Newsthen Special
-
ഇറാനു മുന്നില്‍ ലോകത്തിന്റെ വാതിലുകള്‍ അടയുന്നു; ഐക്യരാഷ്ട്ര സഭയുടെ ഉപരോധം വീണ്ടും; സഹായിച്ചാല്‍ വന്‍ പിഴ; ആകാശം ഇടിഞ്ഞു വീഴില്ലെന്ന് തിരിച്ചടിച്ച് ഇറാന്‍ പ്രധാനമന്ത്രി; വിദേശ പ്രതിനിധികളെ തിരിച്ചു വിളിച്ചു; ആണവ പദ്ധതികളും പുനരാരംഭിച്ചു; എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ പദ്ധതിക്കും തിരിച്ചടിയാകും
ന്യൂയോര്‍ക്ക്: ആണവപദ്ധതികളുടെ പേരില്‍ ഇറാനു വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി ഐക്യരാഷ്ട്ര സഭ. ആണവ ബോംബ് വികസിപ്പിക്കുന്നതു തടയുകയെന്ന ലക്ഷ്യത്തില്‍ ലോകശക്തികള്‍ 2015ല്‍ ഏര്‍പ്പെടുത്തിയ കരാര്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധത്തിനു കടുത്ത ഭാഷയില്‍ മറുപടി നല്‍കുമെന്ന് ഇറാനും വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ഉപരോധം ആക്കംകൂട്ടുമെന്ന ആശങ്കയും നിലവിലുണ്ട്. ഇറാന്റെ പ്രതിഷേധത്തിന്റെ ആദ്യപടിയെന്നോണം ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ പ്രതിനിധികളെ തിരിച്ചുവിളിച്ചു. എന്തു ഭീഷണിയുണ്ടായാലും സമാധാനപരമായ ആണവ പദ്ധതി തുടരുമെന്നും ആണവോര്‍ജ പദ്ധതികളുടെ തലവന്‍ മുഹമ്മദ് ഇസ്ലാമി പ്രസ്താവനയിറക്കി. വിദേശ സമ്മര്‍ദങ്ങള്‍കൊണ്ട് പദ്ധതി പിന്നോക്കം പോകില്ലെന്നും ഉപരോധമെന്നാല്‍ ‘ആകാശം ഇടിഞ്ഞുവീഴല്‍ അല്ലെന്നും’ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി സഹകരിക്കാത്തതിനാലും അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താത്തതിനാലും എന്ന വിശേഷണത്തോടെ ഇറാനെതിരെ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ ഞായറാഴ്ച വീണ്ടും നിലവില്‍ വരും. ഉപരോധത്തോടെ വിദേശത്തുള്ള ഇറാനിയന്‍ ആസ്തികള്‍ വീണ്ടും മരവിപ്പിക്കുകയും ടെഹ്റാനുമായുള്ള ആയുധ ഇടപാടുകള്‍ നിര്‍ത്തുകയും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍…
Read More » -
മഹാനവമിയും വിജയദശമിയും!! ആയില്യംകാർക്ക് കാർഷിക മേഖലയിൽനിന്നു നേട്ടങ്ങളുണ്ടാകും
28-09 മുതൽ 05 -10 വരെ അശ്വതി: സാമ്പത്തിക ക്ലേശത്തിന് പരിഹാരമാകും, മുൻകോപശീലമുണ്ടാകും, എല്ലായിടത്തും വിജയമുണ്ടാകുമെങ്കിലും മനഃക്ലേശമുണ്ടാകുന്ന അനുഭവങ്ങളുണ്ടാകും. ഭരണി: പൂർവകാല സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും, സന്താനങ്ങളുടെ നേട്ടത്തിൽ അഭിമാനമുണ്ടാകും, കാര്യനിർവഹണ ശേഷി വർധിക്കും. കാർത്തിക: മാനസിക സമ്മർദം വർധിക്കും, വ്യാപാര രംഗങ്ങളിൽ നവീന മാർഗങ്ങൾ അവലംബിക്കും, ഭൂമി ഇടപാടുകളിൽ നേട്ടങ്ങളുണ്ടാകും. രോഹിണി: ആരോഗ്യക്കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണം, ദൂരയാത്രകൾ, തീർഥാടനങ്ങൾ എന്നിവയുണ്ടാകും. മകയിര്യം: സാമ്പത്തിക സ്ഥിതിയിൽ മാറ്റങ്ങളുണ്ടാകും, വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി വേണ്ടി വരും, വാസഗൃഹത്തിന് അറ്റകുറ്റപ്പണി വേണ്ടി വരും. തിരുവാതിര: വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കും, സാഹിത്യകാരന്മാർക്ക് രചനകളിൽ മികവു പ്രകടിപ്പിക്കാനാകും, സമൂഹത്തിൽ ആദരവ് ലഭിക്കും. പുണർതം: സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളിൽ അനുയോജ്യ ബന്ധങ്ങൾ വരും, സാമ്പത്തിക പ്രതിസന്ധികളെ മറികടക്കും. പൂയം: ഏകപക്ഷീയമായ പ്രവർത്തനമെന്ന് ആരോപണം ഉയരും, എതിർശക്തികളെ തൃണവത്കരിക്കും, വിവിധങ്ങളായ പദ്ധതികളിൽനിന്നു നേട്ടങ്ങളുണ്ടാകും. ആയില്യം: കാർഷിക മേഖലയിൽനിന്നു നേട്ടങ്ങളുണ്ടാകും, സഹോദരങ്ങളിൽനിന്നു ഗുണാനുഭവങ്ങളുണ്ടാകും, വാസഗൃഹം വിപുലീകരിക്കും. മകം: വാക്കുകൾ തീഷ്ണമാകും, കടബാധ്യത വർധിക്കാതെ ശ്രദ്ധിക്കണം, പിതൃതുല്യരുടെ…
Read More » -
കേരളത്തിലെ വിദ്യാലയങ്ങൾ സ്മാർട്ടായെന്ന് സർക്കാർ, വിദ്യാർഥികളുടെ തലയ്ക്കു മുകളിൽ എപ്പോൾ വേണമെങ്കിലും നിലംപൊത്താൻ തയാറായി നിൽക്കുന്ന സ്കൂളുകളുടെ എണ്ണം 1157, ആലപ്പുഴയിൽ മാത്രം നൂറിലധികം അൺഫിറ്റ് കെട്ടിടങ്ങൾ…
കേരളം ഗൗരവകരമായി സംസാരിക്കേണ്ട എന്നാൽ നാം വേണ്ടത്ര പരിഗണന കൊടുക്കാത്ത വിഷയമാണ് നമ്മുടെ നാട്ടിലെ വിദ്യാലയങ്ങളുടെ സുരക്ഷിതത്വം എന്നത്. സ്കൂളുകളിൽ നമ്മുടെ മക്കൾ സുരക്ഷിതരാണോ എന്ന ചോദ്യത്തിന് അതെ എന്ന് ഉത്തരം പറയാൻ ആകാത്ത സാഹചര്യമാണ് നിലവിൽ സംസ്ഥാനത്ത് ഉള്ളത്. കഴിഞ്ഞദിവസം മാധ്യമം റിപ്പോർട്ട് ചെയ്തത് പ്രകാരം സംസ്ഥാനത്ത് സർക്കാർ അംഗീകാരത്തോട് പ്രവർത്തിക്കുന്ന സ്കൂളുകളിൽ അപകടാവസ്ഥയിലുള്ള 1157 അൺഫിറ്റ് കെട്ടിടങ്ങൾ ഉണ്ട് എന്നതാണ് കണക്കുകൾ. ഇത്രയധികം അൺഫിറ്റായ കെട്ടിടങ്ങൾ ഇപ്പോഴും നമ്മുടെ സ്കൂളുകളിൽ ഉണ്ട് എന്നത് ഭയപ്പെടുത്തുന്ന കണക്കു തന്നെയാണ്. കുട്ടികൾ വീടുകളിലെ പോലെ തന്നെ സമയം സ്കൂളുകളിലും ചിലവഴിക്കുന്നുണ്ട്, അവിടെ അവർ പൂർണമായും സുരക്ഷിതരാണ് എന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ ഈ കണക്കുകൾ വിരൽചൂണ്ടുന്നതും വിദ്യാഭ്യാസ വകുപ്പിലേക്കും സർക്കാരിലേക്കും ആണ്. ഈ 1157 അൺഫിറ്റ് കെട്ടിടങ്ങൾ ഉപയോഗിക്കാനാകാത്തതും പൊളിച്ചു നീക്കേണ്ടതുമാണ് എന്നാണ് തദ്ദേശ വകുപ്പ് വിദ്യാഭ്യാസ വകുപ്പിൽ നൽകിയ റിപ്പോർട്ടിൽ ഉള്ളത്. അൺഫിറ്റായ 1157 കെട്ടിടങ്ങളിൽ 891 കെട്ടിടങ്ങൾ…
Read More » -
ടിവികെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ടുള്ള മരണസംഖ്യ ഉയരുന്നു ; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍ ; വിജയ്‌യെ അറസ്റ്റ ചെയ്യണമെന്ന് ഡിഎംകെയും സിപിഐഎമ്മും
നാമക്കല്‍: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി തമിഴ്‌നടന്‍ വിജയ് യുടെ രാഷ്ട്രീയപാര്‍ട്ടി ടിവികെ സംഘടിപ്പിച്ച പ്രചരണ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞവരുടെ എണ്ണം ഉയരുന്നു. മരണസംഖ്യ 40 ആയതായി സ്ഥിരീക രിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അനേകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവ ത്തില്‍ വിജയ് യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരാണ് ദു:ഖം രേഖപ്പെടുത്തിയിരിക്കുന്നത്. കരൂരിലേത് അങ്ങേയറ്റം ദു:ഖകരമായ സംഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിക രിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും പ്രയാസമുള്ള ഈ സമയം മറികടക്കാന്‍ അവര്‍ക്ക് ശക്തിയുണ്ടാകട്ടെ എന്നും പ്രധാനമന്ത്രി എക്‌സിലിട്ട കുറി പ്പില്‍ വ്യക്തമാക്കുന്നു. കരൂര്‍ ദുരന്തത്തില്‍ വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡിഎംകെ രംഗത്ത് വന്നിട്ടുണ്ട്. അനുവദനീയമായ ആളുകളിലും കൂടുതല്‍ സുപ്പര്‍താരത്തെ കാണാനായി തടിച്ചുകൂടിയതാണ് ദുരന്തത്തിന് കാരണം. രാത്രിയില്‍ രാഷ്ട്രീയ റാലിക്കായി തടിച്ചുകൂടിയ വന്‍ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. റോഡിന്റെ ഇരുവശത്തും ആയിരക്കണക്കിന് ആളുകള്‍ തിങ്ങിനിറഞ്ഞ്…
Read More » -
തമിഴ്‌നടന്‍ വിജയ് യുടെ രാഷ്ട്രീയ റാലിക്കിടെ വന്‍ ദുരന്തം ; തിക്കിലും തിരക്കിലും പെട്ട് 33 പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട് ; 30,000 പേരുടെ സ്ഥാനത്ത് വന്നത് 60,000 പേര്‍, മരണസംഖ്യ ഉയര്‍ന്നേക്കും
ചെന്നൈ: തമിഴ് സൂപ്പര്‍താരവും ടിവികെ നേതാവുമായ വിജയ്യുടെ റാലിയില്‍ വന്‍ ദുരന്തം ഉണ്ടായതായി റിപ്പോര്‍ട്ട്. തിക്കിലും തിരക്കിലുംപെട്ട് 33 പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ മൂന്ന് കുട്ടികളുമുണ്ടെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. വിജയ്യുടെ കരൂറിലെ റാലിക്കിടെയായിരുന്നു സംഭവം. പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് മടങ്ങി. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിലയിരുത്തി. പന്ത്രണ്ട് പേര്‍ മരിച്ച തായി ജില്ലാ കളക്ടര്‍ എം തങ്കവേല്‍ സ്ഥിരീകരിച്ചു. പോലീസ് റാലിയുടെ സംഘാടക ര്‍ക്കെ തിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടിവികെ നിയമങ്ങള്‍ ലംഘിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ്. അന്വേഷണാടിസ്ഥാനത്തില്‍, രാത്രി 7.45 ഓടെയാണ് സംഭവം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നടനെ കാണാനുള്ള തിടുക്കത്തില്‍, വലിയൊരു കൂട്ടം ആളുകള്‍ സ്റ്റേജിന്റെ ബാരിക്കേഡുകളിലേക്ക് തിക്കിത്തിരക്കി. ഈ തിരക്കിനിടയില്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് ബോധക്ഷയമുണ്ടായി. സന്നദ്ധപ്രവര്‍ത്തകരും പോലീസും കൃത്യസമയത്ത് ഇടപെടാ ന്‍ പരാജയപ്പെട്ടതിനാല്‍ പലരും…
Read More » -
ഇതു രാഹുൽ ഗാന്ധിയുടെ വിജയം, ആരോപണങ്ങൾ നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ എന്തിന് തിടുക്കപ്പെട്ട് ഇ- സൈൻ നിർബന്ധമാക്കി? അതിന്റെ പിന്നിൽ രാഹുലെന്ന ശരിയല്ലേ?
ഒടുവിൽ രാഹുൽ ഗാന്ധിയാണ് ശരിയെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. രാഹുലിന്റെ ആരോപണങ്ങളിൽ അവസാനം നടപടിയെടുക്കാൻ ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധിതമായിരിക്കുന്നു. ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, അവസാനം അക്രമിക്കും എന്നിട്ട് ആയിരിക്കും നിങ്ങളുടെ വിജയം എന്ന മഹാത്മാഗാന്ധിയുടെ വാക്കുകളെ അന്വർത്ഥമാക്കുന്നതാണ് രാഹുലിന്റെ ഈ പോരാട്ട വിജയം. ഈ രാജ്യത്തിന്റെ ജനാധിപത്യ ഭരണഘടന മൂല്യങ്ങളെ തകർക്കാൻ ആരെയും അനുവദിക്കില്ല എന്ന നെഹ്റുവിന്റെ പിന്മുറക്കാരന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ വോട്ടുകൊള്ളക്കാർക്ക് ഇനി മുട്ടുമടക്കേണ്ടി വരും. മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇനി മുതൽ ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും നീക്കം ചെയ്യുന്നതും ഇ- സൈൻ നിർബന്ധമാക്കിയിരിക്കുന്നു. മാത്രവുമല്ല ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ വോട്ട് പട്ടിയിൽ നിന്നും പേരുകൾ നീക്കം ചെയ്യാൻ കഴിയുകയുള്ളൂ. അതായത് രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണത്തിൽ ഒടുവിൽ നടപടിയെടുക്കുവാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധിതരായിരിക്കുന്നു. കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ രാഹുൽഗാന്ധി ഉന്നയിച്ച കാര്യങ്ങളെ…
Read More » -
ഷൈനിനെതിരായ അപവാദ പ്രചാരണത്തില്‍ നടപടി കടുപ്പിച്ച് പോലീസ്; കമന്റിട്ട അഞ്ചുപേരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു; ഒന്നാം പ്രതിക്കെതിരേ കൂടുതല്‍ തെളിവുകള്‍; ഷാജഹാനെതിരേ കരുതലോടെ നീങ്ങും
കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ അപവാദ പ്രചാരണത്തില്‍ നടപടി കടുപ്പിച്ച് പൊലീസ്. അപകീര്‍ത്തികരമായ കമന്റ് ഇട്ടവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. അഞ്ചുപേരുടെ മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. കേസിലെ പ്രതികളുടെ പോസ്റ്റുകളില്‍ അശ്ലീല കമന്റുകള്‍ ഇട്ടവരുടെ ഫോണാണ് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തത്. കേസില്‍ ഒന്നാംപ്രതി ഗോപാലകൃഷ്ണനെതിരെ അന്വേഷണസംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഈ തെളിവുകള്‍ കൂടി ഹാജരാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതേസമയം, കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം നേരിട്ടതോടെ യൂട്യൂബര്‍ കെ.എം. ഷാജഹാനെതിരായ കേസുകളില്‍ കരുതലോടെ നീങ്ങാനാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന്റെ തീരുമാനം. കെ.ജെ. ഷൈനിന്റെ രണ്ടാമത്തെ പരാതിയില്‍ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ഷാജഹാന്റെ തിടുക്കപ്പെട്ട അറസ്റ്റെന്നാണ് സൂചന. എന്നാല്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനാകാത്തത് പ്രോസിക്യൂഷന് തിരിച്ചടിയായി. ഷൈന്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് പോലും പറയാതെയായിരുന്നു ഷാജഹാന്റെ പോസ്റ്റുകള്‍. പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ ഒന്നാം പ്രതിയാക്കി റജിസ്റ്റര്‍ ചെയ്ത…
Read More » -
ഗാസ യുദ്ധം: യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് നെതന്യാഹു; പ്രസംഗത്തിനിടെ കൂക്കി വിളികളും ബഹിഷ്‌കരണവും; ഇസ്രയേലിനെ എതിര്‍ത്തവര്‍ക്ക് പരസ്യ ചുംബനം; ഗാസയെക്കുറിച്ച് ധാരണയുണ്ടെന്നും വെടിനിര്‍ത്തല്‍ ഉടനെന്നും ട്രംപ്
ന്യൂയോര്‍ക്ക്: ഗാസയിലെ യുദ്ധത്തില്‍ യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതായി ലോകരാജ്യങ്ങളുടെ കുറ്റപ്പെടുത്തല്‍. പശ്ചിമേഷ്യന്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്നും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത കൊളംബിയന്‍ പ്രസിഡന്റിന്റെ വിസ അമേരിക്ക റദ്ദാക്കി. ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നേരിടേണ്ടി വന്നത് ബഹിഷ്‌കരണവും കൂകി വിളിയുമായിരുന്നു. പ്രസംഗിച്ച ഭൂരിഭാഗം നേതാക്കളും ഗാസയിലെ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആഞ്ഞടിച്ചു. പലസ്തീനെ മോചിപ്പിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൂട്ടായ്മ ഉണ്ടാക്കണമെന്നും ഇസ്രായേലിനുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നും ഗുസ്താവോ ആവശ്യപ്പെട്ടു. പ്രസംഗത്തിന് പിന്നാലെ ഗുസ്താവോയുടെ നെറുകയില്‍ ബ്രസീലിയന്‍ പ്രസിഡന്റ് ചുംബിച്ചത് വലിയ ചര്‍ച്ചയായി. പലസ്തീന്‍ അനുകൂലികളായ നേതാക്കള്‍ ചുംബന ചിത്രം പ്രചരിപ്പിച്ച് ഇസ്രായേല്‍ വിരുദ്ധത പ്രകടമാക്കി. ALSO READ ഇസ്രയേല്‍- ഹമാസ് ചോരക്കളി അവസാനിപ്പിക്കാന്‍ ട്രംപിന്റെ 21 ഇന നിര്‍ദേശങ്ങള്‍ പുറത്ത്; ഹമാസിനെ…
Read More » -
‘വയര്‍കീറി കുട്ടികളെ പുറത്തെടുത്ത് വില്‍ക്കും’; ഷീ ഡെവിള്‍ പിടിയില്‍; ലക്ഷ്യമിട്ടത് ദരിദ്രരായ ഗര്‍ഭിണികളെ; പൊളിച്ചത് ജാലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ട്ടലിന്റെ കണ്ണികളെ
ന്യയോര്‍ക്ക്: ദരിദ്രരായ ഗര്‍ഭിണികളെ ലക്ഷ്യമിട്ട് നവജാത ശിശുക്കളുടെ കടത്തും അവയവ വില്‍പനയും നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ (CJNG) ‘ലാ ഡയാബ്ല’ (ഷി ഡെവിള്‍) എന്നറിയപ്പെടുന്ന വനിതാ നേതാവിനെയാണ് യുഎസ്- മെക്‌സിക്കന്‍ സംയുക്ത ഓപ്പറേഷനില്‍ പിടികൂടിയത്. മാര്‍ത്ത അലീഷ്യ മെന്‍ഡെസ് അഗ്യുലാര്‍ എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. ഗര്‍ഭിണികളെ മനുഷ്യകടത്തിന് ഉപയോഗിച്ചു, നിയമവിരുദ്ധവും അപകടകരവുമായ രീതിയില്‍ സിസേറിയന്‍ നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ദരിദ്രരായ ഗര്‍ഭിണികളെയാണ് ഇവര്‍ ലക്ഷ്യം വച്ചിരുന്നത്. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ സിസേറിയന്‍ എന്ന പേരില്‍ വയറുകീറിയാണ് ഇവര്‍ കുട്ടികളെ പുറത്തെടുന്നിരുന്നത്. മിക്കവാറും ഗര്‍ഭിണികളും ഈ പ്രക്രിയയില്‍ മരിക്കും. ഇത്തരത്തില്‍ മരിച്ച സ്ത്രീകളുടെ അവയവങ്ങളും വിറ്റതായി റിപ്പോര്‍ട്ടുണ്ട്. നവജാതശിശുക്കളെ 250,000 മെക്‌സിക്കന്‍ പെസോ വരെ രൂപയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്. മെക്‌സിക്കന്‍ ഫെഡറല്‍ പൊലീസും യുഎസ് ഏജന്‍സികളും നടത്തിയ സംയോജിത ശ്രമത്തിലൂടെയാണ് മാര്‍ത്തയെ പിടികൂടിയത്. ഇവര്‍ ഇപ്പോളും മെക്‌സിക്കന്‍ കസ്റ്റഡിയില്‍ തുടരുകയാണ്. അറസ്റ്റിനു…
Read More » -
ഇപ്പോഴത്തെ നിലപാട് സമദൂരത്തിലെ ശരിദൂരമെന്ന് സുകുമാരന്‍ നായര്‍; ‘ഇക്കാര്യം സംസാരിക്കാന്‍ ആണെങ്കില്‍ കോണ്‍ഗ്രസോ ബിജെപിയോ കാണാന്‍ വരേണ്ടതില്ല’; എന്‍എസ്എസ് യോഗത്തില്‍ നിലപാടിനെ പിന്തുണച്ച് അംഗങ്ങള്‍
കോട്ടയം: എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ മാറ്റമില്ലെന്നും ഇപ്പോള്‍ സ്വീകരിച്ചത് ശരിദൂരമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാടിനെ പ്രതിനിധി സഭാ യോഗത്തില്‍ അംഗങ്ങള്‍ പിന്തുണച്ചു. സമദൂര നയത്തില്‍ നിന്ന് മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ യോഗത്തിലും പിന്നീട് മാധ്യമങ്ങളോടും ആവര്‍ത്തിച്ചു. ശബരിമല പ്രക്ഷോഭം സമയത്തെ സാഹചര്യം അല്ല നിലവിലെന്നും സുകുമാരന്‍ നായര്‍ യോഗത്തില്‍ വ്യക്തമാക്കി. യോഗത്തിനുശേഷം സമദൂരത്തിലെ ശരിദൂരമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകിച്ച് അനുകൂല നിലപാട് എന്‍എസ്എസിനില്ലെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സമദൂര നയത്തില്‍ നിന്ന് ഒരിക്കലും മാറ്റമുണ്ടായിട്ടില്ല. മന്നത്ത് പത്മനാഭന്റെ കാലത്തുള്ള നിലപാട് തന്നെയാണ് തുടരുന്നത്. അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പ്രതിനിധി പങ്കെടുത്തത് സമദൂര നയത്തില്‍ നിന്നുള്ള മാറ്റമാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൂടെ ഞങ്ങളില്ല. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. സമദൂരത്തില്‍ ഒരു ശരിദൂരമുണ്ട്. അതാണ് ഇപ്പോള്‍…
Read More »