സഭയില്‍ രാഹുല്‍ എത്തുമോ? പ്രത്യേകം ഇരിപ്പിടം ഏര്‍പ്പെടുത്തി; പാര്‍ട്ടിയുടെ അഭിപ്രായം ഉടന്‍ അറിയിക്കും; രാഹുല്‍ എത്തുന്നത് പ്രതിപക്ഷത്തിന് അടിക്കാനുള്ള വടിയാകും; എല്ലാത്തിനും മാധ്യമങ്ങളെ പഴിച്ച് രാഹുലിന്റെ വാട്‌സ് ആപ്പ് സന്ദേശം; തടയാനാകില്ലെന്ന് ഇടതു കണ്‍വീനര്‍

തിരുവനന്തപുരം: നിയമസഭയില്‍ രാഹുല്‍മാങ്കൂട്ടത്തിലിന് പ്രത്യേക ഇരിപ്പിടം ഏര്‍പ്പെടുത്തി. പ്രതിപക്ഷ നിരയില്‍ നിന്ന് മാറ്റി. ഇരു മുന്നണികള്‍ക്കും ഇടക്കായിരിക്കും പുതിയ ഇരിപ്പടം നല്‍കുക. എന്നാല്‍ നാളെ തുടങ്ങുന്ന സമ്മേളനത്തിലേക്ക് രാഹുല്‍ എത്തുമോ എന്നതില്‍ ഇതുവരെ വ്യക്തത ഇല്ല. ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ അഭിപ്രായം കെപിസിസി പ്രസിഡന്റ് രാഹുലിനെ അറിയിക്കും.
പ്രതിപക്ഷത്തെ പിന്‍നിരയിലെങ്കിലും എല്ലാവരും ശ്രദ്ധിക്കുന്ന ഇടത്തായിരുന്നു പാലക്കാട് എം.എല്‍എയുടെ ഇരിപ്പടം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പാര്‍ലമെന്ററിപാര്‍ട്ടിയില്‍ നിന്ന് മാറ്റി നിറുത്തുകയും ചെയ്തതോട രാഹുല്‍ മൂങ്കൂട്ടത്തിന്റെ നിയമസഭയിലെ ഇരിപ്പടവും മാറും. ഏത് എംഎല്‍എക്ക് എതിരെയും അതാത് പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സസ്‌പെന്‍ഷന്‍പോലുള്ള നടപടി സ്പീക്കറെ അറിയിക്കണമെന്നാണ് ചട്ടം.
ഇതനുസരിച്ച് പ്രതിപക്ഷനേതാവ് സ്പീക്കര്‍ക്ക് കത്തു നല്‍കി. ഇതോടെയാണ് രാഹുലിന് പ്രതിപക്ഷ നിരക്കും ഭരണപക്ഷത്തിനും ഇടക്കുള്ള സീറ്റിലേക്കുള്ള മാറ്റം. എംഎല്‍എ നിയമസഭയില്‍ വരരുതെന്ന് പാര്‍ട്ടിക്ക് നിര്‍ദേശിക്കാനാവില്ല. വന്നാല്‍ പ്രത്യേക സീറ്റിലിരിക്കുക മാത്രമല്ല ഭരണപക്ഷത്തിന്റെ കടന്നാക്രമണം മുഴുവന്‍ നേരിടേണ്ടിയും വരും. സ്വന്തം പാര്‍ട്ടിയും മുന്നണിയും അത് നോക്കിയിരിക്കുന്നതും കാണേണ്ടിവരും. കെപിസിസി പ്രസിഡന്റ കൂടി അംഗമായ സഭയിലേക്ക് രാഹുല്‍ വരില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. പാര്‍ട്ടിയുടേയും മുന്നണിയുടെയും അഭിപ്രായം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രാഹുലിനെ അറിയിക്കും എന്നാണ് കരുതുന്നത്.
അതേസമയം, ലൈംഗികാരോപണ വിവാദത്തില്‍ മാധ്യമങ്ങളെ പഴിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലും സുഹൃത്തുക്കളും അടങ്ങിയ ‘മിഷന്‍ 2026’ എന്ന വാട്‌സപ്പ് ഗ്രൂപ്പില്‍ ഇട്ട സന്ദേശത്തിലാണ് എല്ലാം മാധ്യമങ്ങളുടെ പ്രോപ്പഗാണ്ട എന്ന വാദം രാഹുല്‍ ഉയര്‍ത്തുന്നത്. മാധ്യമങ്ങളുടെ ലക്ഷ്യം താനല്ലെന്നും താന്‍ ഒരു കണ്ണി മാത്രമാണെന്നും പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്.
തനിക്ക് പിന്നാലെ ഷാഫി പറമ്പില്‍, പി.കെ. ഫിറോസ് , വി.ടി.ബല്‍റാം, ടി.സിദ്ദിക്, ജെബി മേത്തര്‍ തുടങ്ങിയവരെ മാധ്യമങ്ങള്‍ പല കാരണങ്ങള്‍ പറഞ്ഞ് ആക്രമിച്ചു. കെസിയും (കെ.സി. വേണുഗോപാല്‍), സണ്ണി സാറും (സണ്ണി ജോസഫ്) വിഡിയും (വി.ഡി. സതീശന്‍) രമേശ്ജിയും (ചെന്നിത്തല), കെഎസും (കെ. സുരേന്ദ്രന്‍) തൊട്ട് നേതാക്കളും യുവനിരയും സൈബര്‍ പോരാളികളും തളരേണ്ടത് അവരുടെ ആവശ്യമാണെന്നും ഈ പ്രോപ്പഗാണ്ടയില്‍ വീണു പോകരുതെന്നും രാഹുല്‍ സന്ദേശത്തില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിനു ശേഷം ആദ്യമായാണ് രാഹുല്‍ പ്രതികരിക്കുന്നത്.
എന്നാല്‍, നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് നിലപാട് എടുക്കേണ്ടത് കോണ്‍ഗ്രസാണെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് ആരോപണങ്ങള്‍ ശരിയായതു കൊണ്ടല്ലേയെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് നടപടിയെടുത്തതും അതിന്റെ സ്ഥിരീകരണമല്ലേ? രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തുവെന്ന് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട് രാഹുലിന്റെ മാന്യതയുടെയും സംസ്‌കാരത്തിന്റെയും ഭാഗമായി അദ്ദേഹം തീരുമാനമെടുക്കണം.
ജനങ്ങളെ കബളിപ്പിക്കുന്ന വരെ സംരക്ഷിക്കുന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുന്നു കോണ്‍ഗ്രസിന്റെ ജീര്‍ണ മുഖം വ്യക്തമാവുകയാണ്. ആ നിലപാടുകളില്‍ നിന്ന് കോണ്‍ഗ്രസാണ് മാറേണ്ടത് പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത് കൊണ്ട് രാഹുലിനെ നിയമസഭയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയാനാകില്ല കോണ്‍ഗ്രസ് നിലപാട് അനുസരിച്ച് ആയിരിക്കും തുടര്‍ന്നുള്ള നിലപാടുകള്‍ സ്വീകരിക്കുക രാഹുല്‍ ഒരു പദവിക്കും യോഗ്യനല്ല. പൊതുസമൂഹത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാന്യതയും മൂല്യവും രാഹുല്‍ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു.
യാഥാര്‍ഥ്യങ്ങള്‍ ഓരോന്നോരോന്നായി പുറത്തുവരുന്നുവെന്നും ടി.പി. രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യകള്‍ക്ക് കാരണം കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ തന്നെയാണ്. അഴിമതിയും തെറ്റായ രീതികളും പുറത്തുവരുന്നു. പഴയ കോണ്‍ഗ്രസ് അല്ല ഇപ്പോഴത്തെ കോണ്‍ഗ്രസ്. സംസ്‌കാരവും മൂല്യവും ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസ് തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.






