Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDING

ഏഷ്യാ കപ്പ്: ഇന്ത്യ- പാക് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ടിക്കറ്റ് വില്‍പന ഇഴഞ്ഞിഴഞ്ഞ്; 2.5 ലക്ഷം വരുന്ന പ്രീമിയം ടിക്കറ്റുകള്‍ മിക്കവര്‍ക്കും വേണ്ട! വിരാടും രോഹിത്തും ഇല്ലാതെ എന്തു കളിയെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ഒഫീഷ്യല്‍

ദുബായ്: ഏഷ്യകപ്പിലെ ഏറ്റവും ചൂടേറിയ മത്സരം ഞായറാഴ്ച നടക്കാനിരിക്കേ പ്രതിസന്ധി വെളിപ്പെടുത്തി സംഘാടകര്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനെതിരേ സുപ്രീം കോടതി അനുകൂല നിലപാട് എടുത്തിട്ടും ടിക്കറ്റ് വില്‍പനയിലെ കുറവാണ് സംഘാടകര്‍ക്ക് ആശ്ചര്യമാകുന്നത്. സാധാരണ ഗതിയില്‍ ചൂടപ്പം പോലെ വിറ്റുപോകേണ്ട ടിക്കറ്റുകള്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഇപ്പോഴും ലഭ്യമാണ്.

ആളുകള്‍ക്കു ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം നിലനിര്‍ത്തുന്നതിനു വേണ്ടി സിംഗിള്‍ ടിക്കറ്റ് ഫോര്‍മാറ്റ് വരെ ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും വില്‍പനയില്‍ കുതിച്ചുകയറ്റമൊന്നും ഉണ്ടായിട്ടില്ല. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് ഇന്ത്യ- പാക് മത്സരം.

Signature-ad

ആദ്യ മത്സരം ഇന്ത്യ മികച്ച നിലയില്‍ പൂര്‍ത്തിയാക്കിയിട്ടും വരും മത്സരത്തില്‍ ഇന്ത്യക്കു മുന്‍തൂക്കമുണ്ടായിട്ടും ടിക്കറ്റ് വില്‍പന കുറയാന്‍ കാരണം ഇന്ത്യന്‍ താരങ്ങളായ രോഹിത്ത് ശര്‍മയുടെയും വിരാട് കോലിയുടെയും അസാന്നിധ്യമാണെന്നു എമിറേറ്റ്‌സ് ക്രിക്കറ്റ് ഉദ്യോഗസ്ഥന്‍ പറയുന്നു. കഴിഞ്ഞവര്‍ഷം സൗത്ത് ആഫ്രിക്കയില്‍ ടി20 ലോക കപ്പ് നേടിയതിനു പിന്നലെ ഇരുവരും മത്സരങ്ങളില്‍നിന്നു വിരമച്ചിരുന്നു.

‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിലെ ടിക്കറ്റ് വില്‍പന കുറഞ്ഞത് ഏറെ അമ്പരപ്പിക്കുന്നു. ഏറ്റവും താഴ്ന്ന നിരക്കുള്ള ടിക്കറ്റുകളാണ് ഏറെയും വിറ്റുപോയത്. വിലകൂടിയ ടിക്കറ്റുകള്‍ ഇപ്പോഴും പൂര്‍ണമായും വിറ്റഴിച്ചിട്ടില്ല. ഇന്ത്യ-പാക് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരട്ടി വേഗത്തിലാണ് ടിക്കറ്റുകള്‍ പോയത്. ഉച്ചയ്ക്കു രണ്ടിനും നാലിനും രണ്ടുവട്ടം ബുക്കിംഗ് വിന്‍ഡോ തുറന്നപ്പോള്‍ 4 മിനുട്ടുകൊണ്ടാണ് ടിക്കറ്റുകള്‍ തീര്‍ന്നത്. പക്ഷേ, ഇക്കുറി ആശ്ചര്യകരമായ രീതിയില്‍ കുറവാണ്. രോഹിത്തിന്റെയും വിരാടിന്റെയും അസാന്നിധ്യമാകാം കാരണമെന്നാണു കരുതുന്നത്’ എന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.

ടീമുകളുടെ ആരാധകരും വില്‍പനക്കുറവില്‍ നിരാശരാണ്. സിംഗിള്‍ മാച്ച് ടിക്കറ്റുകള്‍ തുറക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രീമിയം സീറ്റുകള്‍ ഇപ്പോഴും ഉയര്‍ന്ന നിരക്കിനെ തുടര്‍ന്ന് അവശേഷിക്കുകയാണ്. രണ്ടു ടിക്കറ്റിനു മാത്രം 2.5 ലക്ഷമാണ് ഈടാക്കുന്നത്.India-Pakistan ‘craze very dull’, official blames ‘Virat Kohli-Rohit Sharma absence’ behind ticket sales slump

Back to top button
error: