Newsthen Special
-
മൈക്രോസോഫ്റ്റ് പിന്‍മാറിയാലും ‘പ്രോജക്ട് നിംബസ്’ നിലയ്ക്കില്ല; ഇസ്രയേല്‍ മൈക്രോസോഫ്റ്റ് ‘അസൂര്‍’ ചാരപ്പണിക്ക് ഉപയോഗിച്ചത് ഇങ്ങനെ; എഐ ഉപയോഗിച്ച് ഫോണ്‍കോളുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റി; എപ്പോള്‍ വേണമെങ്കിലും തെരയാവുന്ന വിധത്തില്‍ സൂക്ഷിച്ചു; ‘യൂണിറ്റ് 8200’ നിരീക്ഷണം തുടരും
ന്യൂയോര്‍ക്ക്: ഗാസയിലും വെസ്റ്റ് ബാങ്കിലും വ്യക്തികളെ നിരീക്ഷിക്കാനും ഫോണ്‍കോള്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്താനും മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസ് ആയ അസൂര്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെ ഇസ്രയേല്‍ സൈന്യത്തിനുള്ള സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിക്കു സമാനമായ ‘യൂണിറ്റ് 8200’ ആണ് എഐ സംവിധാനത്തിന്റെ സഹായത്താല്‍ ഫോണ്‍കോളുകള്‍ ചോര്‍ത്തിയത്. ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യാനും നിരീക്ഷിക്കാനും മറ്റും ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ട് ഗാര്‍ഡിയന്‍, 927 മാഗസിന്‍, ഇസ്രയേലിലെ ലോക്കല്‍ കോള്‍ എന്ന മാസിക എന്നിവര്‍ ചേര്‍ന്നായിരുന്നു അന്വേഷണം. ലേഖനം പുറത്തുവന്നതിനു പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികളുടെ മൊബൈല്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകള്‍ വലിയ അളവില്‍ സംഭരിക്കാന്‍ ഇസ്രായേലി സൈനിക നിരീക്ഷണ ഏജന്‍സി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസായ ‘അസൂര്‍’ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. പലസ്തീനികളുടെ ഫോണ്‍കോളുകള്‍ വ്യാപകമായി അപ്‌ലോഡ് ചെയ്യാനും നിരീക്ഷിക്കാനുമാണ് എഐ സംവിധാനത്തിന്റെ സഹായത്തോടെ അസൂര്‍ ഉപയോഗിച്ചത്. ഠ പങ്കാളിത്തം ഇങ്ങനെ 2021ല്‍…
Read More » -
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും ആശങ്കകളും!! പ്രതിപക്ഷം പരിഷ്കരണത്തെ എതിർക്കുന്നത് ഇക്കാരണങ്ങൾ കൊണ്ട്…
തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി നടപ്പിലാക്കാൻ പോകുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ അഥവാ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്താണ്? എന്തുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ തീവ്ര വോട്ടർ പട്ടിക പരിഷ്കരത്തെ എതിർക്കുന്നത്? തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രാജ്യത്തിന് അനിവാര്യമായ കാര്യമാണോ? ഈ വിഷയം നമുക്ക് വിശദമായി പരിശോധിക്കാം. 1950 ലെ ജനപ്രാതിനിധി നിയമമാണ് ഇലക്ട്രോൺ റോൾഅഥവാ വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. വോട്ടർ പട്ടിക തയ്യാറാക്കുന്നത് പോലെ തന്നെ കാലാകാലങ്ങളിൽ വോട്ടർപട്ടികയിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്താനും നിയമം തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്നു. വോട്ടർ പട്ടിക പരിഷ്കരണങ്ങൾ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. ഒന്ന് പ്രത്യേക സംഗ്രഹ പരിഷ്കരണം അഥവാ എസ്എസ്ആർ, രണ്ടാമത്തേത് നാം ഇപ്പോൾ ചർച്ച ചെയ്യുന്ന എസ് ഐ ആർ എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ. ഇതിൽ സാധാരണയായി നടക്കാറുള്ളത് എസ് എസ് ആർ ആണ്. ഓരോ തവണയും വോട്ടർ പട്ടിക പരിശോധിച്ചു ആവശ്യമായ…
Read More » -
മോദി മൗനം വെടിയണം!! ഇസ്രയേൽ പ്രധാനമന്ത്രിയും നരേന്ദ്രമോദിയും മൂല്യം നൽകുന്നത് വ്യക്തിപരമായ താത്പര്യങ്ങൾക്ക്, വ്യക്തിഗതമായ ഈ നയതന്ത്ര ശൈലി ഇന്ത്യയ്ക്കു ഗുണകരമാവില്ല- സോണിയ ഗാന്ധി
ഇസ്രയേൽ- പാലസ്തീൻ സംഘർഷത്തിൽ കേന്ദ്രസർക്കാർ കൈക്കൊണ്ടുപോരുന്ന മൗനത്തെ വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. ഇസ്രയേൽ പാലസ്തീൻ വിഷയത്തിൽ ഉൾപ്പെടെ ഇന്ത്യ മനുഷ്യാവകാശ വിഷയങ്ങളിൽ മുൻകാലങ്ങളിൽ സ്വീകരിച്ചു പോന്നിരുന്ന നിലപാടുകളെ ഓർത്തെടുത്തുകൊണ്ടാണ് നിലവിലെ മോദി സർക്കാരിന്റെ സമീപനത്തെ സോണിയ ഗാന്ധി വിമർശിക്കുന്നത്. ഇന്ത്യയുടെ നിശബ്ദത പാലസ്തീനോടുള്ള നിസ്സംഗത എന്ന തലക്കെട്ടിൽ ഹിന്ദു പത്രത്തിലാണ് സോണിയ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്. ആധുനിക സമൂഹത്തിൽ മൗനം എന്നത് നിഷ്പക്ഷതയല്ല, അത് കുറ്റകൃത്യത്തിൽ പങ്കുചേരലാണ് എന്ന വ്യക്തമായ രാഷ്ട്രീയ അഭിപ്രായം സോണിയ ഗാന്ധി ലേഖനത്തിൽ പങ്കുവെക്കുന്നുണ്ട്. മനുഷ്യാവകാശ വിഷയങ്ങളിലെ ഇന്ത്യയുടെ ചരിത്രപരമായ തീരുമാനങ്ങളും നിലപാടുകളും എണ്ണി പറഞ്ഞുകൊണ്ടാണ് സോണിയ ഗാന്ധി തന്റെ ലേഖനം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെയും അൾജീരിയയുടെയും ബംഗ്ലാദേശിന്റെയുമെല്ലാം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഇന്ത്യ കൈകൊണ്ട സുശക്തമായ നിലപാടുകളെ സോണിയ ഗാന്ധി ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. പാലസ്തീൻ വിഷയത്തിൽ തന്നെ ഇന്ത്യ കൈകൊണ്ട നിർണായകമായ നിലപാടുകളും സോണിയ ഗാന്ധി വ്യക്തമാക്കുന്നുണ്ട്. 1998 നവംബർ…
Read More » -
വോട്ട് ചോരി വിവാദത്തില്‍ കിടുങ്ങി; ബിഹാര്‍ പിടിക്കാന്‍ 45 അംഗ സ്‌പെഷല്‍ ടീമിനെ ഇറക്കി ബിജെപി; മിഷന്‍ ബിഹാര്‍ വിക്ടറി എന്ന പേരില്‍ മണ്ഡലങ്ങളുടെ ചുമതല; കേരളത്തില്‍നിന്ന് ആരുമില്ല
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി വിവാദം കത്തിപ്പടര്‍ന്നതിനു പിന്നാലെ ബിഹാറില്‍ കൂടുതല്‍ നേതാക്കളെ ഇറക്കി കളം പിടിക്കാന്‍ ബിജെപി. പാര്‍ട്ടി ലക്ഷ്യമിടുന്ന എല്ലാ സീറ്റുകളിലും മികച്ച വിജയം ലക്ഷ്യമിട്ട് 45 അംഗ സ്‌പെഷല്‍ ടീമിനെയും ഇറക്കി. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കള്‍ മാത്രം ഉള്‍പ്പെടുന്ന ടീമിനെയാണ് രംഗത്തിറക്കിയത്. ഓരോ നേതാവിനും ഓരോ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലയാണു നല്‍കുക. ഇതിനുശേഷം ഓരോ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ നേതാക്കളും എത്തും. ശരാശരി ആറ് നിയമസഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുക രാജ്യത്തെ മുതിര്‍ന്ന നേതാക്കളായിരിക്കും. അടിത്തട്ടില്‍നിന്നുള്ള പ്രവര്‍ത്തകര്‍ മുതല്‍ മേല്‍ത്തട്ടുവരെയുള്ളവര്‍ക്കിടയില്‍ ബന്ധം ഊഷ്മളമാക്കുന്നതിനാണു ലക്ഷ്യം. പാറ്റ്‌നയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ഹൈലെവല്‍ മീറ്റിംഗിലാണ് തീരുമാനം. ബിഹാര്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍, മറ്റു മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. ഇവര്‍ക്കെല്ലാം ഓരോ ചുമതലയും സംസ്ഥാനത്തിന്റെ ഓരോ ഭാഗത്തിന്റെയും ചുമതലകളും കൈമാറി. ‘മിഷന്‍ ബിഹാര്‍ വിക്ടറി’ എന്നു പേരിട്ടാണു പദ്ധതി നടപ്പാക്കുക. ബിജെപി സംസ്ഥാന…
Read More » -
‘മാതാ അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വം’; മന്ത്രി സജി ചെറിയാനെ സിപിഎം തള്ളിപ്പറയില്ല; ‘അമൃതാനന്ദമയിയെ ആരാധിക്കണമെന്നോ പൂജിക്കണമെന്നോ പറഞ്ഞിട്ടില്ല; ആശ്ലേഷിച്ചതില്‍ തെറ്റില്ല’
തിരുവനന്തപുരം: സജി ചെറിയാൻ മാതാഅമൃതാനന്ദമയിയെ ആശ്ലേഷിച്ചതിൽ തെറ്റില്ലെന്ന് സിപിഎം. ആശ്ലേഷത്തിന്റെ പേരിൽ സജി ചെറിയാനെ പാർട്ടി തള്ളിപ്പറയില്ല. അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വം എന്നുമാണ് സിപിഎം നിലപാട്. ആരോഗ്യ വിദ്യാഭ്യാസരംഗത്ത് അമൃതാനന്ദമയി മഠത്തിന്റെ പ്രവർത്തനങ്ങൾ ആദരവ് അർഹിക്കുന്നത്. അമൃതാനന്ദമയിയെ ആരാധിക്കണമെന്ന് പൂജിക്കണമെന്നോ പറഞ്ഞിട്ടില്ലെന്നും സിപിഎം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിൽ സംസാരിച്ചിട്ടുള്ള വ്യക്തിത്വമാണ് മാതാ അമൃതാനന്ദമയി. അമൃതാനന്ദമയിയെ ആരാധിക്കണമെന്ന് പൂജിക്കണമെന്നോ പറഞ്ഞിട്ടില്ല. സജി ചെറിയാൻ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. മാതാ അമൃതാനന്ദമയിയെ ചുംബിച്ചതില്‍ സംസ്കാരിക മന്ത്രി സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു. മാതാ അമൃതാനന്ദമയിയെ അമ്മയുടെ സ്ഥാനത്ത് കണ്ടാണ് ചുംബിച്ചതെന്നും അതിന് ഇവിടെ ആര്‍ക്കാണ് പ്രശ്നമെന്നും സജി ചെറിയാന്‍ പറഞ്ഞു. അവര്‍ ദൈവമാണോ അല്ലയോ എന്നത് തന്റെ പ്രശ്നമല്ല. ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ് അവരുടേത്. അതാണ് സര്‍ക്കാര്‍ ചെയ്തെന്നും സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു. ”ലോകം ആദരിക്കുന്ന അമ്മയാണ്. 25 വർഷം മുൻപ് അമൃതാന്ദമയി യുണൈറ്റഡ് നേഷൻസിൽ പോയി മലയാളത്തിൽ പ്രസംഗിച്ചു. വളരെ പിന്നാക്ക അവസ്ഥയിൽ…
Read More » -
ദുര്‍ഗാ പൂജയ്ക്കിടെ ഇസ്ലാമിക ഗാനം ആലപിച്ച് തൃണമൂല്‍ നേതാവ്; കൈയടിച്ച് മമത; വിമര്‍ശനവുമായി ബിജെപി
കൊല്‍ക്കത്ത: ബംഗാളില്‍ ദുര്‍ഗാപൂജയ്ക്കിടെ ഇസ്‌ലാമിക ഗാനം ആലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി പാട്ടിന് കയ്യടിക്കുകയും ചെയ്തു. രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി. ഹൃദയത്തില്‍ കാഅബ, കണ്‍കളില്‍ മദീന എന്നാണ് ഈ വരികളുടെ അര്‍ഥം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗാനം ആലപിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മദന്‍ മിത്ര. കഴിഞ്ഞ ബുധനാഴ്ച ഭൊവാനിപുരില്‍ ദുര്‍ഗ പൂജ പന്തല്‍ ഉദ്ഘാടനത്തിനിടെയാണ് സംഭവം. പാടിത്തീരുന്നതുവരെ മുഖ്യമന്ത്രി മമത ബാനര്‍ജി കയ്യടിക്കുന്നതും കാണാം. ബംഗാളില്‍ സനാതന ധര്‍മത്തെയും വിശ്വാസത്തെയും ഇല്ലാതാക്കുന്നത് ഇങ്ങനെയാണെന്ന് ബി.ജെ.പി. വക്താവ് അമിത് മാള്‍വ്യ ആരോപിച്ചു. ഹിന്ദുത്വത്തിലെ ശക്തിക്കെതിരെ പോരാടണമെന്ന് മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞു. നവരാത്രി സമയത്ത് അതിന് തുടക്കമിട്ടു എന്നുവേണം കരുതാനെന്ന് സുധാംശു ത്രിവേദിയും വിമര്‍ശിച്ചു. പ്രീണന രാഷ്ട്രീയത്തിന്‍റെ എല്ലാ പരിധികളും കടന്നുവെന്നും ഇന്ത്യ സഖ്യം മറുപടി പറയണമെന്നും ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെടുന്നു.
Read More » -
വന്‍കരയുടെ രാജാക്കന്‍മാര്‍ ആര്? വീണ്ടും ഇന്ത്യ-പാക് ത്രില്ലര്‍; എല്ലാ കളിയും ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ നീലപ്പട; പാകിസ്താന്‍ തോറ്റത് ഇന്ത്യക്കെതിരേ മാത്രം; വീണ്ടും പോരാട്ടത്തിന്റെ ഞായര്‍
ദുബായ്: വന്‍കരയുടെ രാജാക്കന്മാരാകാന്‍ ഇന്ത്യയും പകരംവീട്ടാന്‍ പാക്കിസ്ഥാനും ഇന്ന് ഏഷ്യ കപ്പ് ഫൈനലില്‍ നേര്‍ക്കുനേര്‍. എതിരാളികളെയെല്ലാം തകര്‍ത്താണ് ഇന്ത്യയുടെ ഫൈനലിലേക്കുള്ള വരവെങ്കില്‍ പാക്കിസ്ഥാന്‍ തോറ്റത് രണ്ടുവട്ടം. രണ്ടുതോല്‍വിയും ഇന്ത്യയ്ക്കെതിരെ. രാത്രി എട്ടുമണിക്കാണ് ഫൈനല്‍. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ച്ചയാണ് ഇന്ത്യ– പാക്കിസ്ഥാന്‍ ത്രില്ലര്‍ വരുന്നത്. 41 വര്‍ഷത്തെ ഏഷ്യ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് പാക്കിസ്ഥാന്‍ തോറ്റിരുന്നു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് അവസാനം ഫൈനല്‍ പോരാട്ടത്തിന് സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടം മുതല്‍ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ ഫൈനല്‍ വരവ്. സൂപ്പര്‍ ഫോറിലെ അവസാന മല്‍സരത്തില്‍ ശ്രീലങ്കയെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കുന്ന അഭിഷേക് ശര്‍മ. കറക്കിവീഴ്ത്തി കുല്‍ദീപ് യാദവ്. ഇന്ത്യയുടെ ഈ സമവാക്യത്തിന് പാക്കിസ്ഥാന് മറുപടിയില്ല. 309 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററായ അഭിഷേക് നല്‍കുന്ന തുടക്കത്തില്‍ നിന്നാണ് ഇന്ത്യയുടെ കുതിപ്പ്. തുടര്‍ച്ചയായ മൂന്ന്…
Read More » -
ഒരാഴ്ച മുമ്പും കോടതി പറഞ്ഞു: ‘പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ട നേതാവ്’; കേള്‍ക്കാതെ വിജയ്; ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്ന കോടതിയുടെ ചോദ്യം ബാക്കി; മുമ്പു നടന്ന യോഗത്തിലുണ്ടായ അനുഭവം കൊണ്ടും പഠിച്ചില്ല
ചെന്നൈ: സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് ഒരാഴ്ച മുന്‍പാണ് മദ്രാസ് കോടതി പറഞ്ഞത്. പിന്നാലെ കരൂരില്‍ വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 33 പേര്‍ മരണപ്പെടുന്നു. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്നായിരുന്നു അന്ന് കോടതിയുടെ ചോദ്യം. തിരുച്ചിറപ്പള്ളിയില്‍ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ജനബാഹുല്യം മൂലം ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതേ സമയം തിക്കിലും തിരക്കിലും 33 പേര്‍ മരിച്ചു. മരിച്ചവരില്‍ ആറു പേര്‍ കുട്ടികളാണ്. 16 സ്ത്രീകളും ഒന്‍പത് പുരുഷന്മാരുമാണ്. ഒട്ടേറെപ്പേര്‍ കുഴഞ്ഞുവീണു. 45 ലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. കരൂര്‍ എംഎല്‍എ സെന്തില്‍ ബാലാജി ആശുപത്രിയിലെത്തി. സമീപ ജില്ലകളില്‍ നിന്നുള്ള എല്ലാ മെഡിക്കല്‍ സംവിധാനങ്ങളും…
Read More » -
ഇസ്രയേല്‍- ഹമാസ് ചോരക്കളി അവസാനിപ്പിക്കാന്‍ ട്രംപിന്റെ 21 ഇന നിര്‍ദേശങ്ങള്‍ പുറത്ത്; ഹമാസിനെ നിരായുധീകരിക്കും, ഇഷ്ടമുള്ള രാജ്യത്തേക്കു പോകാന്‍ സാഹായിക്കും; പലസ്തീന്‍ രാജ്യം വരുന്നതുവരെ അറബ്- യൂറോപ്യന്‍ യൂണിയന്‍ -യുഎസ് സംയുക്ത ഭരണ- സൈനിക സംവിധാനം; ഇസ്രയേല്‍ പിന്‍വാങ്ങും
ന്യൂയോര്‍ക്ക്: രണ്ടുവര്‍ഷമായി തുടരുന്ന ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന് അറുതിവരുത്താന്‍ ട്രംപ് ഭരണകൂടം തയാറാക്കിയ കരാര്‍ പുറത്ത്. 21 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ കരാറാണ് പുറത്തുവന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍തന്നെ ട്രംപ് ഗാസ ഏറ്റെടക്കുന്നതിനെക്കുറിച്ചു നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. തവിടുപൊടിയായ ഗാസയെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിയുണ്ടാക്കുമെന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്നുമാണ് അറിയിച്ചത്. എന്നാല്‍, ട്രംപിന്റെ പദ്ധതിയെല്ലാം മാറി. പാലസ്തീന്‍ രാജ്യം നിലവില്‍വരുന്നതുവരെ ഗാസയില്‍ പലസ്തീനികളെ തുടരാന്‍ അനുവദിക്കുന്നതടക്കം 21 ഇന പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ അറബ് രാജ്യങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ കൈമാറിയിരുന്നു. ബന്ദികളെ വിട്ടയയ്ക്കല്‍, ഹമാസിനെ അധികാരത്തില്‍നിന്നു നീക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഏതാനും മാസങ്ങള്‍ക്കിടെ വിവിധ മേഖലകളില്‍നിന്നുള്ള ആളുകളുമായി ചര്‍ച്ച ചെയ്താണു പദ്ധതി തയാറാക്കിയിരിക്കുന്നതെന്നും ‘ടൈംസ് ഓഫ് ഇസ്രയേല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. സമാധാനപരമായ ദ്വിരാഷ്ട്രത്തിലേക്കു വഴിവെട്ടാന്‍ ഉദ്ദേശിച്ചാണു ട്രംപിന്റെ നിര്‍ദേശങ്ങളെന്നു വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ മണ്ഡലം രൂപീകരിക്കുന്നതിനൊപ്പം സമാധാനപരമാ സഹവര്‍ത്തിത്വത്തിലേക്കുള്ള ചര്‍ച്ചയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. യുഎസിന്റെ പ്രത്യേക…
Read More » -
ഏതാനും ആഴ്ചകളില്‍ കമ്പനി വിട്ടത് 10 സീനിയര്‍ ഉദ്യോഗസ്ഥര്‍; ഇന്ത്യന്‍ വാഹന വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട് ഫോക്‌സ് വാഗനും സ്‌കോഡയും; അടിമുടി നവീകരിക്കാന്‍ പദ്ധതി; പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പുറത്തുനിന്ന് ഏജന്‍സിയെ നിയമിച്ചു
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നയങ്ങളില്‍ അടിമുടി മാറ്റം വരുത്താന്‍ ഫോക്‌സ് വാഗന്‍. കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് സമഗ്രമായ തന്ത്രങ്ങള്‍ക്കു രൂപം നല്‍കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനി ആഭ്യന്തര തലത്തില്‍ പുറപ്പെടുവിച്ച മെമ്മോയിലാണ് ഇക്കാര്യമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തേറ്റവും കൂടുതല്‍ വാഹന ഇറക്കുമതി നികുതി നിലനില്‍ക്കുന്ന ഇന്ത്യയിലേക്ക് 1.4 ബില്യണ്‍ ഡോളറാണ് കമ്പനി ഇതിനായി മുടക്കിയത്. എന്നിട്ടും മറ്റു വാഹന നിര്‍മാതാക്കളുമായി മത്സരിക്കുന്നതില്‍ വിയര്‍ക്കുകയാണ് ഫോക്‌സ് വാഗന്‍. വിപണി വിഹിതം കാര്യമായി ക്ഷയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മുതല്‍ ഫോക്സ്വാഗണ്‍ ഗ്രൂപ്പ് ബ്രാന്‍ഡായ സ്‌കോഡ ഓട്ടോയാണ് ഇന്ത്യയിലെ വിപണന തന്ത്രങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ‘കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍, വിപണനം എന്നിവയില്‍ സമഗ്രമായ അവലോകനം നടത്തുന്നതിനും മെച്ചപ്പെടുത്തലുകള്‍ ശുപാര്‍ശ ചെയ്യുന്നതിനുമായി പുറത്തുനിന്നുള്ള വിദഗ്ധരെ നിയമിച്ചെന്നു’ സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യയുടെ പ്രാദേശിക യൂണിറ്റ് മേധാവി പിയൂഷ് അറോറ സെപ്റ്റംബര്‍ എട്ടിനു…
Read More »