ഏഴാം തവണയും കാൽപന്തുകളിയിലെ മികച്ച താരമായി അർജന്റീനിയൻ താരം ലയണൽ മെസ്സി.
തനിക്കു മുമ്പേ കളിച്ചു പോയവർക്കും കൂടെ കളിക്കുന്നവർക്കും ഇനി കളിക്കാൻ വരുന്നവർക്കും കാൽപന്ത് കളിയിലെ വിസ്മയമായി മാറിയിരിക്കുകയാണ് ഇതോടെ ലയണൽ മെസ്സി എന്ന മുപ്പത്തിനാലുകാരൻ.
തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മെസ്സി ബാലൺ ഡി ഓർ( Ballon d’Or ) ബഹുമതി 7 തവണ നേടുന്ന ആദ്യ കളിക്കാരനുമായി.ബയേൺ മ്യൂണിക്കിെൻറ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെലെവൻഡോവ്സ്കിയെ മറികടന്നാണ് ഇത്തവണയും മെസ്സി ലോകത്തിെൻറ കാൽപന്തു താരമായി തെരഞ്ഞെടുക്കപ്പെട്ടത്.