World

    • ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണ് ‘സര്‍’ പദവി

      ഫോര്‍മുല വണ്ണില്‍ ഏഴു തവണ ചാംപ്യനായ ലൂയിസ് ഹാമില്‍ട്ടണിന് ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സില്‍ നിന്ന് നൈറ്റ്വുഡ് പദവി നല്‍കി. സര്‍ എന്ന പദവിയാണ് ഇതിലൂടെ ലഭിക്കുന്നത്. ബുധനാഴ്ചയാണ് മോട്ടോര്‍ സ്‌പോര്‍ട്‌സ് രംഗത്തെ നേട്ടങ്ങള്‍ക്ക് വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ വച്ച് ആദരം നല്‍കിയത്. ഒരോ പ്രവര്‍ത്തന മേഖലയില്‍ പ്രശോഭിക്കുന്ന ആളുകള്‍ക്ക് ബ്രിട്ടീഷ് രാജകുടുംബം നല്‍കുന്ന ആദരമാണ് നൈറ്റ്വുഡ് പദവി. നൈറ്റ് വുഡ് പദവി ലഭിക്കുന്ന നാലാമത്തെ എഫ് വണ്‍ ഡ്രൈവറാണ് ലൂയിസ് ഹാമില്‍ട്ടണ്‍. 2009ല്‍ ഹാമില്‍ട്ടണ്‍ മെമ്പര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ പദവി നല്‍കിയിരുന്നു. മോട്ടോര്‍സ്‌പോര്‍ട്‌സ് മേഖലയില്‍ ചരിത്ര നേട്ടമാണ് ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയിട്ടുള്ളത്. ഫോര്‍മുല വണ്ണിന്റെ ചരിത്രത്തിലെ ഒരേയൊരു കറുത്ത വര്‍ഗക്കാരനായ റേസ് ഡ്രൈവര്‍ കൂടിയാണ് ലൂയിസ് ഹാമില്‍ട്ടണ്‍. ലണ്ടനിലെ മോട്ടോക് സ്‌പോര്‍ട്‌സ് മേഖലയില്‍ കറുത്ത വര്‍ഗക്കാരില്‍ നിന്നുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഹാമില്‍ട്ടണ്‍ കമ്മീഷന്‍ ലൂയിസ് ആരംഭിച്ചിരുന്നു. 2021ല്‍ മിഷന്‍ 44 എന്ന പേരില്‍ യുവജനങ്ങള്‍ക്കായി ചാരിറ്റി സംഘടനയും ലൂയിസ് ഹാമില്‍ട്ടണ്‍ ആരംഭിച്ചിരുന്നു. 36കാരനായ…

      Read More »
    • യുകെയില്‍ ബുധനാഴ്ച മാത്രം 78,610 കോവിഡ് കേസുകള്‍

      യുകെയില്‍ ബുധനാഴ്ച മാത്രം 78,610 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് മുമ്പ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉയര്‍ന്ന പ്രതിദിന കേസുകളെക്കാള്‍ 10,000 കൂടുതലാണ് ഇത്. മൊത്തം 67 ദശലക്ഷത്തോളം ജനസംഖ്യയുള്ള യുകെയില്‍ 11 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിനോടകം രോഗം വന്നുകഴിഞ്ഞു. ബ്രിട്ടനിലുടനീളം കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നതില്‍ വന്‍ വര്‍ദ്ധനവുണ്ടായതോടെ, പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡിന്റെ അടുത്ത തരംഗത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ‘ഒരുപക്ഷേ ഏറ്റവും വലിയ ഭീഷണി’യെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ജെന്നി ഹാരിസ് ഒമിക്രോണ്‍ വകഭേദത്തെ നേരത്തെ വിശേഷിപ്പിച്ചത്. ഒമിക്രോണിന്റെ പതിനായിരത്തിലധികം കേസുകള്‍ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുറഞ്ഞത് 10 പേരെയെങ്കിലും ഇതിനോടകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ ബാധിച്ച് ഇതുവരെ ഒരാളുടെ മരണമാണ് യുകെയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

      Read More »
    • ബാലതാരമായി ഏത്തി മികച്ച നടിക്കുള്ള അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയ നടി

      തന്റെ എട്ടാം വയസ്സില്‍ സിനിമാ  അഭിനയം തുടങ്ങുകയും പിന്നീട് വിവിധ ഭാഷകളിലായി എഴുന്നൂറിലധികം സിനിമകളില്‍ അഭിനയിക്കുകയും പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കുകയും ചെയ്ത ഒരു നടിയുണ്ട്.നാല്‍പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയം തുടങ്ങുകയും ഇപ്പോഴും അതേ പ്രതിഭ നിലനിര്‍ത്തുകയും ചെയ്യുന്ന അപൂര്‍വ്വം പ്രതിഭകളിലൊരാള്‍. സഹോദരങ്ങള്‍ നാല് പേരും അഭിനേതാക്കളാണ്.എന്നാല്‍ അവരില്‍ ഒരുപടി മുന്നില്‍ നടി തന്നെ. നായികയായാലും കോമഡി വേഷമാണെങ്കിലും ക്യാരക്ടര്‍ റോളുകളാണെങ്കിലും എല്ലാം അവിടെ ഭദ്രമാണ്.  ആയിരത്തിതൊള്ളായിരത്തി എഴുപത്തിയേഴില്‍ വിടരുന്ന മൊട്ടുകള്‍ എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ഉര്‍വ്വശി ആണ് ഈ വിശേഷണങ്ങള്‍ക്ക് ഉടമ. തമിഴ് സിനിമകളിലും ഉര്‍വ്വശി ബാലതാരമായി അഭിനയിച്ചു. തന്റെ പതിമൂന്നാം വയസ്സില്‍ നടി നായികയായി തുടക്കം കുറിച്ചതും തമിഴ് സിനിമയിലൂടെ ആയിരുന്നു. കാര്‍ത്തിക് നായകനായ തൊടരം ഉണര്‍വ്വ് ആയിരുന്നു ആദ്യ സിനിമ. എന്നാല്‍ സിനിമ വളരെ വൈകിയാണ് റിലീസായത്. ഭാഗ്യരാജ് സംവിധാനം ചെയ്ത പ്രധാന കഥാപാത്രമായി എത്തിയ മുന്താനൈ…

      Read More »
    • ഒമിക്രോണ്‍ വകഭേദം ചൈനയിലും സ്ഥിരീകരിച്ചു

      ബെയ്ജിങ്: ഒമിക്രോണ്‍ വകഭേദം ചൈനയിലും സ്ഥിരീകരിച്ചു. വടക്കന്‍ ചൈനയിലെ തുറമുഖ നഗരമായ ടിയാന്‍ജിനില്‍ ഡിസംബര്‍ 9ന് വിദേശത്തുനിന്നെത്തിയ യാത്രികനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഒരു ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ആദ്യ ഒമിക്രോണ്‍ മരണം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം അറിയിച്ചത്. പുതിയ വകഭേദത്തെ തരണം ചെയ്യാനുള്ള മികച്ച വഴി എല്ലാവരും ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ എടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

      Read More »
    • ഒമാനില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മൂന്നാം ഡോസ് കോവിഡ് വാക്‌സിന്‍

      മസ്‌കത്ത്: ഒമാനില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മൂന്നാം ഡോസ് കോവിഡ് വാക്സിനേഷന് അനുമതി. ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച രാത്രിയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രാജ്യത്ത് പുതിയ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുകയും ഒമിക്രോണ്‍ കൂടുതല്‍ രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം, മൂന്നാം ഡോസ് വാക്‌സിനേഷനുള്ള മുന്‍ഗണനാ വിഭാഗങ്ങളെയും, പദ്ധതികളും ആരോഗ്യ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കും. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ വാക്‌സീന്‍ സ്വീകരിക്കാത്തവരുടെ പ്രവേശനം നിരീക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. ആരാധനാലയങ്ങള്‍, കായിക പ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിവാഹ ചടങ്ങുകള്‍ എന്നിവയുള്‍പ്പടെയുള്ള പരിപാടികളിലെ പങ്കാളിത്തം ശേഷിയുടെ 50 ശതമാനമായി പരിമിതപ്പെടുത്താനും യോഗത്തില്‍ നിര്‍ദേശിച്ചു. മാത്രമല്ല സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

      Read More »
    • തെ​ക്കു​കി​ഴ​ക്ക​ൻ യു​എ​സി​ൽ ആ​ഞ്ഞു​വീ​ശി​യ ടൊ​ർ​ണാ​ഡോ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ മ​ര​ണം 80 ക​ട​ന്നു

      വാ​ഷിം​ഗ്ട​ൺ: തെ​ക്കു​കി​ഴ​ക്ക​ൻ യു​എ​സി​ൽ ആ​ഞ്ഞു​വീ​ശി​യ ടൊ​ർ​ണാ​ഡോ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ മ​ര​ണം 80 ക​ട​ന്നു. യു​എ​സി​ന്‍റെ മ​ധ്യ​പ​ടി​ഞ്ഞാ​റ​ൻ, തെ​ക്ക​ൻ മേ​ഖ​ല​യി​ൽ ടൊ​ർ​ണാ​ഡോ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നൊ​പ്പം പേ​മാ​രി​യും ഇ​ടി​മി​ന്ന​ലും ചേ​ർ​ന്ന​തോ​ടെ ജ​ന​ജീ​വി​തം നി​ശ്ച​ല​മാ​വു​ക​യാ​യി​രു​ന്നു. കെ​ന്‍റ​ക്കി​യി​ലെ മേ​ഫീ​ൽ​ഡി​ലു​ള്ള മെ​ഴു​കു​തി​രി ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഒ​ട്ടേ​റെ തൊ​ഴി​ലാ​ളി​ക​ളാ​ണു മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ഇ​ല്ലി​നോ​യി​സി​ൽ ആ​മ​സോ​ൺ ക​ന്പ​നി​യു​ടെ പ​ടു​കൂ​റ്റ​ൻ സം​ഭ​ര​ണ​കേ​ന്ദ്രം, ആ​ർ​ക​ൻ​സാ​സി​ലെ ന​ഴ്സിം​ഗ് ഹോം ​എ​ന്നി​വ​യും കൊ​ടു​ങ്കാ​റ്റി​ൽ നി​ലം​പൊ​ത്തി. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് കാ​റ്റി​ന്‍റെ തീ​വ്ര​ത വ​ർ​ധി​പ്പി​ച്ച​തെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

      Read More »
    • മറഡോണയുടെ വാച്ച് മോഷ്ടിച്ചവൻ ചില്ലറക്കാരനല്ല,ഇന്ത്യാക്കാരനാണ്

      അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വാച്ച് മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടന്നയാളെ അസമിൽ പോലീസ് അറസ്റ്റ് ചെയ്തു.ദുബായ് പോലീസ് നൽകിയ സൂചനയെ തുടർന്നാണ് അറസ്റ്റ്.അസം ശിവസാഗർ സ്വദേശി വാസിദ് ഹുസൈനെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളിൽനിന്ന് വിലകൂടിയ ഹുബ്ലോ വാച്ചും പോലീസ് കണ്ടെടുത്തു.  മറഡോണയുടെ ഒപ്പ് രേഖപ്പെടുത്തിയ അദ്ദേഹം ഉപയോഗിച്ചിരുന്ന ഹുബ്ലോ കമ്പനിയുടെ ലിമിറ്റഡ് എഡിഷൻ വാച്ചാണ് വാസിദ് ഹുസൈൻ മോഷ്ടിച്ചത്.ദുബായിൽ മറഡോണയുടെ വസ്തുവകകളും മറ്റും സൂക്ഷിച്ചിരുന്ന കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി.ഇവിടെനിന്നാണ് വിലകൂടിയ ഹുബ്ലോ വാച്ച് ഇയാൾ മോഷ്ടിച്ചത്. തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ വാച്ചുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

      Read More »
    • ദുബായില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

      ദുബായ്: ഡിസംബര്‍ 6 മുതൽ ദുബായ് റാഷിദിയ പാര്‍ക്കില്‍ നിന്നും കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.തൃശൂർ അയ്യന്തോൾ സ്വദേശി സത്യന്റെയും മഞ്ജുവിന്റെയും മകൻ മനീഷ് സത്യനെയാണ് യൂണിയൻ മെട്രോ സ്റ്റേഷനിൽ  അവശനിലയിൽ കണ്ടെത്തിയത്. ദുബായ് റാഷിദിയക്കടുത്തുള്ള നാദ് അൽ ഷമ്മ പാർക്കിൽ അച്ഛൻ സത്യനോടൊപ്പം 6ന് വൈകിട്ട്  നടക്കാനിറങ്ങിയ മനീഷീനെ പിന്നീട് കാണാതാവുകയായിരുന്നു.

      Read More »
    • അ​​​റ​​ബിനാ​​​ട്ടി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യം  ആ​​​രാ​​​ധ​​​ന​​​യ്ക്കു തു​​​റ​​​ന്നു

        മ​​​നാ​​​മ: അ​​​റ​​ബിനാ​​​ട്ടി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​മാ​​​യ ‘അ​റേ​ബ്യ​യു​ടെ നാ​ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ’ ക​​​ത്തീ​​​ഡ്ര​​​ൽ ബ​​​ഹ്റി​​​നി​​​ൽ ആ​​​രാ​​​ധ​​​ന​​​യ്ക്കു തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മ​​​നാ​​​മ​​​യി​​​ൽ​​​നി​​​ന്ന് 20 കി​​​ലോ​​​മീ​​​റ്റ​​​ർ തെ​​​ക്കാ​​​യി അ​​​വാ​​​ലി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ൽ പ​​​ണി​​​ക​​​ഴി​​​പ്പി​​​ച്ച ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ 2300 പേ​​​ർ​​​ക്ക് ഒ​​​രേ​​​സ​​​മ​​​യം ആ​​​രാ​​​ധ​​​ന ന​​​ട​​​ത്താം. ര​​​ണ്ടു ചാ​​​പ്പ​​​ലു​​​ക​​​ളും 800 പേ​​​ർ​​​ക്ക് ഇ​​​രി​​​ക്കാ​​​വു​​​ന്ന ഓ​​​ഡി​​​റ്റോ​​​റി​​​യ​​​വും ഉ​​​ണ്ട്. സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നാ​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ കാര്യാ ലയത്തിന്‍റെ അധ്യക്ഷൻ ക​​​ർ​​​ദി​​​നാ​​​ൾ ലൂ​​​യി അ​​​ന്‍റോ​​​ണി​​​യോ താ​ഗ്ളേ ഇ​​​ന്ന​​​ലെ ക​​​ത്തീ​​​ഡ്ര​​​ലി​​​ന്‍റെ കൂ​​​ദാ​​​ശാ​​​ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ച്ച് വി​​​ശു​​​ദ്ധ​​​ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ച്ചു. ദൈ​​​വ​​​ത്തി​​​നു സ്വ​​​ന്തം ജ​​​ന​​​ത​​​യോ​​​ടു​​​ള്ള ​​​പ​​​രി​​​ലാ​​​ള​​​ന​​​യു​​ടെ തെ​​​ളി​​​വാ​​​ണ് ഈ ​​​ആ​​​ല​​​യ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ബ​​​ഹ്റി​​​ൻ രാ​​​ജാ​​​വ് ഹ​​​മ​​​ദ് ബി​​​ൻ ഈ​​​സാ അ​​​ൽ ഖ​​​ലീ​​​ഫ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി ഷെയ്ക്ക് അ​​​ബ്ദു​​​ള്ള ബി​​​ൻ ഹ​​​മ​​​ദ് അ​​​ൽ ഖ​​​ലീ​​​ഫ വ്യാ​​​ഴാ​​​ഴ്ച ക​​​ത്തീ​​​ഡ്ര​​​ലി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ച്ചി​​​രു​​​ന്നു. രാ​​​ജാ​​​വ് എ​​​ട്ടുവ​​​ർ​​​ഷം മു​​​ന്പ് ദാ​​​നം ചെ​​​യ്ത 9,000 ച​​​തു​​​ര​​​ശ്ര​​​മീ​​​റ്റ​​​ർ ഭൂ​​​മി​​​യി​​​ലാ​​​ണു ക​​​ത്തീ​​​ഡ്ര​​​ൽ നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​ത്. മ​​​ന്ത്രി​​​മാ​​​ർ, വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, സ​​​ഭാ നേ​​​താ​​​ക്ക​​​ൾ, ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മു​​​ത​​​ലാ​​​യ​​​വ​​​ർ ഉ​​​ദ്ഘാ​​​ട​​​ന​​​ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

      Read More »
    • ഇസ്രായേൽ ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക്

      വിശുദ്ധ നാടായും ദൈവം വാഗ്ദാനം ചെയ്ത വാഗ്ദത്ത ഭൂമിയായും വിശ്വാസങ്ങളില്‍ ഇസ്രായേലിന്‍റെ സ്ഥാനം വളരെ വലുതാണ്.ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ ഈ രാജ്യത്തിന്റെ സ്ഥാനം വളരെ ചെറുതാണെങ്കിലും ശാസ്ത്ര-സാങ്കേതിക വിദ്യകളില്‍ ഇസ്രായേലിന്റെ സംഭാവന രാജ്യത്തിന്റെ വലുപ്പത്തില്‍ ഒതുങ്ങുന്ന ഒന്നല്ല. ക്രിസ്തുമസ് ജൂതർക്ക് പ്രകാശത്തിന്റെ ഉത്സവം കൂടിയാണ്. ‘ഹനുക്ക’ എന്നാണ് ഇതറിയപ്പെടുന്നത്.യേശുവിന്റെ ജനനവും ബാല്യകാല ജീവിതവും പീഡാനുഭവങ്ങളുമെല്ലാം ജറുസലം നഗരത്തിലും പരിസരങ്ങളിലുമായാണ് നടന്നത്.അതുകൊണ്ട് ക്രിസ്‌തുമതത്തിലെ മിക്ക വിഭാഗങ്ങൾക്കും ജറുസലേമിൽ ആരാധനാലയങ്ങളുണ്ട്.യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട 10 കിലോമീറ്ററിനുള്ളിലാണ് മിക്ക ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നത്.അതിനിൽതന്നെ ഇവിടങ്ങളിലെ ക്രിസ്തുമസ് ആഘോഷങ്ങൾ ദർശിക്കാൻ ലോകമെമ്പാടുനിന്നും ധാരാളം ആളുകൾ എത്തിച്ചേരാറുണ്ട്. പക്ഷെ യേശു ജനിച്ചത് ബത്‌ലഹമിലെ കാലിത്തൊഴുത്തിൽ ആണ്.അത് ഇന്നത്തെ പാലസ്തീനിലും.ദാവീദിന്റെ വംശത്തിലും കുലത്തിലും പെട്ട ജോസഫ് അന്നത്തെ ഭരണാധികാരിയായ ഹെറൊദോസ് രാജാവിന്റെ കൽപ്പന പ്രകാരം പേർവഴി ചാർത്തുന്നതിനായി പൂർണ്ണ ഗർഭിണിയായ മറിയത്തിനെയും കൊണ്ട് പോകുമ്പോഴായിരുന്നു യേശുവിന്റെ ജനനം.മറ്റെങ്ങും സ്ഥലം കിട്ടാത്തതിനാൽ അങ്ങനെയാണ് യേശുവിന് കാലിത്തൊഴുത്തിൽ ജനിക്കേണ്ടി വന്നതും.എന്നാൽ  ക്രൂശിതനായ യേശുവിനെ അടക്കം…

      Read More »
    Back to top button
    error: