Newsthen Special

  • ‘സരിനെതിരേ പേരിനൊരു പെണ്ണുകേസ് വേണ്ട; വെല്ലുവിളി ഏറ്റെടുക്കുന്നു’; ‘ധൈര്യമുണ്ടെങ്കില്‍ കേസ് കൊടുക്കാന്‍’ വെല്ലുവിളിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്കെതിരേ പരാതി നല്‍കി ഡോ. സൗമ്യ സരിന്‍

    പാലക്കാട്: സിപിഎം നേതാവ് ഡോ. പി. സരിന് എതിരെ ആരോപണം ഉന്നയിച്ച ട്രാന്‍ജെന്‍ഡര്‍ യുവതിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തതായി ഡോ. സൗമ്യ സരിന്‍. ശനിയാഴ്ച മാനനഷ്ട കേസ് അയച്ചുവെന്നും ആരോപണത്തെ നിയമപരമായി നേരിടാനാണ് തീരുമാനമെന്ന് സൗമ്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സരിന് എതിരായ ആരോപണം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും ഏറ്റെടുത്ത് ആഘോഷിക്കുന്നവരുടെ ഉദ്ദേശവും എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് വ്യക്തമാകുമെന്നും സൗമ്യ എഴുതി. ‘ധൈര്യമുണ്ടെങ്കിൽ പോയി മാനനഷ്ടത്തിന് കേസ് കൊടുക്ക്, കേസ് കൊടുത്താൽ എല്ലാ തെളിവുകളും പുറത്തു വിടും എന്നിങ്ങനെയുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു. മാനനഷ്ടത്തിന് കേസ് കൊടുക്കാൻ വലിയ ധൈര്യമൊന്നും വേണ്ട. ആരോപിക്കപ്പെട്ട കാര്യങ്ങൾ ചെയ്തിട്ടില്ലെന്ന അവനവനിൽ ഉള്ള വിശ്വാസം. പങ്കാളികൾ എന്ന നിലയിൽ ഞങ്ങൾക്ക് പരസ്പരം ഉള്ള വിശ്വാസം എന്നി മതി’ എന്നും കുറിപ്പിലുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം   ഞങ്ങൾ മാനനഷ്ടത്തിന് നോട്ടിസ് അയച്ചു!  ഓണത്തിരക്കൊക്കെ ഒന്ന് ഒതുങ്ങിയ സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് വരാം. എന്റെ ഭർത്താവ്…

    Read More »
  • വീട്ടിലെ എസി പൊട്ടിത്തെറിച്ച് മൂന്നു മരണം ; ഭര്‍ത്താവും ഭാര്യയും മകളും മരണമടഞ്ഞു ; ജനലിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മകന്‍ ഗുരുതരാവസ്ഥയില്‍, ജീവന്‍ നഷ്ടമായവയില്‍ വളര്‍ത്തുനായയുമുണ്ട്

    ഫരീദാബാദ്: വീട്ടിനുള്ളില്‍ എ.സി. പൊട്ടിത്തെറിച്ച് ഫരീദാബാദില്‍ ഒരാളും ഭാര്യയും മകളും വളര്‍ത്തുനായയും മരിച്ചു. മകന്‍ ജനലില്‍ കൂടി പുറത്തേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടു. നാല് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് ഇടതൂര്‍ന്ന പുക രണ്ടാം നിലയിലേക്ക് വ്യാപിച്ചു. സച്ചിന്‍ കപൂര്‍, അദ്ദേഹത്തിന്റെ ഭാര്യ റിങ്കു കപൂര്‍, മകള്‍ സുജന്‍ കപൂര്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച കപൂര്‍ കുടുംബം ഉറങ്ങിക്കിടക്കുമ്പോള്‍ എയര്‍ കണ്ടീഷണറിന്റെ കംപ്രസ്സര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇവരുടെ വളര്‍ത്തുനായയും ജീവന്‍നഷ്ടപ്പെട്ടവരുടെ പട്ടികയിലുണ്ട്. പുലര്‍ച്ചെ 1:30 ഓടെ നാല് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സ്‌ഫോടനമുണ്ടായത്. ഈ സമയത്ത് കപൂര്‍ കുടുംബം ഉറങ്ങിക്കിടന്നിരുന്ന രണ്ടാം നിലയിലേക്ക് ഇടതൂര്‍ന്ന പുക വ്യാപിച്ചു. സംഭവം നടന്ന സമയത്ത് ഒന്നാം നിലയിലെ വീട് ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. സച്ചിനും റിങ്കു കപൂറും മകളും ശ്വാസംമുട്ടിയാണ് മരിച്ചത്. മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടന്ന മകന്‍ രക്ഷപ്പെടാനായി ജനല വഴി ചാടി. ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദം കേട്ടാണ് തങ്ങള്‍ ഉണര്‍ന്നതെന്ന്…

    Read More »
  • വിപണി പിടിക്കാന്‍ എന്തും ചെയ്യുന്ന ചൈന; വസ്ത്രങ്ങള്‍ മുതല്‍ ഇലക്‌ട്രോണിക്‌സ് വരെ; ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്ക് ഇന്ത്യന്‍ ഉത്പാദന രംഗത്തെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ്: ജി.എസ്.ടി. പരിഷ്‌കാരവും സ്വദേശി ബ്രാന്‍ഡും തിരിച്ചടി മുന്നില്‍കണ്ട്; അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിലെ ഇന്ത്യ

    ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള താരിഫ് പ്രശ്‌നത്തിനു പിന്നാലെ ‘സ്വദേശി’ സാമ്പത്തിക വാദവുമായി രംഗത്തുവന്ന മോദിക്കു ചൈനീസ് ബന്ധം തിരിച്ചടിയായേക്കും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ‘സ്വദേശി ബ്രാന്‍ഡു’കള്‍ പ്രോത്സാഹിപ്പിക്കണമെന്നും ആളുകള്‍ വാങ്ങണമെന്നും മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ചു ചില ബ്രാന്‍ഡുകള്‍ ‘സ്വദേശി’ പരസ്യങ്ങളടക്കം നല്‍കിത്തുടങ്ങി. എന്നാല്‍, അമേരിക്കയുമായി സമാന രീതിയില്‍ താരിഫ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ചൈന തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണു സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നത്. ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കാമ്പെയ്ന്‍ ആരംഭിച്ചത്. ഇവര്‍തന്നെ ഇപ്പോള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിപണി കീഴടക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇപ്പോഴുള്ള ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഗുണം ലഭിക്കാന്‍ ഏറെക്കാലമെടുക്കുമെന്നതും എസ്‌ജെഎം ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അമേരിക്കയിലേക്ക് ചൈന ഏറ്റവും കൂടുതല്‍ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, മെഷീനറികള്‍, തുണി എന്നിവ കയറ്റു മതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. ഇൗ ഉത്പന്നങ്ങളെല്ലാം അടുത്ത ഘട്ടത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കാണ് എത്തുക.…

    Read More »
  • വാ തുറന്നാൽ വർ​ഗീയ വിഷം തുപ്പുന്ന വെള്ളാപ്പള്ളിയെങ്ങനെ ജാതി- വർഗീയതക്കെതിരെ നിലകൊണ്ട ഈ നാടിന്റെ മുഴുവൻ അഭിമാനമായ ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവാകും?… പിണറായി- വെള്ളപ്പള്ളി അവിശുദ്ധ കൂട്ടുകെട്ട് എന്തിനു വേണ്ടി?

    ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ ആളുകളെ പ്രലോഭിപ്പിച്ചും പ്രേരിപ്പിച്ചും മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യാനികളിലെ ഒരു വിഭാഗം ആണെന്ന് വെള്ളാപ്പള്ളി പറഞ്ഞത് മൂന്നു മാസങ്ങൾക്ക് മുൻപാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ മലപ്പുറം പ്രത്യേക രാജ്യമാണെന്നും അവിടെ സ്വതന്ത്രമായി ജീവിക്കാൻ ആകില്ലെന്നും പറഞ്ഞതും ഇതേ വെള്ളാപ്പള്ളിയാണ്. വർത്തമാനകാല കേരളത്തിൽ വെള്ളാപ്പള്ളിയോളം വിദ്വേഷം പ്രസംഗിച്ച, മനുഷ്യർക്കിടയിൽ വർഗീയത പരത്തിയ മറ്റൊരു സാമുദായിക നേതാവുവില്ല, ഒരുപക്ഷെ കേരളത്തിന്റെ ചരിത്രത്തിൽ പോലും ഈ വിധം കേരള സമൂഹത്തിൽ വിദ്വേഷം കുത്തിവെച്ച മറ്റൊരു സാമുദായിക നേതാവ് ഉണ്ടാവാൻ ഇടയില്ല. ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്ന മഹത്തായ ഒരു സംഘടനയുടെ തലപ്പത്തിരുന്നു കൊണ്ടാണ് വെള്ളാപ്പള്ളി ഈ നെറികെട്ട ഏർപ്പാടുകൾ മുഴുവൻ പറഞ്ഞു കൂട്ടുന്നത്. പൊതു സമൂഹത്തിന്റെ ഐക്യം തകർക്കുന്ന മനുഷ്യരെ വർഗീയമായി വേർതിരിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾക്ക് എന്നും കുടപിടിക്കുന്ന സമീപനമാണ് ഈ സംസ്ഥാനത്തെ സർക്കാർ സ്വീകരിച്ചു പോന്നിട്ടുള്ളത്. ഒന്നു വീതം മൂന്നു നേരം വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി…

    Read More »
  • ക്രിമിനല്‍ കേസില്‍ നേരിട്ട് മുന്‍കൂര്‍ ജാമ്യം; മറ്റൊരിടത്തും കാണാനാകില്ല; കേരള ഹൈക്കോടതിയെ കുടഞ്ഞ് സുപ്രീം കോടതി; രജിസ്ട്രാര്‍ക്ക് നോട്ടീസ് അയച്ചു

    ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യ ഹർജികൾ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിയെ വിമർശിച്ച് സുപ്രീം കോടതി. രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി നിലനിൽക്കുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഹൈക്കോടതി രജിസ്ട്രാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. അമികസ്ക്യൂരിയായി സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറയെ കോടതി നിയമിച്ചു. കേരളത്തിൽ നിന്നുള്ള ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ആണ് ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതി നടപടിയെ വിമർശിച്ചത്. ബിഎൻഎസ്എസിന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് ഫയൽ ചെയ്യുന്ന മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയിൽ മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി ഇല്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സന്ദീപ് മേത്ത ചൂണ്ടിക്കാട്ടി. ക്രിമിനൽ കേസുകളിലെ വസ്തുതകൾ അറിയാവുന്നത് സെഷൻസ് കോടതിയിലാണ്. പലപ്പോഴും ഹൈക്കോടതികൾക്ക് കേസുകളുടെ പൂർണ്ണമായ…

    Read More »
  • പോസ്റ്റുകള്‍ തയാറാക്കുന്നത് പാര്‍ട്ടി അനുഭാവികളായ പ്രഫഷണലുകള്‍; വിവാദ ‘ബീഡി’ പോസ്റ്റിന്റെ പേരില്‍ ബല്‍റാം രാജിവച്ചിട്ടില്ലെന്ന് സണ്ണി ജോസഫ്; പാര്‍ട്ടി നടപടി എടുത്തിട്ടുമില്ല; പിന്തുണയുമായി കോണ്‍ഗ്രസ്‌

    തിരുവനന്തപുരം: ബിഹാറുമായി ബന്ധപ്പെട്ട വിവാദ എക്‌സ് പോസ്റ്റിന് പിന്നാലെ വി.ടി. ബല്‍റാം രാജി വയ്ക്കുകയോ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കെപിസിസി വൈസ് പ്രസിഡന്റായ ബല്‍റാം അധിക ചുമതലയായി വഹിക്കുന്ന ഡിഎംസി (ഡിജിറ്റല്‍ മീഡിയാ സെല്‍) ചെയര്‍മാന്‍ പദവിയില്‍ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ പാര്‍ട്ടിയുടെ അജണ്ടയിലുണ്ടെന്നും സണ്ണി ജോസഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.   കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ (ഡിഎംസി) ഭാഗമായി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാര്‍ട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണെന്ന് സണ്ണി ജോസഫ് പ്രസ്താവനയില്‍ പറഞ്ഞു. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ തയ്യാറാക്കുക എന്നതാണ് അവര്‍ക്ക് നല്‍കിയ ചുമതല. ദേശീയ വിഷയങ്ങളില്‍ പോസ്റ്റുകള്‍ തയ്യാറാക്കുമ്പോള്‍ എഐസിസിയുടെ നിലപാടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത്.   എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി…

    Read More »
  • ജി.എസ്.ടി. നിരക്കില്‍ ഓണം വില്‍പന കുറഞ്ഞെന്ന് വ്യാപാരികള്‍; ടിവി മുതല്‍ എസിവരെയുള്ള കച്ചവടം തിരിച്ചടിച്ചു; സെപ്റ്റംബര്‍ 22 മുതല്‍ നികുതി കുറയുക 10 ശതമാനം; ഡിസ്‌കൗണ്ടുകള്‍ പരിഗണിച്ചാല്‍ ഓണക്കാലത്ത് വാങ്ങുന്നത് ലാഭമെന്നു വ്യാപാരികള്‍

    തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച നികുതി പരിഷ്‌കാരത്തില്‍ തിരിച്ചടി കിട്ടിയത് ഓണം വിപണിക്ക്. സെപ്റ്റംബര്‍ 22നു പ്രാബല്യത്തില്‍ വരുന്ന പുതിയ ജി.എസ്.ടി. നിരക്കുകള്‍ മുന്നില്‍കണ്ട് ജനം പര്‍ച്ചേസുകള്‍ മാറ്റിവച്ചതാണ് കാരണം. ഇതേത്തുടര്‍ന്ന് ഓണം വില്‍പനയില്‍ കാര്യമായ ഇടവുണ്ടായെന്നു സംസ്ഥാനത്തെ മുന്‍നിര വ്യാപാരികള്‍ പറഞ്ഞു. സാധാരണഗതിയില്‍ ഓണത്തോട് അനുബന്ധിച്ചാണ് അടുത്ത ഒരുവര്‍ഷത്തെ വ്യാപാരങ്ങള്‍ക്കുള്ള ആക്കം കൂടുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി യുഎസ് നികുതി പരിഷ്‌കാരങ്ങള്‍ എത്തിയതും ഇതിന്റെ തിരിച്ചടി മറികടക്കാന്‍ ജി.എസ്.ടി. നിരക്കുകള്‍ 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കിയതും വില്‍പനയെ ബാധിച്ചു. ജി.എസ്.ടി. പരിധിയില്‍വരുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും പത്തുശതമാനം വിലക്കുറവുണ്ടാകുമെന്നു മുന്നില്‍കണ്ടാണ് ഇടപാടുകള്‍ അല്‍പം നീട്ടിവയ്ക്കുന്നത്. ഉയര്‍ന്ന വിലയുള്ള ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍, ടെലിവിഷനുകള്‍, എയര്‍കണ്ടീഷനുകള്‍, റഫ്രിജറേറ്ററുകള്‍, ഡിഷ്‌വാഷര്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയുടെ വില പുതിയ നിരക്ക് അനുസരിച്ച് 5 മുതല്‍ 18 ശതമാനത്തിന് ഇടയില്‍ വരും. ഇതിനെല്ലാം മുമ്പ് 28 ശതമാനം ജി.എസ്.ടിയാണ് ഈടാക്കിയിരുന്നത്. ഓണത്തിനു മുന്നോടിയായി സെപ്റ്റംബര്‍ മൂന്നിനാണ് കേന്ദ്ര ധനമന്ത്രി നിര്‍മല…

