Breaking NewsIndiaKeralaLead NewsLocalNEWSNewsthen Specialpolitics

ശബരിമലയിലേക്ക് യുഡിഎഫ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തും ; ശബരിമല തീര്‍ത്ഥാടനത്തെ സര്‍ക്കാര്‍ കുഴപ്പത്തിലാക്കുന്നുവെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദര്‍ശിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സതീശന്‍.
ശബരിമല തീര്‍ത്ഥാടന കാലത്തെ സര്‍ക്കാര്‍ കുഴപ്പത്തിലാക്കുകയാണെന്നും അയ്യപ്പഭക്തര്‍ മല കയറാതെ തിരികെ പോകുന്നത് കഷ്ടമാണെന്നും സതീശന്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം നടത്തിയവര്‍ തന്നെ സ്വര്‍ണക്കൊള്ള നടത്തുകയാണ്. കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രചാരണം തുടങ്ങിയെന്നും ഇടത് ദുര്‍ഭരണത്തിനെതിരായ പോരാട്ടമാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: