്തിടെ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന സ്ത്രീക്ക് നേരേ അതിക്രമമുണ്ടായതോടെയാണ് ‘ന്യൂഡ് ഗാങ്ങി’നെക്കുറിച്ച് പോലീസും പുറംലോകവും അറിയുന്നത്. അതുവരെ സമാനരീതിയില്‍ മൂന്നുതവണ അതിക്രമങ്ങളുണ്ടായിട്ടും ആരും പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍, അതിക്രമം ആവര്‍ത്തിച്ചതോടെ ഗ്രാമമുഖ്യന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൂര്‍ണനഗ്‌നരായെത്തി സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് ഉപദ്രവിക്കുന്നതാണ് അക്രമികളുടെ രീതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഭരാലയിലെ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന സ്ത്രീയെയും സമാനരീതിയിലാണ് ആക്രമിച്ചത്. അക്രമികളായ രണ്ടുപേര്‍ ഇവരെ വലിച്ചിഴച്ച് സമീപത്തെ വയലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബഹളംവെച്ച യുവതി ഒടുവില്‍ ഏറെ പണിപ്പെട്ടാണ് അക്രമികളില്‍നിന്ന് രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് പ്രദേശവാസികള്‍ ഉടനെ സ്ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ത്രീയോട്…
Read More » -
വിജയ് മല്യയെയും നീരവ് മോദിയെയും തിരിച്ചെത്തിച്ച് വിചാരണ ചെയ്യും? തിഹാര്‍ ജയിലില്‍ പരിശോധന നടത്തി ബ്രിട്ടീഷ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ്; അതീവ സുരക്ഷാ വാര്‍ഡുകളില്‍ അടക്കം പരിശോധന
ഡല്‍ഹി: തിഹാര്‍ ജയില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികളും സുരക്ഷയും വിലയിരുത്തിയതായി ബ്രിട്ടീഷ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) സംഘം. മദ്യ വ്യവസായി വിജയ് മല്യ, വജ്രവ്യാപാരി നിരവ് മോദി, യുകെ ആസ്ഥാനമായുള്ള ആയുധ ഉപദേഷ്ടാവ് സഞ്ജയ് ഭണ്ഡാരി തുടങ്ങി രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യ തുടര്‍ച്ചയായി ശ്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്നതിനിടെ ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥയെക്കുറിച്ച് അടുത്തിടെ ബ്രിട്ടീഷ് കോടതികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ഹൈക്കമ്മീഷനില്‍ നിന്നുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ നാലുപേര്‍ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് ജയിലില്‍ സന്ദര്‍ശനം നടത്തിയത്. തിഹാറിലെ നാലാം നമ്പര്‍ ജയിലാണ് സംഘം പരിശോധന നടത്തിയത്. അതീവ സുരക്ഷാ വാര്‍ഡുകളിലടക്കം പരിശോധന നടത്തുകയും തടവുകാരുമായി സംവദിക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തിഹാര്‍ ജയിലിലെത്തുന്ന തടവുകാരെ ആദ്യം പാര്‍പ്പിക്കുന്നത് നാലാം നമ്പര്‍ ജയിലാണ്. കൈമാറുന്ന തടവുകാര്‍ക്ക് കൃത്യമായ പരിചരണം നല്‍കുമെന്ന് ജയില്‍…
Read More » -
പാകിസ്താന് വന്‍ തിരിച്ചടി; സാമ്പത്തിക ഇടനാഴി പദ്ധതിയിലെ പ്രധാന പ്രോജക്ടില്‍നിന്ന് പിന്‍മാറി ചൈന; പാക് പ്രധാനമന്ത്രി മടങ്ങിയത് വെറും കൈയോടെ; റെയില്‍വേ നവീകരണത്തിന് എഡിബിയെ സമീപിക്കാന്‍ നീക്കം; ചൈനീസ് നീക്കം താരിഫ് യുദ്ധത്തില്‍ ഇന്ത്യയുമായി കൈകോര്‍ത്തതിനു പിന്നാലെ
ബീജിംഗ്: വ്യാപാര ബന്ധത്തിലടക്കം ഇന്ത്യയുമായി സൗഹൃദത്തിലേക്കു നീങ്ങുന്ന ചൈനയുടെ പാക് ബന്ധത്തിലും വിള്ളല്‍? ഇതുവരെ പാകിസ്താന്റെ സുഹൃദ് രാഷ്ട്രമെന്ന നിലയില്‍ നിലപാടുകള്‍ സ്വീകരിച്ച ചൈന, വന്‍ നിക്ഷേപങ്ങളും ആയുധങ്ങളുമടക്കം നല്‍കി സഹായിച്ചിട്ടുണ്ട്. പാക് മണ്ണിലെ നിരവധി അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ കോടിക്കണക്കിന് നിക്ഷേപമാണ് ബീജിംഗ് നടത്തുന്നത്. എന്നാല്‍, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് വന്‍ തിരിച്ചടിയായിരിക്കുകയാണ് ചൈനയുടെ പുതിയ ചുവടുമാറ്റം. പാക്കിസ്താന്റെ റെയില്‍വേ നെറ്റ്വര്‍ക്കിനെ ആധുനീകവല്‍ക്കരിക്കാനുള്ള പ്രൊജക്ടില്‍ നിന്ന് ചൈന പിന്മാറിയെന്ന വാര്‍ത്തയാണ് വരുന്നത്. കറാച്ചി-റെഹ്രി സെക്ഷന്റെ നവീകരണവുമായി ബന്ധപ്പെട്ട 8.5 ബില്യണ്‍ ഡോളര്‍ പദ്ധതിയില്‍ നിന്നാണ് ചൈന പിന്‍വലിയുന്നത്. ചൈന-പാക്കിസ്താന്‍ ഇക്കണോമിക് കോറിഡോര്‍ പദ്ധതിയില്‍പ്പെടുത്തി ഈ പ്രാജക്ട് യാഥാര്‍ഥ്യമാക്കുകയായിരുന്നു പാക്കിസ്താന്റെ ലക്ഷ്യം. കടത്തില്‍ മുങ്ങിയ പാക്കിസ്താന്റെ സാമ്പത്തികസ്ഥിതി തന്നെയാണ് ചൈനയെ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. ശതകോടികള്‍ പാക്കിസ്താനില്‍ നിക്ഷേപിച്ചാല്‍ തിരിച്ചടവ് കൃത്യമായി ലഭിക്കില്ലെന്ന ആശങ്ക ചൈനയ്ക്കുണ്ട്. ഇതാകും പദ്ധതിയില്‍ നിന്ന് ഒഴിവാകാന്‍ അവരെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ചൈനീസ്…
Read More » -
ഗണേശോത്സവത്തില്‍ ചാവേര്‍ ആക്രമണമെന്ന് ഭീഷണി സന്ദേശം ; 14 തീവ്രവാദികള്‍ 34 വാഹനങ്ങളില്‍ 400 കിലോ ബോംബ് വെച്ചെന്ന് സന്ദേശം ; അയച്ചയാളെ പോലീസ് കയ്യോടെ പിടികൂടി
നോയിഡ: മുംബൈയില്‍ ഗണേശോത്സവം നടക്കുന്നതിനിടെ നഗരത്തില്‍ ബോംബ് സ്ഫോ ടനങ്ങള്‍ നടത്തുമെന്ന് മുംബൈ പോലീസിന് സന്ദേശമയച്ച നോയിഡ സ്വദേശി അറസ്റ്റില്‍. അശ്വിനി എന്നയാളാണ് സന്ദേശമയച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യം ചെയ്യ ലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം രൂപീകരി ച്ചായിരുന്നു അ റസ്റ്റ്. വ്യാഴാഴ്ച ട്രാഫിക് പോലീസിന്റെ വാട്ട്‌സ്ആപ്പ് ഹെല്‍പ്പ് ലൈനിലേക്കാണ് സന്ദേശം വന്നത്. 14 തീവ്രവാദികള്‍ 400 കിലോഗ്രാം ആര്‍ഡിഎക്‌സുമായി നഗരത്തില്‍ പ്രവേശിച്ചെന്നും, അത് 34 വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. ഗണേശോത്സവത്തിന്റെ പ ത്താം ദിവസമായ അനന്ത് ചതുര്‍ദശിക്ക് പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്ന തിനിടെ വന്ന ഈ സന്ദേശം പോലീസിനെ ആശങ്കയിലാക്കി. ഈ ഭീഷണി സന്ദേശത്തില്‍ ‘ലഷ്‌കര്‍-ഇ-ജിഹാദി’ എന്ന സംഘടനയുടെ പേര് പരാമര്‍ശി ച്ചിട്ടുണ്ടെന്ന് മുംബൈ പോലീസ് നേരത്തെ പറഞ്ഞിരുന്നു. ട്രാഫിക് പോലീസിന് മുമ്പും ഇത്തരം ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരച്ചില്‍ നടപടികള്‍ പുരോഗമി…
Read More » -
ജലീലിന്റെ ഉന്നമെന്ത്? യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെതിരേ ഗുരുതര ആരോപണങ്ങള്‍; ജോലിയോ പരമ്പരാഗത സ്വത്തോ ഇല്ലാത്ത ഫിറോസ് ഇന്ന് ലക്ഷപ്രഭു; ദോത്തി ചാലഞ്ചിലൂടെ 200 രൂപയുടെ മുണ്ടു വിറ്റത് 600 രൂപയ്ക്ക്; റിവേഴ്‌സ് ഹവാലവഴി പണം ദുബായിലെത്തിച്ചു; ട്രാവല്‍ ഏജന്‍സി മുതല്‍ ബിനാമി ഇടപാടുവരെ; മറുപടിയുമായി ലീഗ് അണികളും രംഗത്ത്
മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ ആരോപണം തുടര്‍ന്ന് കെ.ടി ജലീല്‍ എംഎല്‍എ. പി.കെ ഫിറോസ് ദുബായ് ആസ്ഥാനമായുള്ള കമ്പനിയുടെ സെയില്‍സ് മാനേജറാണെന്നും മാസം അഞ്ചേകാല്‍ ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ടെന്നും ആരോപണം. 2024 മാര്‍ച്ച് മുതലാണ് ശമ്പളം വാങ്ങുന്നതെന്നും ജലീല്‍ ആരോപിച്ചു. ഇതിന്റെ രേഖകളും പുറത്തുവിട്ടു. 2021ല്‍ മത്സരിക്കുമ്പോള്‍ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് ഫിറോസ് പറഞ്ഞിരുന്നു. ഇങ്ങനെ ബാധ്യതയുള്ളയാള്‍ക്ക് 2024 ആവുമ്പോഴേക്ക് എങ്ങനെ ഇത്ര ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്ന് ജലീല്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ഫിറോസ് വ്യക്തത വരുത്തണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം. പ്രത്യക്ഷത്തില്‍ ഒരു ജോലിയോ പരമ്പരാഗത സ്വത്തോ ഇല്ലാത്ത പി.കെ ഫിറോസ് ഇന്നൊരു ലക്ഷപ്രഭുവാണ്. ഒറ്റക്കും കൂട്ടായും പല കച്ചവട സംരഭങ്ങളിലും അദ്ദേഹം പങ്കാളിയാണ്. കോഴിക്കോട്ട് ടാഗോര്‍ സെന്റിനറി ഹാളിനടുത്ത് സംസം ഹോട്ടലിനു മുകളില്‍ പഴയ മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം വാടകക്കെടുത്ത് ലക്ഷങ്ങള്‍ മുടക്കി പുനരുദ്ധരിച്ചാണ്…
Read More » -
വര്‍ഷങ്ങളോളം, ഒരു ഐഎഎസ് ഓഫീസറായി ആള്‍മാറാട്ടം നടത്തി; അതീവസുരക്ഷയുള്ള ഉന്നതയോഗങ്ങളില്‍വരെ പങ്കെടുത്തു ; ആഡംബര ജീവിതം നയിച്ചു, പറ്റിക്കപ്പെട്ടവരില്‍ മന്ത്രിമാര്‍ വരെ
വര്‍ഷങ്ങളോളം, ഒരു ഐഎഎസ് ഓഫീസറായി ആള്‍മാറാട്ടം നടത്തി, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ കബളിപ്പിക്കുകയും, അതീവ സുരക്ഷയുള്ള സര്‍ക്കാര്‍ യോഗങ്ങളില്‍ പങ്കെടുക്കുകയും തട്ടിപ്പുകളിലൂടെ ആഡംബര ജീവിതം നയിക്കുകയും ചെയ്തയാള്‍ ഒടുവില്‍ പിടിയില്‍. മുപ്പത്തിയാറുകാരനായ ഉത്തര്‍പ്രദേശ് സ്വദേശി സൗരഭ് ത്രിപാഠിയാണ് അറസ്റ്റിലായത്. ലക്‌നൗവില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. വ്യാജ ഐഡി കാര്‍ഡുമായി കണ്ട ഇയാളെ പോലീസ് സംശയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍, ഇയാളുടെ വീട്ടില്‍ നിന്ന് ആഡംബര വാഹനങ്ങളുടെ ശേഖരവും വ്യാജ രേഖകളുടെ ഒരു നിധിശേഖരവും കണ്ടെടുത്തു. ഇതോടെ ഇയാള്‍ ഒരു ഉന്നത തട്ടിപ്പുകാരനാണെന്ന് തെളിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്, ത്രിപാഠിയുടെ ജീവിതം നന്നായി എഴുതിയുണ്ടാക്കിയ ഒരു നാടകമായിരുന്നുവെന്നാണ്. തന്റെ ആള്‍മാറാട്ടം നിലനിര്‍ത്താനായി, ഔദ്യോഗിക പരിപാടികള്‍ക്ക് ഫോര്‍ച്യൂണര്‍, സ്വകാര്യ ആവശ്യങ്ങള്‍ക്ക് മെഴ്‌സിഡസ് അല്ലെങ്കില്‍ ഡിഫെന്‍ഡര്‍ എന്നിങ്ങനെ വ്യത്യസ്ത ആഡംബര വാഹനങ്ങളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഔദ്യോഗിക പരിപാടികളില്‍ തന്റെ അധികാരം കാണിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനും വേണ്ടി പോലീസിന്റെ യൂണിഫോം ധരിച്ച ഒരു…
Read More » -
കുന്നംകുളത്തെ ലോക്കപ്പ് മര്‍ദനം: നാലുപേരെയും പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കാന്‍ ഉത്തരമേഖല ഐജി രാജ്പാല്‍ മീണയ്ക്ക് ഡിജിപി റവാഡ ചന്ദ്രശേഖരന്റെ നിര്‍ദേശം; കുറഞ്ഞത് ഒരുമാസം സമയമെടുക്കും; കോടതിയുടെ ഇടപെടലും നിര്‍ണായകം; നടപടികള്‍ ഇങ്ങനെ
തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ ഇവരെ പിരിച്ചുവിടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവം. സബ് ഇന്‍സ്‌പെക്ടര്‍ ന്യൂമാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സജീവന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സന്ദീപ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡിഐജിയാണ് സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തത്. ഉദ്യോഗസ്ഥരെ നാല് പേരെയും പിരിച്ചുവിടാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നല്‍കാന്‍ പറ്റില്ലെന്ന കേരള പോലീസിന്റെ ക്യാപ്‌സൂളിന് ആഭ്യന്തരവകുപ്പ് തടയിട്ടു. ദൃശ്യങ്ങള്‍ പൊതുസമൂഹത്തെ ഞെട്ടിച്ചതാണ് കാരണം. സുജിത്തിനെ മര്‍ദിച്ച അഞ്ചാമന്‍ പഴയന്നൂര്‍ പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ്. സുഹൈറിനെതിരെ നിയമനടപടി തുടരും. ഇത്ര ക്രൂരമായി മര്‍ദിച്ചിട്ടും എസ്.ഐ അടക്കം നാല് പേര്‍ക്കും ഒരു ദിവസം പോലൂം കാക്കിയൂണിഫോമും തൊപ്പിയും മാറ്റിവെക്കേണ്ടിവന്നില്ല. കാരണം സസ്‌പെന്‍ഷന്‍ ഇല്ലാതെ സംരക്ഷിച്ചിരുന്നു. മര്‍ദനത്തിന് പിന്നാലെ വകുപ്പുതല അന്വേഷണം നടത്തി പൊലീസ് സ്വീകരിച്ചത് രണ്ട് വര്‍ഷത്തെ…
Read More » -
ഇന്ത്യക്ക് ഉയര്‍ന്ന താരിഫ്; അമേരിക്കന്‍ ഉത്പന്നങ്ങര്‍ ബഹിഷ്‌കരിക്കാനുള്ള കാമ്പെയ്ന്‍ സജീവം; ടൂത്ത്‌പേസ്റ്റ് വിപണിയും ‘സ്വദേശി ബ്രാന്‍ഡ്’ പരസ്യങ്ങളുമായി രംഗത്ത്; കോള്‍ഗേറ്റിനും ഗൂഗിളിനും കുത്ത്; ഇ-മെയില്‍ രംഗത്ത് സജീവമാകാന്‍ ഇന്ത്യയുടെ റെഡിഫും
ചെന്നൈ: ഇന്ത്യ അമേരിക്ക വ്യാപാര യുദ്ധം മുറുകിയതിനു പിന്നാലെ ടൂത്ത്‌പേസ്റ്റ് വിപണിയില്‍ കടുത്ത മത്സരത്തിന്റെ സൂചനകള്‍ നല്‍കി കമ്പനികള്‍. ഇന്ത്യക്ക് 50 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയ യുഎസ് നടപടി ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കുവേണ്ടിയുള്ള പ്രചാരണത്തിനുള്ള അവസരമാക്കി മാറ്റുകയാണിവര്‍. ഇതിനായി വ്യാപകമായ രീതിയില്‍ പരസ്യങ്ങളും നല്‍കിത്തുടങ്ങി. വിദേശ ബ്രാന്‍ഡുകള്‍ ബഹിഷ്‌കരിക്കാനും സ്വദേശി ബ്രാന്‍ഡുകള്‍ വാങ്ങാനും മോദിയുടെ ആരാധകരടക്കം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് കാമ്പെയ്ന്‍ തുടങ്ങിയിട്ടുണ്ട്. ഇത് അവസരമായി മുന്നില്‍കണ്ടാണ് ഡാബറും ഇന്ത്യയിലെതന്നെ അവരുടെ എതിരാളിയായ കോള്‍ഗേറ്റും പ്രചാരണ തന്ത്രങ്ങള്‍ പുറത്തിറക്കിയത്. വ്യാഴാഴ്ച പ്രധാനമന്ത്രി മോദിതന്നെ ‘സ്വദേശി’ ബ്രാന്‍ഡുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനവുമായി രംഗത്തുവന്നിരുന്നു. ‘മെയ്ഡ് ഇന്‍-ഇന്ത്യ’ ഉത്പന്നങ്ങള്‍ വാങ്ങണമെന്നും കുട്ടികള്‍ വിദേശ ബ്രാന്‍ഡുകളുടെ പട്ടികയുണ്ടക്കണമെന്നും അധ്യാപകര്‍ കുട്ടികളോട് ഇവ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു നിര്‍ദേശിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ്ക്കു പുറമേ, സ്വകാര്യ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ ‘ബോയ്‌ക്കോട്ട് അമേരിക്കന്‍ ബ്രാന്‍ഡ്‌സ്’ പ്രചാരണവും തുടങ്ങി. ഇതില്‍ അമേരിക്കന്‍ കമ്പനികളായ മക്‌ഡൊണാള്‍ഡ് മുതല്‍ പെപ്‌സിയും ആപ്പിളും…
Read More »