    Read More »
  • ‘ഒരായിരം നന്ദി, യമ്മി സ്വന്തമാണെന്നു സമ്മതിച്ചതിന്, വെള്ളടത്ത് മുഹമ്മദ് സ്വന്തം ബിനാമിയാണെന്ന് സമ്മതിച്ചതിന്’; പി.കെ. ഫിറോസിന് വീണ്ടും മറുപടിയുമായി കെ.ടി. ജലീല്‍; സോഷ്യല്‍ മീഡിയയില്‍ തിരിച്ചടിച്ച് അണികളും

    മലപ്പുറം: കെ.ടി ജലീല്‍ എംഎല്‍എ പാലക്കാട് കൊപ്പത്തെ യമ്മി ഫ്രൈഡ് ചിക്കന്‍ കടയിലെത്തി ഭക്ഷണം കഴിച്ചതിന്‍റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഇട്ട പോസ്റ്റിനു മറുപടിയുമായി വീണ്ടും ജലീല്‍. ‘ഒരായിരം നന്ദി: പട്ടാമ്പിക്കടുത്ത കൊപ്പത്തെ “Yummi Fried Chicken” ഷോപ്പ് തൻ്റേതാണെന്ന് (പി.കെ ഫിറോസിൻ്റേതാണെന്ന്) സമ്മതിച്ചതിന് എന്നതാണ് പോസ്റ്റിന്റെ ഉള്ളടക്കം. തിരുനാവായക്കാരൻ വെള്ളടത്ത് മുഹമ്മദ് അഷ്റഫ് സ്വന്തം ബിനാമിയാണെന്ന് അംഗീകരിച്ചതിനും നന്ദി എന്ന കുറിപ്പിനൊപ്പം എന്‍ബി ആയി വീണ്ടും ചില കാര്യങ്ങള്‍ കൂടി ജലീല്‍ പറയുന്നു. NB-കത്വ-ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിൻ്റെ നനവ് ഞാനാ ഷോപ്പിൻ്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു. “ധോത്തി ചാലഞ്ചിൽ” പററിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നിൽക്കുന്നത് മനസ്സിനെ വല്ലാതെ മഥിച്ചു എന്നു കൂടി പരിഹാസരൂപേണ ചേര്‍ത്താണ് ജലീലിന്‍റെ പോസ്റ്റ്. കഴിഞ്ഞ ദിവസം ജലീൽ നടത്തിയ വാർത്താസമ്മേളനത്തിൽ കൊപ്പത്തെ ‘യമ്മി’ ഷോപ്പിൽ ഫിറോസിന് ഷെയറുണ്ട് എന്ന് ആരോപിച്ചിരുന്നു. അവിടത്തെ യൂത്ത്…

    Read More »
  • കോടിക്കിലുക്കത്തില്‍ ക്രിക്കറ്റ് ബോര്‍ഡ്: ബിസിസിഐയുടെ ആസ്തി കുതിച്ചുയര്‍ന്നു; അഞ്ചുവര്‍ഷത്തിനിടെ ഖജനാവില്‍ എത്തിയത് 14,627 കോടി; ആകെ ധനം 20,686 കോടി; നികുതിയായി നല്‍കിയത് 3000 കോടിയും

    ബംഗളുരു: ക്രിക്കറ്റ് ജ്വരം ഇന്ത്യയില്‍ പടരുന്നതിന് അനുസരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആസ്തിയിലും വന്‍ കുതിപ്പെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ 12 മാസത്തിനിടെ ബിസിസിഐയുടെ ഖജനാവിലേക്ക് എത്തിയത് 20,686 കോടി രൂപയെന്ന് വിവിധ അസോസിയേഷനുകളുടെ ഗ്രൂപ്പുകളില്‍ പ്രചരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 28ന് നടക്കുന്ന ആനുവല്‍ ജനറല്‍ മീറ്റിംഗില്‍ ഇതു സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തുവരും. 2024ല്‍ നടന്ന ആനുവല്‍ ജനറല്‍ മീറ്റിംഗില്‍ 2019ല്‍ ഉണ്ടായിരുന്ന ബാലന്‍സ് 6059 കോടിയായിരുന്നെങ്കില്‍ നിലവില്‍ 20,686 ആണെന്നാണ് സെക്രട്ടറി വെളിപ്പെടുത്തിയത്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കു നല്‍കിയതിനുശേഷമുള്ള തുകയാണിതെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി. അഞ്ചുവര്‍ഷത്തിനിടെ ബിസിസിഐയുടെ അക്കൗണ്ടിലേക്ക് എത്തിയത് 14,627 കോടിരൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 4193 കോടിരൂപയുടെ വര്‍ധനയുമുണ്ടായി. 2019നു ശേഷം ജനറല്‍ ഫണ്ട് 3906 കോടിയില്‍നിന്ന് 7988 കോടിയായും ഉയര്‍ന്നിട്ടുണ്ട്. ആദായ നികുതിയടയ്ക്കുന്നില്ലെന്ന വിമര്‍ശനത്തിനും ബിസിസിഐ മറുപടി നല്‍കിയിട്ടുണ്ട്. വിവിധ ട്രിബ്യൂണലുകളില്‍ അപ്പീല്‍ നല്‍കുന്നതിനു മൂവായിരം കോടിയോളം ചെലവിടുന്നുണ്ട്. ഇതോടൊപ്പം 3150 കോടിരൂപ കഴിഞ്ഞ…

    Read More »
  • ഏഷ്യ കപ്പില്‍ മുത്തമിടുക ആരാകും? ടെസ്റ്റ് ക്രിക്കറ്റ് ഫലം കൃത്യമായി പ്രവചിച്ച ദിനേശ് കാര്‍ത്തിക് പറയുന്നത് ഇങ്ങനെ; ടോപ് സ്‌കോറര്‍, വിക്കറ്റ് വേട്ടക്കാരന്‍ എന്നിവര്‍ ഇന്ത്യന്‍ കളിക്കാര്‍; ഇതിലൊന്നും സഞ്ജു ഇല്ല!

    ന്യൂഡല്‍ഹി: ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ പൂര്‍ത്തിയാക്കിയ ടെസ്റ്റ് ടൂര്‍ണമെന്റ് 2-2ന് അവസാനിക്കുമെന്നു കൃത്യമായി പ്രവചിച്ച ദിനേശ് കാര്‍ത്തിക്ക് ഏഷ്യ കപ്പിനെക്കുറിച്ചുള്ള പ്രവചനവുമായും രംഗത്ത്. ടൂര്‍ണമെന്റിലെ ജേതാവ്, ടോപ്സ്‌കോറര്‍, വിക്കറ്റ് വേട്ടക്കാരന്‍ എന്നിവയെ കുറിച്ചാണു പ്രവചനം. ക്രിക്ക്ബസിന്റെ പരിപാടിയില്‍ പങ്കെടുത്താണ് കാര്‍ത്തിക്കിന്റെ വാക്കുകള്‍. എട്ടു ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റിലെ നിലവിലെ ചാംപ്യന്‍മാര്‍ ഇന്ത്യയാണ്. 2023ല്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം. പാകിസ്താനോടൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഹോങ്കോങ് എന്നിവരുമുണ്ട്. ടോപ്സ്‌കോറര്‍, വിക്കറ്റ് വേട്ടക്കാരന്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലായിരിക്കും ഏഷ്യാ കപ്പില്‍ ഇത്തവണത്തെ റണ്‍വേട്ടക്കാരനാവുകയെന്നു കാര്‍ത്തിക് പറയുന്നു. ഇംഗ്ലണ്ടുമായി സമാപിച്ച കഴിഞ്ഞ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും അദ്ദേഹമായിരുന്നു ടോപ്സ്‌കോറര്‍. 75ന് മുകളില്‍ ശരാശരിയില്‍ നാലു സെഞ്ച്വറികളടക്കം ഗില്‍ വാരിക്കൂട്ടിയത് 754 റണ്‍സാണ്. ഒരു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷമാണ്…

    Read More »
Back to top button
error: