NEWSWorld

ഡ്രൈവര്‍മാരെ തേടി ഖത്തർ ടീം കേരളത്തില്‍

ദോഹ: ലോകകപ്പ് കാണാന്‍ ഖത്തറിലെത്തി സ്റ്റേഡിയത്തിലേയ്ക്കുള്ള ബസ്സില്‍ കയറിയാല്‍ അതില്‍ മിക്കവാറും വളയം പിടിക്കുന്നത് ഒരു മലയാളി ഡ്രൈവര്‍ ആയിരിക്കും. 2022 ലോക കപ്പിലേക്ക് ഡ്രൈവര്‍മാരായി 2000 മലയാളികളെയാണ് നിയമിക്കുന്നത്. ഫിഫ ലോക കപ്പിന് വേണ്ടി 3,000 ആഢംബര ബസ്സുകളാണ് ഖത്തര്‍ ഒരുക്കുന്നത്. ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഇന്ത്യക്കാരായിരിക്കണം, അതില്‍ ഭൂരിഭാഗവും മലയാളികള്‍ വേണം തുടങ്ങിയ നിഷ്‌കര്‍ഷയിലാണ് ഖത്തര്‍ സര്‍ക്കാര്‍.

മികച്ച ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി ഖത്തരി സംഘം കൊച്ചിയിലെത്തി. ജി.സി.സി അംഗീകൃത ടെസ്റ്റ് ഡ്രൈവര്‍മാര്‍ക്ക് വേണ്ടി നടത്തും. ഇന്ന് ടെസ്റ്റ് പൂര്‍ത്തിയാവും. ഖത്തർ ട്രാഫിക് ഉദ്യോഗസ്ഥര്‍, പോലിസ്, കേരള പോലിസ് എന്നിവരുടെ നേതൃത്വത്തിലാണ് ടെസ്റ്റ്.

Signature-ad

ശ്രദ്ധയോടെയുള്ള ഡ്രൈവിങ്, ഇംഗ്ലീഷ് പെട്ടെന്ന് പഠിക്കുന്നതിനുള്ള മികവ് എന്നീ കാര്യങ്ങളാണ് ലോക ഫുട്‌ബോള്‍ മേളയില്‍ വളയം പിടിക്കുന്നതിന് മലയാളികള്‍ക്ക് നറുക്ക് വീഴാന്‍ കാരണം. മിക്കവര്‍ക്കും മിഡില്‍ ഈസ്റ്റ് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെന്നതും മറ്റൊരു ആകര്‍ഷണമാണ്.അങ്കമാലി അഡ്‌ലുക്‌സ് ഗ്രൗണ്ടിലാണ് ട്രാഫിക്, ഇംഗ്ലീഷ് പരിജ്ഞാന പരിശോധന നടക്കുന്നത്. റോഡ് ടെസ്റ്റ് എറണാകുളം ചാത്തോത്ത് ക്വീന്‍സ് വാക്ക് എവേയിലാണ്.

ഒന്നര വര്‍ഷത്തേക്കാണ് ജോലി കരാര്‍. സര്‍ക്കാര്‍ നിരക്കിലായിരിക്കും ശമ്പളം. എന്നാല്‍, ഇത് എത്ര തുകയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.ഒന്നര വര്‍ഷത്തിനു ശേഷം ഇവര്‍ക്ക് ഖത്തറില്‍ മറ്റ് ജോലികള്‍ തേടാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഡ്രൈവര്‍മാര്‍ 45 ദിവസത്തിനകം ഖത്തറിലെത്തണം. ട്രാഫിക് ഡിപാര്‍ട്ട്‌മെന്റിലാണ് ജോലി. സ്‌കാനിയ ഉള്‍പ്പെടെയുള്ള ബസ്സുകള്‍ ഓടിക്കേണ്ടി വരും

Back to top button
error: