World
-
ഫുട്ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഫുട്ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൻകുടലിൽ കണ്ടെത്തിയ ട്യൂമറുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്പെറ്റംബറിൽ ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ വീണ്ടും കീമോതെറാപ്പി ആവശ്യമായിവരുമെന്ന് ആശുപത്രി അധികൃതർ അന്ന് പറഞ്ഞിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു. സംപൗളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ് പെലെയെ പ്രവേശിപ്പിച്ചിരിപ്പിക്കുന്നത്.
Read More » -
ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം
ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരമായി ദുബായിയെ തിരഞ്ഞെടുത്തു യൂറോ മോണിടറ്ററിന്റെ ടോപ് 100 സിറ്റി ഡെസ്റ്റിനെഷന്‍ ഇന്‍ഡക്സ് 2021 പട്ടികയിലാണ് ദുബായ് രണ്ടാമതായി ഇടം നേടിയത്. ഉയര്‍ന്ന വാക്സിനേഷന് നിരക്ക്, ദുബായിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിരുന്ന സൗകര്യങ്ങള്‍, കര്‍ശനമായ ആരോഗ്യ സുരക്ഷാ നടപടികള്‍, താമസക്കാര്‍ക്ക് മികച്ച ജീവിതവും സ്വസ്ഥതയും നല്കുന്ന സമീപനം എന്നിവയെല്ലാം പരിഗണിച്ചാണ് പട്ടികയില്‍ ദുബായ്ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കിയത്.ഒന്നാമത്തെ നഗരം ലണ്ടനാണ്.
Read More » -
യു.എ.ഇ 50 ദിര്‍ഹത്തിന്റെ പുതിയ നോട്ട് പുറത്തിറക്കി
അബുദാബി: ദേശീയ ദിനത്തിന്റെ ഭാഗമായി യു.എ.ഇ. പുതിയ 50 ദിര്‍ഹത്തിന്റെ കറന്‍സി പുറത്തിറക്കി. രാഷ്ട്രപിതാവ് ഷെയിഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും എമിറേറ്റ്സിലെ ഒന്നാം തലമുറയിലെ ഭരണാധികാരികള്‍ക്കുമുള്ള ആദര സൂചകമായാണ് പുതിയ നോട്ട് പുറത്തിറക്കിയത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും സായുധ സേനാ ഉപ സൈന്യാധിപനുമായ ഷെയിഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നാഹ്യാന്‍, എമിറേറ്റ് ഭരണാധികാരികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പുതിയ നോട്ട് പുറത്തിറക്കിയത്.
Read More » -
യുഎഇയിൽ അവധിദിവസങ്ങളിൽ മാറ്റം
യുഎഇയിൽ അവധി ഇനി ശനിയും ഞായറും ദിവസങ്ങളിലാവും. വെള്ളിയാഴ്ച്ച ജോലി സമയം ഉച്ചവരെ മാത്രവും.2022 ജനുവരി 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരും.
Read More » -
യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം; ഇനി ശനിയും ഞായറും അവധി
അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:30 മുതല്‍ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 12 മണി വരെയുമായിരിക്കും സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച വരെ അവധിയായിരിക്കും. പുതിയ സമയക്രമം 2022 ജനുവരി ഒന്നിന് നിലവില്‍ വരും. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ ദുബൈയിലെയും അബുദാബിയിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളും പുതിയ സമയക്രമത്തിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച ഇനി മുതല്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പ്രവൃത്തി ദിനമായിരിക്കും. രാജ്യത്തെ എല്ലാ പള്ളികളിലും ജുമുഅ നമസ്കാരം 1.15 മുതലായിരിക്കും നടക്കുന്നതെന്നത് കൂടി കണക്കിലെടുത്താണ് പ്രവൃത്തി സമയം ഇങ്ങനെ നിജപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചകളില്‍ വീടുകളില്‍ നിന്നു തന്നെ ജോലി ചെയ്യാവുന്ന തരത്തിലുള്ള ഇളവ് അനുവദിക്കുമെന്നും പുതിയ അറിയിപ്പിലുണ്ട്. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍…
Read More » -
അബുദാബിയിലെ റോഡുകളില്‍ ഇനി ഡ്രൈവറില്ലാ ടാക്സികള്‍,മിഡില്‍ ഈസ്റ്റില്‍ ആദ്യം
അബുദാബി: ഡ്രൈവര്‍ ഇല്ലാതെ സ്വയം നിയന്ത്രണമുള്ള ടാക്സികള്‍ നിരത്തിലിറക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ നഗരമെന്ന പദവി ഇനി അബുദാബിക്ക്. ജി42 ക്ക് കീഴിലെ ബയാനത്തുമായി കൈകോര്‍ത്ത് ടക്സായ് എന്ന പേരിലാണ് ഇവ സര്‍വീസ് നടത്തുക. സെന്‍സറുകളുടെ സഹായത്തോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ടക്സികള് പ്രവര്‍ത്തിക്കുക
Read More » -
കോവിഡ് വ്യാപനത്തെ തടയാന്‍ ചൂയിങ്ഗം
വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തെ തടയാന്‍ ചൂയിങ്ഗം വികസിപ്പിച്ച് ഗവേഷകര്‍. യു.എസിലെ പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഹെന്റി ഡാനിയേലും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ചൂയിങ്ഗം വികസിപ്പിച്ചത്. കൊറോണ വൈറസിനെ തടയുന്ന സസ്യനിര്‍മിത പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തിയാണ് ചൂയിങ്ഗം നിര്‍മിച്ചിട്ടുള്ളത്. ഇതു ഉമിനീരിലെ വൈറസിന്റെ എണ്ണം കുറയ്ക്കുകയും രോഗവ്യാപനം തടയുകയും ചെയ്യുന്നു. ഉമിനീര് ഗ്രന്ഥികളിലാണ് വൈറസ് പെരുകുന്നത്. വൈറസിനെ ഉമിനീരില്‍വെച്ച് നിര്‍വീര്യമാക്കുകയാണ് ചൂയിങ്ഗം ചെയ്യുന്നത്. രോഗ വ്യാപനത്തിന്റെ ഉറവിടത്തെ തടസ്സപ്പെടുത്തുന്ന ലളിതമായ രീതിയാണ് വികസിപ്പിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ വിദഗ്ദര്‍ പറയുന്നു.വൈറസുകള്‍ കോശങ്ങളിലെത്തുന്നത് തടയാന്‍ ചൂയിങ്ഗമിനു കഴിയുന്നുണ്ട്. അതേസമയം, ചൂയിങ്ഗം ഉപയോഗിച്ചുള്ള പരീക്ഷണം കോവിഡ് രോഗികളില്‍ നടത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷകര്‍. ചൂയിങ്ഗം ഫലപ്രദവും സുരക്ഷിതവുമാണ്. രോഗികളെ പരിചരിക്കുന്നവരെ കോവിഡ് ബാധയില്‍നിന്ന് രക്ഷിക്കാന്‍ ഇത് സഹായകരമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Read More » -
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യ
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ന്യൂസിലാണ്ടിനെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ.മുംബൈ ടെസ്റ്റിലെ വിജയത്തോടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഇപ്പോള്‍ 124 പോയിന്റാണുള്ളത്.പരമ്പരയ്ക്ക് മുമ്പ് 119 പോയിന്റായിരുന്നു ഇന്ത്യയുടെ പക്കൽ.അതേ സമയം ന്യൂസിലാണ്ടിന് 3 പോയിന്റ് നഷ്ടമായി 121 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Read More » -
ഓങ് സാൻ സൂ ചിക്ക് 4 വര്‍ഷം തടവുശിക്ഷ
യാങ്കൂണ്‍: മ്യാന്മറിലെ ജനകീയ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂ ചിക്ക് തടവുശിക്ഷ. കലാപത്തിനു പ്രേരിപ്പിച്ചു, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി 4 വര്‍ഷത്തേക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെയാണ് ഓങ് സാന്‍ സൂ ചിക്ക് ഭരണം നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ ഇവരെ തടവിലാക്കിയിരുന്നു. വിവിധ കുറ്റങ്ങള്‍ ചുമത്തി ഒരു ഡസനിലേറെ കേസുകളാണ് സൂ ചിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Read More » -
ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ക്രിക്കറ്റര്‍ മുത്തശ്ശി അന്തരിച്ചു
ലണ്ടന്‍: ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററായിരുന്ന മുന്‍ ഇംഗ്ലണ്ട് വനിതാ താരം എയ്ലീന് ആഷ് അന്തരിച്ചു. 110 വയസായിരുന്നു. ശനിയാഴ്ച ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് മരണ വിവരം അറിയിച്ചത്. 1937-ല്‍ ഓസ്ട്രേലിയക്കെതിരേ അരങ്ങേറ്റം കുറിച്ച എയ്ലീന് ഇംഗ്ലണ്ടിനായി ഏഴ് ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 1949-ല്‍ വിരമിച്ച ശേഷം ബ്രിട്ടീഷ് ഇന്റലിജന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. 98-ാം വയസുവരെ ഗോള്‍ഫ് കളിച്ചിരുന്നയാളായിരുന്നു ഇവര്‍, 105-ാം വയസുവരെ യോഗവും പരിശീലിച്ചിരുന്നു.
Read More »