World
-
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങുന്നു; സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി; അമിക്കസ്‌ക്യൂറിയുടെ നിര്‍ദേശം പരിഗണിച്ചു നടപടിയെടുക്കാന്‍ കേന്ദ്രത്തിനു നിര്‍ദേശം; ‘ഇംഗ്ലണ്ട് മാതൃകയില്‍ നടപടി പരിശോധിക്കണം’
ന്യൂഡല്‍ഹി: കേരളത്തിലടക്കം വര്‍ധിക്കുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരേ സ്വമേധയാ നടപടിയെടുത്ത് സുപ്രീം കോടതി. പൊലിസിന്റെയും ഇ.ഡിയുടെയും ജഡ്ജിയുടെയുമെല്ലാം വേഷത്തിലെത്തുന്ന തട്ടിപ്പുകാര്‍ സാധാരണക്കാരെ മാത്രമല്ല യഥാര്‍ഥ ജഡ്ജിമാരെയും മറ്റ് ഉന്നതോദ്യോഗസ്ഥരെയും വരെ തട്ടിപ്പിനിരയാക്കുന്നു. വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സ്വമേധയാ ഇടപെട്ട സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇപ്പോഴിതാ തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരത്തിനായും ഇടപെടുകയാണ് സുപ്രീം കോടതി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന കാര്യം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കുന്നതില്‍ അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ചചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. സൈബര്‍ കുറ്റവാളികള്‍ രാജ്യത്തുനിന്ന് ഭീമമായ തുക തട്ടിയെടുക്കുന്നതില്‍ ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തില്‍ സിബിഐയുടെ കണ്ടെത്തലുകളും അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടെ പരിഗണിച്ച് തുടര്‍നടപടികളും തന്ത്രങ്ങളും ചര്‍ച്ച ചെയ്യാന്‍ മന്ത്രാലയ തലയോഗം ഉടന്‍ ചേരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം ഉറപ്പാക്കാന്‍…
Read More » -
സിഡ്‌നി കൂട്ടക്കൊല നടത്തിയത് ഹൈദ്രാബാദ് സ്വദേശിയും മകനും; ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളില്‍ ഉത്തേജിതരായാണ് ആക്രമണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; അക്രമികളുടെ വാഹനത്തില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് പതാകകളും ഇപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകളും കണ്ടെത്തി; ഫിലിപ്പെന്‍സില്‍ ആയുധ പരിശീലനം നേടിയതായും സൂചനകള്‍
സിഡ്‌നി; പതിനെട്ടുപേരുടെ മരണത്തിനിടയാക്കിയ സിഡ്‌നി വെടിവെപ്പ് നടത്തിയത് ഇന്ത്യക്കാരന്‍. ഹൈദ്രബാദ് ടൗളി ചൗക്കി സ്വദേശിയായ സാജിദ് അക്രം എന്നയാളാണു മകന്‍ നവീദ് അക്രവും ചേര്‍ന്നാണ് ഓസ്‌ട്രേലിയയെട നടുക്കിയ കൂട്ടക്കൊല നടത്തിയതെന്ന് ഓസ്‌ട്രേലിയന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഓസ്‌ട്രേലിയയെ നടുക്കിയ ബോണ്ടി ബീച്ച് വെടിവയ്പിലെ പ്രതികളിലൊരാള്‍ ഫിലിപ്പീന്‍സിലേക്ക് യാത്ര ചെയ്തത് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലാണെന്ന് മനിലയിലെ ബോര്‍ഡര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്് ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെടിവയ്പില്‍ കൊല്ലപ്പെട്ട അക്രമിയായ 50 കാരന്‍ സജിദ് അക്രം ആണ് ഫിലിപ്പീന്‍സിലേക്ക് ഇന്ത്യയുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തത്. ഒപ്പമുണ്ടായിരുന്ന മകന്‍ നവീദ് അക്രമിന്റെ പാസ്‌പോര്‍ട്ട് ഓസ്‌ട്രേലിയയുടേതായിരുന്നുവെന്നാണ് മനില ബോര്‍ഡര്‍ അതോറിറ്റി വിശദമാക്കുന്നത്. സൈനിക രീതിയിലുള്ള പരിശീലനം നേടാനാണ് ഇവര്‍ ഫിലിപ്പീന്‍സിലത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളില്‍ ഉത്തേജിതരായാണ് ഇവര്‍ ആക്രമണം നടത്തിയതെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വിശദമാക്കുന്നത്. അക്രമികളുടെ വാഹനത്തില്‍ നിന്ന് കണ്ടെത്തിയ ഇസ്ലാമിക് സ്റ്റേറ്റ് പതാകകളും ഇപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകളും ഇതാണ്…
Read More » -
തന്ത്രപ്രധാന സാങ്കേതികവിദ്യയിലും ഇന്ത്യ സ്വയംപര്യാപ്തമാകണമെന്ന് മുകേഷ് അംബാനി
10 വര്‍ഷം മുമ്പ് ഇന്ത്യ വൈബ്രന്റ് ഗുജറാത്തിനെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ലോകം വൈബ്രന്റ് ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നു: മുകേഷ് അംബാനി സാങ്കേതിക സ്വാശ്രയത്വത്തിലേക്കുള്ള വ്യക്തമായ ഒരു രൂപരേഖ മുന്നോട്ട് വെച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി കൊച്ചി/അഹമ്മദാബാദ്: രാജ്യത്തിന്റെ ഭാവിപുരോഗതിക്കായി തന്ത്രപ്രധാനമായ സാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാകണമെന്നും ആഗോള വെല്ലുവിളികളെ അതിജീവിക്കാന്‍ അതിലൂടെ സാധിക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി. പണ്ഡിറ്റ് ദീന്‍ദയാല്‍ എനര്‍ജി യൂണിവേഴ്‌സിറ്റിയുടെ 13ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി. ഇന്ത്യയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലായിടത്തും സജീവമാണ്. എട്ട് ശതമാനത്തിനടുത്ത് വളര്‍ച്ചാ നിരക്ക് നേടുന്ന രാജ്യത്തെക്കുറിച്ച് ലോകം മുഴുവന്‍ സംസാരിക്കുന്നു. ഈ കണക്കുകള്‍ അഭിമാനകരമാണെങ്കിലും, അതിന്റെ പിന്നില്‍ കൂടുതല്‍ ഗൗരവമേറിയതും അടിയന്തരവുമായ ഒരു ആഹ്വാനം ഒളിഞ്ഞിരിപ്പുണ്ടെന്ന് മുകേഷ് അംബാനി ഓര്‍മ്മിപ്പിക്കുന്നു.കേവലം സാമ്പത്തിക ശക്തി എന്നതിലുപരി, സാങ്കേതികമായി സ്വയംപര്യാപ്തമായ ഒരു രാഷ്ട്രമായി ഇന്ത്യ മാറേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം അടിവരയിട്ടു പറഞ്ഞത്. ലോകം…
Read More » -
അപകടകരമായ ബൗളിംഗ്; അരങ്ങേറ്റത്തില്‍ അടിതെറ്റി ഷഹീന്‍ അഫ്രീദി; അമ്പയറുടെ വിലക്ക്; ഒരോവറില്‍ മൂന്നു നോ-ബോളുകള്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലെ അരങ്ങേറ്റത്തില്‍ അടിതെറ്റി പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതിന് അഫ്രീദിയെ അംപയര്‍ വിലക്കി. 43 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാനാവാതെയാണ് താരം കളംവിട്ടത്. മെല്‍ബണ്‍ റെനഗേഡ്‌സിനെതിരായ മല്‍സരത്തിലെ 18-ാം ഓവറിലാണ് നാടകീയ രംഗങ്ങള്‍. ടിം സീഫര്‍ട്ടിനും ഓലി പീക്കിനുമെതിരെ അരയ്ക്കു മുകളില്‍ വരുന്ന രണ്ട് ഫുള്‍ടോസുകള്‍ എറിഞ്ഞതോടെയാണ് അംപയര്‍മാര്‍ ഇടപെട്ടത്. പന്തുകള്‍ അപകടകരമാണെന്ന് വിലയിരുത്തി അഫ്രീദിയെ തുടര്‍ന്ന് പന്തെറിയുന്നതില്‍നിന്ന് വിലക്കുകയായിരുന്നു. ഓവറിലെ അവസാന രണ്ടു പന്തുകള്‍ ബ്രിസ്‌ബേന്‍ ഹീറ്റ് ക്യാപ്റ്റന്‍ നഥാന്‍ മക്സ്വീനിക്ക് പൂര്‍ത്തിയാക്കേണ്ടി വന്നു. മൂന്ന് നോ ബോളുകള്‍ ഉള്‍പ്പെടെ 15 റണ്‍സാണ് ആ ഓവറില്‍ മാത്രം അഫ്രീദി വഴങ്ങിയത്. അരങ്ങേറ്റത്തിലെ ബോളിങ് സ്‌പെല്‍ 2.4 ഓവറില്‍ 43 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാനാവാതെ അവസാനിച്ചു. ഹീറ്റ്്സിന്റെ ബോളിങ് നിരയിലെ പിഴവുകള്‍ മുതലെടുത്ത മെല്‍ബണ്‍ റെനഗേഡ്സ്, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.…
Read More » -
ശ്രീലങ്കയ്ക്ക് ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ നായകന്‍ 23 കോടിയുടെ അഴിമതിക്കേസില്‍ കുടുങ്ങി ; പെട്രോളിയം മന്ത്രിയയിരിക്കെ കാട്ടിയ സാമ്പത്തീക വെട്ടിപ്പിന് അറസ്റ്റ്് ചെയ്യാന്‍ നീക്കം
കൊളംബോ: ശ്രീലങ്കയ്ക്ക് ആദ്യമായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനെ പിടിച്ച് ജയിലിലിടാന്‍ ഭരണകൂടം. ശ്രീലങ്കയുടെ മുന്‍ നായകനും പെട്രോളിയം അഴിമതിക്കേസില്‍ കുടുങ്ങിയിരിക്കുന്ന മുന്‍ പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയാണ് അറസ്റ്റിനെ മുഖാമുഖം കാണുന്നത്. 23.5 കോടിയുടെ അഴിമതിക്കേസിലാണ് താരം കുടുങ്ങിയിരിക്കുന്നത്. പെട്രോളിയം മന്ത്രിയായിരുന്ന കാലത്തെ അഴിമതിക്കേസില്‍ ദീര്‍ഘകാല എണ്ണ സംഭരണ കരാറുകള്‍ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ മാറ്റുകയും ഉയര്‍ന്ന വിലയ്ക്ക് സ്‌പോട്ട് പര്‍ച്ചേസുകള്‍ നടത്തുകയും ചെയ്തതായി രണതുംഗയ്ക്കും സഹോദരനുമെതിരെ അഴിമതി വിരുദ്ധ നിരീക്ഷണ കമ്മീഷന്‍ ആരോപിച്ചു. നിലവില്‍ വിദേശത്തായ രണതുംഗ തിരിച്ചെത്തുമ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും കമ്മീഷന്‍ കൊളംബോ മജിസ്ട്രേറ്റ് അസംഗ ബോദരഗാമയെ അറിയിച്ചു. അര്‍ജുന രണതുംഗയുടെ ക്യാപ്റ്റന്‍സിയില്‍ ശ്രീലങ്ക 1996-ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയിരുന്നു. ഇടംകൈയ്യന്‍ ബാറ്ററായ 62-കാരനായ അര്‍ജുന, ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയായിരുന്നു കപ്പ് ഉയര്‍ത്തിയത്. ‘2017-ല്‍ ഇടപാടുകള്‍ നടത്തിയ സമയത്ത് 27 വാങ്ങലുകളിലായി സംസ്ഥാനത്തിന് മൊത്തം 800 ദശലക്ഷം ശ്രീലങ്കന്‍ രൂപയുടെ (ഏകദേശം 23.5 കോടി രൂപ) നഷ്ടമുണ്ടായി,’…
Read More » -
‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം’; ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെയും ഗാസയിലെ ബന്ദികളോടുള്ള ക്രൂരതയും വിവരിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്; ‘ബന്ദികള്‍ ലൈംഗിക പീഡനത്തിന് ഇരയായി, ഹമാസ് വംശഹത്യ ലക്ഷ്യമിട്ടു; ഗാസയിലെ സാധാരണക്കാരില്‍ അധികവും മരിച്ചത് ഹമാസിന്റെ വെടിയേറ്റ്; ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍
ജറുസലേം: ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണം മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളും ഗാസയിലേക്കു കടത്തിക്കൊണ്ടുപോയ ബന്ദികളോടുമുള്ള ക്രൂരതകള്‍ ചൂണ്ടിക്കാട്ടിയാണ് ആംനസ്റ്റി ബുധനാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആക്രമണത്തിന്റെ രീതി, അക്രമികള്‍ തമ്മിലുള്ള ആശയവിനിമയം, ഹമാസിന്റെയും മറ്റു സായുധ സംഘടനകളുടെയും പ്രസ്താവനകള്‍, ഇരകളുമായുള്ള ആശയവിനിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. നേരത്തേ, ഇസ്രയേലിനെ ഐക്യരാഷ്ട്ര സഭയിലടക്കം ഒറ്റപ്പെടുത്തിയുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് രാജ്യാന്തര തലത്തില്‍ തന്നെ ഏറ്റവും ബഹുമാന്യമര്‍ഹിക്കുന്ന സംഘടനയുടെ കണ്ടെത്തല്‍. ഇസ്രയേലിന്റെ പെഗാസസ്, പ്രഡേറ്റര്‍ ചാര സോഫ്റ്റ്‌വേറുകള്‍ മനുഷ്യാവകാശങ്ങള്‍ക്കെതിരേ എങ്ങനെ ഉപയോഗിക്കപ്പെടുന്നെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതും ഇതേ സംഘടനയാണ്. ഇതാദ്യമായാണ് ഹമാസിനെതിരേ മുഖ്യധാരാ മനുഷ്യാവകാശ സംഘടന രംഗത്തുവരുന്നത്. ഒക്‌ടോബര്‍ ഏഴിനു നടന്ന ആക്രമണങ്ങളില്‍നിന്നു രക്ഷപ്പെട്ടവര്‍, ഇരകളുടെ കുടുംബാംഗങ്ങള്‍, ഫോറന്‍സിക് വിദഗ്ധര്‍, മെഡിക്കല്‍ പ്രഫഷണലുകള്‍ എന്നിവരടക്കം എഴുപതോളം പേരുടെ അഭിമുഖങ്ങള്‍ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആക്രമണ കേന്ദ്രങ്ങളും…
Read More » -
മിസ് യൂണിവേഴ്‌സില്‍ പങ്കെടുത്ത മോഡലായ ഭാര്യയെ കൊന്ന് ഗര്‍ഭപാത്രം പുറത്തെടുത്തു, ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കി മിക്‌സിയിലിട്ട് അരച്ചു; ഒരു വര്‍ഷം മുമ്പു നടന്ന കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസിന്റെ വിദഗ്ധ അന്വേഷണം
ന്യൂയോര്‍ക്ക്: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മിക്‌സിയില്‍ ഇട്ട് ശരീരഭാഗങ്ങള്‍ അരച്ചെടുത്ത ഭര്‍ത്താവ് ഒടുവില്‍ പിടിയില്‍. മുന്‍ മിസ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫൈനലിസ്റ്റും മോഡലും ട്രെയിനറുമായ ക്രിസ്റ്റീനയുടെ മരണത്തിലാണ് ഭര്‍ത്താവ് പിടിയിലായത്. 2024 ഫെബ്രുവരിയിലായിരുന്നു കൊലപാതകം. ഭാര്യ തന്നെ കത്തിയുമായി ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വരക്ഷയ്ക്കായി പിടിച്ചു തള്ളിയതാണ് മരണകാരണമെന്നായിരുന്നു ഭര്‍ത്താവ് തോമസിന്റെ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ജിഗ്‌സോ ബ്ലേഡും ചെടി വെട്ടാന്‍ ഉപയോഗിക്കുന്ന കത്രികയുമാണ് കൊലയ്ക്കായി തോമസ് ഉപയോഗിച്ചത്. ക്രിസ്റ്റീനയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം ജിഗ്‌സോ ബ്ലേഡ് ഉപയോഗിച്ച് തോമസ് അടിവയറ് കീറിയെന്നും ഗര്‍ഭപാത്രം പുറത്തെടുത്തുവെന്നും പൊലീസ് പറയുന്നു. പിന്നാലെ ശരീരം വെട്ടിനുറുക്കി കഷണങ്ങളാക്കി. തുടര്‍ന്ന് ശരീരത്തിലെ മാംസം കുഴമ്പ് പരുവത്തിലാക്കി അരച്ചെടുത്ത് രാസലായനിയിലിട്ടെന്നും കണ്ടെത്തി. മാംസം അരയ്ക്കാന്‍ ഉപയോഗിച്ച മിക്‌സി പൊലീസ് കണ്ടെത്തി. ത്വക്കിന്റെ അശംങ്ങളും പേശിയിലെ കോശങ്ങളും എല്ലിന്റെ ഭാഗങ്ങളും ഇതില്‍ നിന്ന് വീണ്ടെടുത്തു. യൂട്യൂബ് കണ്ടിരുന്നാണ് തോമസ് ഭാര്യയുടെ ശരീരം ക്രൂരമായി വെട്ടിനുറുക്കിയതെന്ന് കോടതി രേഖകളും…
Read More » -
മുന്‍ മിസ് സ്വിറ്റ്സര്‍ലന്‍ഡ് ഫൈനലിസ്റ്റ് സുന്ദരിയെ ഭര്‍ത്താവ് കഴൂത്തുഞെരിച്ചു കൊലപ്പെടുത്തി ; പിന്നീട് വെട്ടിനുറുക്കി അരച്ചുകലക്കി രാസലായനിയില്‍ ലയിപ്പിച്ചു ; ഒട്ടിപ്പിടിച്ച ചര്‍മ്മഭാഗങ്ങളും, അസ്ഥി കഷണങ്ങളും കണ്ടെടുത്തു
മൂന്‍ മിസ് സ്വിറ്റ്‌സര്‍ലണ്ട് മത്സരത്തിലെ ഫൈനലിസ്റ്റായ സുന്ദരിയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അരച്ചു പള്‍പ്പാക്കി രാസലായനിയില്‍ കലര്‍ത്തി. സ്വിസ് സ്വകാര്യതാ നിയമങ്ങള്‍ പ്രകാരം തോമസ് എന്ന് മാത്രം പേര് നല്‍കിയിട്ടുള്ള 43-കാരന്‍, തന്റെ ഭാര്യയായിരുന്ന 38-കാരിയായ ക്രിസ്റ്റീന ജോക്‌സിമോവിച്ചിനെ 2024-ല്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ശേഷം ശരീരം കഷണങ്ങളാക്കുകയും ചെയ്‌തെന്നാണ് കേസ്. തോമസിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ബിന്നിംഗെമിലെ അവരുടെ വീട്ടില്‍ വെച്ചായിരുന്നു കൃത്യം നടത്തിയത്. ഒരു ജിഗ്സോ കത്തി ഉപയോഗിച്ച് ശരീരം പല കഷണങ്ങളായി വെട്ടിമുറുക്കിയ ശേഷം അവരുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുകയും, പിന്നീട് ശരീരഭാഗങ്ങള്‍ ഒരു ഇന്‍ഡസ്ട്രിയല്‍ ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അരിഞ്ഞതിന് ശേഷം രാസ ലായനിയില്‍ ലയിപ്പിക്കുകയും ചെയ്തു. ചില അവശിഷ്ടങ്ങള്‍ ‘പള്‍പ്പ് രൂപത്തിലാക്കി’ ലയിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസ് പിന്നീട് ബ്ലെന്‍ഡറും അതില്‍ ഒട്ടിപ്പിടിച്ച ചര്‍മ്മഭാഗങ്ങളും, അസ്ഥി കഷണങ്ങളും കണ്ടെടുത്തതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയുടെ ശരീരം ഛേദിക്കുമ്പോള്‍ തോമസ് തന്റെ ഫോണില്‍…
Read More »

