Breaking NewsIndiaLead NewsNEWSNewsthen Specialpolitics

‘പാക് ചാര സംഘടന ഇന്ത്യയില്‍ ഹിന്ദുക്കളെ ചാരവൃത്തിക്കായി റിക്രൂട്ട് ചെയ്യുന്നു’; അഭിമുഖം വിവാദമായതോടെ ഡീപ്പ് ഫേക്ക് എന്നു പറഞ്ഞ അജിത് ഡോവലിനെ പൊളിച്ച് ആള്‍ട്ട് ന്യൂസ്; വീഡിയോ അപ്‌ലോഡ് ചെയ്തത് 2024ല്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു മുന്നിലുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ വിവാദ പ്രസ്താവന നടത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുലിവാലു പിടിച്ചിരുന്നു. അദ്ദേഹത്തിന്റേതായി പുറത്തുവന്ന വീഡിയോ വന്‍ വിമര്‍ശനത്തിനും ഇടയാക്കി.

പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐ, ഇന്ത്യയില്‍ മുസ്ലിംകളെക്കാള്‍ കൂടുതല്‍ ഹിന്ദുക്കളെ ചാരവൃത്തിക്കായി റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്ന് അജിത് ഡോവല്‍ പറയുന്നതാണ് വീഡിയോയിലുള്ളത്. 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ് പലരും വ്യാപകമായി പങ്കിട്ടിരുന്നു. എന്നാല്‍ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്നും സംഭവം ഡീപ് ഫേക്കാണെന്നുമാണ് അജിത് ഡോവല്‍ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ അജിത് ഡോവലിന്റേത് തെറ്റായ അവകാശവാദമാണെന്നാണ് ആള്‍ട്ട് ന്യൂസ് കണ്ടെത്തുന്നത്.

Signature-ad

നവംബര്‍ 17ന് സിഎന്‍എന്‍-ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് വീഡിയോ വ്യാജമാണെന്ന് അജിത് ഡോവല്‍ അവകാശപ്പെട്ടത്. പറയാത്ത കാര്യങ്ങളാണിതെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളെ വളച്ചൊടിക്കാന്‍ ഇത്തരം മാധ്യമ ഉപകരണങ്ങള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ടെന്നും ഇന്ത്യയുടെ ഭീകരവിരുദ്ധ പ്രചാരത്തിനിതിരെ നടക്കുന്ന ശ്രമമാണിതെന്നും അദ്ദേഹം വ്യക്താക്കിയിരുന്നു. പിന്നാലെ അജിത് ഡോവലിനെ ഉദ്ധരിച്ച് പല ദേശീയ മാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കുകയും ചെയ്തു.

എന്നാല്‍ വീഡിയോയുടെ നിജസ്ഥിതി ആള്‍ട്ട് ന്യൂസ് പരിശോധിക്കുകയും ഡോവല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും കണ്ടെത്തി. ആസ്ട്രേലിയ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് 2014 മാര്‍ച്ച് 20 ന് അപ്ലോഡ് ചെയ്ത 1 മണിക്കൂര്‍ 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു യൂട്യൂബ് വീഡിയോയില്‍ നിന്നാണ് ഈ ക്ലിപ്പ് എടുത്തതെന്നാണ് ആള്‍ട്ട് ന്യൂസ് കണ്ടെത്തിയത്.

അതില്‍ 1:04:00-ാമത്തെ മിനുറ്റില്‍ ഡോവല്‍ പറയുന്നത് ഇങ്ങനെ; ‘ഇത്രയൊക്കെ പറഞ്ഞ സ്ഥതിക്ക് ഞാന്‍ നിങ്ങളോട് ചെറിയൊരു കാര്യം പറയട്ടെ, ഇന്ത്യയില്‍ ഇന്റലിജന്‍സ് ജോലികള്‍ക്കായി, ഐഎസ്ഐ റിക്രൂട്ട് ചെയ്ത ആളുകളുടെ എണ്ണം എത്രയാണെങ്കിലും, മുസ്ലിംകളേക്കാള്‍ കൂടുതല്‍ ഹിന്ദുക്കളാണ്. 1947 മുതലുള്ള എല്ലാ കേസുകളെടുത്താല്‍, 4,000-ത്തിലധികം കേസുകള്‍, ഒരുപക്ഷേ 20% പോലും മുസ്ലിംകള്‍ ആയിരിക്കില്ല. മറിച്ചുള്ളതൊക്കെ തെറ്റാണ്. മുസ്ലിംകളെ ഞങ്ങള്‍ കൂടെക്കൂട്ടും. രാജ്യത്തെ ഉന്നതിയിലെത്തിക്കും’.

2014 മാര്‍ച്ച് 11ന് ആസ്ട്രേലിയ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഗ്ലോബല്‍ ചലഞ്ചസ് സീരീസിന്റെ ഭാഗമായി ഡോവല്‍ നടത്തിയ പ്രഭാഷണമാണിത്. 2014ലെ ഈ പ്രഭാഷണ വീഡിയോ ഒരു ഡീപ്‌ഫേക്ക് അല്ലെങ്കില്‍ എഐ സൃഷ്ടിച്ചതായിരിക്കാന്‍ സാധ്യതയില്ല, കാരണം അന്ന് ആ സാങ്കേതികവിദ്യ അത്ര വ്യാപകമായി ഉപയോഗിച്ചിരുന്നില്ലെന്നും ആള്‍ട്ട് ന്യൂസ് പറയുന്നു.

ഇന്ത്യ നേരിടുന്ന ഭീകരാക്രമണ ഭീഷണികളോടുള്ള പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഡോവല്‍ ഈ പ്രസ്താവന നടത്തിയത്. ഭീകരതയെ വര്‍ഗീയ കണ്ണടയിലൂടെ കാണരുതെന്നും ഡോവല്‍ പറയുന്നു. ഭീകരതയ്ക്കെതിരെ പോരാടുമ്പോള്‍ അത് മുസ്ലിം ജനസംഖ്യയും ഹിന്ദു ജനസംഖ്യയും തമ്മിലുള്ള പ്രശ്‌നമല്ല, മറിച്ച് ഒരു ദേശീയ പ്രശ്നമാണെന്നും ഇന്ത്യന്‍ മുസ്ലിംകള്‍ ഭീകരതയെ നിരന്തരം എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2012ല്‍ രാംലീല മൈതാനത്ത് 50,000 മൗലാനമാര്‍ ആഗോള ഭീകരവാദത്തിനെതിരെ ഫത്വ പുറപ്പെടുവിച്ച സംഭവം അദ്ദേഹം ഉദാഹരണമായും സൂചിപ്പിക്കുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ 2014ല്‍ ആഗോള ഭീകരതയെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തില്‍ ഇന്ത്യയില്‍ ചാരവൃത്തിക്കായി മുസ്ലിംകളേക്കാള്‍ കൂടുതല്‍ ഹിന്ദുക്കളെ ഐഎസ്‌ഐ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് അജിത് ഡോവല്‍ പറഞ്ഞിട്ടുണ്ടെന്ന് ആള്‍ട്ട് ന്യൂസ് കണ്ടെത്തുന്നു. തീവ്രവാദത്തെ മുസ്ലിം ്‌ െഹിന്ദു വിഷയമായി പരാമര്‍ശിക്കരുതെന്നും അദ്ദേഹം വ്യക്തമായി ആഹ്വാനം ചെയ്യുന്ന നീണ്ട പ്രഭാഷണത്തില്‍ നിന്നാണ് വൈറല്‍ വീഡിയോ എടുത്തിരിക്കുന്നത്. അതിനാല്‍ ഡീപ് ഫേക്കാണെന്ന് ഡോവലിന്റെ തന്നെ പ്രസ്താവന തെറ്റാണെന്നും ആ പരാമര്‍ശങ്ങള്‍ വാസ്തവത്തില്‍ അദ്ദേഹം തന്നെയാണ് നടത്തിയതെന്നും ആള്‍ട്ട് ന്യൂസ് പറയുന്നു.

NSA Ajit Doval did say ISI recruited more Hindus than Muslims in India; his ‘deepfake’ claim is false

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: