Newsthen Special
-
കൂടുതൽ സീറ്റുകൾക്ക് വേണ്ടിയുള്ള എൽജെപി സമ്മർദ്ദം, നിതീഷ് കുമാറാകട്ടെ ഇതുതല മൂർച്ചയുള്ള വാൾ, തിരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കേ ബീഹാറിൽ ബിജെപിക്ക് തലവേദനയായി സീറ്റ് വിഭജനം
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6നും നവംബർ 11 നുമായി നടക്കുമെന്നും വോട്ടെണ്ണൽ നവംബർ 14 ആയിരിക്കുമെന്നും കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ബീഹാറിലെ എൻഡിഎ മുന്നണിയിൽ സീറ്റ് വിഭജനത്തെ ചൊല്ലി വലിയ പൊട്ടിത്തെറികൾ ഉണ്ടാവുന്നു എന്ന വാർത്തകൾ ബിജെപി നേതൃത്വത്തിന് ചില്ലറ തലവേദന അല്ല സൃഷ്ടിക്കുന്നത്. ബീഹാറിൽ ജീവൻ മരണ പോരാട്ടത്തിന് ഇറങ്ങുന്ന ബിജെപിയെ പിന്നോട്ട് വലിക്കുന്നതാണ് മുന്നണിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ. വോട്ട് അധികാർ യാത്രയുമായി രാഹുൽ ഗാന്ധി വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ച ബീഹാറിന്റെ മണ്ണിൽ തിരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേ മുന്നണിക്കുള്ളിൽ അരങ്ങേറുന്ന ആഭ്യന്തര കലഹം ബിജെപിയെ വല്ലാതെ വലയ്ക്കുകയാണ്. എൻഡിഎ മുന്നണിയിലെ പ്രധാന കക്ഷികളായ ബിജെപിയും ജെഡിയുവും തമ്മിലുണ്ടാക്കിയ പ്രാഥമിക ധാരണ അനുസരിച്ച് ജെഡിയു ബിജെപി എന്നീ പാർട്ടികൾ യഥാക്രമം 107 സീറ്റിലും 105 സീറ്റിലും മത്സരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ബാക്കിയുള്ള 31 സീറ്റുകൾ സഖ്യകക്ഷികൾക്ക് വീതിച്ചു…
Read More » -
മെസ്സി അല്‍നസറിന്റെ കാലിനോളം പോലും വരില്ല ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരന്‍ ; പോര്‍ച്ചുഗല്‍ നായകന്റെ ആസ്തി 12,429 കോടി രൂപ
ലോകഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന താരങ്ങളില്‍ ഏറ്റവും മുന്നിലുണ്ട് പോര്‍ച്ചുഗീസ് നായകനും ഇതിഹാസ ഫുട്‌ബോളറുമായ ക്രിസ്ത്യാനോ റൊണാള്‍ഡോ. സാമ്പത്തിക വിവര-മാധ്യമ സ്ഥാപനമായ ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരനായി മാറി. കരിയറിലെ വരുമാനം, നിക്ഷേപങ്ങള്‍, എന്‍ഡോഴ്സ്മെന്റുകള്‍ എന്നിവ കണക്കിലെടുത്തുള്ള ഈ മൂല്യനിര്‍ണ്ണയം അനുസരിച്ച് റൊണാള്‍ഡോയുടെ ആസ്തി 12,429 കോടി ആണ്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ആസ്തി ട്രാക്ക് ചെയ്യുന്ന ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് ആണ് അല്‍ നസര്‍ സൂപ്പര്‍ സ്‌ട്രൈക്കറുടെ ആസ്തി ആദ്യമായി അളന്നത്. 2002 നും 2023 നും ഇടയില്‍ അദ്ദേഹം ഏകദേശം 4,438.38 കോടി രൂപ ശമ്പളമായി നേടി. പ്രതിവര്‍ഷം ഏകദേശം 154.84 കോടി രൂപ മൂല്യമുള്ള നൈക്കിയുമായുള്ള ഒരു പതിറ്റാണ്ട് നീണ്ട കരാര്‍ ഉള്‍പ്പെടെയുള്ള എന്‍ഡോഴ്സ്മെന്റ് വരുമാനവും താരത്തിനുണ്ട്. 2022-ല്‍ റൊണാള്‍ഡോ സൗദി പ്രോ ലീഗിലെ അല്‍-നസ്രില്‍ ചേര്‍ന്നപ്പോള്‍, റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന…
Read More » -
കൊച്ചിയില്‍ തോക്ക് ചൂണ്ടി തട്ടിയെടുത്തത് 80 ലക്ഷം രൂപ ; നഗരത്തില്‍ നടന്ന വന്‍ കവര്‍ച്ചയില്‍ പണം പോയത് കുണ്ടന്നൂരിലെ സ്റ്റീല്‍ കമ്പനിയില്‍ നിന്നും
കൊച്ചി: നഗരത്തെ ഞെട്ടിച്ച് നടന്ന വന്‍ കവര്‍ച്ചകളില്‍ ഒന്നില്‍ തോക്ക് ചൂണ്ടി തട്ടിയെടുത്തത് 80 ലക്ഷം രൂപ. ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നര മണിയോടെ കുണ്ടന്നൂരില്‍ സ്റ്റീല്‍ കമ്പനിയില്‍ നിന്നുമാണ് പണം പോയത്. കവര്‍ച്ചാസംഘത്തില്‍ പെട്ടയാള്‍ എന്ന് കരുതുന്ന ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതായിട്ടാണ് വിവരം. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളു. കവര്‍ച്ചാസംഘത്തില്‍ പെട്ടയാള്‍ എന്ന് കരുതുന്ന വടുതല സ്വദേശിയായ സജി എന്ന യുവാവാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളതെന്നാണ് സൂചനകള്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദമായി അന്വേഷിച്ചു വരികയാണ് പോലീസ്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗസംഘമായിരുന്നു കവര്‍ച്ച നടത്തിയത്. തോക്കുചൂണ്ടി ഭീതി പരത്തിയ ശേഷമായിരുന്നു കൊള്ളയടിച്ചത്. കവര്‍ച്ചാസംഘത്തിലെ രണ്ടുപേര്‍ ആദ്യം കാറില്‍ എത്തുകയും മറ്റു രണ്ടുപേര്‍ പിന്നാലെ എത്തുകയുമായിരുന്നു. സംഘത്തില്‍ ആറുപേര്‍ ഉള്ളതായിട്ടാണ് സൂചനകള്‍.
Read More » -
താമരശ്ശേരിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവം അപലപനീയമെന്ന് മന്ത്രി വീണാ ജോര്‍ജ് : സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ല, നാളെ പണിമുടക്കിനൊരുങ്ങി കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാര്‍
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയില്‍ പണിമുടക്കിനൊരുങ്ങി ഡോക്ടര്‍മാര്‍. ജില്ലയിലെ അത്യാഹിത വിഭാഗത്തിലൊഴികെയുള്ള ഡോക്ടര്‍മാര്‍ പണിമുടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. വന്ദന ദാസിന്റെ മരണ സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്നും ഇതേ തുടര്‍ന്നാണ് പ്രതിഷേധത്തിനൊരുങ്ങുന്നത് എന്നും കെജിഎംഒഎ സംസ്ഥാന അധ്യക്ഷന്‍ ഡോ പി കെ സുനില്‍ മാധ്യമങ്ങളോട് പറഞ്ഞു. എക്‌സ് സര്‍വ്വീസ് ഉദ്യോഗസ്ഥരെയാണ് സെക്യൂരിറ്റി പോസ്റ്റില്‍ നിയമിക്കേണ്ടത് എന്നാല്‍ പ്രായംചെന്ന മനുഷ്യന്മാരെയാണ് സെക്യൂരിറ്റിയായി നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ലെന്നും പറഞ്ഞു. ആശുപത്രികളില്‍ സിഎസ്എഫിന് സമാനമായ സംസ്ഥാനത്തിന്റെ സേനയെ വിന്യസിക്കുമെന്നും എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രിയാണ് ഉറപ്പ് നല്‍കിയതെന്നും എന്നാല്‍ ഇതുവരെ അതൊന്നും പാലിച്ചില്ലെന്നും പറഞ്ഞു. ഇതിന്റെ പ്രതിഷേധ സൂചകമായി നാളെ കോഴിക്കോട് ജില്ലയിലെ എല്ലാ ഡോക്ടര്‍മാരും…
Read More » -
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ല; വ്യവസ്ഥയില്ലെന്ന് ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം; നടപടിയെടുക്കേണ്ടത് ബാങ്കുകള്‍
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ സത്യവാങ്മൂലം ഹൈക്കോടതിയില്‍. എഴുതി തള്ളാന്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യം. തീരുമാനം എടുക്കേണ്ടത് അതാത് ബാങ്കുകളെന്നും കേന്ദ്രസര്‍ക്കാര്‍. വായ്പ എഴുതിത്തള്ളുന്നതില്‍ നിലപാട് അറിയിക്കാന്‍ ഈ വര്‍ഷം ജനുവരി 31നാണ് കോടതി ആദ്യമായി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നത്. വായ്പ എഴുതിത്തള്ളാന്‍ കഴിയില്ലെന്നും മൊറട്ടോറിയം പ്രഖ്യാപിക്കാം എന്നുമായിരുന്നു തുടക്കം മുതല്‍ കേന്ദ്ര നിലപാട്. എന്നാല്‍ വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കണമെന്ന് കോടതി വീണ്ടും നിര്‍ദേശിച്ചു. കേന്ദ്ര ദുരന്ത നിവാരണ അതോറിക്ക് ഇതിനുള്ള അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ അതോറിറ്റിക്ക് അധികാരം നല്‍കുന്ന 13ാം വകുപ്പ് ദുരന്തനിവാരണ നിയമത്തില്‍നിന്ന് ഒഴിവാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അതോറിറ്റി അല്ല ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഇക്കാര്യം തീരുമാനിക്കുന്നതില്‍ സമയം നീട്ടി ചോദിക്കുകയാണ് കേന്ദ്രം വീണ്ടും ചെയ്തത് central-govt-loan-waiver.
Read More » -
ഭൂട്ടാന്‍ കാര്‍ കടത്ത്: ദുല്‍ഖറിന്റെ മുന്നൂ വീടുകളില്‍ ഇഡി റെയ്ഡ്; പൃഥ്വിരാജിന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളിലും പരിശോധന; കോടതി പരാമര്‍ശത്തിന് പിന്നാലെ രേഖകള്‍ പിടിച്ചെടുക്കാന്‍ നീക്കമെന്ന് സൂചന
കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാന്റെ മൂന്ന് വീടുകളിൽ ഇഡി പരിശോധന. പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെ വീട്ടിലും റെയ്ഡ്. വിദേശവ്യവസായി വിജേഷ് വര്‍ഗീസിന്റെ വീട്ടിലും റെയ്ഡ് . വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന. കസ്റ്റംസ് പരിശോധനയ്ക്ക് പിന്നാലെയാണ് ഇ.ഡി റെയ്ഡ്. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെയ്ഡ് ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത ദുൽഖറിന്‍റെ ഡിഫൻഡർ വിട്ടുകൊടുക്കുന്ന കാര്യം കസ്റ്റംസ് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നാണ് നിർദേശം. വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ അതിനെക്കുറിച്ച് പ്രാഥമികമായ അന്വേഷണം നടത്തേണ്ടതല്ലേയെന്നും കസ്റ്റംസിനോട് കോടതി ചോദിച്ചു. ഡിഫൻഡർ വിട്ടുകിട്ടണമെന്ന ദുൽഖറിന്റെ ഹർജി നിലനിൽക്കില്ല എന്നായിരുന്നു കസ്റ്റംസിന്റെ വാദം. നിയമപ്രകാരം പരിശോധന നടത്താനും പിടിച്ചെടുക്കാനും കസ്റ്റംസിന് അധികാരമുണ്ട്. അന്വേഷണം ആദ്യഘട്ടത്തിലാണ്. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും വാഹനം പിടിച്ചെടുത്തതെന്നും കസ്റ്റംസ് വാദിച്ചു. എന്നാൽ ഡിഫൻഡറിന്റെ ആദ്യ രജിസ്ട്രേഷൻ വ്യാജമാണ് എന്നു പറയാൻ എന്താണ്…
Read More » -
നിയമത്തിനു പുല്ലുവില; കന്നഡ ബിഗ്‌ബോസ് പൂട്ടിക്കെട്ടി സര്‍ക്കാര്‍; മത്സരാര്‍ഥികളോടു വീടൊഴിഞ്ഞു പോകാന്‍ നിര്‍ദേശം; 700 പേര്‍ക്ക് പണിപോയി
ബംഗളുരു: ജോളിബുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്സ് പരിസരം അടച്ചുപൂട്ടിയതോടെ കന്നഡ ബിഗ് ബോസ് റിയാലിറ്റിഷോ നിര്‍ത്തിവച്ചു. ബിഗ് ബോസ് മത്സരാര്‍ഥികളോടെല്ലാം വീടൊഴിഞ്ഞ് പുറത്തുപോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് ഇന്നലെ പുറപ്പെടുവിച്ച നോട്ടിസിലാണ് ബിഗ് ബോസ് കന്നഡ സ്റ്റുഡിയോ എത്രയും വേഗം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. നിയമങ്ങള്‍ പാലിക്കാത്തതിനും അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിനും ഉള്‍പ്പെടെയാണ് നടപടി. ബിഗ് ബോസിന്റെ പന്ത്രണ്ടാം സീസണ്‍ അവതരിപ്പിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ കിച്ച സുദീപ് ആണ്. അടുത്ത കാലത്താണ് സീസണ്‍ 12 ആരംഭിച്ചത്. BREAKING ഭൂട്ടാന്‍ കാര്‍ കടത്ത്: ദുല്‍ഖറിന്റെ മുന്നൂ വീടുകളില്‍ ഇഡി റെയ്ഡ്; പൃഥ്വിരാജിന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളിലും പരിശോധന; കോടതി പരാമര്‍ശത്തിന് പിന്നാലെ രേഖകള്‍ പിടിച്ചെടുക്കാന്‍ നീക്കമെന്ന് സൂചന അടച്ചുപൂട്ടല്‍ നടപടികൾക്ക് രാമനഗര തഹസിൽദാർ തേജസ്വിനി മേൽനോട്ടം വഹിച്ചു. ഷോ നിർത്തിവെച്ചതോടെ സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെ 700-ൽ അധികം ആളുകളാണ് ജോലി നഷ്ടപ്പെട്ട് വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ആറുമാസമായി ടെക്നീഷ്യൻമാർ…
Read More » -
അടുത്ത വര്‍ഷം ഇന്ത്യയിലെ ശമ്പളം വര്‍ധിക്കും; പത്തുവര്‍ഷത്തിന് ഇടയിലെ ഏറ്റവും താഴ്ന്ന നിരക്ക്; റിയല്‍ എസ്‌റ്റേറ്റ്, നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട വര്‍ധന; നിര്‍മിത ബുദ്ധിയുടെ വരവില്‍ ടെക്കികള്‍ക്ക് തിരിച്ചടി; ഇന്ത്യന്‍ കമ്പനികളെ കേന്ദ്രീകരിച്ചു നടത്തിയ സര്‍വേ പുറത്ത്
ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഇന്ത്യയിലെ ശരാശരി വേതനത്തില്‍ ഒമ്പതു ശതമാനം വര്‍ധനയുണ്ടാകുമെന്നു വിലയിരുത്തല്‍. കോവിഡ് കാലം ഒഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞ ഒരുദശാബ്ദത്തിനിടയിലെ ഏറ്റവും കുറവു വര്‍ധനയാകും ഇതെന്നും ‘വാര്‍ഷിക ശമ്പള വര്‍ദ്ധനവും വിറ്റുവരവും സംബന്ധിച്ച എഒഎന്‍ സര്‍വേ’യില്‍ (Aon Annual Salary Increase and Turnover Survey 2024–25 India) പറയുന്നു. കഴിഞ്ഞ വര്‍ഷം 8.9 ശതമാനമായിരുന്നു വര്‍ധന. ഇതില്‍നിന്ന് നേരിയ ശതമാനം മാത്രമാണ് ഇക്കുറിയെങ്കിലും ലോക സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകുമ്പോഴും ഉപഭോഗം, നിക്ഷേപം, നയപിന്തുണ എന്നിവയില്‍ ഇന്ത്യ ആഗോള എതിരാളികളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍ നേരിയ വര്‍ധന പോലും പ്രതീക്ഷയ്ക്കു വകനല്‍കുന്നെന്നും ചൂണ്ടിക്കാട്ടുന്നു. 45 മേഖലകളില്‍നിന്നള്ള 1060 കമ്പനികളില്‍ നടത്തിയ സര്‍വേ അനുസരിച്ചാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ശമ്പളത്തിന്റെ വര്‍ധന ലോക വിപണിയെ അപേക്ഷിച്ചു ശക്തമാണെന്നും പ്രാദേശിക തലത്തിലുള്ള ഉപഭോഗം വര്‍ധിക്കുകയാണെന്നും സര്‍വേയില്‍ പറയുന്നു. പ്രാദേശികവും ആഗോള തലത്തിലും എതിര്‍കാറ്റു വീശുമ്പോഴും ഇന്ത്യയില്‍ സ്ഥിരമായ സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നുണ്ടെന്നു ടാലന്റ് സൊല്യൂഷന്‍സിനെറ കണ്‍സള്‍ട്ടിംഗ്…
Read More » -
അദാനിക്ക് പുതിയ കുരുക്ക്; 77 കോടിയുടെ നികുതി വെട്ടിപ്പില്‍ അന്വേഷണം; മിസൈല്‍ ഘടകങ്ങളുടെ ഇറക്കുമതിയില്‍ ക്രമക്കേടെന്നു സംശയം; അദാനി ഡിഫെന്‍സ് നിര്‍മിക്കുന്നത് ചെറു ആയുധങ്ങള്‍ മുതല്‍ മിസൈലുകള്‍വരെ
ന്യൂഡല്‍ഹി: പ്രതിരോധ മേഖലയിലെ പ്രമുഖ സ്വകാര്യ കമ്പനിയായ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസിന് (Adani Defence Systems and Technologies) എതിരെ ഇറക്കുമതി തീരുവ വെട്ടിപ്പ് നടത്തിയതിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസിന്റെ (DRI) അന്വേഷണം. യുദ്ധോപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ചില ഭാഗങ്ങൾ ഇറക്കുമതി ചെയ്തതിലാണ് നികുതി വെട്ടിപ്പ് നടന്നതായി ആരോപണമുളളത്. 77 കോടി രൂപയുടെ (ഏകദേശം 9 മില്യൺ ഡോളര്‍) തീരുവ വെട്ടിച്ചതിനാണ് അദാനി ഡിഫൻസ് അന്വേഷണം നേരിടുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി മുതല്‍ മുതൽ വിമാനത്താവളങ്ങൾ വരെ വ്യാപിച്ചു കിടക്കുന്ന ഗൗതം അദാനി ഗ്രൂപ്പിന്റെ താരതമ്യേന ചെറിയ ബിസിനസുകളിൽ ഒന്നാണ് അദാനി ഡിഫൻസ്. മിസൈലുകൾ, ഡ്രോണുകൾ, ചെറു ആയുധങ്ങൾ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങളാണ് പ്രധാനമായും കമ്പനി ഇന്ത്യന്‍ പ്രതിരോധ സേനയ്ക്കായി നിർമ്മിക്കുന്നത്. ഹ്രസ്വദൂര മിസൈൽ സംവിധാനങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളല്ലാത്ത ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്തതിലാണ് നികുതി വെട്ടിപ്പ് നടന്നതായി സംശയിക്കുന്നത്. കസ്റ്റംസ് നികുതികളിൽ…
Read More »
