Lead NewsNEWSWorld

കോവിഡ് വ്യാപനം; ചൈനയിലെ സിയാൻ നഗരത്തിൽ ലോക്ഡൗൺ

ബെയ്ജിങ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ സിയാന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഒരു വീട്ടില്‍നിന്ന് രണ്ടുദിവസം കൂടുമ്പോള്‍ ഒരാള്‍ക്ക് പുറത്തിറങ്ങാം.

ഡിസംബർ 9 മുതൽ നഗരത്തിൽ 143 കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ എത്രനാൾ തുടരുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ദീർഘദൂര ബസ് സ്റ്റേഷനുകൾ അടച്ചു. നഗരത്തിലേക്കുള്ള റോഡുകളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു. സിയാൻ വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങളും റദ്ദാക്കി.

Signature-ad

അത്യാവശ്യമല്ലാത്ത ബിസിനസുകൾ അടച്ചു. പ്രാദേശിക സർക്കാർ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിര്‍ദേശം നൽകി. മുൻകരുതലെന്നോണം ബാറുകൾ, ജിമ്മുകൾ, തിയറ്ററുകൾ തുടങ്ങിയവ കഴിഞ്ഞ വാരാന്ത്യത്തിൽ അടച്ചിരുന്നു. ഫെബ്രുവരി നാലുമുതല്‍ വിന്റര്‍ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കേണ്ടതിനാലാണ് ചൈന നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

Back to top button
error: