World
-
യുഎസ് പ്രസിഡ ൻഷ്യൽ അധികാരം ലഭിക്കുന്ന ആദ്യ വനിതായി ഇന്ത്യൻ വംശജ കമല ഹാരീസ്
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡ ൻഷ്യൽ അധികാരം ലഭിക്കുന്ന ആദ്യ വനിതായി ഇന്ത്യൻ വംശജ കമല ഹാരീസ്. പ്രസിഡന്റ് ജോ ബൈഡൻ പതിവ് ആരോഗ്യ പരിശോധനയ്ക്ക് വിധേയനായപ്പോഴാണ് വൈസ് പ്രസിഡന്റായ കമല ഹാരീസിന് അൽപനേരത്തേക്ക് അധികാരം കൈമാറിയത്. 85 മിനിറ്റോളം യുഎസ് കമലയുടെ നിയന്ത്രണത്തിലായിരുന്നു. വെള്ളിയാഴ്ച പതിവ് കൊളോനോസ്കോപ്പിക്കായി ബൈഡനെ അനസ്തേഷ്യയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് കമല അല്പനേരത്തേക്ക് അധികാരം കൈയാളിയത്. വൈറ്റ് ഹൗസിലെ വെസ്റ്റ് വിംഗിലുള്ള ഓഫീസിൽ നിന്നാണ് ഹാരിസ് തന്റെ ചുമതലകൾ നിർവഹിച്ചതെന്ന് അധികൃതർ അറിയിച്ചു. 79-ാം ജന്മദിനത്തിന്റെ തലേന്നായിരുന്നു ബൈഡൻ കൊളോനോസ്കോപ്പി പരിശോധനയ്ക്ക് വിധേയനായത്. ബൈഡൻ ആരോഗ്യവാനാണെന്നും തന്റെ ചുമതലകൾ നിർവഹിക്കാൻ അദ്ദേഹത്തിന്റെ കഴിയുമെന്നും ഓപ്പറേഷന് ശേഷം ബൈഡന്റെ ഡോക്ടർ പ്രസ്താവനയിൽ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ആശങ്കയില്ലെന്ന് ബൈഡന്റെ ഫിസീഷ്യനും പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ താത്ക്കാലിക അധികാര കൈമാറ്റം അഭൂതപൂർവമായ ഒന്നല്ലെന്നും യുഎസ് ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന പ്രക്രിയയുടെ ഭാഗമാണിതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു.…
Read More » -
തേളുകളുടെ ആക്രമണം ഈജിപ്റ്റിൽ 3 മരണം,450 പേർക്ക് പരിക്ക്
കെയ്റോ: ഈജിപ്തിലെ തെക്കൻ നഗരമായ അസ്വാനെ വലച്ച് തേളുകൾ . കനത്തമഴയ്ക്കും കാറ്റിനും പിന്നാലെ തേളുകൾ കൂട്ടമായി തെരുവുകളിലേക്കിറങ്ങിയതോടെ ജനം ഭീതിയിലായി . വീടുകലേക്ക് വന്ന തേളു കളുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു. 450 പേർക്ക് കുത്തേറ്റു. ലോകത്തിലെ ഏറ്റവും വിഷമേറിയ തേളുകളാണ് തെരുവുകളിലേക്കിറങ്ങിയത്. ആളെക്കൊല്ലി എന്നുകൂടി അറിയപ്പെടുന്ന ഫാറ്റ്ടെയ്ൽഡ് (വലിയവാലൻ) തേളുകളാണ് നാശം വിതച്ചത്. ആൻഡ്രോക്ടോണസ് ജനുസ്സിൽ പെടുന്നവയാണ് ഇവ. ആളുകളോട് വീട്ടിൽത്തന്നെ കഴിയാനും മരങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങരുതെന്നും അധികൃതർ നിർദേശം നൽകി.തേളിന്റെ കുത്തേറ്റവർക്ക് ശ്വാസതടസ്സം, പേശികളിൽ വേദന അടക്കമുള്ള ലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്. ഈ തേളുകളുടെ പ്രധാന വാസസ്ഥലമാണ് ഈജിപ്ത്. കുത്തേറ്റാൽ ഒരുമണിക്കൂറിനുള്ളിൽ ജീവനെടുക്കാൻ ശേഷിയുള്ള വിഷമാണ് ഇവയുടേത്.
Read More » -
ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു; മാളുകളും പാര്‍പ്പിട സമുച്ചയങ്ങളും അടച്ചു
ബെയ്ജിങ്: ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു.രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് നിരവധി മാളുകളും പാര്‍പ്പിട സമുച്ചയങ്ങളും അടച്ചിട്ടു. ചൈനയിലെ മധ്യജില്ലകളിലാണ് അതിവേഗം കോവിഡ് പടര്‍ന്നുപിടിക്കുന്നത്. പ്രാദേശിക ലോക്ഡൗണുകള്‍, യാത്രനിയന്ത്രണങ്ങള്‍, വ്യാപക പരിശോധന തുടങ്ങിയവയിലൂടെ കോവിഡ് വ്യാപനം ചൈന വലിയതോതില്‍ തടഞ്ഞിരുന്നു. എന്നാല്‍ ആഭ്യന്തര യാത്രകള്‍ക്ക് അനുമതി നല്‍കിയതോടെ ഒരു മാസത്തിലധികമായി കോവിഡ് വ്യാപനം രൂക്ഷമാകുകയായിരുന്നു.
Read More » -
വെള്ളപ്പൊക്കത്തിൽ കാർ ഒലിച്ചുപോയി; ഫുജൈറയിൽ 65 കാരൻ മരിച്ചു
ഫുജൈറയിൽ വെള്ളിയാഴ്ച പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയ കാറിൽ അകപ്പെട്ട് 65 കാരനായ എമിറാത്തി പൗരൻ മരിച്ചു. ഫുജൈറയിലെ വാദി സിദ്റിലെ വെള്ളക്കെട്ടിലാണ് കാർ ഒലിച്ചുപോയത്. അൽ ഹില്ലാ മേഖലയിൽ നിന്നാണ് എമിറാത്തി പൗരന്റെ മൃതദേഹം ഫുജൈറ പോലീസ് കണ്ടെത്തിയത്. കാറിൽ താഴ്വര മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കിൽപെട്ടതാകാമെന്നാണ് കരുതുന്നത്.കനത്ത മഴയുള്ള സമയത്ത് താഴ്വരകളിൽ നിന്നും മലകളിൽ നിന്നും മാറിനിൽക്കണമെന്ന് പോലീസ് താമസക്കാരോട് അഭ്യർത്ഥിച്ചു.
Read More » -
ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വസതിയില്‍ ഇടിച്ചിറക്കി
ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി. നിരവധി പേര്‍ക്ക് പരിക്ക്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താന്‍ സുരക്ഷിതനാണെന്ന് മുസ്തഫ അല്‍ ഖാദിമി ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് നടക്കുന്ന ഇറാഖില്‍ കുറച്ച് ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് നിലവില്‍. ഷിയ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട്. 2019ലാണ് അമേരിക്കയുടെ പിന്തുണയോടെ ഖാദിമി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. വലിയ പ്രക്ഷോഭമാണ് സര്‍ക്കാര്‍ വിരുദ്ധ കക്ഷികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണ്‍ മേഖലയില്‍ സംഘര്‍ഷം നടന്നിരുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Read More » -
ആഫ്രിക്കയില്‍ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് 99 പേര്‍ മരിച്ചു; നൂറിലേറെപേര്‍ക്ക് പരിക്ക്
ഫ്രീടൗണ്‍: ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് 99 പേര്‍ മരിച്ചു.നൂറിലേറെപേര്‍ക്ക് പരിക്ക്. ആഫ്രിക്കന്‍ രാജ്യമായ സിയാറ ലിയോണില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് ദാരുണ സംഭവം. തിരക്കേറിയ തലസ്ഥാനമായ ഫ്രീടൗണിലെ സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്ത് ഇന്ധനവുമായി പോയ ടാങ്കര്‍ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിട്ട് മറിഞ്ഞ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഒരു ബസിലെ മുഴുവന്‍ യാത്രക്കാരും വെന്തുമരിച്ചുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പരിക്കേറ്റവരെ സിയാറ ലിയോണ്‍ തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കുന്നതായി ആരോഗ്യ മന്ത്രി അമ്‌റ ജംബായി അറിയിച്ചു. അതേ സമയം വാഹനം മറിഞ്ഞതിന് പിന്നാലെ ടാങ്കറിന്റെ ടാങ്ക് ചോര്‍ന്ന് ഇന്ധനം പുറത്തേക്ക് ഒഴുകി. ഇത് ശേഖരിക്കാനായി നിരവധി ആളുകള്‍ ടാങ്കറിന് ചുറ്റും കൂടിയതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇതോടെ മരണസംഖ്യ ഉയര്‍ന്നത് എന്ന് സംഭവ സ്ഥലത്തെ മേയര്‍ ആദ്യം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. എന്നാല്‍ പിന്നീട് അത് നീക്കം ചെയ്തു. ഭീകരമായ അവസ്ഥയാണെന്നും ഇനിയും മരണസംഖ്യ ഉയരാമെന്നുമാണ് സിറിയലിയോണ്‍ ദേശീയ ദുരന്ത…
Read More » -
യുഎസിലെ സംഗീതപരിപാടിക്കിടെ തിക്കും തിരക്കും; 8 പേര്‍ മരിച്ചു, മൂന്നൂറോളം പേര്‍ക്ക് പരിക്ക്
ഹൂസ്റ്റണ്‍: യുഎസിലെ സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 8 പേര്‍ മരിച്ചു. തിരക്കില്‍പെട്ട് ഹൃദയാഘാതം ഉണ്ടായ 11 പേരെ ആശുപത്രിയിലെത്തിച്ചു. ഒടിവുകളും ചതവുകളുമായി മുന്നൂറിലധികം പേരാണ് ചികിത്സ തേടിയിരിക്കുന്നത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാത്രി 9.15-നാണ് സംഭവം.ടെക്സസിലെ ഹൂസ്റ്റണില്‍ ആസ്ട്രോവേള്‍ഡ് ഫെസ്റ്റിവലില്‍ ട്രാവിസ് സ്‌ക്കോട്സിന്റെ പരിപാടിക്കിടെ വേദിക്കടുത്തേക്ക് ആളുകള്‍ തള്ളിയെത്തിയതാണ് ദുരന്തത്തിനു കാരണമായത്. സംഭവത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു. 50,000 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.
Read More » -
ബ്രസീൽ ഗായിക മരിലിയ മെൻഡോങ്ക വിമാനാപകടത്തിൽ മരിച്ചു
സാവോ പോളോ: ബ്രസീലിലെ പ്രശസ്ത യുവ ഗായികയും ഗ്രാമി പുരസ്കാര ജേതാവുമായ മരിലിയ മെൻഡോങ്ക (26) വിമാന അപകടത്തിൽ മരിച്ചു. മരിലിയ സഞ്ചരിച്ച ചെറുവിമാനം മിനാസ് ഗെറൈസ് സംസ്ഥാനത്ത് തകർന്നു വീഴുകയായിരുന്നു.അപകടകാരണം അറിവായിട്ടില്ല. അപകടത്തിൽ മരിലിയയുടെ അമ്മാവനും രണ്ട് പൈലറ്റുമാരും മരിച്ചു.
Read More » -
ഈ രാജ്യത്ത് ശമ്പളത്തോടു കൂടി പ്രസവാവധി ഒരു വർഷം
ബെയ്ജിങ്: അമ്മാര്‍ക്കു ശമ്പളത്തോടു കൂടി പ്രസവവാധി ഒരു വര്‍ഷമായി ഉയര്‍ത്താനൊരുങ്ങി ഒരു രാജ്യം. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലാണ് പുതിയ തീരുമാനം. മൂന്നാമത്തെ കുഞ്ഞുണ്ടാകുമ്പോള്‍ അച്ഛന്മാര്‍ക്കു അവധി ഒരു മാസമായി ഉയര്‍ത്താനും തീരുമാനമുണ്ട്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണു ചൈനയെങ്കിലും ജനനനിരക്ക് ഇടിയുകയാണ്. 2 കുട്ടികള്‍ എന്ന നിയന്ത്രണം നീക്കി 3 കുട്ടികള്‍ വരെയാകാം എന്നു നിയമഭേദഗതി വരുത്തിയതു മേയിലാണ്. ഇതുകൊണ്ടുമാത്രം ഫലമുണ്ടാകില്ലെന്ന വിലയിരുത്തലില്‍ ദമ്പതികള്‍ക്കു പല പ്രവിശ്യകളും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമാണ് ഷാന്‍സിയിലെ മാറ്റം. ജര്‍മനി, നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ ഒരുവര്‍ഷം പ്രസവാവധിയുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി 6 മാസമാണ്.
Read More »