Newsthen Special
-
കബഡി കബഡി കബഡി; ലോകകിരീടങ്ങള്‍ ഇന്ത്യന്‍ മണ്ണിലേക്കൊഴുകട്ടെ; ഇന്ത്യന്‍ വനിതകള്‍ക്ക് കബഡിയില്‍ ലോക കിരീടം; തകര്‍ത്തത് ചൈനീസ് തായ്‌പോയിയെ
ന്യൂഡല്‍ഹി: കായികമത്സരങ്ങളിലെ ലോക കിരീടങ്ങള്‍ ഇന്ത്യന്‍ മണ്ണിലേക്ക് ഒന്നൊന്നായി വന്നണഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ ലോകോത്തര വിജയത്തിനു പിന്നാലെ ഇപ്പോഴിതാ കബഡി ലോകകിരീടവും ഇന്ത്യയിലേക്ക്. ചൈനീസ് തായ്‌പേയിയെ തകര്‍ത്താണ് ഇന്ത്യന്‍ വനിതാ ടീം കബഡിയില്‍ ലോകകിരീടം നേടിയിരിക്കുന്നത്. 11 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ ഫൈനലില്‍ 35-28ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച കളിമികവ് പുറത്തെടുത്ത ഇന്ത്യ തോല്‍വിയെന്തന്നനറിയാതെ, ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലിലെത്തിയതും കിരീടം ചൂടിയതും. വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം. സെമി ഫൈനലില്‍ ഇറാനെ 33-21 എന്ന സ്‌കോറിലായിരുന്നു പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലടക്കം പരാജയമറിയാതെയായിരുന്നു ചൈനീസ് തായ്‌പേയുടെ ഫൈനല്‍ പ്രവേശം. സെമിയില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 25-18 സ്‌കോറിലാണ് മറികടന്നത്. കബഡിയില്‍ ഇന്ത്യ കുറിച്ച ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യന്‍ കബഡി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും രംഗത്തെത്തി. ഇരുവരും സാമൂഹിക മാധ്യമ എക്കൗണ്ടുകളിലൂടെയാണ് തങ്ങളുടെ സന്തോഷവും…
Read More » -
അങ്ങനെ മാങ്കൂട്ടത്തില്‍ വിലസണ്ട; ചെന്നിത്തല വാളെടുത്ത് രാഹുലിനെതിരെ; കൃത്യമായ അമ്പുകളെയ്ത് മുരളീധരനും; രാഹുല്‍ വിമതര്‍ ഒറ്റക്കെട്ട്; മാങ്കൂട്ടത്തിലിനെ മണിച്ചിത്രത്താഴിട്ടു പൂട്ടും
തിരുവനന്തപുരം : കോണ്‍ഗ്രസിനകത്തെ രാഹുല്‍ വിമതരെല്ലാം ഇനി ഒറ്റക്കെട്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും വിവാദത്തില്‍ പെട്ടതോടെ ഇനി രാഹുലിനെ വിലസാന്‍ വിടണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസില്‍ മാങ്കൂട്ടത്തിലിനോട് മനസുകൊണ്ട് മടുപ്പുള്ള വലിയൊരു വിഭാഗം. സസ്‌പെന്‍ഷനിലായിട്ടും സുഖമായി കോണ്‍ഗ്രസില്‍ വിലസുന്ന രാഹുലിനെ പൂട്ടാന്‍ അവസരം കാത്തിരുന്നവര്‍ക്ക് പുതിയ ശബ്ദരേഖ മാങ്കൂട്ടത്തിലിനെ പൂട്ടാനുള്ള ഒന്നാന്തരം മണിച്ചിത്രത്താഴായിരിക്കുകയാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം രാഹുലിനെതിരെ പരസ്യമായി രംഗത്ത് വന്നതോടെ ഈ തെരഞ്ഞെടുപ്പു കാലത്ത് വീട്ടില്‍നിന്നിറങ്ങാതെ ടിവിയും കണ്ടിരിക്കേണ്ട അവസ്ഥയിലേക്കാണ് മാങ്കൂട്ടത്തില്‍ പോകുന്നത്. രമേശ് ചെന്നിത്തല രാഹുലിനെതിരെ വാളെടുത്ത് രംഗത്തെത്തിയതും ശക്തവും കൃത്യവുമായ ഭാഷയില്‍ കെ.മുരളീധരന്‍ നിലപാട് വ്യക്തമാക്കിയതുമെല്ലാം മാങ്കൂട്ടത്തലിനെ മൂലയ്ക്കിരുത്താനുള്ള വകയായിട്ടുണ്ട്. സിപിഎമ്മും ബിജെപിയും വിഷയം ഒന്നുകൂടി ഏറ്റുപിടിച്ചതോടെ രാഹുലിന് ചവിട്ടിനില്‍ക്കാന്‍ മണ്ണില്ലാത്ത അവസ്ഥയാണ്. രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, പിന്നെ പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്ന ഒറ്റ ഡയലോഗിലൂടെ തന്റെ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണത്തിന് ഇറങ്ങുന്നതില്‍ പല കോണ്‍ഗ്രസുകാര്‍ക്കുമുള്ള അതൃപ്തിയാണ് ചെന്നിത്തല…
Read More » -
എത്യോപ്പിയയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ കൊച്ചിക്കാരെന്തിന് ജാഗ്രത പാലിക്കണം; വേണം ജാഗ്രത വേണം; എന്താണ് കാരണമെന്നറിയണോ
കൊച്ചി : എത്യോപ്പിയയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ കൊച്ചിക്കാരെന്തിന് ജാഗ്രതപാലിക്കണം എന്ന് സംശയം തോന്നാം. പക്ഷേ ജാഗ്രത വേണം. ജാഗ്രത പാലിക്കേണ്ടത് നെടുമ്പാശേരിക്കാരാണ്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പറന്നുയരേണ്ട വിമാനങ്ങളാണ് ജാഗ്രതയോടെ പറക്കേണ്ടത്. അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ കരിമേഘ പടലം വടക്കന്‍ ഇന്ത്യയിലേക്ക് നീങ്ങുകയാണത്രെ. ഈ കരിമേഘപടലം വിമാന എന്‍ജിനുകളെ വലിയ അപകടത്തില്‍ പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഏവിയേഷന്‍ അധികൃതര്‍ പറയുന്നത്. അപകടസാധ്യതയുള്ളതിനാല്‍ കൊച്ചിയിലേക്കുള്ളതടക്കം നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും ഡിജിസിഎ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സര്‍വീസുകള്‍ക്ക് തടസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാര്‍ മേഖലയിലുള്ള ഈ അഗ്‌നിപര്‍വ്വത സ്‌ഫോടനം കാരണം സമീപത്തെ അഫ്‌ദെറ ഗ്രാമം മുഴുവന്‍ ചാരത്തില്‍ മൂടിയിരുന്നു. സ്‌ഫോടനം എര്‍ത അലെ, അഫ്‌ദെറ ടൗണ്‍ എന്നിവിടങ്ങളില്‍ ചെറിയ ഭൂചലനങ്ങള്‍ക്ക് കാരണമായി. സ്‌ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലേക്കുയര്‍ന്ന കട്ടിയുള്ള ചാരത്തിന്റെ…
Read More » -
വിവാഹ ചടങ്ങിന് തൊട്ടുമുമ്പ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് വരന്‍ തുപ്പാനായി ഡല്‍ഹി-സഹാറന്‍പൂര്‍ ദേശീയ പാതയ്ക്ക് സമീപത്തേക്ക് ഇറങ്ങിപ്പോയി ; അമിതവേഗതയി ലെത്തിയ ട്രക്കിടിച്ച് മരിച്ചു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ ഒരു പ്രധാന വിവാഹ ചടങ്ങിന് തൊട്ടുമുമ്പ് അമിതവേഗതയിലെത്തിയ ട്രക്കിടിച്ച് 25 വയസ്സുകാരനായ വരന്‍ മരിച്ചതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു. പിച്ചോക്ര ഗ്രാമത്തില്‍ നിന്നുള്ള ഫിസിയോതെറാപ്പിസ്റ്റായ സുബോധാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇദ്ദേഹം വിവാഹഘോഷയാത്രയുമായി സരൂര്‍പുര്‍കലന്‍ ഗ്രാമത്തില്‍ എത്തിയത്. ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുബോധിന്റെ ആരോഗ്യനില പെട്ടെന്ന് മോശമായതായി ബന്ധുക്കള്‍ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ്, ശാരീരിക അസ്വാസ്ഥ്യം തോന്നിയ സുബോധ് ഛര്‍ദ്ദിക്കാനായി ഡല്‍ഹി-സഹാറന്‍പൂര്‍ ദേശീയ പാതയ്ക്ക് സമീപത്തേക്ക് ഇറങ്ങി. ആ സമയം അമിതവേഗതയിലെത്തിയ ഒരു ട്രക്ക് അദ്ദേഹത്തെ ഇടിക്കുകയും നിരവധി മീറ്റര്‍ ദൂരം വലിച്ചിഴക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ട്രക്ക് ഡ്രൈവര്‍ വാഹനവുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ട്രക്കിനെയും ഡ്രൈവറെയും തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ബാഗ്പത് കോട്വാലി ഇന്‍-ചാര്‍ജ്ജ് ദീക്ഷിത് ത്യാഗി പറഞ്ഞു. ‘ഒളിവില്‍…
Read More » -
വാടക മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനായി തെരച്ചില്‍; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് നിഗമനം; മുറി പുറത്തുനിന്ന് പൂട്ടി കടന്നു കളഞ്ഞു
ബംഗളുരു: ബെംഗളൂരുവിൽ വാടക മുറിയിൽ കോളജ് വിദ്യാർഥിനിയെ ദരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളുരു ആചാര്യ കോളേജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനിയായ ദേവിശ്രീ (21)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രേംവര്‍ധനായി പൊലീസ് തിരച്ചില്‍ തുടങ്ങി. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച മാനസ എന്ന സ്ത്രീയാണ് മുറി വാടകയ്ക്കെടുത്തത്. രാവിലെ 9:30ഓടെ വാടക മുറിയിൽ എത്തിയ പ്രേമും ദേവിശ്രീയും രാത്രി 8:30 വരെ അവിടെ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പ്രേംവര്‍ധന്‍ മുറി പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. ദേവിശ്രീയുടെ മരണത്തില്‍ പ്രേം വർധന് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വിദ്യാര്‍ഥിനിയുടെ മരണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആന്ധ്രാപ്രദേശ് സ്വദേശിയും നിലവിൽ ബെംഗളൂരുവിൽ താമസക്കാരനുമായ ജയന്ത്.ടി എന്നയാള്‍ മാദനായകനഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 103(1) പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രേമിനെ കണ്ടെത്താൻ അന്വേഷണ സംഘം തിരച്ചിൽ…
Read More » -
പതിനാറാമത് അന്താരാഷ്ട്രനാടകോത്സവത്തില്‍ ഇരുപത്തിനാല് നാടകങ്ങള്‍; ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്നുവരെ തൃശൂരില്‍ നാടകപ്പൂരം; പത്ത് വിദേശനാടകങ്ങളും പതിനാല് ഇന്ത്യന്‍ നാടകങ്ങളും
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തിക്കും തിരക്കും ആരവങ്ങളുമൊഴിഞ്ഞാല്‍ തൃശൂരില്‍ പിന്നെ ലോകനാടകപ്പൂരം. ഇന്റര്‍നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള ഇറ്റ്‌ഫോക്ക് ജനുവരി 25 ന് തുടങ്ങി ഫെബ്രുവരി ഒന്നിനാണ് അവസാനിക്കുക. പതിനാറാമത് അന്താരാഷ്ട്രനാടകോത്സവത്തില്‍ പത്ത് വിദേശനാടകങ്ങളും പതിനാല് ഇന്ത്യന്‍ നാടകങ്ങളും അവതരിപ്പിക്കും.പലസ്തീന്‍, അര്‍മേനിയ, നോര്‍വെ, ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍, ജപ്പാന്‍, ഡെന്മാര്‍ക്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ഇത്തവണ ഇറ്റ്‌ഫോക്കില്‍ എത്തുന്നത്. രാജസ്ഥാന്‍, ആസാം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളോടൊപ്പം അഞ്ചു മലയാള നാടകങ്ങളും ഈ മേളയുടെ ഭാഗമാകുന്നുണ്ട്. അന്തര്‍ദേശീയ വിഭാഗത്തില്‍- ഹാംലറ്റ് ടോയ്‌ലറ്റ് (കൈമാകു പേനന്റ് റേസ് തിയേറ്റര്‍ കമ്പനി, ജപ്പാന്‍), വൗ (ഡെബ്രിസ് തിയേറ്റര്‍ കമ്പനി, നോര്‍വേ), ഡംബിളിങ് (ഹാമസ്‌ഗെയിന്‍ സ്റ്റേറ്റ് തിയേറ്റര്‍, അര്‍മേനിയ), ദി ലാസ്റ്റ് പ്ലെ ഇന്‍ ഗാസ (ഇനാറ്റ് വെസ്നേം , പലസ്തീന്‍), ഫ്രാങ്കസ്റ്റീന്‍ പ്രോജക്ട് (ലൂസിയാനോ മന്‍സൗര്‍ കമ്പനി, അര്‍ജന്റീന), എ സ്‌ക്രീം ഇന്‍ ദി…
Read More » -
എം.കെ.വര്‍ഗീസിന്റെ കളികള്‍ തൃശൂര്‍ക്കാര്‍ കാണാനിരിക്കുന്നതേയുള്ളു; ഇനിയും ഒരുപാട് അങ്കം വെട്ടലുകള്‍ക്ക് ബാല്യമുണ്ടെന്ന് സൂചന നല്‍കി തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്; ഇനി കൗണ്‍സിലര്‍ ആയിട്ടല്ലഎം.കെ.വര്‍ഗീസ് എംഎല്‍എ ആയിട്ടാകും വരവ്; ആര്‍ക്കൊപ്പം നില്‍ക്കും എന്നതിലേ ഉള്ളൂ കണ്‍ഫ്യൂഷന്‍
തൃശൂർ : എൽഡിഎഫ് കാൽക്കൽ വച്ചുകൊടുത്ത തൃശൂർ കോർപ്പറേഷൻ മേയർ പദവി പറഞ്ഞതിലും രണ്ടര കൊല്ലം കൂടി കൂടുതൽ ഭരിച്ച ശേഷമാണ് മേയർ എം കെ വർഗീസ് മേയർ കസേരയിൽ നിന്നും മാറുന്നത്. ഒരാൾ ഒപ്പം ഉണ്ടെങ്കിൽ മാത്രം കോർപ്പറേഷൻ ഭരിക്കാമെന്ന അവസ്ഥയിൽ എൽഡിഎഫും യുഡിഎഫും മുഖാമുഖം വന്നപ്പോൾ സ്വതന്ത്രനായി നിന്ന് മത്സരിച്ച, അല്ലെങ്കിൽ കോൺഗ്രസ് വിമതനായി നിന്നും മത്സരിച്ച എം കെ വർഗീസിനെ എൽഡിഎഫ് കൂടെ നിർത്തുകയായിരുന്നു. പിന്നീട് കണ്ടത് എം കെ വർഗീസ് എൽഡിഎഫിനെ കൂടെ നിർത്തുന്നതാണ്. ഒരിക്കലും വിട്ടു പോകാനോ എതിർക്കാനോ കഴിയാത്ത വിധം എൽഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിന് എംകെ വർഗീസിനോട് ബാധ്യതപ്പെട്ടു പോകേണ്ടി വന്നു. അങ്ങനെ എന്തായാലും എം കെ വർഗീസ് അഞ്ചുകൊല്ലം തികച്ച ഭരിച്ചു മേയർ പദവിയിൽ. ഈ കോർപ്പറേഷൻ കൗൺസിലിന്റെ കാലാവധി കഴിയുമ്പോൾ തികഞ്ഞ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് എം കെ വർഗീസ് പറയുന്നു. ഇനി വീണ്ടും ഒരു അങ്കത്തിന് ഇറങ്ങും എന്ന സൂചനയും…
Read More » -
ധര്‍മേന്ദ്ര നിറഞ്ഞാടിയത് മുന്നൂറോളം സിനിമകളില്‍; ഇന്ത്യന്‍ സിനിമയിലെ ഹി-മാന്‍; ഹിറ്റുകളുടെ തോഴന്‍
മുംബൈ : ധര്‍മേന്ദ്ര – ആ പേര് വെളളിത്തിരയില്‍ തെളിയുമ്പോള്‍ ഇന്ത്യന്‍ ബിഗ് സ്‌ക്രീനിനു മുന്നിലെ ആരാധകര്‍ ആര്‍പ്പുവിളിച്ച് പൂക്കളും വര്‍ണക്കടലാസുകളും സ്‌ക്രീനിലേക്ക് വീശിയെറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അമിതാഭ് ബച്ചനെ പോലുള്ള പുലികള്‍ ബോളിവുഡ് വാഴുമ്പോഴാണ് ധര്‍മേന്ദ്ര ഈ ആരാധകവൃന്ദത്തെ കയ്യിലെടുത്തിരുന്നത്. അഴകും അഭിനയമികവും ഒന്നിച്ച ധര്‍മേന്ദ്ര ആറു പതിറ്റാണ്ടിനിടെ അഭിനയിച്ച് ആടിത്തിമര്‍ത്തത് മുന്നൂറോളം സിനിമകളിലാണ്. അവയില്‍ ഹിറ്റല്ലാത്തവ വളരെ കുറവ്. ഹിറ്റുകളുടെ തോഴനായിരുന്നു ധര്‍മേന്ദ്ര. അതുകൊണ്ടുതന്നെയാകണം ഇന്ത്യന്‍ സിനിമയില്‍ ഹി-മാന്‍ എന്നാണ് ധര്‍മേന്ദ്ര അറിയപ്പെട്ടത്. ഹിറ്റ് മാന്‍ എന്ന് അദ്ദേഹത്തെ ഇന്ത്യന്‍ സിനിമ വിശേഷിപ്പിച്ചു. ആക്ഷനായാലും പ്രണയമായാലും സെന്റിമെന്റ്‌സ് ആയാലും ധര്‍മേന്ദ്രയ്ക്ക് അത് പ്രേക്ഷകരെ അനുഭവിപ്പിക്കു വിധം അവതരിപ്പിക്കാനായി. നാടകീയ അഭിനയത്തിനു പകരം റിയലിസ്റ്റിക് രീതിയിലുള്ള അഭിനയത്തികവോടെ അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി. പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തില്‍ 1935 ഡിസംബര്‍ 8നാണ് ധര്‍മേന്ദ്രയുടെ ജനനം. വരാനിരിക്കുന്ന ഡിസംബര്‍ എട്ടിന് 90-ാം പിറന്നാളായിരുന്നു ധര്‍മേന്ദ്രയുടെ. ലുധിയാനയിലെ ഗവണ്‍മെന്റ് സീനിയര്‍…
Read More »

