Breaking NewsIndiaKeralaLead NewsLocalNEWSNewsthen Specialpolitics

സെലിബ്രറ്റി ആയതുകൊണ്ട് പ്രത്യേകത ഇല്ലെന്ന് വി.എം.വിനുവിനോട് കോടതി ; വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നില്‍ക്കുന്നതെന്നും കോടതിയുടെ ചോദ്യം ; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

 

കോഴിക്കോട് : കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വി.എം.വിനുവിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. വി.എം.വിനുവിന്റെ പേര് വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നില്ല. ഹര്‍ജി തള്ളിയതോടെ വിനുവിന് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ല. സെലിബ്രറ്റി ആയത്‌കൊണ്ട് പ്രത്യേകത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയെന്നും വ്യക്തമാക്കി. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടോ ഇല്ലയോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നില്‍ക്കുന്നതെന്നും കോടതി ചോദിച്ചു.
വൈഷ്ണയുടെ കേസ് വ്യത്യസ്തമാണെന്നും കോടതി പറഞ്ഞു. പ്രാഥമിക ലിസ്റ്റില്‍ പേരുണ്ടായിരുന്നു അവസാന നിമിഷമാണ് പേര് വെട്ടിയത്, അതുകൊണ്ടാണ് കോടതി ഇടപെട്ടത്. ഇവിടെ സ്ഥിതി വേറെയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഹര്‍ജി തള്ളിയ കോടതി വിധി മാനിക്കുന്നുവെന്ന് വി.എം.വിനു. പലവട്ടം വോട്ട് ചെയ്ത വ്യക്തി എന്ന നിലയില്‍ പട്ടികയില്‍ പേര് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. താന്‍ യുഡിഎഫിന്റെ ഭാഗമായി തുടര്‍ന്നും ഉണ്ടാകും. പ്രചാരണത്തിന് ഇറങ്ങണമോ എന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും വിനു പറഞ്ഞു.

Signature-ad

 

 

Back to top button
error: