Newsthen Special
-
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് തിരിച്ചടി; ഉടമസ്ഥാവകാശം റദ്ദാക്കി; വനംവകുപ്പ് നടപടി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി
കൊച്ചി: സൂപ്പര്‍താരം മോഹന്‍ലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്റെ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 2015 ല്‍ ആനക്കൊമ്പുകള്‍ ഡിക്ലയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അവസരം നല്‍കുകയും തുടര്‍ന്ന് 2016 ജനുവരി 16നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മോഹന്‍ലാലിന് ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു. 2015ലെ സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസന്‍സ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. 2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇവ പിടിച്ചെടുക്കുന്ന സമയത്ത് മോഹന്‍ലാലിന് ഇത് കൈവശം വെക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. പിന്നീട് സര്‍ക്കാര്‍ മോഹന്‍ലാലിന്റെ അപേക്ഷ പരിഗണിച്ച് കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് 2015…
Read More » -
‘പാലാ പോയിട്ട് വീടിനു പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല; സത്യം തൊട്ടുതീണ്ടാത്ത സാങ്കല്‍പിക കഥ കേരളത്തില്‍ വിലപ്പോകില്ല’; ബീഫും പൊറോട്ടയും നല്‍കി മലകയറ്റിയെന്ന എന്‍.കെ. പ്രേമചന്ദ്രന്റെ പ്രസംഗത്തിന് ചുട്ട മറുപടിയുമായി രഹന ഫാത്തിമ
കൊച്ചി: രഹന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എംപി എന്‍.കെ. പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രഹ്നാ ഫാത്തിമ. എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞ പ്രസ്താവനയില്‍ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം സ്വയം സങ്കല്‍പ്പിച്ചെടുത്ത പൊറോട്ട നാടക കഥയാണ് ബീഫും, പൊറോട്ടയും, ഫാത്തിമയുമെന്നും രഹ്ന വ്യക്തമാക്കി. സത്യം തൊട്ടുതീണ്ടാത്ത ഈ സാങ്കല്‍പിക കഥ കേരളത്തില്‍ വിലപ്പോകുമെന്ന് തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു. കുറിപ്പ് ബഹുമാനപ്പെട്ട എന്‍.കെ. പ്രേമചന്ദ്രന്‍ സാറിന്റെ ഒരു പ്രസ്താവന ശ്രദ്ധയില്‍ പെട്ടു. എന്റെ അറിവില്‍ അദ്ദേഹം ഒരു യുഡിഎഫ് ഘടകകക്ഷി ആണ്. എന്നാലും പ്രസ്താവന വന്നപ്പോള്‍ ഞാന്‍ ഒന്നുകൂടെ സെര്‍ച്ച് ചെയ്തു നോക്കി. ഇനി എനിക്ക് തെറ്റുപറ്റിയതാണോ അതോ അദ്ദേഹം മറ്റേതെങ്കിലും മുന്നണികളുടെ ഘടകകക്ഷി ആണോ എന്ന്. തെറ്റിയിട്ടില്ല എന്നു മനസിലായി. അതുകൊണ്ട് മാത്രം ഒരു മറുപടി അനിവാര്യം ആണെന്ന് തോന്നി. എന്‍.കെ. പ്രേമചന്ദ്രന്‍ സര്‍ പറഞ്ഞ പ്രസ്താവനയില്‍ യാതൊരു കഴമ്പും ഇല്ല എന്ന് മാത്രമല്ല, അദ്ദേഹം സ്വന്തം…
Read More » -
‘നിങ്ങളുടെ മുത്തച്ഛന്‍ വന്നത് ഇന്ത്യയില്‍നിന്ന്’; കുടിയേറ്റ വിഷയത്തില്‍ നിക്കി ഹാലേയുടെ മകന് ചുട്ട മറുപടിയുമായി മാധ്യമ പ്രവര്‍ത്തകന്‍ മെഹ്ദി ഹസന്‍
ന്യൂയോര്‍ക്ക്: കുടിയേറ്റ വിഷയത്തില്‍ കൈവിട്ട വാക്കുകള്‍ ഉപയോഗിച്ച റിപ്പബ്ലിക്കന്‍ നേതാവിന് ചുട്ട മറുപടിയുമായി ഇന്ത്യന്‍ വേരുകളുള്ള മാധ്യമപ്രവര്‍ത്തകന്‍. യുഎസില്‍ കുടിയേറ്റത്തിനെതിരേ പ്രതിഷേധവും പ്രക്ഷോഭവും സര്‍ക്കാര്‍ നടപടികളും നടക്കുന്ന സമയമാണിത്. ഇതിനിടെയാണ് റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹാലേയുടെ മകന്‍ നലിന്‍ ഹാലേ കുടിയേറ്റം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിനും സാഹചര്യമൊരുക്കി. നലിന് ബ്രിട്ടീഷ്-അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ മെഹ്ദി ഹസന്‍ നല്‍കിയ മറുപടിയും സോഷ്യല്‍ ലോകത്ത് വൈറലായി. എച്ച്-1ബി വിസകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നലിന്‍ ഹാലേ സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇന്നലെയാണ് നലിന്‍ കുടിയേറ്റ വിഷയത്തില്‍ എക്‌സില്‍ പോസ്റ്റിട്ടത്. യുഎസിലെ ജനപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, തൊഴില്‍ മേഖലയിലെ പ്രതിസന്ധി എന്നിവ കണക്കിലെടുത്ത് കുടിയേറ്റം അവസാനിപ്പിക്കണമെന്നായിരുന്നു നലിന്റെ വാദം. ഹാലേയുടെ മുത്തച്ഛന്‍ അജിത് രണ്‍ധാവ 1969-ല്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ ആളാണെന്നാണ് നലിന് മെഹ്ദി ഹസന്‍ നല്‍കിയ മറുപടി. പഞ്ചാബില്‍ നിന്നുള്ള നലിന്റെ മുത്തച്ഛന്‍ അജിത് സിങ് രണ്‍ധാവ…
Read More » -
ഇരിങ്ങോള്‍കാവ് ക്ഷേത്രത്തിലെ 200 കിലോ സ്വര്‍ണവും അപൂര്‍വ രത്‌നങ്ങളും അപ്രത്യക്ഷം; കണക്കുകള്‍ ലഭ്യമല്ലെന്ന് ബോര്‍ഡ്; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം
പെരുമ്പാവൂര്‍: ശബരിമലയില്‍ സ്വര്‍ണക്കൊള്ള വ്യക്തമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ സ്വത്ത് സംബന്ധിച്ചും ആശങ്ക. പെരുമ്പാവൂര്‍ ഇരിങ്ങോള്‍കാവ് ഭഗവതി ക്ഷേത്രത്തിലെ ഇരുനൂറ് കിലോയിലേറെ സ്വര്‍ണം കാണാനില്ലെന്നാണ് ആരോപണം ഉയരുന്നത്. ക്ഷേത്രത്തിലെ സ്വര്‍ണം സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ലെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയതോടെ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തൃക്കാരിയൂര്‍ ഗ്രൂപ്പിന്‍റെ കീഴിലാണ് നിലവില്‍ പെരുമ്പാവൂരിലെ ഇരിങ്ങോള്‍കാവ്. നാഗഞ്ചേരി മനയുടെ കാവ് 1944ലാണ് നീലകണ്ഠന്‍ നമ്പൂതിരി ദേവസ്വം ബോര്‍ഡിന് കൈമാറുന്നത്. ക്ഷേത്രം ഉള്‍പ്പെട്ട അറുപതേക്കര്‍ വനഭൂമി, 400 ഏക്കര്‍ നെല്‍പ്പാടം, സ്വര്‍ണം എന്നിവയാണ് ഉടമ്പടി പ്രകാരം കൈമാറിയത്. ക്ഷേത്രവും സമ്പത്തും സംരക്ഷിക്കണപ്പെടുമെന്ന വിശ്വാസത്തിലായിരുന്നു കൈമാറ്റം. അന്ന് കൈമാറിയ സ്വത്തും സ്വര്‍ണവുമെല്ലാം ബോര്‍ഡ് നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം. കോടികള്‍ വിലയുള്ള അപൂര്‍വയിനം രത്നങ്ങളും അടങ്ങിയ സ്വര്‍ണമടക്കം അപ്രത്യക്ഷമായി. ഇവ എവിടെയെന്ന ചോദ്യത്തിന് ദേവസ്വം ബോര്‍ഡിന് ഉത്തരവുമില്ല. ഇരുപത് വര്‍ഷം മുന്‍പുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം…
Read More » -
ഷാഫിയെ മര്‍ദിച്ചെന്ന് ആരോപണം ഉയര്‍ന്ന സിഐ അഭിലാഷിന്റെ പിരിച്ചുവിടല്‍ റദ്ദാക്കിയത് മുന്‍ ഡിജിപി; രേഖ പുറത്ത്; ‘കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി തൃപ്തികര’മെന്ന് വിലയിരുത്തി നടപടി
തിരുവനന്തപുരം: പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിനെ മർദിച്ചെന്ന ആരോപണം നേരിടുന്ന ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിനെ നേരത്തെ പൊലീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും രക്ഷിച്ചത് അന്നത്തെ ഡിജിപിയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ശ്രീകാര്യം സി ഐ ആയിരുന്ന സമയത്ത് ലൈംഗിക പീഡനക്കേസ് പണം വാങ്ങി അട്ടിമറിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കമ്മീഷണർ ആയിരുന്ന സി.എച്ച്.നാഗരാജുവാണ് അഭിലാഷിനെ പിരിച്ചുവിടാന്‍ നോട്ടിസ് നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് രണ്ടുവർഷത്തെ ശമ്പള വർദ്ധന തടയൽ എന്ന നടപടി മാത്രമാക്കി അന്നത്തെ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ചുരുക്കി. പിരിച്ചുവിടാനുള്ള കാരണം കാണിക്കൽ നോട്ടിസിന് അഭിലാഷ് നൽകിയ മറുപടി തൃപ്തികരമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. നടപടിക്ക് നിര്‍ദേശം വന്ന് ഒന്നര വര്‍ഷത്തിനുള്ളിലായിരുന്നു ഇത്. അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാൻ തീരുമാനിച്ച് കമ്മീഷണർ നൽകിയ റിപ്പോർട്ട് ലഭിച്ചു. അതേസമയം, പേരാമ്പ്രയിൽ ഷാഫി പറമ്പിലിനെ സി.ഐ.അഭിലാഷ് ഡേവിഡ് മർദിച്ചെന്ന് ആവർത്തിച്ച് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ. ഷാഫിക്ക് മർദനം ഏൽക്കുമ്പോൾ അഭിലാഷിന്റെ…
Read More » -
‘അയ്യപ്പന്റെ സ്വർണം അടിച്ചുമാറ്റിതല്ല രാജ്യത്ത് ഏറ്റവും പ്രധാന പ്രശ്നം’!! മുഖ്യമന്ത്രിയുടെ കാറിൽ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാനെത്തിയ വെള്ളാപ്പള്ളി, താങ്കൾ ശരിക്കും എന്തിനാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായത് ?
“ശബരിമല സ്വർണ്ണമല്ല രാജ്യത്ത് ഏറ്റവും പ്രധാന പ്രശ്നം, സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾ വേറെയുണ്ട്” എന്നാണ് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നുമുതലാണ് വെള്ളാപ്പള്ളി നടേശൻ രാജ്യത്തെ നീറുന്ന പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയത്? കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ നിരന്തരം വർഗീയ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനാണ് ഇന്ന് സാരോപദേശം നൽകുന്നത്. എന്തൊക്കെയാണ് ഈ രാജ്യത്തെ സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾ? അവസാനമായി എപ്പോഴാണ് അത്തരം ഒരു വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ ശക്തമായ നിലപാട് സ്വീകരിച്ചത്? പോലീസ് അതിക്രമങ്ങൾ, തൊഴിലില്ലായ്മ, ആശാവർക്കർമാരുടെ സമരം, അഴിമതി വാർത്തകൾ തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന പല പ്രശ്നങ്ങളും നമുക്ക് ചുറ്റും നടന്നപ്പോൾ എപ്പോഴെങ്കിലും വെള്ളാപ്പള്ളി നടേശൻ ശക്തമായ ഒരു നിലപാട് സ്വീകരിക്കുന്നത് കേരള സമൂഹം കണ്ടിട്ടുണ്ടോ? പിന്നെ ഇപ്പോൾ എന്തിനുവേണ്ടിയാണ് ഈ തരത്തിൽ സിനിമ ഡയലോഗിന് തോൽപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തുന്നത്? ശബരിമലയിലെ സ്വർണ്ണം ഈ നാട്ടിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ വിഷയം തന്നെയാണ്. അയ്യപ്പന്റെ സ്വർണ്ണം…
Read More » -
ധീരതയുടെയും പാരമ്പര്യത്തിന്റെയും ആഘോഷം അരാജകത്വത്തിലേക്കും തീക്കളിയിലേക്കും മാറി ; ദീപാവലിയുടെ ഭാഗമായുളള ഇന്‍ഡോറിലെ ഹിംഗോട്ട് യുദ്ധത്തില്‍ 35 പേര്‍ക്ക് പൊള്ളല്‍
ഇന്‍ഡോര്‍: ദീപാവലിയുടെ ഭാഗമായുളള ഇന്‍ഡോറിലെ ഹിംഗോട്ട് യുദ്ധത്തില്‍ 35 പേര്‍ക്ക് പൊള്ളല്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ധീരതയുടെയും പാരമ്പര്യത്തിന്റെയും ആഘോഷം അരാജകത്വത്തിലേക്കും തീക്കളിയിലേക്കും മാറിയത്. പരിക്കേറ്റവരെ സ്ഥലത്തുതന്നെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതായി പറയപ്പെടുന്ന തുറ, കലാംഗി ടീമുകള്‍ തമ്മിലുള്ള കടുത്ത മത്സരം കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി, ഈ ആചാരം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്ന് പറയപ്പെടുന്നു. കാതടപ്പിക്കുന്ന ഡ്രമ്മുകളുടെയും ചുഴലിക്കാറ്റിന്റെയും ശബ്ദങ്ങള്‍ക്കിടയില്‍, യോദ്ധാക്കള്‍ വെടിമരുന്ന് നിറച്ച ഉണങ്ങിയതും പൊള്ളയായതുമായ പഴങ്ങള്‍ – കത്തുന്ന ഹിംഗോട്ടുകള്‍ – വയലിലുടനീളം എറിഞ്ഞു, ഉത്സവ അന്തരീക്ഷത്തെ ഒരു ഉജ്ജ്വലമായ പോരാട്ടത്തിന്റെ വേദിയാക്കി മാറ്റി. ഗൗതംപുരയിലെ തുറ ടീമും റൂഞ്ചിയിലെ കലാംഗി ടീമും തമ്മില്‍ നടന്ന ഹിംഗോട്ടുകളുടെ പോരാട്ടം, ദേവനാരായണ ക്ഷേത്രത്തിന് സമീപം ഇരുപക്ഷവും ഏകദേശം 200 അടി അകലത്തില്‍ സ്ഥാനങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് ആരംഭിച്ചത്. പരമ്പരാഗത വസ്ത്രം ധരിച്ച്, കൈകളില്‍ പരിചകളും തോളില്‍ ഹിംഗോട്ടുകള്‍ തൂക്കിയിട്ടും, യോദ്ധാക്കള്‍ മുളങ്കമ്പുകള്‍ കത്തിച്ച് എതിരാളികള്‍ക്ക് നേരെ ജ്വലിക്കുന്ന…
Read More » -
കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പിഎംശ്രീയിൽ സഹകരിക്കും, എന്നാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ല, വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണങ്ങൾ യുക്തിസഹമോ?
ഇന്നലെ വരെ കൈകൊണ്ട നിലപാടുകളെ പാടെ വിഴുങ്ങി സംസ്ഥാനത്ത് പിഎംശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ അവസരവാദം എന്നല്ല ബിജെപിയുമായുള്ള സിപിഎമ്മിന്റെ അന്തർധാര എന്നാണ് പ്രതിപക്ഷം വിളിക്കുന്നത്. ഈ വിഷയത്തിൽ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായ സിപിഐ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുമ്പോൾ അതിനെ പോലും മറികടന്നാണ് പദ്ധതിയുമായി സഹകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികൾക്ക് കിട്ടേണ്ട ഫണ്ടാണ് ഇതെന്നും, വെറുതെ 1466 കോടി രൂപ കളയേണ്ടതില്ലെന്നും ആണ് വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ വിശദീകരണം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടിയുടെ നിലപാടിന് സമാനമാണ് മറ്റു മന്ത്രിമാരുടെയും, സിപിഎം നേതാക്കളുടെയും അഭിപ്രായങ്ങൾ. എന്നാൽ സിപിഎമ്മിന്റെ ഈ കപട വിശദീകരണത്തെ സിപിഐയുടെ മുഖപത്രം തന്നെ പൊളിക്കുന്നുണ്ട്, കേരളത്തിന് അർഹമായ വിദ്യാഭ്യാസ വിഹിതം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുകയും നേടിയെടുക്കുകയുമാണ് ഈ ഘട്ടത്തിൽ വേണ്ടത്. അല്ലാതെ ആർ.എസ്.എസിന്റെ തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാടും നയവും ബലികഴിക്കുകയല്ല വേണ്ടത് എന്നാണ് സിപിഐയുടെ മുഖപത്രത്തിൽ പിഎംശ്രീ സംബന്ധിച്ച ലേഖനത്തിൽ എഴുതിയിട്ടുള്ളത്.…
Read More » -
നാട്ടുകാര്‍ക്കൊക്കെ ശരീരം മൂടിയ കുപ്പായം കര്‍ശനം ; പരമോന്നത നേതാവിന്റെ ഉപദേഷ്ടാവിന്റെ മകള്‍ക്ക് സെക്‌സി വിവാഹവസ്ത്രവും ; ഇറാനില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധത്തില്‍
തെഹ്റാ: ഇറാനിലെ പരമോന്നത നേതാവിന്റെ ഒരു സഹായിയുടെ മകള്‍ ഇറക്കമുള്ള, സ്ട്രാപ്ലെസ് വിവാഹ വസ്ത്രം ധരിച്ചുകൊണ്ടുള്ള വീഡിയോ തെഹ്റാനില്‍ രോഷം ആളിക്കത്തിച്ചു. പാശ്ചാത്യ ശൈലിയിലുള്ള ഈ ആഢംബര വിവാഹ ചടങ്ങ്, സ്ത്രീകള്‍ക്ക് കര്‍ശനമായ ഹിജാബ് നിയമങ്ങള്‍ നിലവിലുള്ള ഒരു രാജ്യത്ത് വലിയ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. വൈറല്‍ ആയ വീഡിയോയില്‍, പരമോന്നത നേതാവിന്റെ 70-കാരനായ മുതിര്‍ന്ന ഉപദേഷ്ടാവ് അലി ഷംഖാനി തന്റെ മകള്‍ ഫാത്തിമയെ വിവാഹ ഹാളിലേക്ക് കൈപിടിച്ച് നടത്തുന്ന ദൃശ്യങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം തെഹ്റാനിലെ ആഢംബര ഹോട്ടലായ എസ്പിനാസ് പാലസ് ഹോട്ടലില്‍ വെച്ചാണ് വിവാഹം നടന്നത്. താഴ്ന്ന കഴുത്തിറക്കമുള്ള, സ്ട്രാപ്ലെസ് വെള്ള ഗൗണ്‍ ധരിച്ചാണ് വധു ആഘോഷകരമായ ആരവങ്ങള്‍ക്കും സംഗീതത്തിനും ഇടയില്‍ ചടങ്ങ് ഹാളിലേക്ക് പ്രവേശിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്ത നിരവധി സ്ത്രീകള്‍ തല മറയ്ക്കാതെയാണ് കാണപ്പെട്ടത്. ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഈ ‘ഇരട്ട ജീവിതത്തെ’ ഇറാനിയന്‍ ആക്ടിവിസ്റ്റുകളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ഇറാന്റെ കര്‍ശനമായ ഹിജാബ്, പൊതു…
Read More »
