‘നിങ്ങളുടെ മുത്തച്ഛന്‍ വന്നത് ഇന്ത്യയില്‍നിന്ന്’; കുടിയേറ്റ വിഷയത്തില്‍ നിക്കി ഹാലേയുടെ മകന് ചുട്ട മറുപടിയുമായി മാധ്യമ പ്രവര്‍ത്തകന്‍ മെഹ്ദി ഹസന്‍

ന്യൂയോര്‍ക്ക്: കുടിയേറ്റ വിഷയത്തില്‍ കൈവിട്ട വാക്കുകള്‍ ഉപയോഗിച്ച റിപ്പബ്ലിക്കന്‍ നേതാവിന് ചുട്ട മറുപടിയുമായി ഇന്ത്യന്‍ വേരുകളുള്ള മാധ്യമപ്രവര്‍ത്തകന്‍. യുഎസില്‍ കുടിയേറ്റത്തിനെതിരേ പ്രതിഷേധവും പ്രക്ഷോഭവും സര്‍ക്കാര്‍ നടപടികളും നടക്കുന്ന സമയമാണിത്. ഇതിനിടെയാണ് റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹാലേയുടെ മകന്‍ നലിന്‍ ഹാലേ കുടിയേറ്റം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിനും സാഹചര്യമൊരുക്കി. നലിന് ബ്രിട്ടീഷ്-അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ മെഹ്ദി ഹസന്‍ നല്‍കിയ മറുപടിയും സോഷ്യല്‍ ലോകത്ത് വൈറലായി.
എച്ച്-1ബി വിസകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നലിന്‍ ഹാലേ സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇന്നലെയാണ് നലിന്‍ കുടിയേറ്റ വിഷയത്തില്‍ എക്‌സില്‍ പോസ്റ്റിട്ടത്. യുഎസിലെ ജനപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, തൊഴില്‍ മേഖലയിലെ പ്രതിസന്ധി എന്നിവ കണക്കിലെടുത്ത് കുടിയേറ്റം അവസാനിപ്പിക്കണമെന്നായിരുന്നു നലിന്റെ വാദം. ഹാലേയുടെ മുത്തച്ഛന്‍ അജിത് രണ്‍ധാവ 1969-ല്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ ആളാണെന്നാണ് നലിന് മെഹ്ദി ഹസന്‍ നല്‍കിയ മറുപടി.
പഞ്ചാബില്‍ നിന്നുള്ള നലിന്റെ മുത്തച്ഛന്‍ അജിത് സിങ് രണ്‍ധാവ 55 വര്‍ഷം മുമ്പാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഒരു മികച്ച അക്കാദമിക് ജീവിതം കെട്ടിപ്പടുത്ത രണ്‍ധാവ ബയോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടുകയും പിന്നീട് കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കുകയും ചെയ്തു. 1969-ല്‍ അദ്ദേഹം സൗത്ത് കരോലിനയിലേക്ക് മാറുകയും ബാംബെര്‍ഗിലെ വൂര്‍ഹീസ് കോളേജില്‍ ഫാക്കല്‍റ്റി അംഗമായി ചേരുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആണ് രണ്‍ധാവ അന്തരിച്ചത്.
മെഹ്ദി ഹസനും ഇന്ത്യന്‍ വേരുകളുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഹൈദരാബാദില്‍ നിന്ന് കുടിയേറിയവരാണ്. ഹസന്റെ മറുപടിയില്‍ പ്രകോപിതനായ നലിന്‍ ഈ രാജ്യത്തെ അത്രമാത്രം വെറുക്കുന്നുണ്ടെങ്കില്‍ ഹസന്റെ പൗരത്വം റദ്ദാക്കണമെന്നും പറഞ്ഞു.
നിക്കി ഹാലേമൈക്കിള്‍ ഹാലേ ദമ്പതികളുടെ ഇളയ മകനാണ് നലിന്‍ ഹാലേ. ഐക്യരാഷ്ട്രസഭയിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് അംബാസഡറായി നിക്കി ഹാലേ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് നലിന്‍ ന്യൂയോര്‍ക്കില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട്, കാത്തലിക് സ്ഥാപനമായ വില്ലേസര്‍വ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2024-ല്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി.
nalin-haley-immigration-stance-mehdi-hasan-response-nalin-haley-us-immigration-debate






