Newsthen Special

  • ഒരു വെള്ളാപ്പള്ളിയേയും സുകുമാരൻ നായരേയും കൂട്ടുപിടിച്ചിട്ട് കാര്യമില്ല, 2026ൽ കേരളത്തിൽ ഭരണമാറ്റം സുനിശ്ചിതം- നിരീക്ഷണങ്ങൾ ഇങ്ങനെ

    വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം മാറ്റം ഉണ്ടാകുമെന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും കാര്യ കാരണങ്ങൾ നിരത്തി  അഭിപ്രായപ്പെടുന്നത്. പിണറായി വിജയന്റെ ഭരണത്തിൽ മലയാളികൾ പൊറുതിമുട്ടി ഇരിക്കുകയാണ്. പിആർ വർക്കുകൾ കൊണ്ട്  മുഖം രക്ഷിക്കാൻ  സിപിഎം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും  ഫലപ്രാപ്തിലെത്തുന്നില്ല. കാര്യങ്ങൾ കോൺഗ്രസിന്റെ  കരയിലേക്ക് അടുക്കുകയാണെന്നത് സിപിഎമ്മും മനസ്സിലാക്കുന്നുണ്ട്. വരും നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ രാഷ്ട്രീയത്തെ  സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ നമുക്ക് പരിശോധിക്കാം. ഈ സർക്കാരിന്റെ ദുർഭരണം തന്നെയാണ് ആദ്യത്തെ ഘടകം. ഇടതുപക്ഷക്കാർ പോലും കേരളത്തിലെ പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിൽ മനം മടുത്തിരിക്കുകയാണ്. പശ്ചിമബംഗാളിലും ത്രിപുരയിലും താങ്കളുടെ പാർട്ടിക്ക് സംഭവിച്ചത് തന്നെ കേരളത്തിലും  ആവർത്തിക്കുമോ എന്ന്  ഭയപ്പാടിലാണ്  ഇടതുപക്ഷത്തിന്റെ പ്രവർത്തകർ. വിലക്കയറ്റം മുതൽ  ക്രമസമാധാനം വരെ എല്ലാ മേഖലയിലും  പൂർണ പരാജയമായ സർക്കാർ എന്ന ലേബലാണ്  ഇടതുപക്ഷ സർക്കാരിന് പൊതുജനങ്ങൾക്കിടയിൽ ഉള്ളത്. സംസ്ഥാനത്തു നിലനിൽക്കുന്ന  ഈ  ഭരണ വിരുദ്ധ വികാരം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പൂർണമായും പ്രതിഫലിക്കും. സമരം…

    Read More »
  • ‘പ്രസ്താവനയോട് യോജിക്കുന്നില്ല’; രാഹുല്‍ ഗാന്ധിക്കെതിരേ കൊലവിളി നടത്തിയ പ്രിന്റു മഹാദേവനെ തള്ളി രാജീവ് ചന്ദ്രശേഖര്‍; ‘വ്യക്തിപരമായ വൈരാഗ്യം പാര്‍ട്ടി നിലപാടല്ല’

    ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പ്രസംഗം നടത്തിയ ബിജെപി വക്താവ് പ്രിന്റു മഹാദേവനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രിന്റുവിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും വ്യക്തിപരമായ വൈരാഗ്യം പാര്‍ട്ടിയുടെ നിലപാട് അല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വക്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി പിന്തുണ ഇല്ലെന്ന പ്രിന്റു മഹാദേവന്റെ പരാതിയെ കുറിച്ച് തനിക്ക് അറിയില്ല. പുറത്ത് വന്ന ചാറ്റുകളെ കുറിച്ച് അറിയില്ല. ചിലര്‍ രസത്തിന് വേണ്ടി എന്തോ ചെയ്യുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്വകാര്യ ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്. കേസില്‍ പ്രിന്റു മഹാദേവന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. കുന്നംകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രിന്റുവിന് ജാമ്യം അനുവദിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തി എന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പേരാമംഗലം പൊലീസ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തിരുന്നു. പ്രിന്റുവിനെ കണ്ടെത്താന്‍ ബിജെപി നേതാക്കളുടെ വീട്ടില്‍ പൊലീസ് റെയ്ഡും നടത്തിയിരുന്നു. താന്‍ ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്നായിരുന്നു…

    Read More »
  • ഭീഷണി, അധിക്ഷേപം; നിയമ പോരാട്ടം: വീട്ടു ജോലിയില്‍ നിന്ന് ഡെപ്യൂട്ടി സൂപ്രണ്ടിലേക്ക്; പോലീസ് യൂണിഫോമില്‍ യുവതിയുടെ കുറിപ്പ് വൈറല്‍; ‘ദരിദ്ര സ്ത്രീകള്‍ക്ക് പല ഗ്രാമങ്ങളിലും സ്വപ്‌നം പോലും കാണാന്‍ അവകാശമില്ല’

    ന്യൂഡല്‍ഹി: വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിച്ച താനെങ്ങനെയാണു പോലീസ് യൂണിഫോമെന്ന സ്വപ്നം സാക്ഷാത്കരിച്ചത് എന്ന ഒരു യുവതിയുടെ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍. പരമ്പരാഗതമായ വസ്ത്രം ധരിച്ചുകൊണ്ടുള്ളതും പൊലീസ് യൂണിഫോം ധരിച്ചുകൊണ്ടുള്ളതുമായ തന്റെ രണ്ട് ചിത്രങ്ങളുടെ കൊളാഷ് പങ്കുവെച്ചുകൊണ്ടാണ് വനിതാ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡി.എസ്.പി) ആയ അഞ്ജു യാദവ് പോസ്റ്റ് ഷെയര്‍ ചെയ്തത്. എല്ലാ തടസങ്ങളെയും തരണം ചെയ്തുകൊണ്ട് എങ്ങനെ താന്‍ ഈ സ്വപ്നം നേടിയെടുത്തു എന്ന് അഞ്ജു പോസ്റ്റില്‍ വിവരിക്കുന്നു. ‘ആദ്യത്തെ ചിത്രം എടുത്തപ്പോള്‍, ഞാന്‍ എന്തെങ്കിലുമായിത്തീരും എന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല, ഡിഎസ്പി എന്ന വാക്ക് ഞാനന്ന് കേട്ടിട്ടുപോലുമില്ല. രാവിലെ മുതല്‍ രാത്രി വരെ വീട്ടുജോലികള്‍ ചെയ്ത്, അടുത്ത ദിവസം വരുന്നതുവരെ കാത്തിരുന്ന ഒരു സ്ത്രീ മാത്രമായിരുന്നു ഞാന്‍’ എന്ന് അഞ്ജു കുറിക്കുന്നു. ‘പല ഗ്രാമങ്ങളിലെയും ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സ്വപ്നം കാണാന്‍ പോലും അര്‍ഹതയുണ്ടാവാറില്ല. അവര്‍ക്ക് അതിനുള്ള ധൈര്യമുണ്ടായാല്‍, പരിഹാസം, അധിക്ഷേപം, ദുരുപയോഗം, അക്രമം അല്ലെങ്കില്‍ സ്വന്തം…

    Read More »
  • ‘പ്രണയത്തില്‍ ഞാന്‍ ചതിക്കപ്പെട്ടു’; യുവ എന്‍ജിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി; അന്വേഷിക്കാന്‍ പോലീസ്

    ചത്തീസ്ഗഢിലെ ബിലാസ്പൂരില്‍ ട്രെയിനിന് മുന്നില്‍ ചാടി യുവ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. കാമുകി നല്‍കിയ പീഡന പരാതിയില്‍ മനോവിഷമത്തിലായിരുന്നു. 29 കാരനായ ഗൗരവ് സവന്നിയാണ് മരിച്ചത്. പ്രണയത്തില്‍ ഞാന്‍ ചതിക്കപ്പെട്ടു എന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തി. ഉസല്‍പൂര്‍ റെയില്‍വേ ട്രാക്കില്‍ സെപ്റ്റംബര്‍ 27 നാണ് മൃതദേഹം കണ്ടെത്തിയത്. മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് ഗൗരവും യുവതിയും പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ ബന്ധം വളര്‍ന്നെങ്കിലും ഈയിടെ യുവതി ഗൗരവിനെതിരെ പരാതി നല്‍കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ ഇയാള്‍ ജീവനൊടുക്കുന്നതിന് 15 ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. ഈയിടെയുണ്ടായ പീഡനകേസ് ഗൗരവിനെ തകര്‍ത്തിരുന്നതായി സുഹൃത്തായ സന്ദീപ് ഗുപ്ത പറഞ്ഞു. ഈയിടെയുള്ള ദിവസങ്ങളിൽ മാനസികമായി വളരെ അസ്വസ്ഥനായ അവസ്ഥയിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് രജനീഷ് സിംഗ് പറഞ്ഞു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ…

    Read More »
  • ട്രംപും സെനറ്റര്‍മാരുമായി പോര് രൂക്ഷം; ധനബില്‍ പാസായില്ല; അമേരിക്ക ഭരണ സ്തംഭനത്തിലേക്ക്; സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ്; അത്യപൂര്‍വ സാഹചര്യം

    ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ ചെലവിനുള്ള ധനബില്‍  യുഎസ് സെനറ്റില്‍ പരാജയപ്പെട്ടതോടെ രാജ്യം ഭരണസ്തംഭനത്തിലേക്ക്. നാല്‍പത്തിയഞ്ചിനെതിരെ അന്‍പത്തിയഞ്ച് വോട്ടുകള്‍ക്ക് ബില്‍ പരാജയപ്പെട്ടതോടെ ബുധനാഴ്ച മുതല്‍ അടിയന്തര സേവനങ്ങള്‍ ഒഴികെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും നിശ്ചലമാകും. അത് ഒഴിവാകണമെങ്കില്‍ ചൊവ്വാഴ്ച രാത്രിക്കകം ബില്‍ പാസാകണം. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾക്കിടയിലെ ഭിന്നത രൂക്ഷമായതിനാൽ  അതിനുള്ള സാധ്യത വിരളമാണ്. ഭരണസ്തംഭനം ഉണ്ടായാല്‍ ഡെമോക്രാറ്റുകള്‍ക്ക് പ്രിയപ്പെട്ട പദ്ധതികള്‍ റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കി. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നവംബര്‍ അവസാനം വരെയുള്ള ഫണ്ട് അനുവദിക്കുന്നതിനായുള്ള അടിയന്തര പരിഹാരം റിപ്പബ്ലിക്കന്‍സ് കൊണ്ടുവന്നു. എന്നാല്‍ ഇത്തരം തട്ടിക്കൂട്ട് പരിപാടികളല്ല വേണ്ടതെന്നും കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് ഡോളറിന്‍റെ ഹെല്‍ത്ത്കെയര്‍ ഫണ്ടുകള്‍ പുനസ്ഥാപിക്കുകയാണ് വേണ്ടതെന്നാണ് ഡമോക്രാറ്റുകളുടെ വാദം. ഇതോടെയാണ് ബില്‍ പാസാവാതെയായത്. യുഎസ് സര്‍ക്കാരില്‍ അത്യപൂര്‍വമായാണ് ഭരണസ്തംഭനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അത്തരമൊരു അവസ്ഥയിലേക്ക് പോകാതെ റിപ്പബ്ലിക്കന്‍മാരും ഡമോക്രാറ്റുകളും ശ്രദ്ധിക്കാറുണ്ട്. ട്രംപ് ആദ്യമായി പ്രസിഡന്‍റായതിന്  പിന്നാലെ 2018 ഡിസംബറില്‍ ഭരണ…

    Read More »
  • രാജീവ് ചന്ദ്രശേഖറിന്റെ പ്രതിഛായ കൂട്ടാന്‍ പുതിയ പിആര്‍ ടീം; കേരളീയനായി റീ ബ്രാന്‍ഡ് ചെയ്യുക ദൗത്യം; ലൂസിഫര്‍ ഡയലോഗടക്കം അബദ്ധമായതോടെ ബംഗളുരു ടീമിനെ മാറ്റി കോഴിക്കോടുള്ള ടീമിന് ചുമതല; ബിജെപിയുടെ പിആര്‍ കമ്പനിക്കും ഐടി സെല്ലിനും പുറമേ രാജീവിനുവേണ്ടി മാത്രം പ്രചാരണം

    തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇമേജ് കൂട്ടാന്‍ കേരളത്തില്‍ പുതിയ പിആര്‍ സംഘം. നിലവില്‍ ബെംഗളൂരു ആസ്ഥാനമായ പിആര്‍ ഏജന്‍സി വരുത്തിയ പിഴവുകള്‍ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്ന വിലയിരുത്തലിലാണ് കോഴിക്കോട്ടെ പുതിയ സംഘത്തെ നിയോഗിച്ചത്. കര്‍ക്കിടകം ആരംഭിക്കുന്നതിന് മുന്‍പേ രാമായണ മാസത്തിന്റെ ആശംസ, മോഹന്‍ലാലിന് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ മോദിക്ക് നന്ദി പറഞ്ഞ് പോസ്റ്റര്‍, കേരള രാഷ്ട്രീയം അറിയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപത്തിന് മറുപടിയായി ഇറക്കിയ ലൂസിഫറിലെ മാസ് ഡയലോഗ് – രാജീവ് ചന്ദ്രശേഖറിനെ ബിസിനസുകാരനില്‍ നിന്ന് മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാക്കാന്‍ ബെംഗളൂരു ആസ്ഥാനമായ പിആര്‍ ഏജന്‍സി നടത്തിയ പല ശ്രമങ്ങളും ട്രോളുകളായി മാറിയിരുന്നു. ഇതോടെയാണ് മലയാളം കൈകാര്യം ചെയ്യുന്ന കോഴിക്കോട്ടെ പിആര്‍ ഏജന്‍സിയെ ചുമതല ഏല്‍പിച്ചത്. കേരള പശ്ചാത്തലത്തില്‍ റീബ്രാന്‍ഡ് ചെയ്ത രാജീവ് ചന്ദ്രശേഖര്‍, അതാണ് പുതിയ കമ്പനിയുടെ ചുമതല. പിന്നാലെ മലയാള സിനിമ ഡയലോഗുകളില്‍ പുതിയ പോസ്റ്റുകളും വന്നുതുടങ്ങി. രാജീവ് ചന്ദ്രശേഖര്‍ കുത്തക മുതലാളിയാണെന്ന ആക്ഷേപം ഇല്ലാതാക്കുക,…

    Read More »
  • തിരുവിതാംകൂര്‍ ദേവസ്വം 467 കിലോ സ്വര്‍ണം റിസര്‍വ് ബാങ്കിനെ ഏല്‍പ്പിച്ചു; കണക്കുണ്ടെന്നു പി.എസ്. പ്രശാന്ത്; വിജയ് മല്യ സ്വര്‍ണം പൂശിയതു മുതലുള്ളത് അന്വേഷിക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്നും പ്രസിഡന്റ്‌

    സ്വര്‍ണ നിക്ഷേപ പദ്ധതിപ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  467 കിലോഗ്രാം സ്വര്‍ണം റിസര്‍വ് ബാങ്കിനെ ഏല്‍പ്പിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്. പൂജകള്‍ക്കോ മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാത്ത സ്വര്‍ണമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി. ശബരിമലയില്‍ ഇപ്പോഴുയര്‍ന്ന സ്വര്‍ണപ്പാളി വിവാദം മാത്രമല്ല, ശ്രീകോവിലില്‍ വിജയ് മല്യ  സ്വര്‍ണം പൂശിയതുമുതുലുള്ള പ്രര്‍ത്തനങ്ങളെക്കുറിച്ച് ഹൈക്കോടതിയോട് സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള 18 സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ സി. വിഭാഗത്തില്‍പ്പെട്ട 467 കിലോഗ്രാം സ്വര്‍ണമാണ് റിസര്‍വ് ബാങ്കിനെ ഏല്‍പ്പിച്ചത്. എ വിഭാഗത്തില്‍ പൗരാണിക സ്വഭാവമുള്ളതും ബി വിഭാഗത്തില്‍ ഉല്‍സവാവശ്യങ്ങള്‍ക്കുള്ള സ്വര്‍ണവുമാണ്. ഇത് കൃത്യമായി കണക്കെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണി, ശില്‍പത്തിന്‍റെ പീഠം എന്നിവയെക്കുറിച്ച് മാത്രല്ല , ശ്രീകോവില്‍ മദ്യവ്യവസായി വിജയ് മല്യ 1999 ല്‍ സ്വര്‍ണം പൂശിയതുമുതലുള്ള പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം. ഇതിനായി ഉടന്‍ കോടതിയെ സമീപിക്കും. ഇപ്പോള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി സന്നിധാനത്ത് എത്തിച്ച സ്വര്‍ണപ്പാളി…

    Read More »
  • ഇസ്രയേല്‍- ഹമാസ് യുദ്ധം: ട്രംപിന്റെ 21 ഇന കരാറിനെ അനുകൂലിച്ച് അറബ് രാജ്യങ്ങള്‍; ഹമാസിനെ പുറത്താക്കുന്നതില്‍ ഒറ്റക്കെട്ട്; ഇറാന് പരോക്ഷ തിരിച്ചടി; വെസ്റ്റ്ബാങ്ക് പിടിക്കാനുള്ള നീക്കം ഇസ്രയേല്‍ ഉപേക്ഷിക്കണമെന്നും യുഎഇ; നെതന്യാഹുവും സമ്മര്‍ദത്തില്‍

    അബുദാബി: ഹമാസിനെ അധികാരത്തില്‍നിന്നു നീക്കാനും സ്വതന്ത്ര ഭരണകൂടം സ്ഥാപിക്കാനും ലക്ഷ്യമിട്ടു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ട് യുഎഇ. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള എല്ലാ നീക്കവും ഉപേക്ഷിക്കണമെന്നും ട്രംപുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ചയ്ക്കുമുമ്പ് യുഎഇ ഭരണകൂടം ആവശ്യപ്പെട്ടെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാനും ഖത്തറിനും ഒരുപോലെ തലവേദനയാകുന്ന നിലപാടാണു യുഎഇ സ്വീകരിക്കുന്നത്. എന്നാല്‍, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നത് യുഎഇ, സൗദി, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടുന്ന അബ്രഹാം കരാറിന്റെ പേരില്‍ ഇസ്രയേലുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങള്‍ നിലപാടു മാറ്റാന്‍ ഇടയാക്കുമെന്നും നെതന്യാഹുവിനു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം പിടിക്കണമെന്നു ഇസ്രയേലിലെ വലതുപക്ഷ പാര്‍ട്ടികളില്‍നിന്ന് നെതന്യാഹുവിനു കടുത്ത സമ്മര്‍ദം നിലനില്‍ക്കെയാണ് യുഎഇയുടെ നിലപാട്. ഭാവിയില്‍ പലസ്തീന്‍ രാഷ്ട്രം നിലവില്‍വരുന്നതു തടയാന്‍ ഇതാവശ്യമാണെന്നാണു പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്. ട്രംപുമായുള്ള മീറ്റിംഗിനുശേഷം ട്രംപിന്റെ പദ്ധതി സംബന്ധിച്ച നിലപാടു വ്യക്തമാക്കുമെന്നു മുതിര്‍ന്ന ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ട്രംപിന്റെ പദ്ധതിയുമായി ഗൗരവമായി…

    Read More »
  • സര്‍ക്കാരിനോട് ശരിദൂരമുണ്ട്, അയ്യപ്പ സംഗമത്തില്‍ മാത്രം; ‘പ്രതിഷേധിക്കുന്നവര്‍ എന്‍എസ്എസുമായി ബന്ധമില്ലാത്തവരും ജോലി കിട്ടാത്തവരും; നിലപാടില്‍ വ്യക്തത വരുത്തി സുകുമാരന്‍ നായര്‍

    ചങ്ങനാശേരി: സര്‍ക്കാറിനോടുള്ള ശരിദൂര നിലപാടില്‍ വ്യക്ത വരുത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സര്‍ക്കാറിനോട് ശരിദൂരമുണ്ടെന്നും അത് അയ്യപ്പ സംഗമത്തില്‍ മാത്രമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മറ്റുകാര്യങ്ങളില്‍ സമദൂരം തന്നെയാണ് നിലപാടെന്നും പ്രതിഷേധിക്കുന്നവര്‍ എന്‍.എസ്.എസുമായി ബന്ധമില്ലാത്തവരാണെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. അയ്യപ്പസംഗമത്തെക്കുറിച്ച് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. പ്രതിഷേധിക്കുന്നവര്‍ എന്‍.എസ്.എസുമായി ബന്ധമില്ലാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.എസ്എസിനോട് വിരോധമുള്ള ആളുകളാണ് പ്രതിഷേധിക്കുന്നത്. ജോലിയും മറ്റും കിട്ടാത്തവരാണ്. ഇതിന് പിന്നില്‍ കൂട്ടായ്മയൊന്നുമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം, സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍ക്കെതിരെ ബാനര്‍ പ്രതിഷേധം തുടരുകയാണ്. മൈലാടുംപാറയിലും സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍ പ്രത്യക്ഷപ്പെട്ടു. സുകുമാരന്‍ നായര്‍ക്കൊപ്പം മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെയും ബാനറില്‍ വിമര്‍ശനമുണ്ട്. സുകുമാരന്‍ നായര്‍ നായര്‍ സമുദായത്തേയും അയ്യപ്പഭക്തരേയും അപമാനിച്ചുവെന്നും രാജിവെച്ച് ഒഴിഞ്ഞുപോകണമെന്നുമാണ് ബാനറിലെ ആവശ്യം. ഗണേഷ്‌കുമാര്‍ നായന്മാരുടെ മെക്കിട്ട് കേറാന്‍ വരേണ്ടെന്നും ബാനറിലുണ്ട്. 5337 ാം ചടട കരയോഗത്തിന്റെ പേരിലാണ് ബാനര്‍. ബാനര്‍ സ്ഥാപിക്കുന്നവരെ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍…

    Read More »
  • 135 വര്‍ഷം പഴക്കമുള്ള ദശാനന്‍ മന്ദിറില്‍ ആള്‍ക്കാര്‍ വരുന്നത് രാക്ഷസനില്‍ നിന്നും അനുഗ്രഹം തേടി ; ദസറാദിനത്തില്‍ എല്ലാവരും രാവണനെ കത്തിക്കുമ്പോള്‍ ഈ ക്ഷേത്രത്തില്‍ പൂജിക്കും

    ഒക്ടോബര്‍ രണ്ടിന് ഇന്ത്യ ദസറ ആഘോഷിക്കാന്‍ ഒരുങ്ങുന്നു. തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായി രാവണന്റെ കോലം കത്തിച്ച് ഈ ദിവസം വിജയാഘോഷങ്ങള്‍ നടത്തും. എന്നാല്‍ കാണ്‍പൂരിലെ ശിവാലയില്‍ ഇതിന് തികച്ചും വിപരീതമായ കാഴ്ചകളാണ് കാണാന്‍ സാധിക്കുക. ഇവിടെ ഒരു പ്രത്യേക ക്ഷേത്രത്തില്‍ ദസറ ആഘോഷങ്ങള്‍ പതിവ് രീതിയിലല്ല. രാമായണത്തിലെ ‘വില്ലനായ’ രാവണന് സമര്‍പ്പിച്ചിട്ടുള്ള 135 വര്‍ഷം പഴക്കമുള്ള ദശാനന്‍ മന്ദിര്‍, ദസറ ദിവസം മാത്രമേ തുറക്കൂ. രാവണന് ശിവനോടുള്ള ഭക്തിയും അദ്ദേഹത്തിന്റെ അറിവും ഈ ദിവസം ആദരിക്കുന്നു. വൈകുന്നേരം രാവണന്റെ കോലം കത്തിക്കാന്‍ നഗരം ഒരുങ്ങുമ്പോള്‍, രാവിലെ ‘ലങ്കാപതി നരേഷ് രാവണ്‍ കി ജയ്’ എന്ന മന്ത്രോച്ചാരണങ്ങളാല്‍ ഈ പ്രദേശം മുഖരിതമാകും. ശിവന്റെ വലിയ ഭക്തനായിരുന്ന ഉന്നാവ് സ്വദേശിയായ മഹാരാജ് ഗുരു പ്രസാദ് ശുക്ലയാണ് 1890-ല്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. ശിവന്റെ ഏറ്റവും വലിയ ഭക്തനായ രാവണനെ ആദരിക്കാനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കാണ്‍പൂരിലെ ശിവാലയിലുള്ള കൈലാസ…

    Read More »
Back to top button
error: