Lead NewsNEWSWorld

അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്പ് 3 മരണം; 15 കാരന്‍ കസ്റ്റഡിയില്‍

അമേരിക്കയിലെ സ്‌കൂളില്‍ നടന്ന വെടിവെയ്പ്പില്‍ 3 പേര്‍ മരിച്ചു. രണ്ട് പെണ്‍കുട്ടികളടക്കം 3 വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത് കൂടാതെ അധ്യാപകന്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് പരിക്കേറ്റു. അതില്‍ രണ്ട് പേരെ അടിയന്തര ശസ്ത്രക്രീയക്ക് വിധേയമാക്കി.

അമേരിക്കയിലെ മിഷിഗണിലെ ഓസ്ഫോഡ് ഹൈ സ്‌കൂളിലാണ് വെടിവെയ്പ്പ് നടന്നത്. 15 വയസുള്ള വിദ്യാര്‍ത്ഥിയാണ് വെടിവയ്പ് നടത്തിയത്. വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ലഭ്യമാക്കിയിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: