Newsthen Special

  • പി.എം. ശ്രീയില്‍ അനുനയ നീക്കവുമായി ശിവന്‍കുട്ടി; വഴങ്ങാതെ സിപിഐ; എംഎന്‍ സ്മാരകത്തില്‍ നേരിട്ടെത്തി ബിനോയ് വിശ്വത്തെ കണ്ടു; നിലപാട് ആവര്‍ത്തിച്ച് ഇരുവിഭാഗവും

    തിരുവനന്തപുരം: പി.എം.ശ്രീയെ ചൊല്ലി എല്‍ഡിഎഫില്‍ ഉണ്ടായ അസാധാരണ പൊട്ടിത്തെറിക്കിടെ അനുനയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സിപിഐ ആസ്ഥാനമായ എം.എന്‍. സ്മാരകത്തിലെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായും മന്ത്രി ജി.ആര്‍. അനിലുമായും നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. പിഎം ശ്രീയില്‍ നിന്നും പിന്മാറണമെന്ന ആവശ്യം ബിനോയ് വിശ്വം ഉന്നയിച്ചു. മന്ത്രിസഭ അറിയാതെ കരാര്‍ ഒപ്പിട്ടതിനെ പറ്റി അറിയണമെന്ന് ചര്‍ച്ചയില്‍ സിപിഐ ആവശ്യപ്പെട്ടു. ഫണ്ട് കിട്ടാനാണ് കരാറില്‍ ഒപ്പിട്ടതെന്ന നിലപാടാണ് ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചു. സിപിഐയുമായി നടത്തിയ ചര്‍ച്ചയിലെ എല്ലാകാര്യങ്ങളും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന് ശിവന്‍കുട്ടി പറഞ്ഞു. പിഎംശ്രീയില്‍ ഒപ്പിട്ടത് എം.എ.ബേബി അറിഞ്ഞെന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍ പറഞ്ഞു. ബിനോയ് വിശ്വം പറഞ്ഞതിന് അടിസ്ഥാനമില്ലെന്നും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എ.കെ.ബാലന്‍ പറഞ്ഞു. പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് എന്തിനെന്ന് വിദ്യാഭ്യാസ മന്ത്രി പറയണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ ആവശ്യപ്പെട്ടു. വിഷയം മന്ത്രിസഭയോട് ഒളിച്ചുവച്ചതെന്തിനെന്നും മന്ത്രി…

    Read More »
  • നാലര വര്‍ഷത്തെ ക്ഷേമ പ്രവര്‍ത്തനത്തിന്റെ ഫലം; അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തില്‍ ചരിത്ര നേട്ടവുമായി തൃശൂര്‍; ഭക്ഷണം, ആരോഗ്യം, അഭയം; എല്ലാ മേഖലയിലും നൂറു ശതമാനം നേട്ടം

    തൃശൂര്‍: നാലര വർഷത്തെ സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ ഫലമായാണ് അതിദാരിദ്ര്യ മുക്ത തൃശ്ശൂരിനെ യാഥാർത്ഥ്യമാക്കിയതെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ അതിദരിദ്രരില്ലാത്ത ആദ്യത്തെ സംസ്ഥാനമാവുകയാണ് കേരളം. രാജ്യത്ത് ആദ്യമായി ഒരു നിയമസഭയുടെ സമ്പൂർണ്ണ യോഗം ചേർന്ന് അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തുന്നതും നമ്മുടെ സംസ്ഥാനമാണ്. കുടുംബശ്രീ വഴി സംസ്ഥാനത്ത് 64,006 അതിദരിദ്രരെ കണ്ടെത്തി, ആ കുടുംബങ്ങളെയെല്ലാം അതിദാരിദ്ര്യമുക്തമാക്കിയെന്നും, ഒരു ലക്ഷ്യമുണ്ടെങ്കിൽ സ്ഥായിയായ പരിശ്രമത്തിലൂടെ അത് നേടാൻ സാധിക്കുമെന്നതിന് ഉദാഹരണമാണ് സംസ്ഥാനം കൈവരിച്ച അതിദാരിദ്ര്യ നിർമ്മാർജ്ജനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിദരിദ്രരെ കണ്ടെത്തുന്നത് മുതൽ പ്രഖ്യാപനം വരെയുള്ള ഓരോ ഘട്ടത്തിലും മികച്ച പ്രവർത്തനം നടത്തിയ കുടുംബശ്രീ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന മറ്റൊരു കേരള വികസന മാതൃകയായി അതിദാരിദ്ര്യമുക്ത…

    Read More »
  • പാകിസ്താന്റെ ആണവശേഖരം ലക്ഷക്കണക്കിനു ഡോളറിന് അമേരിക്കയ്ക്കു വിറ്റു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ അമേരിക്കന്‍ ചാര ഉദ്യോഗസ്ഥന്‍; ‘മുഷാറഫിന്റെ അക്കൗണ്ടിലേക്ക് ഒഴുകിയത് കോടികള്‍; തീവ്രവാദികളുടെ പക്കല്‍ ആയുധമെത്തുമെന്ന ഭയവും നീക്കത്തിനു കാരണം’

    ന്യൂയോര്‍ക്ക്: പാക്കിസ്ഥാന്റെ ആണവശേഖരം ലക്ഷക്കണക്കിന് ഡോളറിന് അമേരിക്കയ്ക്ക് വിറ്റെന്ന് വെളിപ്പെടുത്തല്‍. സിഐഎ മുന്‍ ഓഫിസറായ ജോണ്‍ കിരിയാകോവിന്റേതാണ് വെളിപ്പെടുത്തല്‍. ജനറല്‍ പര്‍വേസ് മുഷാറഫ് പ്രസിഡന്റായിരിക്കെയാണ് ആണവായുധ ശേഖരത്തിന്റെ നിയന്ത്രണം അമേരിക്ക വിലയ്‌ക്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ആണവച്ചോര്‍ച്ച കണ്ടെത്തുന്നതിനുള്ള അമേരിക്കന്‍ വിമാനം പാകിസ്താനു മുകളിലൂടെ പറന്നതു വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയുടെ മിസൈലുകള്‍ പാക് ആണവകേന്ദ്രങ്ങള്‍ക്കു സമീപംവരെ എത്തിയതിനു പിന്നാലെയായിരുന്നു ഇത്. എന്തിനാണ് അമേരിക്കന്‍ വിമാനം പറന്നതെന്ന ചര്‍ച്ചകളും ആ സമയത്തു സജീവമായിരുന്നു. ഇതിനു മാസങ്ങള്‍ക്കുശേഷമാണ് വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. 15 വര്‍ഷത്തോളം സിഐഎയില്‍ അനലിസ്റ്റായും പിന്നീട് ഭീകരവിരുദ്ധ സംഘത്തിലുമാണ് ജോണ്‍ പ്രവര്‍ത്തിച്ചത്. അഴിമതിയില്‍ അടിമുടി മുങ്ങിയ ഭരണസംവിധാനവും നേതാക്കളുമാണ് പാക്കിസ്ഥാന്റേതെന്നും രാജ്യത്തെ സാധാരണക്കാര്‍ നട്ടംതിരിഞ്ഞപ്പോഴും പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ ഉള്‍പ്പടെയുള്ളവര്‍ വിദേശത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഷാറഫ് സര്‍ക്കാരും യുഎസുമായി അടുത്തബന്ധമാണ് പുലര്‍ത്തിയിരുന്നതെന്ന് ജോണ്‍ അവകാശപ്പെടുന്നു. ‘പാക്കിസ്ഥാനി സര്‍ക്കാരുമായുള്ള ഞങ്ങളുടെ ബന്ധം വളരെ…

    Read More »
  • റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ; യുഎസ് കരിമ്പട്ടികയില്‍ പെടുത്തിയതോടെ പുതിയ നീക്കം; എണ്ണ വാങ്ങിയാല്‍ വന്‍ തുക പിഴയടയ്ക്കണം; ഇന്ത്യയില്‍ എണ്ണവില കുതിച്ചുയരുമെന്ന് ആശങ്ക

    ന്യൂഡല്‍ഹി: റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി നവംബര്‍ പകുതിയോടെ കുത്തനെ കുറയ്ക്കാന്‍ ഇന്ത്യന്‍‌ കമ്പനികള്‍. മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സാധ്യത തേടി. റഷ്യൻ എണ്ണ ഭീമന്‍മാരായ കമ്പനികളെ യുഎസ് കരിമ്പട്ടികയില്‍ പെടുത്തിയതോടെയാണ് പുതിയ നീക്കം. റഷ്യന്‍ എണ്ണ വാങ്ങല്‍ കുറയുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്ക, യുഎസ്, കാനഡ, പടിഞ്ഞാറന്‍ അഫ്രിക്ക എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ എണ്ണ ഇന്ത്യ വാങ്ങും. യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പിനികളുമായി ഇടപാട് നടത്തുന്നവര്‍ വലിയ പിഴയൊടുക്കണം. യുഎസിന്‍റെ ഈ ഭീഷണിയാണ് റിലയന്‍സും കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികളെയും റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ഒറ്റയടിക്ക് റഷ്യന്‍ എണ്ണ നിര്‍ത്തുക പ്രായോഗികമല്ല. എങ്കിലും വര്‍ഷാവസാനത്തോടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് വരുത്തും. നിലവില്‍ ഇന്ത്യയുടെ ആകെ എണ്ണ ഉപയോഗത്തിന്‍റെ മൂന്നിലൊന്നും റഷ്യയില്‍നിന്നാണ്. പ്രതിദിനം 1.7 മില്യണ്‍ ബാരല്‍. ഇതില്‍ 1.2 മില്യണ്‍ ബാരലും യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തിയ റോസ്നെഫ്റ്റ്, ലുക്കോയില്‍ എന്നീ റഷ്യന്‍ കമ്പിനികളില്‍നിന്നാണ് വാങ്ങുന്നത്. റിലയന്‍സ്…

    Read More »
  • ശബരിമലയില്‍നിന്ന് കടത്തിയ സ്വര്‍ണം കണ്ടെത്തി; പോറ്റി ഗോവര്‍ധനനു വിറ്റ സ്വര്‍ണം കണ്ടെത്തിയത് ബെല്ലരിയിലെ റോദ്ദം ജ്വല്ലറിയില്‍; ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്

    ബെല്ലാരി: ശബരിമലയില്‍നിന്ന് കടത്തിയ സ്വര്‍ണം കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റ സ്വര്‍ണം ബെള്ളാരിയിലെ ജ്വല്ലറിയില്‍ നിന്നാണ് എസ്‌ഐടി കണ്ടെത്തിയത്. പോറ്റി ഗോവര്‍ധന് വിറ്റ സ്വര്‍ണമാണ് കണ്ടെത്തിയത്. സ്വര്‍ണം കണ്ടെത്തിയത് നാണയങ്ങളുടെ രൂപത്തിലെന്ന് സൂചന. ഗോവര്‍ധന്റെ ജ്വല്ലറിയില്‍ എസ്‌ഐടി പരിശോധന നടന്നത് ഇന്നലെയാണ്. പോറ്റിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ബെല്ലാരിയില റൊദ്ദം ജ്വല്ലറി പൂട്ടിയ നിലയിലായിരുന്നു. ഉപഭോക്താക്കള്‍ക്കായി ഫോണ്‍ നമ്പര്‍ മാത്രമുള്ള നോട്ടിസ് ഒട്ടിച്ചിരുന്നു. 476 ഗ്രാം സ്വര്‍ണം ഇവിടെ വിറ്റെന്നായിരുന്നു പോറ്റിയുടെ മൊഴി. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് രാവിലെ ചേരും. ബോര്‍ഡ് ആസ്ഥാനത്തെ യോഗത്തില്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി ബോര്‍ഡിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാവും. അഭിഭാഷകന്‍ മുഖേന 2025 കാലയളവില്‍ സംഭവിച്ച കാര്യങ്ങള്‍ ബോര്‍ഡ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. 2019 ലെ കവര്‍ച്ച മറയ്ക്കാനാണ് 2025 ല്‍ വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കൊടുത്തയച്ചതെന്നും സ്‌പെഷല്‍ കമ്മിഷണറെ രേഖാമൂലം അറിയിക്കാത്തത് ഗുരുതര…

    Read More »
  • തൊഴിലാളിവർഗ്ഗ സമഗ്രാധിപത്യം’ പേരിൽ മാത്രം, വാസ്തവത്തിൽ ആശാവർക്കർമാരോടുള്ള സർക്കാരിന്റെ കടുംപിടുത്തം എന്തിന്?

    ‘തൊഴിലാളിവർഗ്ഗ സമഗ്രാധിപത്യം’ എന്ന വാചകം മലയാളിക്ക് ഏറെ കേട്ടു പരിചയമുള്ളതാണ്. കേരളത്തിൽ ഇടതുപക്ഷം പ്രവർത്തനം തുടങ്ങിയതു മുതൽ ഇടതുപക്ഷ നേതാക്കൾ നിരന്തരം മന്ത്രം പോലെ ഉരുവിടുന്ന വാക്കാണ് തൊഴിലാളിവർഗ്ഗ സമഗ്രാധിപത്യം എന്നത്. സമൂഹത്തിൽ തൊഴിലാളി വർഗ്ഗത്തിന്റെ സമ്പൂർണ്ണമായ ആധിപത്യം എന്നതാണ് മാർക്സിസ്റ്റ് ചിന്താഗതി മുന്നോട്ടുവയ്ക്കുന്ന ആശയം. ഈ മാർക്സിസ്റ്റ് ആശയം പേറുന്ന ഒരു സംസ്ഥാന സർക്കാർ കേരളം ഭരിക്കുമ്പോഴാണ് ആശ വക്കർമാർക്ക് അനീതിയും അവഗണനയും നേരിടേണ്ടി വരുന്നത്. ജീവിക്കാൻ വേണ്ടി ആശാവർക്കർമാർ സമരം ചെയ്യുമ്പോൾ ആ സമരത്തിന് നേരെ മുഖം തിരിക്കുക മാത്രമല്ല, പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തുക കൂടിയാണ് സർക്കാർ. നമ്മുടെ സമൂഹത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ആശമാരെ ഈ വിധം നേരിടുന്നത് ഒരിക്കലും കേരളം പോലൊരു സംസ്ഥാനത്തിന് ചേരുന്നതല്ല. സർക്കാരിന്റെ മുന്നിൽ ആശയാദർശങ്ങൾ പണയം വെച്ച സാംസ്കാരിക നായകർ ഈ വിഷയം കണ്ട ഭാവം പോലും നടിക്കുന്നില്ല. നിലവിലെ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം എന്നത് വലിയ വിരോധാഭാസമാണ്. ഒരു…

    Read More »
  • കുട്ടികളും മുതിര്‍ന്നവരും പ്രായമായവരും ഒരു ദിവസം എത്ര മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കണം? നിങ്ങളുടെ സമയം ശ്രദ്ധിക്കുക…

    സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ദൈനംദിന കൂട്ടാളികളാണ്. എന്നാല്‍ ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുന്നത് കണ്ണിന്റെ ആയാസം വര്‍ദ്ധിപ്പിക്കുകയും ഉറക്കക്കുറവിന് കാരണമാവുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തെയും ഉപകരണത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഒരു ദിവസം എത്ര മണിക്കൂര്‍ ആരോഗ്യത്തിനും ഉപകരണത്തിനും അനുയോജ്യമാണെന്ന് നിങ്ങള്‍ക്കറിയാമോ? ഒരു ദിവസം എത്ര മണിക്കൂര്‍ ഫോണ്‍ ഉപയോഗിക്കണമെന്ന് ചോദ്യം പലതവണ ആളുകളുടെ മനസ്സില്‍ വന്നിട്ടുണ്ടാകണം, പക്ഷേ അവര്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടാകില്ല. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം പരിധിക്കുള്ളില്‍ സൂക്ഷിച്ചാല്‍ അത് ഗുണകരവും നിരുപദ്രവകരവുമാകുമെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, ഒരു ദിവസം എത്ര മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കണമെന്ന് ആളുകള്‍ക്ക് പലപ്പോഴും അറിയില്ല. ബിസിനസ്സ് ഉപയോഗത്തെയും സാധാരണ ഉപയോഗത്തെയും ആശ്രയിച്ച് ഫോണ്‍ ഉപയോഗ സമയം വ്യത്യാസപ്പെടുന്നു. പരിധി പലര്‍ക്കും വ്യത്യസ്തമാണ്. അതായത്, നിങ്ങള്‍ ബിസിനസ്സില്‍ ഏര്‍പ്പെടുകയാണെങ്കില്‍, ഒരു ദിവസം കൂടുതല്‍ മണിക്കൂര്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും നിങ്ങള്‍ക്ക് ദോഷം വരുത്തുകയുമില്ല. എന്നിരുന്നാലും, നിങ്ങള്‍ സാധാരണ ഉപയോഗത്തിനായി ഫോണ്‍ ഉപയോഗിക്കുകയാ ണെങ്കി ല്‍, നിങ്ങളുടെ ഫോണ്‍…

    Read More »
  • മകള്‍ളുടെ സ്വപ്‌നം സഫലമാക്കാന്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ സമ്പാദ്യം നല്‍കി ; കര്‍ഷകന്‍ ഷോറൂമില്‍ നല്‍കിയത് 40,000 രൂപയുടെ നാണയങ്ങള്‍ ; ആറുമാസം കുടുക്കയില്‍ ഇട്ട് സൂക്ഷിച്ച പണം

    മകള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഷോറൂമില്‍ കര്‍ഷകന്‍ നല്‍കിയത് 40,000 രൂപയുടെ നാണയങ്ങള്‍. എല്ലാ ദിവസവും പണികഴിഞ്ഞു വരുമ്പോള്‍ ഒരു ടിന്നില്‍ കോയിന്‍ ഇടുമായിരുന്ന അദ്ദേഹം ഒടുവില്‍ എടുത്തത് മകള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുക എന്ന ആവശ്യത്തിലേക്കായിരുന്നു. ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ മകളുടെ സ്വപ്നം സഫലമാക്കാന്‍ ഒരു ലക്ഷം രൂപ വിലവരുന്ന ഒരു സ്‌കൂട്ടര്‍ ആണ് വാങ്ങിക്കൊടുത്തത്. കര്‍ഷകനായ ബജ്രംഗ് റാം, മകള്‍ ചമ്പ ഭഗത്തിന്റെ ആഗ്രഹം നിറവേറ്റുന്നതിനായി ആറ് മാസത്തേക്ക് സൂക്ഷിച്ച നാണയങ്ങളാണ് പുറത്തെടുത്തത്. ബജ്രംഗ് റാം ദിവസവും കുറച്ച് നാണയങ്ങള്‍ ഒരു ടിന്‍ പെട്ടിയില്‍ നിക്ഷേപിക്കുമായിരുന്നു, കാലക്രമേണ സമ്പാദ്യം വളര്‍ന്നു. കുറഞ്ഞത് ആറ് മാസത്തേക്ക് അദ്ദേഹം അങ്ങനെ ചെയ്തു. പിന്നീട് 40,000 രൂപയുടെ നാണയങ്ങളുടെ സഞ്ചി അദ്ദേഹം ജാഷ്പൂരിലെ ഹോണ്ട ഷോറൂമിലേക്ക് കൊണ്ടുപോയി. ബാഗ് നിറയെ നാണയങ്ങള്‍ കണ്ടപ്പോള്‍ ഷോറൂം ജീവനക്കാര്‍ അത്ഭുതപ്പെട്ടു. പക്ഷേ മകള്‍ക്ക് സ്‌കൂട്ടര്‍ സമ്മാനമായി നല്‍കാനുള്ള പിതാവിന്റെ ദൃഢനിശ്ചയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അവരുടെ അത്ഭുതം…

    Read More »
  • പിഎം ശ്രീയില്‍ കോണ്‍ഗ്രസ് നിലപാടിനെ തിരിഞ്ഞുകൊത്തി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; കര്‍ണാടകയും തെലുങ്കാനയും ഹിമാചലും നേരത്തേ ഒപ്പിട്ടു; പണവും കൈപ്പറ്റി; കെ.സി. വേണുഗോപാല്‍ പറഞ്ഞത് നുണയെന്ന് തെളിയിക്കുന്ന കണക്കുകള്‍

    തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പുവച്ചതിലൂടെ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി വന്ന കോണ്‍ഗ്രസിന്റെ വാദങ്ങളെ തിരിഞ്ഞുകൊത്തി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാട്. കര്‍ണാടകയുടെ കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ടതാണെന്നാണു കെ.സി. വേണുഗോപാല്‍ പറഞ്ഞത്. എന്നാല്‍, 2022 സെപ്റ്റംബറിലാണു പിഎം ശ്രീ പ്രഖ്യാപിച്ചത്. ഒക്‌ടോബറില്‍ ഛത്തീസ്ഗഡ് ഒപ്പിട്ടു. ഹിമാചല്‍, രാജസ്ഥാന്‍, തെലങ്കാന എന്നിവരും ഒപ്പിട്ടിട്ടുണ്ട്. എല്ലാം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്താണ്. രാജ്യസഭയില്‍ എ.എ. റഹീമിനു നല്‍കിയ മറുപടിയില്‍ ഏതൊക്കെ സംസ്ഥാനങ്ങള്‍ എത്രയൊക്കെ പണം കൈപ്പറ്റിയെന്ന വിവരങ്ങളും വ്യക്തമാക്കുന്നുണ്ട്. അതില്‍ കര്‍ണാടകത്തിന് 2023-24ല്‍ 26.4 കോടിയും 24-25ല്‍ 31.4 കോടിയും ലഭിച്ചു. തെലങ്കാനയ്ക്ക് 23-24ല്‍ 59.8 കോടിയും 24-25ല്‍ 147.97 കോടിയും ലഭിച്ചു. ഹിമാചല്‍ പ്രദേശ് 2024-2025ല്‍ 67.68 കോടി രൂപയും കൈപ്പറ്റിയിട്ടുണ്ട്. അപ്പോള്‍ കേരളത്തേക്കാള്‍ മുമ്പേ മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കീഴടങ്ങിയോ എന്നതാണു ചോദ്യം. കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ സെക്ടര്‍ സ്‌കീമുകളെ (സിഎസ്എസ്) ഫെഡറല്‍ സംവിധാനങ്ങള്‍ക്കു വിരുദ്ധമായി ഉപയോഗിക്കുന്നതിനെ രാഷ്ട്രീയമായി…

    Read More »
  • ‘പോലീസ് കോണ്‍സ്റ്റബിള്‍ നാല് തവണ ബലാത്സംഗം ചെയ്തു’: മഹാരാഷ്ട്രയിലെ വനിതാ ഡോക്ടര്‍ കൈവെള്ളയില്‍ കുറിപ്പ് എഴുതിവെച്ച് ആത്മഹത്യ ചെയ്തു ; മഹാരാഷ്ട്രിയില്‍ വലിയ രാഷ്ട്രീയ കോലാഹലം

    പൂനെ: അഞ്ച് മാസത്തിനിടെ നാല് തവണ ബലാത്സംഗം ചെയ്തു എന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ ആരോപണം ഉന്നയിച്ച് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രി മഹാരാഷ്ട്രയിലെ സത്താറയിലെ ജില്ലാ ആശുപത്രിയിലായിരുന്നു ആത്മഹത്യ. എസ്‌ഐ ഗോപാല്‍ ബദ്നെ ശാരീരികവും മാനസികവുമായ പീഡനം നടത്തിയെന്നും നിരന്തരം ഉപദ്രവിച്ചെന്നും ഇരയായ ഡോക്ടര്‍ തന്റെ ഇടതു കൈപ്പത്തിയില്‍ എഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്. നിരന്തരമായ ഉപദ്രവമാണ് തന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലീസുകാരന്‍ ഗോപാല്‍ ബദ്‌നെയെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ‘പോലീസ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദ്നെയാണ് എന്റെ മരണത്തിന് കാരണം. അയാള്‍ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലധികമായി അയാള്‍ എന്നെ ബലാത്സംഗത്തിനും മാനസിക-ശാരീരിക പീഡനത്തിനും ഇരയാക്കി,’ കുറിപ്പില്‍ പറയുന്നു. ഫല്‍ട്ടാന്‍ സബ്-ഡിസ്ട്രിക്റ്റ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറാണ് ആത്മഹത്യ ചെയ്ത ഡോക്ടര്‍. ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്, ഇര ജൂണ്‍ 19 ന് ഫല്‍ട്ടാന്‍ സബ്-ഡിവിഷണല്‍ ഓഫീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ്…

    Read More »
Back to top button
error: