ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ റഷ്യ: നീക്കത്തെ അപലപിച്ച് യുഎസ്; റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കുമായി യുറോപ്യന്‍ യൂണിയന്‍; റഷ്യന്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തും
വാഷിങ്ടന്‍/ബ്രസല്‍സ്: ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയ റഷ്യയുടെ നീക്കത്തെ അപലപിച്ച് യുഎസ്. യുദ്ധം നീട്ടിക്കൊണ്ടു പോകാനാണ് റഷ്യയുടെ ശ്രമമെന്നു യുഎസ് അംബാസഡര്‍ ലിന്‍ഡ് തോമസ് ഗ്രീന്‍ഫീല്‍ഡ് അറിയിച്ചു. ‘ഒരിക്കലും സ്വീകര്യമല്ലാത്ത രീതിയില്‍ യുദ്ധം നീട്ടിക്കൊണ്ടു പോകാനാണ് പ്രസിഡന്റ് പുട്ടിന്‍ ശ്രമിക്കുന്നത്. ഏറ്റവും ശക്തമായിത്തന്നെ പുട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് തുടരേണ്ടത് അത്യാവശ്യമാണ്.’ ലിന്‍ഡ് പറഞ്ഞു. റഷ്യ സമ്മര്‍ദതന്ത്രം പ്രയോഗിക്കുകയാണെന്ന് യുക്രെയ്‌നും പ്രതികരിച്ചു.
അതിനിടെ റഷ്യന്‍ വിമാനങ്ങള്‍ക്ക് യുറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്തി. റഷ്യന്‍ ഉടമസ്ഥതയിലുള്ളതും റഷ്യയില്‍ റജിസ്റ്റര്‍ ചെയ്തതും റഷ്യന്‍ നിയന്ത്രണത്തിലുള്ളതുമായ എല്ലാ എയര്‍ക്രാഫ്റ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നതായി യുറോപ്യന്‍ യൂണിയന്‍ അറിയിച്ചു. റഷ്യന്‍ മാധ്യമങ്ങള്‍ക്കും യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തും.