Lead NewsNEWSWorld

ഒമിക്രോണ്‍ വകഭേദം ചൈനയിലും സ്ഥിരീകരിച്ചു

ബെയ്ജിങ്: ഒമിക്രോണ്‍ വകഭേദം ചൈനയിലും സ്ഥിരീകരിച്ചു. വടക്കന്‍ ചൈനയിലെ തുറമുഖ നഗരമായ ടിയാന്‍ജിനില്‍ ഡിസംബര്‍ 9ന് വിദേശത്തുനിന്നെത്തിയ യാത്രികനാണ്
രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഒരു ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ആദ്യ ഒമിക്രോണ്‍ മരണം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം അറിയിച്ചത്. പുതിയ വകഭേദത്തെ തരണം ചെയ്യാനുള്ള മികച്ച വഴി എല്ലാവരും ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ എടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: