World
-
സൗദിയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ 5 പേർ മരിച്ചു
ജിദ്ദ: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍ (48), ഭാര്യ ഷബ്ന (36), മക്കളായ സൈബ( 7), സഹ(5), ലുത്ഫി എന്നിവരാണു മരിച്ചത്. വെള്ളി രാത്രിയാണ് ദാരുണസംഭവം. പുതിയ കമ്പനിയില്‍ ജോലിയില്‍ ചേരാന്‍ ജുബൈലില്‍ നിന്നു ജിസാനിലേയ്ക്കു കുടുംബ സമേതം പോകുന്നതിനിടയില്‍ ബിശയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാറിനു പിറകില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ജിസാനില്‍ കുടുംബം എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടവിവരം അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read More » -
ഒമിക്രോൺ; ഒരിക്കൽ കോവിഡ് വന്നവരില്‍ വീണ്ടും വരാനുള്ള സാധ്യത മൂന്നിരട്ടി
ജോഹാന്നസ്ബര്‍ഗ്: ഒരിക്കല്‍ കോവിഡ് വന്നവരില്‍ രോഗം വീണ്ടും വരാനുള്ള സാധ്യത മറ്റ് വകഭേദത്തേക്കാള്‍ ഒമിക്രോണിന് മൂന്നിരട്ടിയെന്ന് പ്രാഥമിക പഠനം. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്, മനുഷ്യന്റെ പ്രതിരോധശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ കഴിവിനെക്കുറിച്ചും പഠനത്തില്‍ പരാമര്‍ശമുണ്ട്. പഠനത്തിന് വിധേയരായ വ്യക്തികള്‍ വാക്‌സിന്‍ സ്വീകരിച്ചത് സംബന്ധിച്ച് ഗവേഷകര്‍ക്ക് വിവരങ്ങളൊന്നുമില്ലെന്നും അതിനാല്‍ വാക്സിന്‍ മൂലം കൈവരിച്ച പ്രതിരോധശേഷിയെ ഒമിക്രോണ്‍ എത്രത്തോളം മറികടക്കുമെന്ന് ഇപ്പോള്‍ വിലയിരുത്താന്‍ കഴിയില്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.
Read More » -
യുഎഇയിലും അമേരിക്കയിലും ‘ഒമിക്രോൺ’ സ്ഥിരീകരിച്ചു
ദുബായ്: സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുഎഇയില്‍എത്തിയ ആഫ്രിക്കന്‍ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായും കര്‍ശ നിരീക്ഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷണത്തിലാക്കി വരികയാണ്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ എല്ലാവരും വാക്‌സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയില്‍ കാലിഫോര്‍ണിയയില്‍ നവംബര്‍ 22ന് എത്തിയ ആഫ്രിക്കന്‍ സ്വദേശിയിലാണ് ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. 29-നാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെയും ക്വാറന്റീന്‍ ചെയ്തിരിക്കുകയാണ്.
Read More » -
അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്പ് 3 മരണം; 15 കാരന്‍ കസ്റ്റഡിയില്‍
അമേരിക്കയിലെ സ്‌കൂളില്‍ നടന്ന വെടിവെയ്പ്പില്‍ 3 പേര്‍ മരിച്ചു. രണ്ട് പെണ്‍കുട്ടികളടക്കം 3 വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത് കൂടാതെ അധ്യാപകന്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് പരിക്കേറ്റു. അതില്‍ രണ്ട് പേരെ അടിയന്തര ശസ്ത്രക്രീയക്ക് വിധേയമാക്കി. അമേരിക്കയിലെ മിഷിഗണിലെ ഓസ്ഫോഡ് ഹൈ സ്‌കൂളിലാണ് വെടിവെയ്പ്പ് നടന്നത്. 15 വയസുള്ള വിദ്യാര്‍ത്ഥിയാണ് വെടിവയ്പ് നടത്തിയത്. വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ലഭ്യമാക്കിയിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്.
Read More » -
ഡെൽറ്റയേക്കാൾ പരിവർത്തനം നടന്ന വകഭേദം; ഒമിക്രോണിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാള്‍ കൂടുതല്‍ പരിവര്‍ത്തനം നടന്നത് പുതിയ വകഭേദമായ ഒമിക്രോണിലാണെന്ന് സൂചിപ്പിക്കുന്ന ആദ്യ ചിത്രങ്ങള്‍ പുറത്ത്. റോമിലെ ബാംബിനോ ഗെസു ആശുപത്രിയിലെ ഗവേഷകരാണ് ചിത്രം പുറത്തുവിട്ടത്. ഭൂപടം പോലെ തോന്നിക്കുന്ന ത്രിമാന ചിത്രത്തില്‍, മനുഷ്യകോശവുമായി ഇടപഴകുന്ന പ്രോട്ടീനിന്റെ ഒരു ഭാഗത്ത് ഡെല്‍റ്റയേക്കാള്‍ കൂടുതല്‍ പരിവര്‍ത്തനം ഒമിക്രോണ്‍ നടത്തുന്നതായി കാണാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇവ കൂടുതല്‍ അപകടകാരിയാണെന്ന് പറയാനാകില്ലെന്നും മറ്റൊരു വകഭേദമായി മാത്രമെ പറയാനാകൂവെന്നും മറ്റു ഗവേഷണങ്ങളിലൂടെ മാത്രമേ ഈ വകഭേദം എത്രത്തോളം അപകടകാരിയാണെന്ന് മനസ്സിലാക്കാനാകൂവെന്നും അവര്‍ വ്യക്തമാക്കി. . ബോട്‌സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ് എന്നിവിടങ്ങളില്‍നിന്ന് ശാസ്ത്രസമൂഹത്തിന് പഠനത്തിനായി ലഭിച്ച വൈറസ് വകഭേദത്തിന്റെ ജനിതക ശ്രേണീകരണത്തില്‍നിന്നാണ് ഈ ചിത്രം നിര്‍മിച്ചെടുത്തതെന്ന് ഗവേഷകര്‍ അറിയിച്ചു.
Read More » -
കാൽപന്ത് കളിയിലെ ഒരേയൊരു മിശിഹ
ഏഴാം തവണയും കാൽപന്തുകളിയിലെ മികച്ച താരമായി അർജന്റീനിയൻ താരം ലയണൽ മെസ്സി. തനിക്കു മുമ്പേ കളിച്ചു പോയവർക്കും കൂടെ കളിക്കുന്നവർക്കും ഇനി കളിക്കാൻ വരുന്നവർക്കും കാൽപന്ത് കളിയിലെ വിസ്മയമായി മാറിയിരിക്കുകയാണ് ഇതോടെ ലയണൽ മെസ്സി എന്ന മുപ്പത്തിനാലുകാരൻ. തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മെസ്സി ബാലൺ ഡി ഓർ( Ballon d’Or ) ബഹുമതി 7 തവണ നേടുന്ന ആദ്യ കളിക്കാരനുമായി.ബയേൺ മ്യൂണിക്കിെൻറ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെലെവൻഡോവ്സ്കിയെ മറികടന്നാണ് ഇത്തവണയും മെസ്സി ലോകത്തിെൻറ കാൽപന്തു താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
Read More » -
ഒമിക്രോണ്‍ വ്യാപനം; അതിർത്തി തുറക്കാനുള്ള തീരുമാനം മാറ്റി ഓസ്ട്രേലിയ
സിഡ്‌നി: ഒമിക്രോണ്‍ വ്യാപനം സ്ഥിരീകരിച്ചതോടെ രാജ്യാന്തര അതിര്‍ത്തികള്‍ തീരുമാനം വീണ്ടും മാറ്റിവച്ച് ഓസ്‌ട്രേലിയ. നിലവിലെ സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നടപ്പാക്കാനാകില്ലെന്നും രണ്ടാഴ്ചയെങ്കിലും ഇനിയും വൈകുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ അറിയിച്ചു. കോവിഡ് മഹാമാരിക്കു ശേഷം തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി അതിര്‍ത്തികള്‍ തുറക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദത്തില്‍ ആശങ്കകള്‍ ഉയര്‍ന്നതോടെ തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ 20 മാസമായി ഓസ്‌ട്രേലിയന്‍ പൗരന്മാരല്ലാത്തവരെ രാജ്യത്തേക്കു സ്വീകരിക്കുന്നില്ല. ഇതേ തുടര്‍ന്നു രാജ്യത്ത് തൊഴിലാളി ക്ഷാമവും വിനോദ സഞ്ചാര മേഖലയില്‍ പ്രശ്‌നങ്ങളുമുണ്ട്. ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ നിര്‍ദേശ പ്രകാരമാണ് അടിയന്തര തീരുമാനമെന്നും ഇതു താല്‍ക്കാലികം മാത്രമാണെന്നും മോറിസന്‍ പ്രതികരിച്ചു.
Read More » -
ഡ്രൈവര്‍മാരെ തേടി ഖത്തർ ടീം കേരളത്തില്‍
ദോഹ: ലോകകപ്പ് കാണാന്‍ ഖത്തറിലെത്തി സ്റ്റേഡിയത്തിലേയ്ക്കുള്ള ബസ്സില്‍ കയറിയാല്‍ അതില്‍ മിക്കവാറും വളയം പിടിക്കുന്നത് ഒരു മലയാളി ഡ്രൈവര്‍ ആയിരിക്കും. 2022 ലോക കപ്പിലേക്ക് ഡ്രൈവര്‍മാരായി 2000 മലയാളികളെയാണ് നിയമിക്കുന്നത്. ഫിഫ ലോക കപ്പിന് വേണ്ടി 3,000 ആഢംബര ബസ്സുകളാണ് ഖത്തര്‍ ഒരുക്കുന്നത്. ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഇന്ത്യക്കാരായിരിക്കണം, അതില്‍ ഭൂരിഭാഗവും മലയാളികള്‍ വേണം തുടങ്ങിയ നിഷ്‌കര്‍ഷയിലാണ് ഖത്തര്‍ സര്‍ക്കാര്‍. മികച്ച ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി ഖത്തരി സംഘം കൊച്ചിയിലെത്തി. ജി.സി.സി അംഗീകൃത ടെസ്റ്റ് ഡ്രൈവര്‍മാര്‍ക്ക് വേണ്ടി നടത്തും. ഇന്ന് ടെസ്റ്റ് പൂര്‍ത്തിയാവും. ഖത്തർ ട്രാഫിക് ഉദ്യോഗസ്ഥര്‍, പോലിസ്, കേരള പോലിസ് എന്നിവരുടെ നേതൃത്വത്തിലാണ് ടെസ്റ്റ്. ശ്രദ്ധയോടെയുള്ള ഡ്രൈവിങ്, ഇംഗ്ലീഷ് പെട്ടെന്ന് പഠിക്കുന്നതിനുള്ള മികവ് എന്നീ കാര്യങ്ങളാണ് ലോക ഫുട്‌ബോള്‍ മേളയില്‍ വളയം പിടിക്കുന്നതിന് മലയാളികള്‍ക്ക് നറുക്ക് വീഴാന്‍ കാരണം. മിക്കവര്‍ക്കും മിഡില്‍ ഈസ്റ്റ് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെന്നതും മറ്റൊരു ആകര്‍ഷണമാണ്.അങ്കമാലി അഡ്‌ലുക്‌സ് ഗ്രൗണ്ടിലാണ് ട്രാഫിക്, ഇംഗ്ലീഷ് പരിജ്ഞാന പരിശോധന…
Read More » -
വായ്പാ തിരിച്ചടവ് മുടങ്ങി; ഉഗാണ്ടയിലെ വിമാനത്താവളം ജപ്തി ചെയ്ത് ചൈന
വിമാനത്താവളത്തിനായി വാങ്ങിയ വായ്പ തിരിച്ചടവ് മുടങ്ങിയതനെത്തുടർന്ന് ചൈനീസ് ഭരണകൂടം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ വിമാനത്താവളം പിടിച്ചെടുത്തു. ഉഗാണ്ടയിലെ എന്റെബെ അന്താരാഷ്ട്ര വിമാനത്താവളമാണ് ചൈന പിടിച്ചെടുത്തത്.ഇതിന്റെ പശ്ചാത്തലത്തിൽ ചൈനയുമായി വിഷയം ചർച്ച ചെയ്യാൻ ഉഗാണ്ടയിലെ പ്രസിഡന്റ് യൊവേരി മുസേവേനി ഒരു സംഘത്തെ ബീജിങിലേക്ക് അയച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ചൈനയിലെ എക്സിം ബാങ്കിൽ നിന്ന് 207 ദശലക്ഷം ഡോളർ നേരത്തെ ഉഗാണ്ട ഭരണകൂടം എന്റെബെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി കടമെടുത്തിരുന്നു.20 വർഷത്തേക്കായിരുന്നു വായ്പയുടെ കാലാവധി.ഇത് പലപ്പോഴായി മുടങ്ങിയതിനെ തുടർന്നാണ് നടപടി. ഉഗാണ്ടയിലെ ആകെയുള്ള അന്താരാഷ്ട്ര വിമാനത്താവളമാണ് എന്റെബെ.
Read More » -
അറബ് കപ്പ് ഫുട്ബോളിന് നാളെ ഖത്തറിൽ തുടക്കമാകും
2022 ലോകകപ്പിന്‍റെ ട്രയൽ എന്ന നിലയില്‍ ഫിഫ ഖത്തറില്‍ സംഘടിപ്പിക്കുന്ന അറബ് കപ്പ് ടൂര്‍ണമെന്‍റിന് നാളെ (ചൊവ്വാഴ്ച്ച) തുടക്കമാകും.ആതിഥേയരായ ഖത്തറും സൗദിയും കരുത്തരായ ഈജിപ്തുമുള്‍പ്പെടെ 16 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പോരിനിറങ്ങുക. അതേസമയം സൂപ്പര്‍ താരങ്ങളായ മോസലാ, റിയാദ് മെഹ്റസ് എന്നിവരില്ലാതെയാണ് ഈജിപ്ത് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന 16 ടീമുകളുടെയും സംഘങ്ങളെ ഫിഫ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവിധ ടീമുകളിലായി 368 താരങ്ങളാണുള്ളത്.2022 നവംബര്‍ 21 നാണ് ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം.
Read More »