Newsthen Special
-
ഇന്ത്യയിലെ റോഡപകടങ്ങളില്‍ കൂടുതല്‍ മരണപ്പെടുന്നത് ഇരുചക്ര യാത്രികര്‍ ; കാല്‍നടയാത്രക്കാരേയും സൈക്കിള്‍ യാത്രക്കാരേയും കൂടി അപകടത്തില്‍ പെടുത്തി കൊല്ലുന്നു ; 2023 ല്‍ അപകടമരണത്തിന് ഇരയായത് 27,539 യാത്രികര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണമടയുന്നത് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരെന്ന് റിപ്പോര്‍ട്ട്. ഇവര്‍ സ്വയം മരണപ്പെടുന്നതിന് പുറമേ ഫുട്പാത്തിലൂടെ നടന്നു പോകുന്നവരെ കൂടി ഇടുപ്പിച്ച് കൊലപ്പെടുത്തുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ വാഹന അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം സംഭാവന ചെയ്യുന്നത് ബൈക്ക് യാത്രക്കാരാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ഒരു കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയമാണ്. 2023-ല്‍ റോഡപകടങ്ങളില്‍ മരിച്ച ഇരുചക്ര വാഹന യാത്രികരുടെ എണ്ണം 45 ശതമാനമാണ്. ഈ പട്ടികയില്‍ കാറുകളും ടാക്‌സികളും രണ്ടാമതും ട്രക്ക് അപകടങ്ങള്‍ മൂന്നാമതുമാണ്. ‘ഇന്ത്യയിലെ റോഡപകടങ്ങള്‍ 2023’ എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 2023-ല്‍ കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമായുള്ള നാലിലൊന്ന് മരണവും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട കൂട്ടിയിടികള്‍ മൂലമാണ്. ഇത് മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കാത്തവര്‍ക്ക് വര്‍ധിച്ചുവരുന്ന അപകടസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത് ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ്. 27,539 യാത്രികരാണ് ഇത്തരം അപകടങ്ങളില്‍ മരിച്ചത്. കൂടുതല്‍ ബൈക്ക് യാത്രികര്‍ മരിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാടാണ്…
Read More » -
ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ലഷ്യമിട്ടത് ഹമാസ് കേന്ദ്രങ്ങള്‍, ദോഹയില്‍ സ്‌ഫോടന പരമ്പര; ഖാലിദ് മിഷാല്‍ അടക്കം കൊല്ലപ്പെട്ടു?
ദോഹ: ഖത്തര്‍ തലസ്ഥാനത്ത് ആക്രമണം നടത്തി ഇസ്രയേല്‍. ദോഹയിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ സ്‌ഫോടനം നടത്തിയത്. കത്താര പ്രവിശ്യയില്‍ ആയിരുന്നു സ്‌ഫോടനം. ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേള്‍ക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഹമാസ് േനതാവ് ഖാലിദ് മിഷാല്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. ദോഹ ലക്ഷ്യമിട്ടുള്ള ആക്രമണം ഹമാസിന്റെ നേതൃത്വത്തെ ലക്ഷ്യമിട്ടാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചു. ദോഹയിലാണ് ഹമാസിന്റെ നേതാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. അവരെ ലക്ഷ്യമിട്ട് ഞങ്ങള്‍ ഒരു ഓപ്പറേഷന്‍ നടത്തിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഉണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ ആയവരെയാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത് എന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
Read More » -
ഗാസയിലെ വേദനയുടെ പ്രതീകം ; ഇസ്രായേല്‍ സൈനികരുടെ 335 വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയ അഞ്ചുവയസ്സുകാരി ഹിന്ദ് രജബ് ; ജീവനു വേണ്ടിയുള്ള അവളുടെ ശബ്ദം പാലസ്തീന്റെ നീറുന്ന നേര്‍ക്കാഴ്ച
രണ്ട് വര്‍ഷം മുന്‍പ് ലോകമെങ്ങും സഹായത്തിനായി അലമുറയിട്ട അഞ്ച് വയസ്സുകാരി പലസ്തീന്‍ പെണ്‍കുട്ടി ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങള്‍ ഗാസയിലെ മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറുന്നു. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്യവേയാണ് ഹിന്ദിന്റെയും കുടുംബത്തിന്റെയും കാറിന് നേരെ വെടിയുതിര്‍ത്തത്. അവളുടെ അമ്മാവനും, അമ്മായിയും, മൂന്ന് കസിന്‍സും തല്‍ക്ഷണം മരിച്ചു. കാറില്‍ ഒതുങ്ങിക്കൂടിയ ഹിന്ദും മറ്റൊരു കസിനും ആദ്യ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു, തുടര്‍ന്ന് സഹായത്തിനായി പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയെ വിളിച്ചു. ഭയന്ന് വിറച്ച് ഫോണിലൂടെ സംസാരിച്ച ഹിന്ദ്, ഇസ്രായേലി ടാങ്ക് തങ്ങളെ ലക്ഷ്യമിടുകയാണെന്ന് രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു. താമസിയാതെ, ഹിന്ദിന്റെ കസിനും കൊല്ലപ്പെട്ടു, അവള്‍ തനിച്ചായി. മണിക്കൂറുകളോളം അവള്‍ പാരാമെഡിക്കല്‍ പ്രവര്‍ത്തകരുമായി ി ഫോണില്‍ സംസാരിച്ചു, രക്ഷിക്കണമെന്ന് നേര്‍ത്ത ശബ്ദത്തില്‍ കേണപേക്ഷിച്ചു. എന്നാല്‍ പിആര്‍സിഎസ് പാരാമെഡിക്കുകള്‍ സ്ഥലത്തെത്തിയപ്പോള്‍ അവരും ആക്രമിക്കപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റജബിന്റെ കാറിനുനേരെ 335 വെടിയുണ്ടകളാണ് ഉതിര്‍ത്തത്. ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന…
Read More » -
എഐ ഉപയോഗിച്ച് അശ്‌ളീല കണ്ടന്റുകള്‍ക്ക് വരെ ഉണ്ടാക്കുന്നു ; തന്റെ പേരും ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കാന്‍ അനുവദിക്കരുത് ; ഐശ്വര്യാറായി ഡല്‍ഹി ഹൈക്കോടതിയില്‍
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും വാണിജ്യ ഉല്‍പ്പന്നങ്ങളിലും തന്റെ പേരും ചിത്രങ്ങളും വ്യക്തി ത്വവും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ നടി ഐശ്വര്യ റായ് ബച്ചന്‍. ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷി ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് തേജ്സ് കാരിയയുടെ അധ്യക്ഷതയിലുള്ള കോടതി കേസ് പരിഗണിക്കുകയും ഇത്തരം ദുരുപയോഗങ്ങള്‍ തടയാന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിക്കുകയും ചെയ്തു. കേസ് തുടര്‍നടപടികള്‍ക്കായി 2026 ജനുവരി 15-ലേക്ക് മാറ്റി. വാണിജ്യപരമായ നേട്ടങ്ങള്‍ക്കും അനുചിതമായ കാര്യങ്ങള്‍ക്കും നടിയുടെ വ്യക്തിത്വം വ്യാപകമായി ദുരുപയോഗം ചെയ്യുന്ന തായി നടിയുടെ അഭിഭാഷകന്‍ വാദിച്ചു. നിരവധി വെബ്‌സൈറ്റുകള്‍ ഐശ്വര്യ റായുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധ രിപ്പിക്കുകയും ചെയ്‌തെന്നും ഇത് അവരുടെ പ്രസിദ്ധീകരണ അവകാശങ്ങളുടെ ലംഘനമാ ണെന്നും അദ്ദേഹം വാദിച്ചു. നിയമപരമായ അനുമതിയില്ലാതെ കപ്പുകള്‍, ടീ-ഷര്‍ട്ടുകള്‍, മറ്റ് പാനീയങ്ങള്‍ എന്നിവയില്‍ അവരുടെ ചിത്രങ്ങളും പേരും ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ സേഥി കോടതിയില്‍ ഹാജരാക്കി. അശ്ലീലവും കൃത്രിമമായി നിര്‍മ്മിച്ചതും AI ഉപയോഗിച്ച് സൃഷ്ടിച്ചതുമായ…
Read More » -
നാടകം അവസാനിച്ച് കര്‍ട്ടന്‍വീണതിന് തൊട്ടുപിന്നാലെ അതേ വേദിയില്‍ തന്നെ പ്രധാന നടന്റെ കല്യാണവും നടന്നു ; ഇരുവരും പരസ്പരം രക്തഹാരം അണിയിച്ചു, കൈപിടിച്ചു നല്‍കിയത് ബിനോയ് വിശ്വം
ആലപ്പുഴ: നാടകം അവസാനിച്ച് കര്‍ട്ടന്‍ വീണതിന് പിന്നാലെ വിപ്ലവ നാടകം കാണാനെത്തിയ നൂറുകണക്കിനാളുകള്‍ ഒരു വിപ്ലവ കല്യാണത്തിനുകൂടിയാണ് സാക്ഷ്യം വഹിച്ചു. നാടകത്തിലെ പ്രധാന നടന്‍ കൊല്ലം സ്വദേശിനിയെ വിവാഹം കഴിച്ചു. സിപിഐ സംസ്ഥാന സമ്മേളന വേദിയിലാണ് നാടകം പര്യവസാനിച്ചതിന് പിന്നാലെ അതേ വേദിയില്‍ തന്നെ വിവാഹവും നടന്നത്. നാടകനടന്‍ മൂവാറ്റുപുഴ സ്വദേശി പ്രശാന്ത് തൃക്കളത്തൂരും നഴ്‌സായ കൊല്ലം സ്വദേശിനി ചിഞ്ചുവുമാണ് അരങ്ങില്‍ വിവാഹിതരായത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വധുവിന്റെ കരം പിടിച്ചുനല്‍കി. സിപിഐ യുടെ സംസ്ഥാന സമ്മേളന വേദിയില്‍ തോപ്പില്‍ ഭാസിയുടെ ‘ഷെല്‍റ്റര്‍’ നാടകമായിരുന്നു നടന്നത്. നാടകം അവസാനിച്ച് കാണികള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ മൈക്കിലൂടെ അറിയിപ്പെത്തി. പ്രധാന വേഷമിട്ട നടന്‍ അരങ്ങില്‍വെച്ച് വിവാഹിതനാവുകയാണ് ആരും പോകരുത്. അരങ്ങില്‍വെച്ച് വിവാഹിതനാകണമെന്നത് വലിയ ആഗ്രഹമായിരുന്നെന്ന് പ്രശാന്ത് പറഞ്ഞു. രണ്ടുപേരും നാടകപ്രേമികളായതിനാലാണ് വിവാഹത്തിന് നാടകവേദി തന്നെ തെരഞ്ഞെടു ത്തതും. പ്രശാന്തും ചിഞ്ചുവും ട്രെയിന്‍ യാത്രയ്ക്കിടെയാണ് കണ്ടുമുട്ടിയത്. പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. മൂവാറ്റുപുഴ…
Read More » -
ഉത്തരം മുട്ടുമ്പോൾ തിരിഞ്ഞ് കൊഞ്ഞനം കുത്തരുത്, രാഹുൽ ഗാന്ധി ഉയർത്തിയ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത തകർക്കുന്നത്!! വസ്തുതകൾ പുറത്തുവിട്ടവരെ ഭീഷണിപ്പെടുത്താനും ആരോപണങ്ങളെ അവഗണിച്ച് തള്ളാനും കമ്മീഷൻ തുനിഞ്ഞതെന്തിന്?
രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് മോഷണ ആരോപണത്തിന്റെ അലയൊലികൾ അവസാനിക്കുന്നില്ല. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ട് മോഷണം നടത്തി തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ഇത് വെറും ആരോപണം മാത്രമായിരുന്നില്ല മറിച്ച് വ്യക്തമായ തെളിവുകൾ നിരത്തി രാഹുൽ തന്റെ വാദങ്ങളെ പൊതുജനത്തിനു മുന്നിൽ സാധൂകരിക്കുകയും ചെയ്തിട്ടുണ്ട്. അതീവ ഗുരുതരമായ ഒരു ആരോപണം രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽഗാന്ധി ഉന്നയിച്ചപ്പോൾ അതിനെ ഒറ്റക്കെട്ടായി ഇന്ത്യൻ ജനത ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്ത ബോധത്തോടെ അല്ല ഈ വിഷയത്തിൽ തുടക്കം മുതൽ പ്രതികരിച്ചത്. ലോകത്തെ തന്നെ ഏറ്റവും വിശ്വാസതയുള്ള തെരഞ്ഞെടുപ്പ് സംവിധാനം ആയിട്ടാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ വിലയിരുത്തുന്നത്. എന്നാൽ രാഹുൽഗാന്ധി തെളിവ് സഹിതം പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തിട്ടുണ്ട്. രാജ്യത്തെ സുപ്രധാന ഭരണഘടന സ്ഥാപനങ്ങളിൽ ഒന്നായ…
Read More » -
പാവപ്പെട്ടവനെ കുനിച്ചു നിർത്തി കൂമ്പിനിട്ട് ഇടിക്കുന്ന, അല്ലെങ്കിൽ കരണക്കുറ്റി തീർത്ത് അടിക്കുന്ന ദൃശ്യങ്ങൾ പോരെ, ഇതിനപ്പുറം എന്ത് തെളിവാണ് ഇപി ജയരാജൻ പ്രതീക്ഷിക്കുന്നത് ?സിസിടിവി ദൃശ്യങ്ങളെക്കാൾ ശക്തമായ എന്തു തെളിവുകളാണ് ജയരാജന് വേണ്ടത് ?
അനീതികളിൽ വലയുന്ന ഒരു സാധാരണക്കാരന് പോലീസ് സ്റ്റേഷൻ എന്നത് അവസാനത്തെ പ്രതീക്ഷയാണ്, തനിക്ക് നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഒരു ചെറിയ കടലാസ് തുണ്ടിൽ പരാതിയും എഴുതി പോലീസ് സ്റ്റേഷന്റെ പടികൾ അവർ കയറുന്നത്. പൗരന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക എന്നത് പോലീസിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. കടലാസിൽ പോലീസ് ഇങ്ങനെയൊക്കെയാണ്, എന്നാൽ നമ്മുടെ നാട്ടിലെ സത്യാവസ്ഥ എന്താണ് ? ഓരോ ദിവസവും പോലീസ് അതിക്രമങ്ങളുടെ ഓരോ പുതിയ വാർത്തകൾ വീതം നാം കേൾക്കുകയാണ്. സ്റ്റേഷന് അകത്തും പുറത്തുമായി അകാരണമായി പോലീസിന്റെ അതിക്രൂരമായ മർദ്ദനത്തിനിരയാകുന്ന മനുഷ്യരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. നീതിയും സുരക്ഷയും ഉറപ്പാക്കേണ്ട പോലീസു തന്നെ അതിക്രമങ്ങൾ നടത്തുമ്പോൾ ഇന്നാട്ടിലെ സാധാരണക്കാരായ മനുഷ്യർ എങ്ങോട്ടേക്കാണ് പോകേണ്ടത് ? ആർക്കാണ് പരാതി നൽകേണ്ടത് ? പോലീസിന്റെ അതിക്രൂരമായ അക്രമങ്ങൾക്ക് ന്യായീകരണ കവചങ്ങൾ ഒരുക്കി മുന്നോട്ടുവരുന്നവരിൽ സിപിഎം സൈബർ അണി മുതൽ തല മൂത്ത നേതാക്കൾ വരെയുണ്ട്. പോലീസിനെതിരെ നടക്കുന്നത് ആസൂത്രിത പ്രചാരണം ആണെന്നും…
Read More » -
ടോള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും തള്ളി; എന്‍എച്ച്എഐയുടെ വാദം അംഗീകരിച്ചില്ല; കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ച കാര്യങ്ങളില്‍ തീരുമാനം വരട്ടെയെന്നും ഹൈക്കോടതി
തൃശൂര്‍: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍വീസ് റോഡുകളിലെ പ്രശ്‌നം പരിഹരിക്കുകയാണെന്നും ടോള്‍ പിരിവ് പുന:സ്ഥാപിച്ച് ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി. ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ജില്ലാ കളക്ടറോട് ഓണ്‍ലൈനായി നാളെ ഹാജരാകാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്നു വരെയാണ് ഹൈക്കോടതി തടഞ്ഞത്. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ പുനസ്ഥാപിക്കില്ലെന്നു കോടതി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ പരിശോധന നടത്തിയോയെന്ന് ഹൈക്കോടതി ചോദിച്ചു. നേരത്തേ, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണു 10 വരെ ടോള്‍ പിരിവു നിര്‍ത്തലാക്കിയത്. സര്‍വീസ് റോഡിനു വീതികൂട്ടി ശാശ്വത പരിഹാരം കണ്ടില്ലെന്നും വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതു…
Read More » -
ആശുപത്രിയില്‍ വെച്ച് എലികടിച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു ; മൃതദേഹം സംസ്‌ക്കാരത്തിനായി തുറന്നപ്പോള്‍ നാലുവിരലുകള്‍ കാണാനില്ലായിരുന്നു ; എലി കടിച്ച് മരിച്ച രണ്ട് നവജാതശിശുക്കളില്‍ ഒരാള്‍
ഇന്‍ഡോര്‍: ആശുപത്രിയില്‍ എലി കടിച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. മൃതദേഹം സംസ്‌കാരത്തിനായി തുറന്നപ്പോഴാണ് നാല് വിരലുകള്‍ പൂര്‍ണമായി എലി കടിച്ചതായി മാതാപിതാക്കള്‍ കണ്ടത്. ധാര്‍ ജില്ലയിലെ രൂപപാത ഗ്രാമത്തില്‍ നിന്നുള്ള കുട്ടി, ജന്മനാ ഉള്ള സങ്കീര്‍ണ്ണതകള്‍ക്ക് ചികിത്സയിലിരിക്കെ ഇന്‍ഡോറിലെ എം.വൈ. ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ എലി കടിച്ച് മരിച്ച രണ്ട് നവജാതശിശുക്കളില്‍ ഒരാളാണ്. ‘സംസ്‌കാരത്തിന് തയ്യാറെടുക്കാന്‍ പൊതിഞ്ഞ തുണി മാറ്റിയപ്പോഴാണ് ഞങ്ങള്‍ കൈ ശ്രദ്ധിച്ചത്. കുഞ്ഞിന്റെ നാല് വിരലുകള്‍ പൂര്‍ണ്ണമായും കടിച്ചെടുത്ത നിലയിലായിരുന്നു,’ പിതാവ് ദേവ്റാം പറഞ്ഞു. ഓഗസ്റ്റ് 30-നാണ് ധാര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് കുഞ്ഞ് ജനിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനാല്‍ ഇന്‍ഡോറിലെ യശ്വന്ത്‌റാവു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ മഞ്ജുവിന്റെ ആരോഗ്യനില മോശമായതിനാല്‍ കുഞ്ഞിന് ശരിയായ പരിചരണം ലഭിക്കുമെന്ന് വിശ്വസിച്ച് പിതാവ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ ആരോപണങ്ങളോട് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചില്ല. ഗോത്രവര്‍ഗ്ഗ സംഘടനയായ ജയ് ആദിവാസി യുവ ശക്തി ആശുപത്രി സൂപ്രണ്ടിനെയും മറ്റ് മുതിര്‍ന്ന…
Read More »
